WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label കെഎസ്ആര്‍ടിസി. Show all posts
Showing posts with label കെഎസ്ആര്‍ടിസി. Show all posts

Friday, May 18, 2012

ജി. കാര്‍ത്തികേയന് അഭിനന്ദനം


വിതുര.കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് പത്തനംതിട്ടയിലേക്കു ബസ് സര്‍വീസ് അനുവദിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയനു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അഭിനന്ദനം രേഖപ്പെടുത്തി. ജില്ലാപ്രസിഡന്റ് പള്ളിവിള സലീം, സെക്രട്ടറിമാരായ ഇ.എം. നസീര്‍, ആനപ്പാറ റഷീദ്, എസ്. ജയേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്കോണ്‍ഗ്രസ് വിതുര, തൊളിക്കോട് മണ്ഡലം കമ്മിറ്റിയും അഭിനന്ദിച്ചു.

Tuesday, May 15, 2012

വിതുര-പത്തനംതിട്ട ബസ് സര്‍വീസ് നാളെമുതല്‍

വിതുര.  കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നും പത്തനംതിട്ടയിലേക്കു ബസ് സര്‍വീസ് ആരംഭിക്കുന്നു. ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിനു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിക്കും. അരുവിക്കര നിയോജകമണ്ഡലത്തിലെ ഡിപ്പോകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിതുര, ആര്യനാട്, വെള്ളനാട് ഡിപ്പോകളില്‍നിന്നും അനവധി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാന്‍ മുന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രി വി.എസ്. ശിവകുമാറും സ്പീക്കര്‍ ജി. കാര്‍ത്തികേയനും വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ആര്യനാട്, വെള്ളനാട് ഡിപ്പോകളില്‍നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍  ആരംഭിക്കാന്‍ നടപടികളായിട്ടുണ്ടെന്നു സ്പീക്കര്‍ അറിയിച്ചു.

Friday, April 27, 2012

ആലമ്പാറ വഴി മെഡിക്കല്‍ കോളജ് ബസ് വേണമെന്ന്

പാലോട്. പേരയം ചെല്ലഞ്ചിയില്‍നിന്ന് ആനകുളം, പാലുവള്ളി, ആലമ്പാറ വഴി മെഡിക്കല്‍ കോളജ് ബസ് സര്‍വീസ് വേണമെന്നു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ആലമ്പാറ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അധ്യക്ഷതയില്‍ ജില്ലാ കൌണ്‍സില്‍ അംഗം ആര്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്. രാജേന്ദ്രന്‍, പുലരി രാജേന്ദ്രന്‍, ഡി.എസ്. വിജയന്‍, എം. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.കെ. രാജേന്ദ്രന്‍(പ്രസി.), കെ. രവീന്ദ്രന്‍ (വൈ.പ്രസി), എസ്. രാജേഷ്(സെക്ര), കെ. വിജയന്‍ (ജോ.സെക്ര), കെ. കുമാര്‍(ട്രഷ) പുലരി രാജേന്ദ്രന്‍ (രക്ഷാ.)

Wednesday, April 25, 2012

പാലോട് ഡിപ്പോയില്‍ നിന്ന് അഞ്ചു സര്‍വീസുകള്‍ മുടങ്ങി; യാത്രക്കാര്‍ പെരുവഴിയിലായി


പാലോട്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന്   ഇന്നലെ രാവിലെ പെരിങ്ങമ്മല ഭാഗത്തേക്കുള്ള അഞ്ചു സര്‍വീസുകള്‍ നടത്താത്തതുമൂലം  യാത്രക്കാര്‍ വലഞ്ഞു. രാവിലെ 6.10നുള്ള തെന്നൂര്‍, 6.25നുള്ള അഗ്രി ഫാം, 6.45നുള്ള കാട്ടിലക്കുഴി, 7.10നുള്ള പെരിങ്ങമ്മല - തിരുവനന്തപുരം ലോ ഫ്ളോര്‍, 7.30നുള്ള തെന്നൂര്‍ എന്നീ സര്‍വീസുകളാണ് ഇന്നലെ  മുടങ്ങിയത്.

മുന്നറിയിപ്പില്ലാതെ ഇത്രയേറെ സര്‍വീസുകള്‍ മുടങ്ങിയതുമൂലം വിദ്യാര്‍ഥികളും പരീക്ഷാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും അടക്കമുള്ള യാത്രക്കാര്‍ പെരുവഴിയിലായി. പലര്‍ക്കും യഥാസമയം ലക്ഷ്യസ്ഥാനത്തെത്താനായില്ല. മേല്‍പ്പറഞ്ഞ സര്‍വീസില്‍ 6.20നുള്ള അഗ്രി ഫാം അവിടെ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു നടത്തുന്നതാണ്. ഈ സര്‍വീസിനെ ആശ്രയിച്ചു യാത്രചെയ്യുന്ന പതിവു യാത്രക്കാര്‍ ധാരാളമുണ്ട്.  അവരും ഇന്നലെ വലഞ്ഞു. സര്‍വീസുകളുടെ കുറവ് മറ്റു മേഖലകളിലും പ്രതിഫലിച്ചു.

പാലോട് ഡിപ്പോ അധികൃതര്‍ കാട്ടിയതു തികഞ്ഞ അനാസ്ഥയാണെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഇത്രയും സര്‍വീസുകള്‍ ഒറ്റയടിക്കു മുടക്കി യാത്രക്കാരെ ദുരിതക്കയത്തിലാക്കിയ നടപടി  ചൂണ്ടിക്കാട്ടി മന്ത്രിക്കു നിവേദനം നല്‍കാനുള്ള നീക്കത്തിലാണു യാത്രക്കാര്‍.  അതേസമയം ഡൈവര്‍മാരുടെ കുറവാണു സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമെന്നാണു  ഡിപ്പോ അധികൃതരുടെ ഭാഷ്യം.