WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label വൈദ്യുതി. Show all posts
Showing posts with label വൈദ്യുതി. Show all posts

Tuesday, May 15, 2012

മൊബൈല്‍ ടവര്‍ വൈദ്യുതിയുള്ളപ്പോള്‍ മാത്രം; ഉപഭോക്താക്കള്‍ നിരാശയില്‍


വിതുര: ബി.എസ്.എന്‍.എല്‍. വിതുര, ചെറ്റച്ചല്‍ മരുതുംമൂട് മൊബൈല്‍ ടവറിന്റെ പരിധിയിലുള്ള ഉപഭോക്താക്കള്‍ കടുത്ത ബുദ്ധിമുട്ടില്‍. ഇവിടെ വൈദ്യുതി ബന്ധം എപ്പോള്‍ തടസ്സപ്പെട്ടാലും മൊബൈല്‍ റെയ്ഞ്ച് പോവുന്നതായാണ് പരാതി. ഇതുകാരണം ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കളില്‍ പലരും സ്വകാര്യ നെറ്റ്‌വര്‍ക്കുകളിലേക്ക് മാറുകയാണ്.

ചായം, മരുതുംമൂട്, ചെറ്റച്ചല്‍, പരപ്പാറ, കാലന്‍കാവ്, നാഗര തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി ഉപഭോക്താക്കളാണ് മരുതുംമൂട് ടവറിന്റെ പരിധിയിലുള്ളത്. ഇവര്‍ പലതവണ ബി.എസ്.എന്‍.എല്‍. അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ടവറിന്റെ തകരാര്‍ പരിഹരിച്ചിട്ടില്ല. ജനറേറ്റര്‍ ഉണ്ടെങ്കിലും ഇത് യഥാസമയം പ്രവര്‍ത്തിക്കാത്തതാണ് വിനയാകുന്നത്.

Tuesday, May 1, 2012

ആഴ്ചകളായി മേഖലയില്‍ വൈദ്യുതി ഇല്ല

പാങ്ങോട്. ആഴ്ചകളായി മേഖലയില്‍ വൈദ്യുതി ഇല്ല. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ അടച്ചിടാന്‍ തയാറാകുന്നു. കല്ലറ കെഎസ്ഇബിയുടെ പരിധിയിലുള്ള പുലിപ്പാറ, പാങ്ങോട്, പഴവിള, അയിരൂര്‍, വണ്ടികിടക്കുംപൊയ്ക, തൃക്കോവില്‍വട്ടം, ഭരതന്നൂര്‍ എന്നിവിടങ്ങളിലാണ് ആഴ്ചകളായി തുടര്‍ച്ചയായി വൈദ്യുതി ഇല്ലാത്തത്. മിക്കപ്പോഴും പകല്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ വൈദ്യുതി തുടര്‍ച്ചയായി ലഭിക്കാറില്ലെന്നും രാത്രിയില്‍ പൂര്‍ണമായും പവര്‍കട്ടാണെന്നും നാട്ടുകാര്‍ പറയുന്നു.

ഫ്ളവര്‍ മില്ലുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഹോട്ടലുകള്‍ അടച്ചിടേണ്ട സാഹചര്യമാണെന്നും മെഡിക്കല്‍ സ്റ്റോറുകളില്‍ ശീതീകരിച്ചു സൂക്ഷിക്കേണ്ട വിലകൂടിയ മരുന്നുകള്‍ നശിക്കുകയാണെന്നും ബേക്കറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചുവെന്നും  കെഎസ്ഇബി അവഗണന തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി നീങ്ങുമെന്നും വ്യാപാരികള്‍ പറഞ്ഞു.    വൈദ്യുതി മുടക്കം വിളിച്ചുപറഞ്ഞാല്‍ അധികൃതര്‍ ചെവിക്കൊള്ളാറില്ലെന്നും  ഉന്നതാധികാരികള്‍ക്കു പരാതി നല്‍കിയാല്‍ പരാതി നല്‍കിയ മേഖലയിലെ വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നതിനാല്‍ വണ്ടികിടക്കുംപൊയ്ക പ്രദേശത്തുനിന്ന്  ഉന്നത ഉദ്യോഗസ്ഥര്‍ക്കു നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെന്നും ഇതില്‍ പ്രതിഷേധിച്ചു ചില ജീവനക്കാര്‍ എത്തി തിരുവനന്തപുരത്തുനിന്ന്
ആളെത്തി വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും  അതുവരെ ഇവിടേക്കു വൈദ്യുതി ഉണ്ടായിരിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറയുന്നു. വൈദ്യുതി മുടക്കം തുടരുന്ന സാഹചര്യത്തില്‍ സമരപരിപാടികള്‍ക്കു രൂപം നല്‍കുകയാണു നാട്ടുകാര്‍. ദിവസങ്ങള്‍ക്കു മുന്‍പു കല്ലറ മേഖലയിലുളളവര്‍ ശക്തമായ പ്രതിഷേധവുമായെത്തിയതു പൊലീസ് ഇടപെട്ടാണു പരിഹരിച്ചത്.  

ആവശ്യമായ ജീവനക്കാര്‍ ഇല്ലാത്തതിനാലാണു പല സ്ഥലത്തും സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ കഴിയാത്തതെന്നും രണ്ടു ദിവസത്തിനുള്ളില്‍ പ്രദേശത്തെ പ്രശ്നം പരിഹരിക്കുമെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

Monday, April 30, 2012

വൈദ്യുതി മുടക്കം പതിവാകുന്നു


പാങ്ങോട്: പാങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. പകല്‍ സമയങ്ങളില്‍ പോലും പലതവണ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടികളില്ലെന്ന് ആക്ഷേപമുണ്ട്.

പഞ്ചായത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി അഞ്ചുമിനിട്ട് പോലും തുടര്‍ച്ചയായി ലഭിക്കുന്നില്ലെന്നാണ് പരാതി. വന്നുംപോയും നില്‍ക്കുന്ന അവസ്ഥയാണ്. ചില നേരങ്ങളില്‍ അമിത വൈദ്യുതി കടന്നു വരുന്നുതു നിമിത്തം ഗൃഹോപകരണങ്ങള്‍ നശിച്ചു പോകുന്നതായും പരാതിയുണ്ട്. ചെറുകിട സംരംഭങ്ങളെയും ഇത് വല്ലാതെ ബാധിച്ചിട്ടുണ്ട്.

Friday, April 27, 2012

പൊതുജനം ഇരുട്ടില്‍; തെരുവുവിളക്കുകള്‍ പകലും അണയുന്നില്ല


പെരിങ്ങമ്മല: നാട്ടുകാര്‍ രാത്രിയില്‍ ലോഡ്‌ഷെഡ്ഢിങ്, അറ്റുകുറ്റപ്പണി എന്നീ പേരുകളിലെല്ലാം ഇരുട്ടില്‍. എന്നാല്‍ തെരുവുവിളക്കുകള്‍ 24 മണിക്കൂറും വെളിച്ചം വിതറുന്നു. പെരിങ്ങമ്മല വൈദ്യുതി സെക്ഷന്റെ കീഴില്‍ വരുന്ന ഇക്ബാല്‍ കോളേജ് കവലയിലാണ് പകലും സദാ തെരുവു വിളക്കുകള്‍ കത്തിക്കിടക്കുന്നത്.

ഇക്ബാല്‍ കോളേജ്, ഇക്ബാല്‍ ഹൈസ്‌കൂള്‍, തെന്നൂര്‍ വില്ലേജ് ഓഫീസ് എന്നിവയ്ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള നിയോണ്‍ ലാമ്പുകളാണ് പകലും അണയാതെ പ്രകാശിക്കുന്നത്.

ലോഡ് ഷെഡ്ഢിങിന് പുറമേ രാത്രിയും പകലും വൈദ്യുതി തടസ്സപ്പെടുന്നത് പതിവായിട്ടും ഇത്തരത്തില്‍ ഊര്‍ജനഷ്ടം വരുന്നത് തടയാന്‍ സംവിധാനങ്ങളില്ല. ഞാറനീലി, ഇടിഞ്ഞാര്‍, ദൈവപ്പുര, തെന്നൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കടുത്ത വൈദ്യുത തടസ്സം നേരിടുമ്പോഴാണ് അധികൃതരുടെ അനാസ്ഥയില്‍ ഇത്തരത്തിലുള്ള ഊര്‍ജ ശോഷണം സംഭവിക്കുന്നത്.

Tuesday, April 24, 2012

പാലോട് ജംക്്ഷന്‍ ഇരുട്ടില്‍


പാലോട്. രണ്ടു ദിവസമായി പാലോട് ജംക്്ഷനിലെ തെരുവു വിളക്കുകള്‍ കത്തുന്നില്ല.  പ്രധാന മൂന്നു വേപ്പര്‍ ലാംപുകളും കണ്ണടച്ചതോടെ ജംക്്ഷന്‍ ഇരുട്ടിലായി. കച്ചവട സ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് ഇപ്പോള്‍ ആശ്രയം. കടകളടച്ചാല്‍ പിന്നെ ജംക്്ഷന്‍ ഇരുട്ടിലാണ്. ഇതു കള്ളന്‍മാര്‍ക്ക് അനുഗ്രഹമായി.   അടിയന്തരമായി വിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Thursday, April 12, 2012

വിതുരയില്‍ വൈദ്യുതി മുടങ്ങും


വിതുര.  ഇലക്ട്രിക് സെക്ഷന്‍െറ കീഴില്‍ വരുന്ന വിവിധ ഭാഗങ്ങളില്‍ പ്രീമണ്‍സൂണ്‍ മെയിന്റന്‍സ് പണികളുടെ ഭാഗമായി ലൈനുകളില്‍ തട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതുമൂലം ഇന്നു മുതല്‍ 30 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെവൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.