വിതുര: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ തൊളിക്കോട് ഗ്രാമപ്പഞ്ചായത്തില്‍ ദ്വിദിന ശില്പശാല നടത്തി. പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് പരിശീലനം നല്‍കാനായി സംഘടിപ്പിച്ച ശില്പശാല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജയകുമാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സിനി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പ്രസാദിനി, എന്‍.ഗോപാലകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈലാ ഹനീഫ്, അംഗങ്ങളായ മാങ്കാട് സുകുമാരന്‍, ശോഭനകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
WELCOME
Showing posts with label കുടുംബശ്രീ. Show all posts
Showing posts with label കുടുംബശ്രീ. Show all posts
Wednesday, April 25, 2012
Monday, April 9, 2012
Monday, January 16, 2012
പഞ്ചായത്തുകളില്‍ കുടുംബശ്രീ ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പ് ഇന്ന്
പാലോട്: പഞ്ചായത്തുകളില്‍ ഇന്നു കുടുംബശ്രീ സിഡിഎസ് ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പു നടക്കും. ഇതോടെ വാശിയോടെ നടന്ന മൂന്നുഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പു പ്രകിയകള്‍ക്കു സമാപനം കുറിച്ച് പഞ്ചായത്ത് തല സമിതികള്‍ അധികാരമേല്‍ക്കും. പുറത്ത് ആരവങ്ങളില്ലാതെ എന്നാല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പിനേക്കാള്‍ വാശിയോടെയാണു തിരഞ്ഞെടുപ്പു പ്രകിയകള്‍ നടക്കുന്നത്. അയല്‍ക്കൂട്ടങ്ങളിലെ തിരഞ്ഞെടുപ്പായിരുന്നു ആദ്യം. ഒരോ അയല്‍ക്കൂട്ടത്തില്‍നിന്നും അഞ്ചുപേരെ വീതം തിരഞ്ഞെടുക്കുകയും ഇവര്‍ ചേര്‍ന്ന് വാര്‍ഡ് തല എഡിഎസ് കമ്മിറ്റിയിലേക്ക് ഏഴു പേരെ തിരഞ്ഞെടുക്കുകയുമായിരുന്നു.
ഈ ഏഴു പേരെ വീതം ഇന്നത്തെ തിരഞ്ഞെടുപ്പില്‍ പങ്കെടുപ്പിച്ച് ഒരു വാര്‍ഡില്‍ നിന്ന് ഒാരോരുത്തരെ സിഡിഎസ് അംഗങ്ങളായി തിരഞ്ഞെടുക്കും. ഇവര്‍ ചേര്‍ന്നാണു ചെയര്‍പഴ്സന്‍, വൈസ് ചെയര്‍പഴ്സന്‍ എന്നിവരെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയാടിസ്ഥാനത്തിലല്ലെങ്കിലും പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് തങ്ങളുടെ ആള്‍ക്കാരെ വിജയിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണു തകൃതിയായിരിക്കുന്നത്. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ ചെയര്‍പഴ്സന്‍ സ്ഥാനാര്‍ഥികള നിശ്ചയിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണു പാര്‍ട്ടിക്കാര്‍.
പഞ്ചായത്തിലെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീക്കു നിര്‍ണായക സ്വാധീനമുള്ളതു കൊണ്ടു തന്നെ ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പിനെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തോടെയാണു പാര്‍ട്ടികള്‍ കാണുന്നത്.
ഈ ഏഴു പേരെ വീതം ഇന്നത്തെ തിരഞ്ഞെടുപ്പില്‍ പങ്കെടുപ്പിച്ച് ഒരു വാര്‍ഡില്‍ നിന്ന് ഒാരോരുത്തരെ സിഡിഎസ് അംഗങ്ങളായി തിരഞ്ഞെടുക്കും. ഇവര്‍ ചേര്‍ന്നാണു ചെയര്‍പഴ്സന്‍, വൈസ് ചെയര്‍പഴ്സന്‍ എന്നിവരെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയാടിസ്ഥാനത്തിലല്ലെങ്കിലും പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് തങ്ങളുടെ ആള്‍ക്കാരെ വിജയിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണു തകൃതിയായിരിക്കുന്നത്. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ ചെയര്‍പഴ്സന്‍ സ്ഥാനാര്‍ഥികള നിശ്ചയിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണു പാര്‍ട്ടിക്കാര്‍.
പഞ്ചായത്തിലെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീക്കു നിര്‍ണായക സ്വാധീനമുള്ളതു കൊണ്ടു തന്നെ ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പിനെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തോടെയാണു പാര്‍ട്ടികള്‍ കാണുന്നത്.
Saturday, January 7, 2012
അതിക്രമിച്ചു കയറി രേഖകള്‍ തട്ടിയെടുത്തു
പാലോട്: കുടുബശ്രീ എഡിഎസ് തിരഞ്ഞെടുപ്പു നടന്ന സ്കൂളില്‍ സിപിഎം മടത്തറ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം അതിക്രമിച്ചു കയറി രേഖകള്‍ തട്ടിയെടുത്തു. ഇതു സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാത്രി പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ രേഖകള്‍ തിരികെ നല്‍കി കേസ് ഒതുക്കി. ഇന്നലെ താന്നിമൂട് ട്രൈബല്‍ സ്കൂളിലാണു സംഭവം അരങ്ങേറിയത്. ഇലവുപാലം വാര്‍ഡിന്റെ എഡിഎസ് തിരഞ്ഞെടുപ്പില്‍ വാര്‍ഡ് അംഗം ഷീലാ പ്രസാദ് പങ്കെടുത്തതിനെ ഒരു വിഭാഗം ചോദ്യം ചെയ്തു.
എന്നാല്‍, ഭൂരിഭാഗവും വാര്‍ഡ് അംഗം പങ്കെടുത്തതിനെ അനുകൂലിച്ചു. തുടര്‍ന്ന് കുറേപ്പേര്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി. തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലെത്തിയ സമയത്താണ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ലോക്കല്‍ കമ്മിറ്റി അംഗം സുലൈമാന്റെ നേതൃത്വത്തില്‍ സംഘം കടന്നു കയറി വാര്‍ഡ് അംഗത്തെ പങ്കെടുപ്പിച്ചതിനെ ചോദ്യം ചെയ്ത് ഫയലുകള്‍ പിടിച്ചു വാങ്ങിയത്. ഇതേത്തുടര്‍ന്ന് സുലൈമാനെ വനിതകള്‍ വളഞ്ഞുവച്ചു. സംഭവ മറിഞ്ഞു പൊലീസ് സ്ഥലത്തെത്തി.
അതേസമയം വാര്‍ഡ് അംഗത്തെ പങ്കെടുപ്പിച്ചതു നിയമവിരുദ്ധമാണെന്നും സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് ഇതു ചോദിക്കാനെത്തിയ സമയത്താണു ഫയലുകള്‍ പിടിച്ചു വാങ്ങിയതെന്നും സുലൈമാന്‍ പറഞ്ഞു. ഇതു സംബന്ധിച്ചു കലക്ടര്‍ക്കു പരാതി നല്‍കുമെന്നും പറഞ്ഞു.
എന്നാല്‍ വാര്‍ഡ് അംഗം ഇരിക്കുന്നതിനെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍ത്തന്നെ അവരെ പുറത്താക്കിയ ശേഷമാണു തിരഞ്ഞെടുപ്പു നടത്തിയതെന്ന് ഇലക്്ഷന്‍ നിരീക്ഷകനായ റഫീക്കും റിട്ടേണിങ് ഓഫിസര്‍ വഹാബും പറഞ്ഞു.
Monday, November 28, 2011
ചെറ്റച്ചല്‍ നവോദയ സ്കൂള്‍ വളപ്പില്‍ വിതുര പഞ്ചായത്തിന്റെ കാര്‍ഷികവിപ്ളവം
വിതുര: ചെറ്റച്ചല്‍ നവോദയ സ്കൂള്‍ വളപ്പില്‍ വിതുര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൃഷി മാതൃകയാകുന്നു. കാടുപിടിച്ചുകിടന്ന 25 ഏക്കറില്‍ കൃഷി പുരോഗമിക്കുന്നു. ഒരു കോടി 54 ലക്ഷം രൂപ വിനിയോഗിച്ചാണു കൃഷി നടത്തുന്നത്. പഞ്ചായത്തില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കനും തൊഴിലുറപ്പു തൊഴിലാളികള്‍ക്കു കൂടുതല്‍ ജോലി നല്‍കാനുമാണ് ഇൌ ബൃഹദ് പദ്ധതി തയാറാക്കിയതെന്നു വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിനും, വൈസ് പ്രസിഡന്റ് ശാന്തി ജി. നായരും പറഞ്ഞു.
പഞ്ചായത്തിലെ അഞ്ഞൂറില്‍ പരം തൊഴിലുറപ്പു തൊഴിലാളികളാണു കൃഷിയില്‍ വ്യാപൃതരായിരിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലുമുള്ള തൊഴിലാളികള്‍ക്ക് ഇവിടെ ജോലി നല്‍കിയിരുന്നു. സ്ത്രീശക്തി ഉണര്‍ന്നപ്പോള്‍ കാടുംപടലും നിറഞ്ഞ്, കാട്ടുമഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്ന വനഭൂമി കൃഷിയോഗ്യമായി. കാട് വൃത്തിയാക്കുന്നതിനിടെ പാമ്പുകളുടെ ആക്രമണമുണ്ടടായി. രണ്ടായിരത്തിലേറെ വാഴയും, നൂറുകണക്കിന് തെങ്ങുകളും, കശുമാവും, പപ്പായ, പേര, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങളും, ഒൌഷധസസ്യങ്ങളും, കാച്ചില്‍, ചെറുകിഴങ്ങ്, ചീര, കത്തിരി, കോളിഫ്ളവര്‍, നെല്ല് എന്നിവയും കൃഷിയിറക്കിയിട്ടുണ്ട്.
കൃഷി നടത്താന്‍ പുരുഷന്മാര്‍ക്കാപ്പം സ്ത്രീകള്‍ക്കും കഴിയുമെന്ന് ഇവിടത്തെ കൃഷിത്തോട്ടം തെളിയിക്കുന്നു. കൃഷിഭവന്റെ നിര്‍ദേശപ്രകാരം നടത്തുന്ന ജോലികള്‍ വിലയിരുത്താനും മാറ്റങ്ങള്‍ വരുത്താനുംമറ്റും പഞ്ചായത്ത് പ്രസിഡന്റും എത്തും. കുടുംബശ്രീ
അംഗങ്ങള്‍ക്കു കൃഷിയെക്കുറിച്ചു ക്ളാസ് നല്‍കിയ ശേഷമാണു പദ്ധതി ആരംഭിച്ചത്. മാതൃകാ കൃഷിത്തോട്ടമായ ഇവിടെ നടത്തിയിരിക്കുന്ന കൃഷി മാതൃകയാക്കി വനിതാ സ്വയംസഹായസംഘങ്ങളും പുരുഷസംഘങ്ങളും കൃഷി നടത്തുന്നുണ്ട്. വിദ്യാര്‍ഥികളും തൊഴിലുറപ്പു തൊഴിലാളികളുടെ പച്ചക്കറി ക്കൃഷി കാണാനെത്തുന്നുണ്ട്.
സ്കൂളുകളില്‍ കൃഷി വ്യാപിപ്പിച്ചിട്ടുമുണ്ട്. കൃഷി വിജയകരമായതോടെ തൊഴിലുറപ്പു തൊഴിലാളികള്‍ സന്തോഷത്തിലാണ്. അവര്‍ നട്ടുനനച്ചു വളര്‍ത്തിയ വിളകള്‍ സമൃദ്ധമായി കായ്ച്ചു നില്‍ക്കുന്നതു കാണുമ്പോള്‍ അഭിമാനവും സന്തോഷവും അനുഭവപ്പെടുന്നതായി കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. നവോദയ സ്കൂളിനു പുറമെ ഇതേ മോഡലില്‍ അടിപറമ്പ് ജഴ്സിഫാമിലും കൃഷി വ്യാപിപ്പിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
Thursday, November 24, 2011
കാടുമൂടിയ കരിഞ്ച ചെല്ലഞ്ചി തോടിനു് തൊഴിലുറപ്പ് പദ്ധതിയിലൂടെ മോചനം.
പേരയം: കാടുമൂടിയ കരിഞ്ച ചെല്ലഞ്ചി തോടിനു് തൊഴിലുറപ്പ് പദ്ധതിയിലൂടെ മോചനം. ഇഴജന്തുക്കളുടെ ശല്യവും ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകളേ യും അവഗണിച്ച് ഏറ്റെടുത്ത പദ്ധതി പൂര്‍ത്തിയാക്കുകയായിരുന്നു ഈ കൂടുംബശ്രീ പ്രവര്‍ത്തകര്‍. തൊലിപ്പുറത്തെ അലര്‍ജ്ജിയും മറ്റും കൂട്ടത്തില്‍ ചിലരെ ആശുപത്രിയിലാക്കിയെങ്കിലും ഇവരുടെ നിശ്ചയ ദാര്‍ഢ്യം മൂലം കാടുമൂടിയ തോടിനു ഒടുവില്‍ ശാപമോക്ഷംWednesday, November 23, 2011
കുടുംബശ്രീയുടെ വാഴകൃഷിയില്‍ നൂറുമേനി വിളവ്
വിതുര: കുടുംബശ്രീ യൂണിറ്റ് നടത്തിയ വാഴകൃഷിയില്‍ നൂറുമേനി വിളവ്. വിതുര പഞ്ചായത്തിലെ മരുതാമല വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മരുതാമല മൈത്രി സമഗ്ര ആക്ടിവിറ്റ്ഗ്രൂപ്പാണു രണ്ടേക്കറില്‍ വാഴകൃഷി നടത്തി മികച്ച വിളവെടുത്തത്. കൃഷിഭവന്റെ സഹകരണത്തോടെയാണു കൃഷി നടത്തിയത്. ആയിരം വാഴകള്‍ നട്ടു. ഏത്തവാഴ കൃഷി ആദായകരമാണെന്നു സംഘം ഭാരവാഹികള്‍ പറഞ്ഞു. ആനയും പന്നിയും മ്ളാവും നാശം വിതയ്ക്കുന്ന മേഖലയിലാണു സ്ത്രീശക്തി കൃഷിയിറക്കി ലാഭം കൊയ്തെടുത്തത്. കൃഷി വിജയകരമായതോടെ കൂടുതല്‍ ഭൂമിയില്‍ വ്യാപിപ്പിക്കാനാണു മൈത്രിയുടെ തീരുമാനം.
Thursday, October 13, 2011
ഇറയംകോട്ടും, മൂസാവരിയിലും കുടുംബശ്രീ യൂണിറ്റ്
വിതുര: കൊപ്പം വാര്‍ഡിലെ ഇറയന്‍കോട്, മൂസാവരി എന്നിവിടങ്ങളില്‍ കാരുണ്യം, തണല്‍ എന്നീ പേരുകളില്‍ വനിതാ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ചു. കൊപ്പം വാര്‍ഡംഗം കെ. ഷീല ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്തംഗങ്ങളായ എന്‍. സുദര്‍ശനന്‍, പി. ലീലാമ്മ, എഡിഎസ് അംഗങ്ങളായ ഒാമന, ബിന്ദു, ശാന്തകുമാരി, കുമാരി രേണുക, ചന്ദ്രലേഖ, രമകുമാരി, ജ്യോതി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കാരുണ്യം സംഘം: റീജ(പ്രസി), സുമയ്യ(സെക്ര). തണല്‍ സംഘം: സുമതി (പ്രസി), റംല(സെക്ര).
Subscribe to:
Posts (Atom)







