വിതുര. ബാലജനസഖ്യം വിതുര യൂണിയന്റെയും വിതുര സുഹൃത്ത് സഖ്യത്തിന്റെയും ബാലഭവന്റെയും നേതൃത്വത്തില്‍ പരിസ്ഥിതിപഠനക്യാംപും സിനിമാ പ്രദര്‍ശനവും നടത്തി. 70 സഖ്യാംഗങ്ങള്‍ പങ്കെടുത്തു. സഖ്യം സഹകാരി ഫോറം കണ്‍വീനര്‍ ആര്‍.സുധാകരന്റെ അധ്യക്ഷതയില്‍ കുമാരപുരം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.ശ്രീകുമാര്‍ ക്ളാസെടുത്തു. പ്രകൃതിസംരക്ഷണത്തിനായി മരങ്ങള്‍ നട്ടുപിടിപ്പിക്കാനും അവയെ സംരക്ഷിക്കാനും കുട്ടികളെ പഠിപ്പിച്ചു. മലയാള മനോരമയുടെ ഭൂമിക്കാരു കുട പദ്ധതിയുമായി സഹകരിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പഠനക്യാംപില്‍ തീരുമാനമായി.
WELCOME
Showing posts with label പരിസ്ഥിതി. Show all posts
Showing posts with label പരിസ്ഥിതി. Show all posts
Saturday, June 23, 2012
വിതുരയില്‍ പരിസ്ഥിതി പഠനക്യാംപ് നടത്തി
വിതുര. ബാലജനസഖ്യം വിതുര യൂണിയന്റെയും വിതുര സുഹൃത്ത് സഖ്യത്തിന്റെയും ബാലഭവന്റെയും നേതൃത്വത്തില്‍ പരിസ്ഥിതിപഠനക്യാംപും സിനിമാ പ്രദര്‍ശനവും നടത്തി. 70 സഖ്യാംഗങ്ങള്‍ പങ്കെടുത്തു. സഖ്യം സഹകാരി ഫോറം കണ്‍വീനര്‍ ആര്‍.സുധാകരന്റെ അധ്യക്ഷതയില്‍ കുമാരപുരം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.ശ്രീകുമാര്‍ ക്ളാസെടുത്തു. പ്രകൃതിസംരക്ഷണത്തിനായി മരങ്ങള്‍ നട്ടുപിടിപ്പിക്കാനും അവയെ സംരക്ഷിക്കാനും കുട്ടികളെ പഠിപ്പിച്ചു. മലയാള മനോരമയുടെ ഭൂമിക്കാരു കുട പദ്ധതിയുമായി സഹകരിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പഠനക്യാംപില്‍ തീരുമാനമായി.
Tuesday, June 5, 2012
നന്ദിയോടിനെ പച്ചപ്പിന്റെ കുട ചൂടിക്കാന്‍ ഉണ്ണിയുടെ ഒറ്റയാള്‍പ്പോരാട്ടം
പാലോട്: ഗ്രാമചന്തകള്‍ അന്യമാകുന്ന ആധുനിക കാലത്തിലും നന്ദിയോട് ചന്തയേയും പട്ടണത്തേയും പച്ചപ്പിന്റെ കുടക്കീഴിലാക്കുക എന്നതാണ് കൃഷ്ണന്‍കുട്ടി എന്ന ഉണ്ണിയുടെ സ്വപ്നം. ചന്തയിലെ കച്ചവടക്കാരന്‍ കൂടിയായ ഉണ്ണി കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ ലക്ഷ്യത്തിനായി അക്ഷീണം യത്‌നിക്കുന്നു. ഇദ്ദേഹം നട്ടുവളര്‍ത്തി പരിപാലിക്കുന്ന അന്‍പതിലധികം മരങ്ങളാണ് ഇപ്പോള്‍ ഇവിടെ തണല്‍ വിരിച്ചുനില്‍ക്കുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ണി മരങ്ങള്‍നട്ട് വെള്ളം കോരിത്തുടങ്ങിയപ്പോള്‍ നെറ്റി ചുളിച്ചവരും ഈ കഠിനവേനലില്‍ അല്പം തണല്‍ സ്വന്തമാക്കാന്‍ ഓടിയെത്തുന്നുണ്ട്. നാട്ടിലെ വികസനമെല്ലാം മരങ്ങളുടെ കടയ്ക്കല്‍ കോടാലി വെച്ച് മുന്നേറുമ്പോള്‍ ചന്തയുംപരിസരങ്ങളും ഹരിതാഭമാക്കുകയെന്ന ഉണ്ണിയുടെ വികസനസ്വപ്നം ലോകപരിസ്ഥിതി ദിനത്തില്‍ നാടിന് മാതൃകയാകുന്നു. കച്ചവടത്തിനിടയ്ക്ക് വീണുകിട്ടുന്ന സമയമെല്ലാം ഉണ്ണി ഓടിയെത്തുന്നത് ഈ മരച്ചോട്ടിലേക്കാണ്. ഉണ്ണി കച്ചവടത്തിനെത്തുമ്പോള്‍ ചന്തയില്‍ മരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല.
ഇപ്പോള്‍ ചന്തയില്‍ മാത്രമല്ല കൃഷിഭവന്‍േറയും പട്ടണത്തിന്‍േറയും പലഭാഗങ്ങളിലും ഉണ്ണിയുടെ താമസസ്ഥലമായ പൗവ്വത്തൂര്‍ കവലയിലും എണ്‍പതിലധികം മരങ്ങള്‍ കാറ്റിലാടി നില്‍ക്കുന്നു.
ഉണ്ണി കച്ചവടക്കാരനായതും ലാഭം കൊതിച്ചിട്ടല്ല. സ്വന്തം കാര്‍ഷിക വിളകള്‍ വില്‍ക്കാനായി വിപണി തേടിയലഞ്ഞൊരു കാലമുണ്ടായിരുന്നു ഉണ്ണിക്ക്. തന്റെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ഉറച്ച തീരുമാനത്തിന് നന്ദിയോട് കൃഷിഭവന്‍ കൂടി കൂട്ടായതോടെയാണ് നാടന്‍ ഉല്പന്നങ്ങള്‍ക്ക് മാത്രമായി കച്ചവടകേന്ദ്രം എന്ന ആശയം സാക്ഷാത്കരിച്ചത്. ഇന്ന് ഏത് കാര്‍ഷിക വിളയുമായി ഉണ്ണിയുടെ കടയിലെത്തുന്ന കര്‍ഷകര്‍ക്ക് നിരാശരായി മടങ്ങേണ്ടിവരില്ല.
ഇതിനെല്ലാം പുറമേയാണ് കരനെല്‍കൃഷിയടക്കമുള്ള സ്വന്തം കൃഷികള്‍. ചന്തയില്‍ നിന്നുള്ള മാലിന്യം തന്റെ വിളകള്‍ക്ക് ജൈവവളം കൂടിയാകുന്നതോടെ ഉണ്ണി ഉറവിടത്തില്‍ തന്നെ മാലിന്യസംസ്‌കരണം എന്ന ആശയവും സാധ്യമാക്കുന്നു.
അങ്ങനെ തികഞ്ഞ പരിസ്ഥിതി സ്‌നേഹിയായി, കര്‍ഷകസ്‌നേഹിയായ കച്ചവടക്കാരനായി നല്ലൊരു ജൈവകര്‍ഷകനായി ഉണ്ണി നന്ദിയോട് ചന്തയില്‍ തന്നെയുണ്ട്.
നന്ദിയോട് ചന്തയില്‍ ഉണ്ണി നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍. ഇന്‍സെറ്റില്‍ ഉണ്ണി
Sunday, May 27, 2012
വിതുര സ്കൂളില്‍ ഭൌമശാസ്ത്ര മേള
വിതുര. ട്രാന്‍സെക്ടിന്റെ നേതൃത്വത്തില്‍ വിതുര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഭൌമശാസ്ത്ര പഠന-പ്രദര്‍ശ നമേള (ശില-2012)ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രഫ.എസ്.രാമശര്‍മ അധ്യക്ഷതവഹിച്ചു.
ഡോ.എസ്.എന്‍.കുമാര്‍,സ്കൂള്‍പ്രിന്‍സിപ്പല്‍ കിഷ്ണകിഷോര്‍,പിടിഎ പ്രസിഡന്റ് കെ.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂളില്‍നിന്നു തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കു പരിശീലനക്ളാസും നല്‍കും. എക്സിബിഷന്‍ കാണാന്‍ ധാരാളം പേര്‍ എത്തുന്നുണ്ട്. ഇന്നു വൈകിട്ട് സമാപിക്കും.
Sunday, May 20, 2012
പച്ച എല്‍പി സ്കൂളിലെ കിണറ്റില്‍ തിരയിളക്കം
![]() |
| ചിത്രം:നന്ദിയോട് പച്ച ഗവ. എല്‍പിഎസില്‍ തിരയിളക്കംമുണ്ടായ കിണര്‍,തിരയിളക്കം കാണാന്‍ താടിചുകൂടിയ ജനം |
പാലോട്. നന്ദിയോട് പച്ച ഗവ. എല്‍പിഎസിലെ കിണറ്റില്‍ ഇന്നലെയുണ്ടായ തിരയിളക്കത്തില്‍ വെള്ളം ഉയര്‍ന്നു കിണര്‍ നിറയുന്ന ഘട്ടം വരെയെത്തി. 13 തൊടിയുള്ള കിണറ്റില്‍ രണ്ടു തൊടിയോളം വെള്ളം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും തിരയിളക്കത്തെ തുടര്‍ന്നു പത്തു തൊടിയോളം ഉയര്‍ന്നു. രണ്ടു തൊടി മാത്രമാണ് അവശേഷിച്ചത്. വാട്ടര്‍ ടാങ്കില്‍ നിന്നു വെള്ളം ഓവര്‍ഫ്ളോ ആയതിനെ തുടര്‍ന്നാണു നിറഞ്ഞു കവിയാതിരുന്നത്.
തിരയിളക്കം കാണാന്‍ വന്‍ ജനം എത്തിയിരുന്നു. 11 മണിയോടെയാണു സംഭവമെങ്കിലും വൈകുന്നേരമായിട്ടും വെള്ളം നേരിയതോതില്‍ മാത്രമേ കുറഞ്ഞിട്ടുള്ളു. അതേസമയം പ്രതിഭാസം വെള്ളിയാഴ്ചയും ചെറിയതോതില്‍ അനുഭവപ്പെട്ടതായും ടാങ്കില്‍ നിന്നു വെള്ളം ഓവര്‍ഫ്ളോ ആയതായും എന്നാല്‍ കാര്യമായി വെള്ളം ഉയര്‍ന്നിരുന്നില്ലെന്നും ഹെഡ്മാസ്റ്റര്‍ വിജയകുമാരന്‍ നായര്‍ പറഞ്ഞു. ഇന്നലത്തെ തിരയിളക്കത്തെ തുടര്‍ന്നു സമീപ വീട്ടിലെ ഒരു കിണറ്റില്‍ വെള്ളം അല്‍പം ഉയര്‍ന്നതായും മറ്റൊരു വീട്ടിലെ കിണറ്റില്‍ വെള്ളം താഴ്ന്നതായും പറയുന്നു.
സംഭവമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി കാണാനെത്തിയവരെ നിയന്ത്രിക്കുകയും ഭൌമ പഠനകേന്ദ്രത്തെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ വെള്ളം പതഞ്ഞുപൊന്താതെ ഉയര്‍ന്നുവരുന്നത് അപകടകരമല്ലെന്നും രണ്ടു ദിവസം ഈ പ്രതിഭാസം ഉണ്ടായശേഷം കുറയുമെന്നും അവര്‍ അറിയിച്ചു. എങ്കിലും സംഘം കിണര്‍ സന്ദര്‍ശിച്ചേക്കും.
Monday, May 14, 2012
ടാര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇടതുസംഘടനകള്‍ സമരത്തിന്
നന്ദിയോട്: ഒരു ലൈസന്‍സും ഇല്ലാതെ പച്ച ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ടാര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഒടുവില്‍ ഇടതുസംഘടനകളും രംഗത്തുവന്നു.
തിങ്കളാഴ്ച ഗ്രാമപ്പഞ്ചായത്ത് പടിക്കല്‍ നിന്നാരംഭിക്കുന്ന സമര ജാഥ പ്ലാന്റിന്റെ മുന്നില്‍ എത്തുന്നതോടെ സമരം ആരംഭിക്കും. ഒരു നിയമാനുവാദങ്ങളുമില്ലാതെ വളരെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ടാര്‍ പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി.എസ്.ഷാബി പറഞ്ഞു.
ഇതോടെ ഗ്രാമപ്പഞ്ചായത്ത് കഴിഞ്ഞ ദിവസം ഉണ്ടാക്കിയ സമവായക്കരാര്‍ കടലാസില്‍ ഒതുങ്ങും. ഡി.വൈ.എഫ്.ഐ പ്ലാന്റിന്റെ കവാടത്തില്‍ സമരം ശക്തിപ്പെടുത്തുന്നതോടെ സി.പി.എം പഞ്ചായത്ത് ഭരണ സമിതിക്കെതിരെയുള്ള സമരപരിപാടികള്‍ക്കും ആക്കം കൂട്ടും. പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേര്‍ക്കാതെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് രഹസ്യമായി എന്‍.എ.പി.സി എന്ന ടാര്‍ കമ്പനിക്ക് എന്‍. ഒ. സി എഴുതി നല്‍കിയ സംഭവത്തെ ആയുധമാക്കിയാണ് ഇടത് സംഘടനകള്‍ പഞ്ചായത്തിനെതിരെ സമരം തുടങ്ങുന്നത്. മാര്‍ച്ച് ഒമ്പതിന് നല്‍കിയ ഈ എന്‍.ഒ.സിയെപ്പറ്റി 'മാതൃഭൂമി' കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയതോടെയാണ് രഹസ്യക്കരാര്‍ പുറത്തറിഞ്ഞത്.
ഇതിനിടെ പ്രദേശവാസികളായ സമരക്കാരുമായി പഞ്ചായത്ത് കമ്മിറ്റി ഉണ്ടാക്കിയ കരാറും തങ്ങളെ കബളിപ്പിക്കും വിധമാണ് എഴുതി തയ്യാറാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. അറുപത് ദിവസത്തേക്കുകൂടി മാത്രമേ ടാര്‍ പ്ലാന്റ് പ്രവര്‍ത്തിക്കൂ. അതിനുകൂടി സമയം അനുവദിക്കണം എന്നാണ് തങ്ങളോട് പറഞ്ഞതെന്നും പിന്നീട് നേതാക്കന്മാര്‍ എഗ്രിമെന്റ് വ്യവസ്ഥകള്‍ എഴുതി ഉണ്ടാക്കിയപ്പോള്‍ അത് കമ്പനിയുടെ 60 പ്രവൃത്തി ദിനങ്ങള്‍ എന്നാക്കിയതില്‍ തട്ടിപ്പിന്റെ മുഖമുണ്ടെന്നും സമരക്കാര്‍ പറയുന്നു.
തിങ്കളാഴ്ച മുതല്‍ പ്ലാന്റിന്റെ പടിക്കല്‍ നടക്കുന്ന സമരത്തിന് ഡി.വൈ.എഫ്.ഐ. നന്ദിയോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജീഷാണ് നേതൃത്വം നല്‍കുന്നത്.
Saturday, May 12, 2012
ഇടിമിന്നലും കാറ്റും വിതുരയില്‍ കനത്ത നാശംവിതച്ചു
വിതുര.തീഷ്ണമായ മേടച്ചൂടിനു ശമനമേകി ഇന്നലെ ഉച്ചയ്ക്കുശേഷം തിമര്‍ത്തുപെയ്ത മഴയ്ക്കൊപ്പമുണ്ടായ കനത്ത കാറ്റും ശക്തമായ ഇടിമിന്നലും വിതുര- തൊളിക്കോട് പഞ്ചായത്തുകളില്‍ കനത്ത നാശം വിതച്ചു. വീശിയടിച്ച കാറ്റിനെ തുടര്‍ന്ന് എസ്റ്റേറ്റുകളിലും വിളകളിലുമായി അനവധി റബര്‍മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു. വാഴക്കൃഷിയും നശിച്ചു. കര്‍ഷകര്‍ക്കും മറ്റും പതിനായിരക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
മരങ്ങള്‍ ഒടിഞ്ഞുവീണ് മൂന്നു വീടുകള്‍ക്കു കേടുപാടുണ്ടായി. മിന്നലേറ്റ് അനവധി ടിവി സെറ്റുകളും ടെലിഫോണുകളും ഇലക്ട്രിക് ഉപകരണങ്ങളും കേടായി. ഇടിമിന്നല്‍ മണിക്കൂറുകളോളം തുടര്‍ന്നു. മിന്നലിന്റെ അതിപ്രസരത്തില്‍ കേബിള്‍ ശൃംഖലകള്‍ക്കു നാശനഷ്ടമുണ്ടായി. മരച്ചില്ലകള്‍ വീണ് വൈദ്യുതിലൈനുകളും തകര്‍ന്നു. മഴയെ തുടര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

Tuesday, May 8, 2012
ടാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു
പാലോട്: പരിസര മലിനീകരണം രൂക്ഷമായതിനാല്‍ ജില്ലാകളക്ടര്‍ ഇടപെട്ട് പ്രവര്‍ത്തനം നിര്‍ത്തിവെച്ച നന്ദിയോട് പച്ച മുടുമ്പിലെ ടാര്‍ പ്ലാന്റ് തിങ്കളാഴ്ച വീണ്ടും തുറന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. രണ്ടര വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന പ്ലാന്റിനെതിരെ ആറു മാസമായി നാട്ടുകാര്‍ സമരത്തിലായിരുന്നു.
പാലോട്-മടത്തറ റോഡിന്റെ ടാറിങ്ങിനുവേണ്ടിയാണ് കെ.എസ്.ടി.പി. രണ്ടര വര്‍ഷംമുമ്പ് പച്ചയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പ്ലാന്റ് തുറന്നത്. രൂക്ഷമായ പരിസര മലിനീകരണം അന്നുതന്നെ ഉണ്ടായിരുന്നെങ്കിലും സമീപ റോഡിന്റെ വികസനം ആയിരുന്നതിനാല്‍ നാട്ടുകാര്‍ എതിര്‍പ്പുകള്‍ അവസാനിപ്പിക്കുകയായിരുന്നു. റോഡിന്റെ പണി തീര്‍ന്ന് വര്‍ഷം ഒന്നുകഴിഞ്ഞിട്ടും പ്ലാന്റിന്റെ പ്രവര്‍ത്തനം തുടര്‍ന്നു.
കാട്ടാക്കട, അഞ്ചല്‍, പുനലൂര്‍ റോഡുകളുടെ പണിക്കായിട്ടാണ് ഇപ്പോള്‍ പ്ലാന്റ് ഉപയോഗിക്കുന്നത്. ഇത് പ്രവര്‍ത്തനം തുടങ്ങിയാല്‍ പുകയും കരിയും കൊണ്ട് പരിസരമാകെ മലിനമാകും. സമീപത്തുള്ള തെങ്ങുകള്‍ ഉള്‍പ്പടെയുള്ള കാര്‍ഷികവിളകള്‍ നശിച്ചുതുടങ്ങി. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ശ്വാസരോഗങ്ങള്‍ ബാധിച്ചുതുടങ്ങി. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
പ്ലാന്റ് അടിയന്തരമായി പൂട്ടണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണബോര്‍ഡ്, ജില്ലാ കളക്ടര്‍, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളില്‍ നാട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്നാണ് തത്കാലത്തേക്ക് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശംവന്നത്. ഏതാനും ആഴ്ചകളായി അടച്ചിരുന്ന പ്ലാന്റ് തിങ്കളാഴ്ച രാവിലെ തുറന്നപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
Tuesday, May 1, 2012
കല്ലാറില്‍ കുപ്പിയും കുപ്പിച്ചില്ലും നിറയുന്നു
വിതുര. ഉരുള്‍ കല്ലാല്‍ സമൃദ്ധമായ കല്ലാര്‍ നദിയില്‍ കുപ്പിച്ചില്ലും കുപ്പിയും നിറയുന്നു. വിനോദസഞ്ചാരാര്‍ഥം എത്തുന്ന സംഘങ്ങളാണു മദ്യപിച്ചശേഷം നദിയിലേക്കു കുപ്പികള്‍ വലിച്ചെറിയുന്നത്. നദിയുടെ ഒാരത്തിരുന്നു മദ്യപിച്ചശേഷം പാറകളിലും, ഉരുളന്‍കല്ലുകളിലും കുപ്പികള്‍ എറിഞ്ഞുടയ്ക്കുന്നതുമൂലം മിക്ക ഭാഗത്തും കുപ്പിച്ചില്ലുകള്‍ നിറയുകയും കുളിക്കാനിറങ്ങുന്നവരുടെ ദേഹത്തു തറച്ചു മുറിവേല്‍ക്കുന്നതായും പരാതിയുണ്ട്. വട്ടക്കയം, കല്ലാര്‍, ഗോള്‍ഡന്‍വാലി പ്രദേശത്താണു കുപ്പിച്ചില്ലു നിറഞ്ഞത്.
നദിക്കു പുറമെ പൊന്‍മുടി റോഡിന്‍െറ വിവിധ ഭാഗങ്ങളിലും കുപ്പികള്‍ എറിഞ്ഞുടച്ചിട്ടിരിക്കുന്നതു ദൃശ്യമാണ്. നദിയില്‍ സൂക്ഷിച്ചിറങ്ങിയില്ലെങ്കില്‍ കാലില്‍നിന്നു ചോര വാര്‍ന്നൊഴുകും. അപായ ബോര്‍ഡുകളിലും കുപ്പികള്‍ എറിയുന്നതുമൂലം ബോര്‍ഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. വേനല്‍ കടുത്തതോടെ നദിയില്‍ കുളിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. നദിയില്‍ കുളിക്കാനിറങ്ങുന്ന യുവസംഘങ്ങളുടെ വികൃതിമൂലം പൊറുതിമുട്ടിയെന്നു കല്ലാര്‍ നിവാസികള്‍ പരാതിപ്പെട്ടു.
യുവസംഘങ്ങള്‍ മണിക്കൂറുകളോളമാണു നദിയില്‍ നീരാടുന്നത്. വേനല്‍ മൂര്‍ച്ഛിച്ചതോടെ നദിയിലെ ജലം ശേഖരിച്ചാണു നാട്ടുകാര്‍ ഉപയോഗിക്കുന്നത്. വെള്ളം ശേഖരിക്കാന്‍ എത്തുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും നീരാട്ടു സംഘങ്ങള്‍ ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്. ആദിവാസി മേഖലയില്‍ വരെ ടൂറിസ്റ്റ് യുവസംഘങ്ങള്‍ എത്തി വീട്ടമ്മമാരെ ശല്യപ്പെടുത്തിയതായി ആദിവാസികള്‍ അറിയിച്ചു.
കുപ്പിയുമായി കല്ലാര്‍, മൊട്ടമൂട്, ആറാനക്കുഴി ആദിവാസി മേഖലയില്‍ എത്തുന്ന സംഘങ്ങള്‍ വൈകിട്ടു വരെ വനത്തില്‍ തമ്പടിച്ചു പ്രശ്നം സൃഷ്ടിക്കുന്നതായാണു പരാതി.
സംഘങ്ങള്‍ തമ്മിലും അടിപിടി ഉണ്ടാകാറുണ്ട്. കല്ലാര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊലീസ് ഒൌട്ട്പോസ്റ്റ് സ്ഥാപിക്കുമെന്ന മുന്‍ റൂറല്‍ എസ്പിയുടെ വാഗ്ദാനത്തിനു പത്തു വയസ്സു കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല.

Wednesday, April 25, 2012
Tuesday, April 24, 2012
പച്ചയിലെ ടാര്‍ മിക്സിങ് പ്ളാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു
പാലോട്. നന്ദിയോട് പഞ്ചായത്തിലെ പയറ്റടി റോഡില്‍ പച്ച ശാസ്താ ക്ഷേത്രത്തിനു സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്സിങ് പ്ളാന്റ് ജനജീവിതം ദുസ്സഹമാക്കുന്നതോടൊപ്പം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായുമുള്ള പരാതി വ്യാപകം. റോഡ്വശത്തു ജനവാസ മേഖലയിലാണു പ്രസ്തുത പ്ളാന്റ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നുള്ള പുകയും പൊടിയും സമീപവാസികള്‍ക്കു കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു തിരുവനന്തപുരം-ചെങ്കോട്ട റോഡില്‍ ചുള്ളിമാനൂര്‍ മുതല്‍ ഇലവുപാലം വരെയുള്ള ഭാഗം ലോക ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാര്‍ ചെയ്യുന്നതിനാണ് ഇവിടെ പ്ളാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.
അന്നു തന്നെ ജനവാസ മേഖലയില്‍ പ്ളാന്റ് സ്ഥാപിച്ചാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ എതിര്‍പ്പ് ശക്തമായില്ല. എന്നാല്‍ പ്രസ്തുത റോഡ് പണിതീര്‍ന്നിട്ട് ഏറെനാളായിട്ടും പ്ളാന്റ് പൊളിക്കാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പണിക്കായി ഇവിടെ നിന്നാണ് ഇപ്പോള്‍ ടാര്‍ കുഴച്ചു കൊണ്ടുപോകുന്നത്. അന്തരീക്ഷ മലിനീകരണവും കുട്ടികള്‍ക്കടക്കം രോഗഭീഷണി ഉയര്‍ത്തുന്നതുമായ പ്ളാന്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Thursday, April 12, 2012
ഭൂചലനം - വാമനപുരം നദിയില്‍ തിരയിളക്കം
പാലോട്. വാമനപുരം നദിയില്‍ തിരയിളക്കം അനുഭവപ്പെട്ടതു പ്രദേശവാസികളെ പരിഭ്രന്തിയിലാക്കി. ഇന്നലെ ഉച്ചകഴിഞ്ഞു 2.30നും മൂന്നിനുമിടയില്‍ വാമനപുരം നദിയില്‍ വെള്ളുമണ്ണടി ഭാഗത്താണു സംഭവം. വെള്ളം അമിതമായി ഇളകുകയും നദിയുടെ മധ്യഭാഗത്ത് ഉയര്‍ന്ന തിരയിളക്കം ഉണ്ടാകുകയുമായിരുന്നു.
വെള്ളം കൂടുതല്‍ കരയിലേക്കു കയറുന്നതുകണ്ടു തുണി അലക്കിക്കൊണ്ടിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ ആറ്റിലുണ്ടായിരുന്നവര്‍ ഭയന്നു കരയിലേക്ക് ഒാടി. വെള്ളം രണ്ടടിയോളം ഉയര്‍ന്നു കരയിലേക്കു കയറിയെന്നും നദിയിലെ വെള്ളം വട്ടംചുററി ചുഴി രൂപപ്പെട്ടുവെന്നും നാട്ടുകാര്‍ പറയുന്നു. മീന്‍മുട്ടി ഡാം തുറന്നുവിട്ടെന്നാണൂ നാട്ടുകാര്‍ കരുതുയത്. എന്നാല്‍ അസ്വാഭാവികമായ തിരയിളക്കം ഉണ്ടായതു ഭൂചലനവുമായി ബന്ധപ്പെട്ടാണോയെന്ന സംശയവുമുണ്ട്.
Tuesday, April 10, 2012
ഇടിമിന്നല്‍ വിതുര മേഖലയില്‍ കനത്ത നാശം വിതച്ചു
വിതുര. കഴിഞ്ഞ ദിവസം തിമര്‍ത്തുപെയ്ത വേനല്‍മഴയ്ക്കൊപ്പം അനുഭവപ്പെട്ട അതിശക്തമായ ഇടിമിന്നല്‍ വിതുര, തൊളിക്കോട് പഞ്ചായത്തുകളില്‍ കനത്ത നാശം വിതച്ചു. മിന്നലേറ്റു നൂറുകണക്കിനു ടെലിഫോണുകളും ടിവി.സെറ്റുകളും ഫ്രിഡ്ജുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും നിശ്ചലമായി. വൈദ്യുതി-വാര്‍ത്താവിനിമയബന്ധങ്ങളും തകരാറിലായി. കേബിള്‍ ശൃംഖലകള്‍ക്കും കേടുപാടുണ്ട്.
അരമണിക്കൂറോളം ശക്തമായ ഇടിമിന്നലുണ്ടായി. തൊളിക്കോട്ട് ഇടിവീണു കൂറ്റന്‍ മരം കത്തിക്കരിഞ്ഞു നിലംപൊത്തി. സമീപത്തെ വീടുകളിലെ വയറിങ് കത്തിനശിച്ചു. ഭയാനകമായ ശബ്ദമുണ്ടായതിനാല്‍ കുട്ടികളും മറ്റും ഭയന്നു നിലവിളിച്ചു. മഴയത്തു മരങ്ങള്‍ നിലംപൊത്തി വൈദ്യുതിലൈനുകളില്‍ പതിച്ചതുമൂലം മണിക്കൂറുകളോളം വൈദ്യുതി വിതരണവും നിലച്ചു.
Monday, April 9, 2012
സൂര്യാഘാതം: പശുക്കള്‍ കുഴഞ്ഞു വീഴുന്നു
വിതുര. സൂര്യാഘാതമേറ്റു മൂന്നു പശുക്കള്‍ കുഴഞ്ഞുവീണു. കല്ലാര്‍ വനത്തില്‍ മേയാന്‍ വിട്ട പശുക്കളാണു കത്തുന്ന ചൂടേറ്റു തളര്‍ന്നുവീണത്. സാധാരണ മേയാന്‍വിട്ടാല്‍ വൈകിട്ടോടെ മടങ്ങിയെത്തുകയാണു പതിവ്. കഴിഞ്ഞ ദിവസം വൈകിട്ടായിട്ടും പശുക്കള്‍ എത്താതെ വന്നതോടെ ഉടമ വനത്തില്‍ പരിശോധന നടത്തിയപ്പോഴാണു പശുക്കള്‍ വീണുകിടക്കുന്നതു കണ്ടത്. നേരത്തേ ഒരു ആദിവാസി വനത്തില്‍ ജോലി ചെയ്തുകൊണ്ടു നിന്നപ്പോള്‍ സൂര്യാഘാതത്തെതുടര്‍ന്നു കുഴഞ്ഞുവീഴുകയും പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
വിതുര, തൊളിക്കോട് മേഖലയില്‍ ആദ്യമായാണ് ഇത്രയധികം ചൂട് അനുഭവപ്പെടുന്നതെന്നു നാട്ടുകാര്‍ പറയുന്നു. കൃഷിവിളകള്‍ കരിഞ്ഞുണങ്ങി തുടങ്ങി. വാഴ കൃഷിയാണു വ്യാപകമായി ചൂടേറ്റു നശിച്ചത്. ചൂടിന്‍െറ ആധിക്യം മൂലം അസുഖങ്ങളും വ്യാപിച്ചു തുടങ്ങി. കുട്ടികള്‍ക്കിടയിലാണു രോഗങ്ങള്‍ പടരുന്നത്. പനിയും ഛര്‍ദിയും വയറിളക്കവും ശ്വാസംമുട്ടലുമാണു വ്യാപിച്ചിട്ടുള്ളത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അനവധി പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചൂട് 40 ഡിഗ്രി കടന്നതോടെ ജലസ്രോതസുകള്‍ അപ്രത്യക്ഷമായി തുടങ്ങി. ഭൂരിഭാഗം കിണറുകളും വറ്റിവരണ്ടു. ജനം കുടിവെള്ളത്തിനായി പരക്കം പായുകയാണ്. വാമനപുരം നദിയിലെ ജലനിരപ്പ് അനുദിനം താഴുന്നു. കല്ലാര്‍ നദിയുടെ മിക്ക ഭാഗവും നിശ്ചലാവസ്ഥയിലാണ്. വൈദ്യുതി ഉല്‍പാദന കേന്ദ്രമായ പേപ്പാറ ഡാമിലെ സ്ഥിതിയും വിഭിന്നമല്ല. ഇൌ സ്ഥിതി
തുടര്‍ന്നാല്‍ കുടിവെള്ള വിതരണവും വൈദ്യുതി ഉല്‍പാദനവും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.
ചൂടിന്‍െറ തീവ്രത മൂലം വൈദ്യുതി ഉപഭോഗവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. നേരം പുലരുവോളം ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. എസിയുടെ വില്‍പനയും വര്‍ധിച്ചു. കടുത്ത ചൂടേറ്റു വലയുന്നതിനിടയില്‍ കടന്നെത്തിയ ലോഡ്ഷെഡിങ് ജനത്തിന് ഇരുട്ടടിയായി മാറി. അരമണിക്കൂര്‍ പവര്‍കട്ട് സമയത്തു ജനം വല്ലാതെ ബുദ്ധിമുട്ടുന്നു.
Friday, April 6, 2012
കല്ലാര്‍ മണലൂറ്റുകാരുടെ പറുദീസയായി മാറി
വിതുര. വാമനപുരം നദിയുടെ ഉദ്ഭവകേന്ദ്രമായ കല്ലാര്‍ മണലൂറ്റുകാരുടെ പറുദീസയായി മാറിയിട്ടു വര്‍ഷങ്ങളായി. ഹൈക്കോടതി നദിയില്‍ മണലൂറ്റല്‍ നിരോധിച്ചിട്ടു വര്‍ഷങ്ങളേറെയായി. നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള കല്ലാറില്‍ നിന്നു വന്‍തോതില്‍ മണലൂറ്റുന്നതായി ചൂണ്ടിക്കാട്ടി അടുത്തിടെ കല്ലാര്‍ സ്വദേശിയായ വിമുക്തഭടന്‍ അബ്ദുല്‍ മജീദ് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. അടിയന്തരമായി മണലൂറ്റ് നിര്‍ത്തലാക്കാന്‍ കോടതി തിരുവനന്തപുരം കലക്ടര്‍ക്കും, പൊലീസിനും നിര്‍ദേശം നല്‍കിയെങ്കിലും മണലൂറ്റ് വര്‍ധിക്കുകയാണുണ്ടായത്.
മണലൂറ്റാണ് ഇൌ മേഖലയിലെ പ്രധാന വരുമാനസ്സ്രോതസ്. ജീപ്പില്‍ 30 ചാക്ക് മണല്‍വീതമാണ് അടിക്കുന്നത്. രണ്ടായിരം രൂപമുതല്‍ 3000 രൂപ വരെ ഇൌടാക്കും. മണല്‍കടത്തിന് എന്തെങ്കിലും തടസ്സം വരുമ്പോള്‍ വിലവര്‍ധിക്കും. കല്ലാറിലെ മണല്‍ ലേലംചെയ്തു നല്‍കാന്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചാല്‍ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുകയും സാധാരണക്കാര്‍ക്കു കുറഞ്ഞ വിലയ്ക്കു മണല്‍ ലഭ്യമാകുകയും ചെയ്യുമായിരുന്നു. കീറിമുറിച്ചു രാപകല്‍ഭേദമന്യേ വന്‍തോതില്‍ മണലൂറ്റി കടത്തിയിട്ടും നടപടികളെടുക്കാത്തതു മണല്‍ ലോബികള്‍ തഴച്ചുവളരാന്‍ ഇടയായി.
തീരം ഇടിച്ചുവരെ മണലൂറ്റുന്നതുമൂലം മിക്കഭാഗത്തും നദി ഗതിമാറിയാണ് ഒഴുകുന്നത്. മാത്രമല്ല, പൊലീസിലെ ഒരു വിഭാഗം മണലൂറ്റ് ലോബിയുമായി കൈകോര്‍ത്തിരിക്കുന്നതിനാല്‍ മിക്കപ്പോഴും നടക്കുന്ന മണല്‍വേട്ട
വിജയിക്കാറില്ല. എസ്ഐ കല്ലാറില്‍ എത്തുംമുന്‍പു മണല്‍കടത്തുകാരും ഉൌറ്റുകാരും സ്ഥലംവിട്ടിരിക്കും. അനയന്ത്രിതമായ മണലൂറ്റുമൂലം നദിയുടെ മിക്ക ഭാഗത്തും മണല്‍ക്കയങ്ങള്‍ നിറഞ്ഞിട്ടുണ്ട്. അനവധി വിനോദസഞ്ചാരികള്‍ കുളിക്കുന്നതിനിടയില്‍ മണല്‍ക്കയങ്ങളില്‍ മുങ്ങിമരിച്ചിട്ടുണ്ട്.
അധികവും യുവാക്കളാണു മരണപ്പെട്ടിട്ടുള്ളത്. ചിലരെ മണല്‍ക്കയങ്ങളില്‍ നിന്നു നാട്ടുകാര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്പെഷല്‍ ബ്രാഞ്ചിന്റെ കണക്ക് പ്രകാരം ഇവിടെ അന്‍പതോളം ജീപ്പുകളിലാണു മണലടിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും മണലൂറ്റി കടത്തിയാണു ജീപ്പ് സ്വന്തമാക്കിയത്. രാത്രിയില്‍ വരെ വന്‍തോതില്‍ മണലൂറ്റുന്നുണ്ട്. പുലര്‍ച്ചെ മണല്‍വണ്ടികളുടെ ഘോഷയാത്രയാണ്. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ മരണം ഉറപ്പാണ്. അനവധി പേരെ മണല്‍വണ്ടികള്‍ ഇടിച്ചിട്ടിട്ടുണ്ട്.
വിതുര സ്റ്റേഷനിലെ പൊലീസുകാരനെവരെ മണല്‍വണ്ടി ഇടിച്ചിടാന്‍ ശ്രമിച്ചിട്ടു വണ്ടിയുമായി കടന്നുകളഞ്ഞ സംഭവവം വരെയുണ്ടായി. മണല്‍ കയറ്റിവരുന്ന ജീപ്പുകളെ പിന്തുടര്‍ന്നു പിടികൂടാന്‍ സ്റ്റേഷനിലെ പഴഞ്ചന്‍ ജീപ്പുകള്‍ക്കു കഴിയാറില്ല. മണലൂറ്റിന്‍െറ കാഠിന്യംമൂലം വേനല്‍ മൂര്‍ഛിക്കും മുന്‍പു നദി വറ്റിവരണ്ടുതുടങ്ങും. നദിയില്‍ നീരൊഴുക്ക് കുറയുന്നതോടെ തീരത്തുള്ള കിണറുകളിലെ ജലനിരപ്പും താഴും. വേനല്‍ക്കാലത്തു നദി മലിനപ്പെടുന്നതുമൂലം ജലം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാകും.
നൂറുകണക്കിനു നാട്ടുകാര്‍ നദിയിലെ ജലമാണ് ഉപയോഗിക്കുന്നത്. നീരൊഴുക്ക് കുറയുന്നതു പമ്പ്ഹൌസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പൈപ്പ്ജല വിതരണം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. മണലൂറ്റും കല്ലാറിലെ അതിക്രമങ്ങളും അപകടമരണങ്ങളും തടയുന്നതിനായി തിരുവനന്തപുരം റൂറല്‍ എസ്പി പത്തു വര്‍ഷം മുന്‍പു കല്ലാറില്‍ പൊതുജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിരുന്നു. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നു കല്ലാറില്‍ ഉടന്‍ പൊലീസ് ഒൌട്ട്പോസ്റ്റ് ആരംഭിക്കുമെന്നു റൂറല്‍ എസ്പി വാഗ്ദാനം നടത്തി. പക്ഷേ ഒൌട്ട്പോസ്റ്റ് കല്ലാറിലെ വെള്ളം പോലെ ഒലിച്ചുപോയി.
താലൂക്കില്‍ മണല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം സജീവമല്ല. മിക്കപ്പോഴും റവന്യു ഡിപ്പാര്‍ട്ട്മെന്റ് മണല്‍കടത്തലിനെതിരെ നടപടിയെടുക്കാറില്ല. മണലൂറ്റിനു പുറമെ ചന്ദനക്കടത്തുസംഘവും ഇവിടെ സജീവമാണ്. തമിഴ്നാട് കീരിപ്പാറ വനത്തില്‍ എത്തി ചന്ദനം മുറിച്ചുകൊണ്ടുവന്നു വില്‍ക്കുന്ന അനവധി പേര്‍ ഇവിടെ സജീവമാണ്.

Thursday, April 5, 2012
കല്ലാറില്‍ പടക്കംപൊട്ടിച്ച് മീന്‍പിടിത്തം: നദി മലിനമായി

വിതുര. മീനച്ചൂടിന്റെ കാഠിന്യവും അനിയന്ത്രിതമായ മണലൂറ്റും മൂലം വറ്റിവരണ്ട കല്ലാര്‍ നദിയില്‍ പടക്കംപൊട്ടിച്ച് മീന്‍പിടിക്കുന്നതായി പരാതി. കല്ലാര്‍ ഇക്കോ ടൂറിസം പദ്ധതിപ്രദേശത്തു കഴിഞ്ഞ ദിവസം രാത്രി വ്യാപകമായി തോട്ടപൊട്ടിച്ച് മീന്‍പിടിച്ചു. മേഖലയില്‍ ധാരാളം മീനുകളുണ്ട്. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ സമയത്ത് തോട്ട പൊട്ടിച്ചതോടെ നദി മലിനപ്പെടുകയും മീനുകള്‍ ചത്തു പൊങ്ങി അഴുകി ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. മണലൂറ്റുസംഘം വന്‍തോതില്‍ മണലൂറ്റി കടത്തുന്ന മേഖലകൂടിയാണിത്.
നദി മലിനപ്പെട്ടതുമൂലം കുളിക്കാനും മറ്റും കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാര്‍ പറഞ്ഞു. വിനോദസഞ്ചാരികളുടെ പറുദീസയായ മീന്‍മുട്ടി കടവില്‍ വരെ പടക്കം പൊട്ടിച്ച് മീന്‍ പിടിച്ചതായി സ്ഥലവാസികള്‍ അറിയിച്ചു. പടക്കം പൊട്ടിച്ചു നദി മലിനപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കല്ലാര്‍ നിവാസികള്‍ അധികൃതര്‍ക്കു പരാതിനല്‍കി. കല്ലാറിനു പുറമെ, ഇരുപത്തിയേഴ്, വട്ടക്കയം, ആനപ്പാറ, ആറ്റിന്‍പുറം, ചെറ്റച്ചല്‍ കടവുകളിലും മീന്‍പിടിക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു.
കല്ലാര്‍ മേഖലയിലെ അപകടങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വാറ്റ്-ചന്ദന കടത്ത്, മോഷണം എന്നിവയ്ക്കും തടയിടാനായി കല്ലാര്‍ കേന്ദ്രമാക്കി പത്തു വര്‍ഷം മുന്‍പ് അനുവദിച്ച പൊലീസ് ഔട്ട്പോസ്റ്റ് ഇപ്പോഴും കടലാസിലുറങ്ങുകയാണ്.
ഉദ്യോഗസ്ഥരുടെ പേര് മലയാളത്തിലാകും; കാടിനുള്ളില്‍ പഞ്ചിങ് യന്ത്രവും-മന്ത്രി
പാലോട്: കാടിനുള്ളില്‍ കയറാത്ത റെയ്ഞ്ച് ഓഫീസര്‍മാരെ കുടുക്കാന്‍ ഉള്‍ക്കാടുകളില്‍ പഞ്ചിങ്‌മെഷീന്‍. ഫോറസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റര്‍, റെയ്ഞ്ച് ഓഫീസര്‍ എന്നീ തസ്തികകളുടെ പേര് മലയാളത്തിലേക്ക് മാറ്റും. വനത്തിനുള്ളില്‍ പോകുന്ന വനപാലകര്‍ക്ക് ആധുനിക ഉപകരണങ്ങളും ആയുധങ്ങളും ഘടിപ്പിക്കുന്ന ബല്‍റ്റ്, അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ സ്പീഡ്ബോട്ടുകള്, ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍. വനംവകുപ്പില്‍ നിരവധി മാറ്റങ്ങളുടെ നിരയുമായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ രംഗത്ത്. അരിപ്പ വനപാലക പരിശീലനകേന്ദ്രത്തില്‍ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപന പ്രസംഗത്തിലാണ് മന്ത്രി മാറ്റങ്ങളുടെ പട്ടിക നിരത്തിയത്.
വനപാലകരുടെ ഡ്യൂട്ടി യൂണിഫോം പാടെ പരിഷ്‌കരിക്കും. വനസംരക്ഷണസമിതികളുടെ നിയന്ത്രണത്തിലുള്ള ടൂറിസം സെന്ററുകളില്‍ കമ്പ്യൂട്ടര്‍വല്‍കൃത പാസുകള്‍ നല്‍കും. 'കലവറ മണല്‍' വിതരണത്തിന് ഇടനിലക്കാരെ പാടെ ഒഴിവാക്കും. കുറുവാദ്വീപിന്റെ നിയന്ത്രണം വി.എസ്.എസിനെ ഏല്പിക്കും. ഇവിടെനിന്നുള്ള വരുമാനം ഒന്നരക്കോടിയായി ഉയര്‍ത്തും. വരവുചെലവുകള്‍ സമര്‍പ്പിക്കാത്ത വി.എസ്.എസുകളെ പിരിച്ചുവിട്ട് പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.
വാളയാറിലെയും അരിപ്പയിലെയും പരിശീലന കേന്ദ്രങ്ങളില്‍ ഏറ്റവും പുതിയ ഉപകരണങ്ങളുള്ള ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിക്കും. കെ.എഫ്.ഡി.സിയുടെ സഹായത്തോടെ അരിപ്പയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷിത ടൂറിസ്റ്റ്‌കേന്ദ്രം തുറക്കും. പൊന്മുടിയില്‍ അമിറ്റിസെന്റര്‍, ടോയ്‌ലറ്റ്, പോലീസ് എയ്ഡ്‌പോസ്റ്റ് എന്നിവ തുറക്കും. താഴ്‌വരയില്‍ അപകടരഹിതമായ തരത്തില്‍ ഫാമിലി ട്രക്കിങ് തുടങ്ങും. പദ്ധതി മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ആദിവാസി മേഖലയിലേക്കുള്ള റോഡ്, വൈദ്യുതി എന്നിവയ്ക്ക് വനംവകുപ്പിനെ ഫണ്ട് ഏല്പിക്കുന്നപക്ഷം മൂന്നു മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ചു നല്‍കും. ഇതിനായി എല്ലാ എം.എല്‍.എ.മാര്‍ക്കും പ്രത്യേക അപേക്ഷാഫോറത്തോടൊപ്പം കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതികളെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.രാജരാജവര്‍മ, അഡീഷണല്‍ കണ്‍സര്‍വേറ്റര്‍ ജി.ജെ. ടെഗ്ഗി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എസ്.പി.സിങ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സോഫീതോമസ്, ബി.പവിത്രകുമാര്‍, വി.പ്രസാദ് എന്നിവരും പങ്കെടുത്തു.

Saturday, March 10, 2012
വിതുരയില്‍ പരിസ്ഥിതി സെമിനാറും പഠനയാത്രയും നടത്തി
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ഡവലപ്മെന്റിന്റെയും വിതുര നവജ്യോതി സിഎഫ്സിഡിയുടെയും ബാലജനസഖ്യം വിതുര യൂണിയന്റെയും നേതൃത്വത്തില്‍ വിതുര നാരകത്തിന്‍കാലയില്‍ വച്ചു ദ്വിദിന പരിസ്ഥിതി ബോധവല്‍ക്കരണ സെമിനാറും പഠനയാത്രയും നടത്തി. വെള്ളനാട് ബ്ളോക്ക് പഞ്ചായത്തംഗം ഒ. ശകുന്തള ഉദ്ഘാടനം ചെയ്തു. വിനായക ഗ്രാമോദ്ധാരണ സമിതി പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ഫീല്‍ഡ്മാനേജരും ബാലജനസഖ്യം സഹകാരിയുമായ എന്‍.ബി.പ്രഭ, ദീപാസീനീസ് എന്നിവര്‍ പ്രസംഗിച്ചു. ഒൌഷധസസസ്യങ്ങളും ഫലവൃക്ഷത്തൈകളും വിതരണം നടത്തി. നെയ്യാര്‍ വന്യജീവികേന്ദ്രത്തിലേക്കു പഠനയാത്രയും നടത്തി.
Friday, March 9, 2012
പാലോട്, പെരിങ്ങമ്മല മേഖലയിലെ മാലിന്യം നീക്കം ചെയ്യണം
നന്ദിയോട്: പാലോട്, വിതുര, പെരിങ്ങമ്മല മേഖലകളില്‍ മാലിന്യം അടിഞ്ഞുകൂടുന്നതായി പരാതി. ഇത് നീക്കം ചെയ്യാനോ സംസ്കരിക്കാനോ ഉള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ പരാതി പറയുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ വാമനപുരം നദി ഇത്തരത്തില്‍ മാലിന്യ നി ക്ഷ പ ം ന ട ത്ത ു ന ന്ന ത ് കാരണം നശിക്കുകയാണ്. വേനല്‍ക്കാലമാകുന്നതോടെ വറ്റിവരളുന്ന നദിയിലെ ചെറിയ നീ
രൊഴുക്കാണ് ജനം കുടി വെള്ളത്തിനായി ആശ്രയിക്കുന്നത്. ഇപ്പോള്‍ അതും മലിനമായി. ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടി വന്നെത്തുന്നതോടെ കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് ഏറും. ഇത് പരിഹരി
ക്കാനും മാലിന്യ നിക്ഷേപത്തിന് അറുതി വരുത്താനും അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തരമായ ഇടപെടലുണ്ടാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു
Tuesday, March 6, 2012
നദീതീരത്തിന്റെ നഷ്ടവസന്തം തിരിച്ചുപിടിക്കാന്‍ കുരുന്നുകൈകള്‍
നന്ദിയോട്: ഗ്രാമവാസികളുടെ കണ്ണിന് കൗതുകവും കുരുന്നുകളുടെ കളിസ്ഥലവുമായിരുന്ന വാമനപുരം നദിയില്‍ ചെല്ലഞ്ചിക്കടവിലെ മണല്‍പരപ്പ് ഇന്നില്ല. ആറ്റിലേക്ക് ചാഞ്ഞുനിന്ന ആറ്റുവഞ്ചിയും പോയ്മറഞ്ഞു. നഷ്ടവസന്തം തിരിച്ചുപിടിക്കാന്‍ വച്ച എല്‍.പി.എസിലെ കരുന്നുകള്‍ എത്തിയത് ചെല്ലഞ്ചി ഗ്രാമത്തിന് ആവേശമായി.
പച്ച ഗവ. എല്‍.പി.എസിലെ വിദ്യാര്‍ഥികളും സപ്തപുരം കലാഗ്രാമവും കേന്ദ്രപരിസ്ഥിതി മന്ത്രാലയവും ഇക്ബാല്‍ കോളേജ് ബോട്ടണി വിഭാഗവും കൈകോര്‍ത്തപ്പോള്‍ അതൊരു ജനകീയ മുന്നേറ്റമായി മാറി. നദിക്കരയില്‍ വംശഹത്യവന്ന വൃക്ഷങ്ങള്‍ വീണ്ടും നട്ടുപിടിപ്പിച്ചു. ദേശീയ സസ്യോദ്യാനത്തിന്റെ ഡയറക്ടര്‍ ഡോ.പി.ജി.ലത പൂമരുത് നട്ടുകൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നൂറുകണക്കിന് ആളുകള്‍ ആറ്റിറമ്പില്‍ വൃക്ഷത്തൈകള്‍ നട്ടു.
ആവാസ വ്യവസ്ഥയുടെ നാശം സര്‍വനാശമാണന്നുള്ള സന്ദേശവും വഹിച്ചുകൊണ്ടെത്തിയ കുരുന്നുകളെ ചെല്ലഞ്ചിയിലെ പഴമക്കാര്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പി.ടി.എ. പ്രസിഡന്റ് എസ്.എസ്.മോഹനന്‍ അധ്യക്ഷനായി. കവിത ആര്‍.നായര്‍, അശോക് കുമാര്‍, എസ്.വിജയകുമാരന്‍ നായര്‍, ജി.ആര്‍.ഹരി, മോഹനകുമാര്‍, ജി.എല്‍. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സാലി പാലോടിന്റെ പരിസ്ഥിതി ഫോട്ടോകളുടെ എക്‌സിബിഷനും ഷെഫി പാങ്ങോടിന്റെ 'ഗവി' എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. സംസ്ഥാന പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി ശ്യാമ ഡി.യെ ചടങ്ങില്‍ ആദരിച്ചു.
Subscribe to:
Posts (Atom)