WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label strike. Show all posts
Showing posts with label strike. Show all posts

Friday, March 2, 2012

പെരിങ്ങമ്മല ബനാന ഫാമിനു മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധ സമരം


പാലോട്. പെരിങ്ങമ്മല ബനാന ഫാമില്‍ ദിവസക്കൂലിയടിസ്ഥാനത്തില്‍ പണിയെടുക്കുന്ന ഒരുവിഭാഗം തൊഴിലാളികള്‍ക്കു തൊഴില്‍ നിഷേധിച്ചുവെന്നാരോപിച്ച് എച്ച്എംഎസ് നിയന്ത്രണത്തിലുള്ള ഫാം വര്‍ക്കേഴ്സ് സെന്ററില്‍ അംഗങ്ങളായ തൊഴിലാളികള്‍ ബനാന ഡവലപ്മെന്റ് ഒാഫിസിനു മുന്നില്‍ ധര്‍ണ നടത്തി. മണിക്കൂറുകള്‍ നീണ്ട സമരത്തിനൊടുവില്‍ നേതാക്കളെത്തി  നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്കു പണി നല്‍കാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.

പ്രസ്തുത തൊഴിലാളികളെ കാഷ്വല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നും ഉറപ്പു ലഭിച്ചതായി നേതാക്കള്‍ പറഞ്ഞു. ദിവസക്കൂലിയടിസ്ഥാനത്തില്‍ പണിയെടുക്കുന്ന 185പേരുടെ സീനിയോറിറ്റി ലിസ്റ്റില്‍നിന്നു 52പേരെ വിളിച്ചശേഷം വീണ്ടും അവരെ തന്നെ വിളിച്ചതാണു ലിസ്റ്റിലുള്ള മറ്റ് തൊഴിലാളികളെ ചൊടിപ്പിച്ചത്. സമരത്തെ തുടര്‍ന്നു നേതാക്കളായ ചാരുപാറ രവി, എം.എന്‍. നായര്‍, ജില്ലാ പഞ്ചായത്ത് അംഗം ബീന, വലിയശാല നീലകണ്ഠന്‍, അജില്‍,  ജി.ടി. ബാലു, പെരിങ്ങമ്മല അജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. പാലോട് പൊലീസും സ്ഥലത്തെത്തി.

Wednesday, February 29, 2012

പാലോട് ഹര്‍ത്താല്‍ കാഴ്ചകള്‍

Photos: Jaggu Aneesh



പണിമുടക്ക്: നാട്ടുകാരോട് ഫ്യൂസ് കെട്ടാന്‍ നിര്‍ദേശം


വിതുര: ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ അവശ്യസര്‍വീസായ വൈദ്യുതി ബോര്‍ഡും പങ്കെടുത്തത് ഉപഭോക്താക്കളെ വലച്ചു. കെ.എസ്.ഇ.ബി. വിതുര സെക്ഷനോഫീസില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ ഫ്യൂസ് കെട്ടിയിടാനും അധികൃതര്‍ തയ്യാറായില്ല. ഫ്യൂസ് പോയതിനെ തുടര്‍ന്ന് മൂന്നുമുക്ക്, കാലന്‍കാവ്, ചപ്പാത്ത് ഭാഗങ്ങളില്‍ നിന്ന് വൈദ്യുതി ഓഫീസില്‍ ഫോണ്‍ചെയ്തവര്‍ക്ക് ഫ്യൂസ് കെട്ടിയിട്ടോളാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് നാട്ടുകാര്‍തന്നെ ഒരാളെ കണ്ടെത്തി ഫ്യൂസ് കെട്ടിച്ചു. രാവിലെ പതിനൊന്നരയോടെ പോയ വൈദ്യുതി ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഉപഭോക്താക്കള്‍ തന്നെ പുനഃസ്ഥാപിക്കേണ്ട അവസ്ഥയായിരുന്നു.

Tuesday, February 7, 2012

ജില്ലാ കൃഷിത്തോട്ടത്തില്‍ അനധികൃത നിയമനം: കരാര്‍ തൊഴിലാളികള്‍ പണിമുടക്കി

പെരിങ്ങമ്മല: ജില്ലാ കൃഷിത്തോട്ടത്തിനു കീഴിലുള്ള ബനാന നഴ്‌സറിയില്‍ അനധികൃതമായി തൊഴിലാളികളെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് 54 കരാര്‍ തൊഴിലാളികളും പണിമുടക്കി.

നേരത്തെ ഫാം കൗണ്‍സിലും ബനാന നഴ്‌സറി ഉദ്യോഗസ്ഥരും ചേര്‍ന്ന് ചര്‍ച്ചചെയെ്തടുത്ത ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 21 തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം ബി.ഡി.ഒ. പുതിയ ലിസ്റ്റ് അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക്.

2008 ഡിസംബര്‍ 18ന് മുന്‍പ് പണിയെടുത്തിരുന്നവരെ ഉള്‍ക്കൊള്ളിച്ചാണ് ജനവരി 3ന് പുതിയ ലിസ്റ്റ് പുറത്തിറക്കിയത്. എന്നാല്‍ ഇതില്‍ ചില തൊഴിലാളികള്‍ ഉള്‍പ്പെട്ടില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ ലിസ്റ്റ് ഉണ്ടാക്കേണ്ടിവന്നതെന്ന് ബി.ഡി.ഒ. പറയുന്നു. എന്നാല്‍ പുതിയ ലിസ്റ്റിലുള്ള 18 പേരും നേരത്തെ ജില്ലാ കൃഷിത്തോട്ടത്തിനു കീഴില്‍ പണിയെടുത്തിരുന്നവരല്ലെന്നും രാഷ്ട്രീയപ്രേരിതമായി തിരുകിക്കയറ്റിയവരാണെന്നും നിലവിലുള്ള കരാര്‍ തൊഴിലാളികള്‍ പറയുന്നു.

അനധികൃതമായി തിരുകിക്കയറ്റിയ തൊഴിലാളികളെ വെച്ച് മുന്നോട്ടുപോകാനാവില്ലെന്നും ഫാം കൗണ്‍സിലിന്റെയും സര്‍ക്കാര്‍ ചട്ടങ്ങളെയും മറികടന്നുള്ള തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി അനിശ്ചിതകാലസമരത്തിന് കത്തുനല്‍കിയശേഷമാണ് കരാര്‍ തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചത്.

Tuesday, January 31, 2012

ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു


പാങ്ങോട്: ന്യൂബംഗ്ലാവില്‍ ഹുമയൂണ്‍ കബീര്‍ (55) കുഴഞ്ഞുവീണ് മരിക്കാനിടയായ സംഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍ (ചെയര്‍മാന്‍), എം.എം.ഷാഫി (കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.

Tuesday, December 6, 2011

മുല്ലപ്പെരിയാറിന്‍ കരയില്‍.....



  • സമരമുഖങ്ങളില്‍ ഇടമുറിയാത്ത ജനപ്രവാഹം (06 Dec, 2011)
  • ജയലളിതയുടെ മനസ്സുമാറാന്‍ വാനരയൂട്ട്‌ (06 Dec, 2011)
  • നിരാഹാരം പത്തുനാള്‍ പിന്നിട്ടു; റിലേ ഉപവാസം 1809 ദിവസവും (06 Dec, 2011)
  • സംയമനം പാലിക്കണം - രമേശ് (06 Dec, 2011)
  • സമാധാനാന്തരീക്ഷം നിലനിര്‍ത്തണം: മുഖ്യമന്ത്രി (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വിവാദ പ്രസ്താവന നടത്തരുത്- മാത്യു കുഴല്‍നാടന്‍ (06 Dec, 2011)
  • അതിര്‍ത്തിയില്‍ സംഘര്‍ഷം; കുമളിയിലും കമ്പംമെട്ടിലും നിരോധനാജ്ഞ (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: പി.ബി തീരുമാനം ചിലര്‍ തര്‍ക്കവിഷയമാക്കി - കോടിയേരി (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: പി.ബി നിലപാടില്‍ അവ്യക്തതയില്ലെന്ന് പിണറായി (06 Dec, 2011)
  • മനുഷ്യമതിലില്‍ വിദ്യാര്‍ഥികളും കണ്ണിചേരും (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: ബി.ജെ.പി പ്രതിനിധിസംഘം നാളെ ഡല്‍ഹിയില്‍ (06 Dec, 2011)
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നു (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: യു.ഡി.എഫിന് പിന്നാലെ സി.പി.എമ്മിലും വിള്ളല്‍ (06 Dec, 2011)
  • എ.ജിക്കെതിരെയുള്ള നടപടിക്കാര്യം പാര്‍ട്ടി മന്ത്രിസഭയ്ക്ക് വിട്ടു (06 Dec, 2011)
  • മുല്ലപ്പെരിയാറിലേക്ക് ഡി.വൈ.എഫ്.ഐയുടെ ജനജാഗ്രതാ മാര്‍ച്ച് (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: ജനങ്ങളുടെ സുരക്ഷയ്ക്ക് അടിയന്തര നടപടി എടുക്കണം - എന്‍.ജി.ഒ യൂണിയന്‍ (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തെ വെട്ടിലാക്കി - പി.സി.തോമസ് (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: മാധ്യമങ്ങള്‍ ഭീതി പരത്തുന്നു - മന്ത്രി ഗണേഷ് കുമാര്‍ (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടു - എ.സി.ഷണ്‍മുഖദാസ് (06 Dec, 2011)
  • മന്ത്രിമാരുടെ സമരം ശരിയല്ല - ബാലകൃഷ്ണപിള്ള (06 Dec, 2011)
  • മന്ത്രിമാരുടെ ഉപവാസം: മുഖ്യമന്ത്രി അപഹാസ്യനായി - കോടിയേരി (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ആവശ്യം ന്യായം - വയലാര്‍ രവി (06 Dec, 2011)
  • ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ മാണി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കണം- കോടിയേരി (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പ്രതികരണമില്ലെന്ന് ജയലളിത (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: ബി.ജെ.പി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും (06 Dec, 2011)
  • മുല്ലപ്പെരിയാര്‍: ദുരന്ത പ്രതികരണ സേന വേണമെന്ന് മുല്ലപ്പള്ളി (06 Dec, 2011)
  • മുല്ലപ്പെരിയാര്‍ ദേശീയപ്രശ്‌നമാക്കി ഉയര്‍ത്തിക്കാട്ടണം - സുരേഷ്‌ഗോപി (06 Dec, 2011)
  • എ.ജിയെ മാറ്റാതെ മന്ത്രിസഭയിലേക്ക് വിളിച്ചുവരുത്തിയത് കള്ളക്കളി - വി.എസ്‌ (06 Dec, 2011)
  • മുല്ലപ്പെരിയാര്‍ സമരം നടത്തേണ്ടത് ചെന്നൈയില്‍ - ബാലകൃഷ്ണപിള്ള (06 Dec, 2011)
  • മുല്ലപ്പെരിയാര്‍ നാലാം ഭ്രംശമേഖലയിലെന്ന് റിപ്പോര്‍ട്ട് - മന്ത്രി പി.ജെ.ജോസഫ്‌ (06 Dec, 2011)
  • ബൈക്ക് റാലിയുമായി ഓണ്‍ലൈന്‍ കൂട്ടായ്മ


    തിരുവനന്തപുരം: ‘വീ വാണ്ട് ന്യൂ ഡാം’ എന്നു വിളിച്ചു പറഞ്ഞു കൊണ്ട് ക്ഷുഭിതയൌവ്വനങ്ങള്‍ തെരുവിലേക്കിറങ്ങി. സേവ് മുല്ലപ്പെരിയാര്‍ ഓണ്‍ലൈന്‍ സൌഹൃദക്കൂട്ടായ്മയിലെ അംഗങ്ങളാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇന്നലെ നഗരത്തില്‍ ബൈക്ക് റാലി നടത്തിയത്. നൂറോളം ബൈക്കുകളിലായി നൂറിലേറെപ്പേര്‍ വെള്ള വസ്ത്രധാരികളായി കവടിയാറില്‍ നിന്നും തുടങ്ങിയ യാത്രക്ക് ശില്പി കാനായി കുഞ്ഞിരാമന്‍ ഫ്ളാഗ് ഓഫ് ചെയ്തു.

    മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ യുവാക്കളോടൊപ്പം താനും അണിനിരക്കുകയാണ. രാഷ്ട്രീയ നേതാക്കള്‍ ഇടതും വലതുമായി ചേരിതിരിയുമ്പോള്‍ യുവാക്കളുടെ ഈ കൂട്ടായ്മ സമൂഹം ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അവരുടെ ആവേശം ഇരട്ടിയായി. റാലി തുടങ്ങുന്നതിനു മുന്‍പേ കാണികളുടെ നീണ്ട നിര കവടിയാറിലുണ്ടായിരുന്നു. പേട്ട, ചാക്ക വഴി റാലി ശംഖുമുഖത്തെത്തിച്ചേരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ അനേകം പേരുണ്ടായിരുന്നു. തകര്‍ച്ചയുടെ വക്കിലെത്തിയ മുല്ലപ്പെരിയാറിന്റെ മണല്‍ മാതൃകയൊരുക്കി ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികള്‍ അവര്‍ക്കൊപ്പം അണിനിരന്നു.

    സമാപന സമ്മേളനത്തില്‍ സംവിധായകന്‍ രാജസേനന്‍, മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്ക്കര്‍, മാവേലിക്കര രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇഷാന്‍ ദേവും ബാലഭാസ്ക്കറും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഐക്യദാര്‍ഢ്യ ഗാനം ആലപിച്ചപ്പോള്‍ കൂടിനിന്നവരെല്ലാം മെഴുകുതിരിനാളം തെളിച്ച് പ്രതിഷേധത്തില്‍ പങ്കാളികളായി. തുടര്‍ന്ന് മുല്ലപ്പെരിയാറിനെ ആസ്പദമാക്കിയുള്ള വീഡിയോ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു.
    psaâdnIÄ {]ZÀin¸n¨p.

    Friday, December 2, 2011

    റോഡ് ഉപരോധിച്ചു


    പാലോട്: ചിതറ പഞ്ചായത്തിലെ ചക്കമല പാറ ക്വാറിയിലേക്കു പോകുന്നു ടിപ്പര്‍ ലോറികള്‍  ചല്ലിമുക്ക് - ചക്കമല റോഡ് തകര്‍ത്തുവെന്നാരോപിച്ചും ക്വാറി ഉടമകള്‍  റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാര്‍ റോഡ് ഉപരോധിച്ചു ലോറികള്‍ തടഞ്ഞു. മണിക്കൂറുകള്‍ നീണ്ട ഉപരോധ സമരത്തെ തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി ക്വാറി ഉടമകളും സമരക്കാരുമായി ചര്‍ച്ച നടത്തി. ഒരാഴ്ചയ്ക്കകം റോഡ് നന്നാക്കാമെന്ന് ക്വാറി ഉടമകള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നു സമരം അവസാനിപ്പിച്ചു.

    Thursday, December 1, 2011

    വിതുര ആശുപത്രി വികസനത്തിനായി സമരം വരുന്നു


    വിതുര:  പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പത്തോളം ആശുപത്രികളെ താലൂക്ക് പദവിയിലേക്ക് ഉയര്‍ത്തിയപ്പോള്‍ വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചു ശക്തമായ സമരപരിപാടികള്‍ സംഘടിക്കുമെന്നു വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഒാഫ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

    ആശുപത്രിയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലും നിവേദനം നല്‍കിയിരുന്നു. വിതുര,തൊളിക്കോട്,നന്ദിയോട്,പെരിങ്ങമ്മല,ആര്യനാട് പഞ്ചായത്തുകളില്‍ നിന്ന് ആയിരങ്ങള്‍ ചികില്‍സതേടിയെത്തുന്ന ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാതായിട്ട് ഒരു വര്‍ഷമായി.  ചികില്‍സതേടിയെത്തുന്ന രോഗികള്‍ കാത്തുനിന്നു വലയുന്നു.  പഞ്ചായത്തില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നു ഭാരവാഹികളായ കെ.എന്‍. കൃഷ്ണന്‍കുട്ടി, എസ്.സതീശചന്ദ്രന്‍നായര്‍, മാന്‍കുന്നില്‍ പ്രകാശ്, കെ.സുലോചന്‍നായര്‍, ബി.രാമഭദ്രന്‍ എന്നിവര്‍ അറിയിച്ചു.