WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label സഹായം. Show all posts
Showing posts with label സഹായം. Show all posts

Saturday, June 23, 2012

കുഞ്ഞ് ജിഷ്ണുവിന് വയറ്റിലെ മുഴ വളരുന്നു; ശസ്ത്രക്രിയയ്ക്ക് പണിമില്ലാതെ രക്ഷിതാക്കള്‍


പാലോട്: രണ്ട് വയസ്സുകാരനായ ജിഷ്ണുവിന്റെ വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പണം സ്വരൂപിക്കുകയാണ് ഇളവട്ടം പള്ളിത്തറ ഗ്രാമം. ജിഷ്ണു വളരുന്നതിനേക്കാള്‍ വേഗത്തിലാണ് വയറ്റിലെ മുഴ വളരുന്നത്. എസ്. എ. ടി. യിലെ ചികിത്സയിലാണ് ഇപ്പോള്‍ ജിഷ്ണു. ഓരോ ആഴ്ചയിലും മരുന്നുകള്‍ക്ക് മാത്രം 2500 രൂപവരെ ചെലവാകുന്നുണ്ട്. കൂലിപ്പണിക്കാരനായ അച്ഛന്‍ രാജുവിന് ഇത്രയും പണം കണ്ടെത്താനും കുടുംബം പോറ്റാനുമാകുന്നില്ല.

രണ്ട് വട്ടം ശസ്ത്രക്രിയ തീരുമാനിച്ചിരുന്നെങ്കിലും പ്ലേറ്റ്‌ലറ്റുകളുടെ കുറവ് കാരണം മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത മാസം രണ്ടാം വാരം വീണ്ടും ശസ്ത്രക്രിയ നടത്താം എന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ അതിനാവശ്യമായ പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ജിഷ്ണുവിന്റെ അച്ഛനമ്മമാരായ രാജുവും, ബിന്ദുവും. ഇതിനായി ഗ്രാമപ്പഞ്ചായത്ത് അംഗം കെ. സി. ബാബുവിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. സുമനസുകളുടെ സഹായങ്ങള്‍ ബിന്ദു, സി. എസ്. ഐ. പള്ളിത്തറ ജങ്ഷന്‍, ഇളവട്ടം പി. ഒ. എന്ന വിലാസത്തിലോ, നന്ദിയോട് സര്‍വീസ് സഹകരണ ബാങ്കിന്റെ 9320 എന്ന അക്കൗണ്ട് നമ്പരിലോ എത്തിക്കാവുന്നതാണ്.

പൊന്‍മുടിയില്‍ കുട്ടികള്‍ക്ക് കമ്പിളി വസ്ത്രം വിതരണം ചെയ്തു


പെരിങ്ങമ്മല. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍  പൊന്‍മുടി അംഗന്‍വാടി കുട്ടികള്‍ക്കു കമ്പിളി വസ്ത്രം വിതരണം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. പവിത്രകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ശ്രീലതാ ശിവാനന്ദന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അന്‍സാരി കൊച്ചുവിള, വാര്‍ഡ് അംഗം  സുകുമാരി മനോഹരന്‍, പഞ്ചായത്ത് അംഗങ്ങളായ ഡി. പുഷ്കരാനന്ദന്‍നായര്‍, ജി. സുഭാഷ്, നസീമാ ഇല്യാസ്, സരസ്വതി അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday, June 11, 2012

ചികിത്സാസഹായം തേടുന്നു


പെരിങ്ങമ്മല: മൂന്നുവര്‍ഷമായി ശരീരം തളര്‍ന്ന് കിടക്കുന്ന ഗൃഹനാഥന്‍ ചികിത്സാസഹായം തേടുന്നു. പാലോട് പെരിങ്ങമ്മല പ്ലാവിള വീട്ടില്‍ ശശി (52) ആണ് തുടര്‍ചികിത്സയ്ക്ക് സഹായം തേടുന്നത്. രണ്ട് പെണ്‍മക്കളുടെ പിതാവായ ശശി കൂലിപ്പണിക്കാരനായിരുന്നു. പഞ്ചായത്ത് നല്‍കിയ മൂന്നുസെന്റ് ഭൂമിയും ചെറിയൊരു വീടുമാണുള്ളത്. നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. ശശിയുടെ ചികിത്സയ്ക്കായി ബാങ്ക് ഓഫ് ഇന്ത്യ പെരിങ്ങമ്മല ശാഖയില്‍ ശശിയുടെ പേരില്‍ 85231011000507 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

Friday, June 1, 2012

കോഴിkകളെ കൊന്ന മൂര്‍ഖനെ വാവ സുരേഷ് പിടികൂടി

പാലോട്. വീട്ടില്‍ കയറി കോഴിയെ കൊല്ലുന്നതു സ്ഥിരമാക്കിയ  മൂര്‍ഖനെ വാവ സുരേഷ് പിടികൂടി. നന്ദിയോട് പൌവത്തൂര്‍ തോട്ടരികത്തു വീട്ടില്‍ ശശിയുടെ വീട്ടിലാണു കഴിഞ്ഞ രണ്ടു ദിവസമായി നാലു കോഴികളെ മൂര്‍ഖന്‍ കൊന്നത്. ഇന്നലെ രാവിലെയും കോഴികള്‍ ചത്ത നിലയില്‍ കാണപ്പെട്ടു. സമീപം  മൂര്‍ഖനെ കണ്ടതോടെ വാവ സുരേഷിനെ അറിയിക്കുകയായിരുന്നു. അഞ്ചരയടി നീളമുള്ള പെണ്‍പാമ്പാണെന്നു സുരേഷ് പറഞ്ഞു. മൂര്‍ഖനെ വനപാലകര്‍ക്കു കൈമാറി.

പെണ്‍കുട്ടികളുടെ ശാക്തീകരണത്തിന് കരാട്ടേ പരിശീലനം

പാലോട്: പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ യു.പി. വിദ്യാര്‍ഥിനികളുടെ ശാക്തീകരണത്തിനായി ബി.ആര്‍.സി. നടത്തിവന്ന കരാട്ടേ പരിശീലനം സമാപിച്ചു. മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഉപജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 50 കുട്ടികള്‍ക്കാണ് മധ്യവേനലവധിക്കാലത്ത് പരിശീലനം നല്‍കിയത്.

പരിശീലനത്തിനൊടുവില്‍ 25 പേര്‍ക്ക് 'മഞ്ഞബെല്‍റ്റ്' ലഭിച്ചു. ഗ്രാമപ്പഞ്ചായത്തംഗം സുജാത അധ്യക്ഷതവഹിച്ച യോഗത്തില്‍ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വൈകല്യം ബാധിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ചക്രക്കസേരകള്‍ പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല വിതരണം ചെയ്തു. യോഗത്തില്‍ ബി.പി.ഒ. മോഹനകുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ ജൂലിഎന്നിവര്‍ പ്രസംഗിച്ചു.

യോഗത്തിനു ശേഷം കായിക പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികളുടെ കരാട്ടേ പ്രദര്‍ശനാഭ്യാസവും നടന്നു.

Saturday, May 12, 2012

വിതുരയില്‍ ആദിവാസിവിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം നല്‍കി


വിതുര.പഞ്ചായത്തിലെ വിതുര ഗവ.യുപിഎസ്, ആനപ്പാറ ഗവ എച്ച്എസ്, കല്ലാര്‍ ഗവ. എല്‍പിഎസ്, മരുതാമല ട്രൈബല്‍ സ്കൂള്‍, തലത്തൂതക്കാവ് എല്‍പിഎസ് എന്നീ സ്കൂളുകളിലെ എല്‍പി വിഭാഗത്തിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കു സൌജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തി ജി. നായര്‍ അധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

വിതുര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ഷിഹാബ്ദീന്‍, വിതുര യുപിഎസ് ഹെഡ്മാസ്റ്റര്‍ എല്‍. പുഷ്പലത, ബ്ളോക്ക്പഞ്ചായത്ത് അംഗങ്ങളായ ഒ. ശകുന്തള, എല്‍. ദീക്ഷിത്, പഞ്ചായത്ത് അംഗങ്ങളായ എ. അല്‍ഫോണ്‍സ്, കെ. വിജയകുമാര്‍, എം.എസ്. റഷീദ്, ജി.ഡി. ഷിബുരാജ്, എല്‍. അംബിക, എം. ശാന്ത, കെ. ഷീല, പി.കെ. പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി കെ.ബി. സുരേഷ്, വി. അനിരുദ്ധന്‍നായര്‍, എന്‍. ഗംഗാധരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, May 8, 2012

സ്‌കോളര്‍ഷിപ്പ് വിതരണം 8 മുതല്‍


വിതുര: ഗവണ്മെന്റ് യു.പി. സ്‌കൂളില്‍ 2011-2012 അധ്യയനവര്‍ഷം 6, 7 ക്ലാസുകളില്‍ പഠിച്ചിരുന്ന ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സ്‌കൂള്‍ ഓഫീസില്‍ ചൊവ്വാഴ്ച മുതലാണ് വിതരണം. അര്‍ഹതയുള്ളവരുടെ പട്ടിക സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി പ്രഥമാധ്യാപിക അറിയിച്ചു

Tuesday, March 20, 2012

ജവാഹര്‍ കോളനി യുപിഎസ് കാരുണ്യ സഹായ നിധി നല്‍കി


പാലോട്. ജവാഹര്‍ കോളനി ഗവ. യുപി സ്കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി അധ്യാപകരും കുട്ടികളും ചേര്‍ന്നു സ്വരൂപിച്ച കാരുണ്യ സഹായ നിധി വിതരണം നടന്നു. കാഴ്ചവൈകല്യമുള്ള  ശ്രീലക്ഷ്മിയ്ക്കാണു സഹായം നല്‍കിയത്. സമ്മേളനം പിടിഎ പ്രസിഡന്റ് വി.  പ്രസാദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് അംഗം ഗീതാ പ്രിജി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ സി.എന്‍. മുരളീധരന്‍, സലീനാ ബീവി, മീനാകുമാരി, എം.എച്ച്. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ദാനവും കലാപരിപാടികളും  നടന്നു.