WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label അനുസ്മരണം. Show all posts
Showing posts with label അനുസ്മരണം. Show all posts

Saturday, June 23, 2012

മണ്ണറ ബാലന്‍െറ നിര്യാണത്തില്‍ അനുശോചിച്ചു


വിതുര.  കോണ്‍ഗ്രസ് നേതാവും ഡിസിസി അംഗവുമായിരുന്ന വിതുര മണ്ണറ അനിഴത്തില്‍ മണ്ണറ ആര്‍. ഭാസ്കരരന്‍നായരുടെ മകന്‍ മണ്ണറ ബാലകൃഷ്ണന്‍നായരുടെ(മണ്ണറ ബാലന്‍) നിര്യാണത്തില്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. കെപിസിസി അംഗം, പഞ്ചായത്തംഗം, മണ്ഡലം പ്രസിഡന്റ്, ചായം സഹകരണ ബാങ്ക് സെക്രട്ടറി, നെറ്റ്കോസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മണ്ണറ ബാലന്‍ വിതുര മേഖലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നില്‍ നിസ്തുല പങ്കു വഹിച്ചിട്ടുണ്ട്. 

കെ. കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ ഒപ്പം ചേര്‍ന്നെങ്കിലും പിന്നീടു കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, പാലോട് രവി എംഎല്‍എ, മുന്‍ എംപി തലേക്കുന്നില്‍ ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, കരകുളം കൃഷ്ണപിള്ള എന്നിവരും അനവധി പ്രദേശികനേതാക്കളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മണ്ഡലം പ്രസിഡന്റ് വി. അനിരുദ്ധന്‍നായരുടെ അധ്യക്ഷതയില്‍ കലുങ്ക് ജംക്ഷനില്‍ കൂടിയ അനുശോചന യോഗത്തില്‍ സി.എസ്. വിദ്യാസാഗര്‍, പി.എസ്. പ്രശാന്ത്, വി.കെ. മധു, പി.സി. ജനാര്‍ദനന്‍, പി. ബാലകൃഷ്ണന്‍നായര്‍, മസൂദ്, എന്‍. ജയമോഹനന്‍, പി. പുഷ്പാംഗദന്‍, ശ്രീകണ്ഠന്‍നായര്‍, എസ്. കുമാരപിള്ള, മാന്‍കുന്നില്‍ പ്രകാശ്, കെ. വിജയകുമാര്‍, ലാല്‍റോഷിന്‍, എസ്.എന്‍. ക്ളമന്റ്്, എം.എസ്. സെല്‍വന്‍, ഡി. അജയകുമാര്‍ തുടങ്ങിവര്‍ അനുശോചിച്ചു. മണ്ണറ ബാലന്‍െറ സഞ്ചയനം നാളെ രാവിലെ ഒന്‍പതിനു നടക്കും.

Monday, June 4, 2012

സൈനുദീന്റെ മരണത്തില്‍ അനുശോചിച്ചു

പാലോട്.  കോണ്‍ഗ്രസ് നേതാവ് പെരിങ്ങമ്മല മണ്ണാന്തല കിഴക്കുംകര പുത്തന്‍വീട്ടില്‍ സൈനുദ്ദീന്റെ നിര്യാണം പൊതുരംഗത്തിനു  നഷ്ടമായി. കോണ്‍ഗ്രസ് രാഷ്ട്രീയരംഗത്ത് ആത്മാര്‍ഥതയുടെ പ്രതീകമായി നിലകൊണ്ട സൈനുദ്ദീന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി  ഏതാവശ്യത്തിനും ഓടിയെത്തുന്ന പ്രകൃതമായിരുന്നു. കല്ലറ, പെരിങ്ങമ്മല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച ആദ്യകാല നേതാക്കളില്‍ ഒരാള്‍ കൂടിയായ സൈനുദ്ദീന്‍ കല്ലറ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും പിന്നീടു പെരിങ്ങമ്മലയിലേക്കു താമസം മാറ്റി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ സജീവമാകുകയും ചെയ്തു.

കോണ്‍ഗ്രസ് പെരിങ്ങമ്മല മണ്ഡലം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സേവാദള്‍ കല്ലറ ബ്ളോക്ക് ചെയര്‍മാന്‍, ഐഎന്‍ടിയുസി തെന്നൂര്‍ മേഖലാ പ്രസിഡന്റ്, ഇക്ബാല്‍ ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് എന്നീ നിലകളില്‍ പൊതുരംഗത്തു നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ബൈക്ക് അപകടത്തില്‍ മകനും ചെറുമകളും മരിച്ചതു സൈനുദ്ദീന്റെ ജീവിതത്തില്‍ കനത്ത ആഘാതമായി. മൂന്നു മാസത്തോളമായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൊച്ചുകരിക്കകം ടൌണ്‍ മസ്ജിദില്‍ കബറടക്കി. വന്‍ ജനാവലി സൈനുദ്ദീന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തെന്നൂര്‍ ജംക്ഷനില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. പവിത്രകുമാറിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി അനുശോചനയോഗം ചേര്‍ന്നു. മൌനജാഥയും നടന്നു.

Friday, June 1, 2012

സി.പി. നായര്‍ക്ക് സ്മാരകം


വിതുര: കോണ്‍ഗ്രസ് വിതുര മണ്ഡലം മുന്‍പ്രസിഡന്റ് അന്തരിച്ച സി.പി. നായര്‍ക്ക് ചായത്ത് സ്മാരക മന്ദിരം. രാജീവ്ഗാന്ധി കലാകായിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംരംഭം. സി.പി. നായരുടെ മകന്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്തിന്റെ സാന്നിധ്യത്തില്‍ അഡ്വ.കെ.മോഹന്‍കുമാര്‍ ശനിയാഴ്ച വൈകീട്ട് മന്ദിരം ഉദ്ഘാടനം ചെയ്യും. രാജീവ്ജി ഭവനും ചായം കവലയില്‍ ചേരുന്ന പൊതുയോഗവും സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. സി.പി. നായര്‍ അനുസ്മരണം, ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികാഘോഷം, പഠനോപകരണ - ചികിത്സാസഹായ വിതരണം എന്നിവയും ഇതോടൊപ്പം നടക്കുമെന്ന് പ്രസിഡന്റ് ചായം സുധാകരന്‍ അറിയിച്ചു.

Sunday, April 22, 2012

അനുശോചനയോഗം


വിതുര: മങ്കാട് എന്‍.എസ്.എസ്. കരയോഗ രൂപവത്കരണം മുതല്‍ 30 വര്‍ഷമായി സെക്രട്ടറിയും പ്രതിനിധി സഭാംഗവും ആയിരുന്ന കണ്ണങ്കര ആര്‍. പ്രഭാകരന്‍നായര്‍ അനുസ്മരണയോഗം തിങ്കളാഴ്ച നടക്കും. വൈകീട്ട് നാലിന് കരയോഗം ഹാളിലാണ് യോഗമെന്ന് പ്രസിഡന്റ് ജി.ഭാസ്‌കരപിള്ള, സെക്രട്ടറി ഇന്‍ ചാര്‍ജ് മാങ്കാട് ഷിബു എന്നിവര്‍ അറിയിച്ചു.

Sunday, April 8, 2012

ദേവാലയങ്ങളില്‍ കുരിശിന്റെ വ.ഴി ഭക്തി സന്ദ്രമായി

പാലോട്. യേശുക്രിസ്തുവിന്റെ  പീഡാസഹനത്തിന്റെ സ്മരണ പുതുക്കി പാലോട് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെയും പാലുവള്ളി സെന്റ് മേരീസ് ദേവാലയത്തിന്റെയും നേതൃത്വത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ അണിനിരന്നു.  

പാലോട് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ നേതൃത്വത്തില്‍  നടന്ന കുരിശിന്റെ വഴി പാലോട് ടൌണ്‍ ചുറ്റി പാപ്പനംകോട് വഴി ദേവാലയത്തില്‍ സമാപിച്ചു. ഫാ. ജോസഫ് ഊന്നുകല്ലേല്‍  നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പീഡാസഹന സ്മരണാചരണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം എന്നിവയ്ക്കു ഫാ. ജോസഫ് ഷാജി നേതൃത്വം നല്‍കി.

ഇബ്രാഹിംകുഞ്ഞ് അനുസ്മരണം നടന്നു

പാലോട്. താലൂക്കിലെ കോണ്‍ഗ്രസ് സ്ഥാപകരില്‍ ഒരാളും കെപിസിസി അംഗവുമായിരുന്ന പെരിങ്ങമ്മല ഇബ്രാഹിംകുഞ്ഞിന്റെ 26ാമതു ചരമ വാര്‍ഷികം ഗാന്ധിയന്‍  യൂത്ത് മിഷന്‍ പെരിങ്ങമ്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. താന്നിമൂട് ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ ഡിസിസി എക്സിക്യുട്ടീവ് അംഗം എ.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. പള്ളിവിള സലിം, എം.ഷിറാസ് ഖാന്‍, ഇബ്രാഹിം കുഞ്ഞ്, നാരായണന്‍കുട്ടി, ആബിദ, എ.ആര്‍. സജിം, എം.ഷെഹ്നാസ്, ദിനേശ്, രാജപ്പന്‍, ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

Saturday, April 7, 2012

ശ്രീ. ഇബ്രാഹിം കുഞ്ഞ് അനുസ്മരണം

ഗാന്ധിയന്‍ യൂത്ത് മിഷന്‍ പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശ്രീ. ഇബ്രാഹിം കുഞ്ഞ് അനുസ്മരണം ചിത്രം: ഷെര്‍ഷാദ് പെരിങ്ങമ്മല