പാലോട്: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ യുവാവിനെ പാലോട് പോലീസ് അറസ്റ്റുചെയ്തു. പെരിങ്ങമ്മല ഇടവം നാല്‌സെന്റ് കോളനിയില്‍ ആശാരിപ്പണിയിലേര്‍പ്പെട്ട സജിമോന്‍ (22) ആണ് അറസ്റ്റിലായത്. പാലോട് സി.ഐ. വി.എസ്.പ്രദീപ്, എസ്.ഐ. ബി.ബൈജു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്തു.
സംഭവത്തെപ്പറ്റി പാലോട് പോലീസ് പറയുന്നതിങ്ങനെ: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ ജിപ്പിലെ ക്ലീനറായി വരുന്നതിനിടയില്‍ സജി പരിചയപ്പെട്ടു. തുടര്‍ന്ന് പ്രേമം നടിച്ച് പെണ്‍കുട്ടിയെ വശത്താക്കി. ഈ മാസം 15ന് കുളത്തൂപ്പുഴ കണ്ടുവരാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ജീപ്പില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇടവം, തെന്മല, അടിപറമ്പ്, ശാസ്താംനട തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് കുട്ടിയെ കാണാനില്ലെന്ന് പാലോട് സി.ഐക്ക് പരാതി നല്‍കി.
പ്രതി നേരത്തെയും ക്രിമിനല്‍ കേസ്സുകളില്‍പ്പെട്ട ആളാണെന്നും ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതിയുടെ സുഹൃത്തുക്കളെക്കൂടി അറസ്റ്റുചെയ്യുമെന്നും പോലീസ് പറയുന്നു.
















