WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label സ്ത്രീ പീഢനം. Show all posts
Showing posts with label സ്ത്രീ പീഢനം. Show all posts

Wednesday, May 23, 2012

ആദിവാസിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വിതുര. പത്താംക്ളാസ് വിദ്യാര്‍ഥിയായ പതിനഞ്ചുകാരിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി  പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തൊളിക്കോട് ആനപ്പെട്ടി പച്ചക്കാട് സുജിതവിലാസം വീട്ടില്‍ ഒാട്ടോ ഡ്രൈവറായ എം. ശരത്(20) ആണ് അറസ്റ്റിലായത്.

ഇയാള്‍ ഇക്കഴിഞ്ഞ 20നു രാത്രി 11ന് ആദിവാസിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി ഒാട്ടോയില്‍ കയറ്റി തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണു കേസ്. നെടുമങ്ങാട് ഡിവൈഎസ്പി മുഹമ്മദ്ഷാഫി, വിതുര എസ്ഐ: സിജു കെ.എല്‍. നായര്‍ എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Wednesday, May 16, 2012

വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ അമ്പതുകാരന് തല്ല്


പാലോട്: ആളൊഴിഞ്ഞ വഴിയിലൂടെ പോയ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് ശല്യം ചെയ
്ത അമ്പതുകാരനെ നാട്ടുകാര്‍ തന്നെ പിടികൂടി പൂശി വിട്ടു. ഇന്നലെ വൈകിട്ട് പാലോട് പ്ളാവിറ ലോറി വര്‍ക്ക്ഷോപ്പിനടുത്തായിരുന്നു സംഭവം. പതിനേഴുകാരി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേയ
്ക്കുള്ള ഇടവഴിയിലൂടെ പോകുകയായിരുന്നു. ലോറി ക്ളീനറായ അമ്പതുകാരന്‍ ആരും കൂടെയില്ലെന്ന് മനസിലാക്കി പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ശല്യം ചെയ്തപ്പോള്‍ ഓടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി പിന്തുടര്‍ന്ന് ഇയാളെ പി
ടികൂടി നന്നായി പൂശിവിട്ടു.

Sunday, April 29, 2012

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍


പാലോട്: വിദേശത്ത് ജോലി നല്‍കാമെന്നുപറഞ്ഞ് റാന്നി സ്വദേശിനിയായ വീട്ടമ്മയെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ച നാലംഗസംഘത്തിലെ ഒരാളെ പാലോട് പോലീസ് അറസ്റ്റുചെയ്തു. കല്ലറ കുറ്റിമൂട് ദിനേശ് ഭവനില്‍ ദിനേശ് (35) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ദിനേശിന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ അനീഷ്, മണിക്കുട്ടന്‍, സുരേഷ് എന്നിവരെപ്പറ്റി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതില്‍ സുരേഷും അനീഷും ബഹ്‌റിനിലാണ്.

വിദേശത്ത് ജോലിക്കായി റാന്നി സ്വദേശിനിയായ യുവതി 'ഫെയ്‌സ്ബുക്കി'ല്‍ നല്‍കിയിരുന്ന ബയോഡേറ്റ അനീഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. തന്റെ സുഹൃത്ത് സുരേഷ് ബഹ്‌റിനില്‍ ഉണ്ടെന്നും ജോലി തരപ്പെടുത്തുമെന്നും ഇന്റര്‍വ്യൂവിനായി തിരുവനന്തപുരത്ത് എത്താനും അറിയിച്ചു. നവംബര്‍ അവസാനത്തോടെ യുവതി തിരുവനന്തപുരത്തേക്ക് ഇന്റര്‍വ്യൂവിനായി വന്നു. കിളിമാനൂരില്‍വെച്ച് ദിനേശും സുരേഷും ഇവരെ കാറില്‍ കയറ്റി. തടര്‍ന്ന് ചടയമംഗലം, കടയ്ക്കല്‍, പാലോട്, പൊന്‍മുടി എന്നിവിടങ്ങളില്‍ കൊണ്ടുപോയി കാറിനകത്തുവെച്ചുതന്നെ പീഡിപ്പിച്ചു.

രാത്രിയില്‍ 10 മണിയോടെ കല്ലറ കുറ്റിമൂട്ടിലെ ദിനേശിന്റെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ചു. ഇവിടെവെച്ച് മണിക്കുട്ടനും ദിനേശും ഇവരെ പീഡനത്തിന് വിധേയമാക്കി. പിറ്റേന്ന് പുലര്‍ച്ചെ കിളിമാനൂരില്‍ കൊണ്ടുചെന്ന് സ്ത്രീയെ കോഴിക്കോട് ബസ്സില്‍ കയറ്റിവിട്ടശേഷം നാലു സുഹൃത്തുക്കളും പിരിഞ്ഞു. ഡിസംബര്‍ ആദ്യത്തോടെ പീഡനവിവരം പുറത്തുപറയുമെന്നും അന്നെടുത്ത ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. 2,30,000 രൂപ ഇവരില്‍നിന്നും തട്ടിയെടുത്തു.

ഇതിനിടെ മാനസിക പീഡനം സഹിക്കാതെ യുവതി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് വിവരം വീട്ടിലറിയുന്നത്. തുടര്‍ന്ന് പൊന്‍മുടി എന്ന സ്ഥലപ്പേര് മാത്രം അറിയാമായിരുന്ന ഇവര്‍ പൊന്‍മുടി സ്റ്റേഷനില്‍ ബന്ധുക്കളോടൊപ്പം എത്തി കേസ് നല്‍കി.

തുടര്‍ന്ന് പാലോട് സി.ഐ. പ്രദീപ്കുമാര്‍ നടത്തിയ അന്വേഷണത്തിനെത്തുടര്‍ന്നാണ് സംഘത്തില്‍പ്പെട്ട ദിനേശിനെ തിരിച്ചറിയാന്‍ സാധിച്ചത്. നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ്ഷാഫി, പാലോട് സി.ഐ. പ്രദീപ്കുമാര്‍, എസ്.ഐ. ബൈജു, എസ്.ഐ. ഷാഹുല്‍ഹമീദ്, ഷിഹാബ്, ഷിബു, ഭുവനചന്ദ്രന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മറ്റ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Sunday, April 22, 2012

16-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; 22 കാരന്‍ റിമാന്‍ഡില്‍


പാലോട്: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ യുവാവിനെ പാലോട് പോലീസ് അറസ്റ്റുചെയ്തു. പെരിങ്ങമ്മല ഇടവം നാല്‌സെന്റ് കോളനിയില്‍ ആശാരിപ്പണിയിലേര്‍പ്പെട്ട സജിമോന്‍ (22) ആണ് അറസ്റ്റിലായത്. പാലോട് സി.ഐ. വി.എസ്.പ്രദീപ്, എസ്.ഐ. ബി.ബൈജു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്തു.

സംഭവത്തെപ്പറ്റി പാലോട് പോലീസ് പറയുന്നതിങ്ങനെ: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ ജിപ്പിലെ ക്ലീനറായി വരുന്നതിനിടയില്‍ സജി പരിചയപ്പെട്ടു. തുടര്‍ന്ന് പ്രേമം നടിച്ച് പെണ്‍കുട്ടിയെ വശത്താക്കി. ഈ മാസം 15ന് കുളത്തൂപ്പുഴ കണ്ടുവരാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ജീപ്പില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇടവം, തെന്മല, അടിപറമ്പ്, ശാസ്താംനട തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് കുട്ടിയെ കാണാനില്ലെന്ന് പാലോട് സി.ഐക്ക് പരാതി നല്‍കി.

പ്രതി നേരത്തെയും ക്രിമിനല്‍ കേസ്സുകളില്‍പ്പെട്ട ആളാണെന്നും ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതിയുടെ സുഹൃത്തുക്കളെക്കൂടി അറസ്റ്റുചെയ്യുമെന്നും പോലീസ് പറയുന്നു.

Monday, April 9, 2012

പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി


വിതുര. വീട് കുത്തിത്തുറന്ന്, ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപത്തിയഞ്ചുകാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.  വിതുര ചേന്നന്‍പാറ സ്വദേശി ശാരദയെയാണു കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ചേന്നന്‍പാറ സ്വദേശി അജയനെ (43) പ്രതിയാക്കി ശാരദ വിതുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീടിന്റെ പുറകുവശത്തെ ചുവര്‍ തകര്‍ത്താണ് അകത്തുകയറിയത്. ശാരദ ബഹളംവച്ചതോടെ പ്രതി ഒാടി രക്ഷപ്പെട്ടു.  സംഭവത്തെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.