WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label Club. Show all posts
Showing posts with label Club. Show all posts

Friday, June 1, 2012

ചായം രാജീവ്ജി ഭവന്‍ ഉദ്ഘാടനം നാളെ


വിതുര.  ചായം രാജീവ് ഗാന്ധി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ചായംം ജംക്ഷനില്‍ നിര്‍മിച്ച രാജീവ്ജി ഭവന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിക്കും.  ചായം സഹകരണബാങ്ക് പ്രസിഡന്റ് എന്‍.ശശിധരന്‍നായര്‍ അധ്യക്ഷതവഹിക്കും. മുന്‍എം.എല്‍.എ കെ.മോഹന്‍കുമാര്‍, സി.പി. നായര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യും.

ജില്ലാപഞ്ചായത്തംഗം സോഫിതോമസ് ചികില്‍സാസഹായവും, വിതുരപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ പഠനോകരണങ്ങളും വിതരണം നടത്തും. ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ ആനാട് ജയന്‍, സി.പി.നായര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്ത് പ്രസംഗിക്കും.

Saturday, April 28, 2012

പാലോട് യൂണിയന്റെ 'വേനല്‍ക്കൂട്ടം' ഇന്ന്


പാലോട്. കുട്ടികളില്‍ അറിവിന്റെയും ആസ്വാദനത്തിന്റെയും വേദിയൊരുക്കി,  സമഭാവനയുടെയും സഹാനുഭൂതിയുടെയും സേവനത്തിന്റെയും വിത്ത് പാകി  ബാലജനസഖ്യം പാലോട് യൂണിയന്‍ സംഘടിപ്പിക്കുന്ന  അവധിക്കാല ക്യാംപ് 'വേനല്‍ക്കൂട്ടം ഇന്ന്  നന്ദിയോട് പച്ച ഗവ. എല്‍പിഎസില്‍ നടക്കും.

രാവിലെ 8.30നു റജിസ്ട്രേഷന്‍ ആരംഭിക്കും.  9.25നു ഹെഡ്മാസ്റ്റര്‍ വിജയകുമാരന്‍നായര്‍ പതാക ഉയര്‍ത്തും. 9.30നു 'കുട്ടികളിലെ  ആരോഗ്യശീലങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. മഞ്ചു ഇക്ബാല്‍ ക്ളാസ് നയിക്കും. 10.30നു 'കരവിരുത് വിവിധ ഉല്‍പന്നങ്ങളില്‍ നിര്‍മാണ പരിശീലനം. ചിതറ ഗവ. എച്ച്എസ്എസിലെ വര്‍ക്ക് എക്സ്പീരിയന്‍സ് ടീച്ചര്‍ എ. നൂര്‍ജഹാന്‍  നയിക്കും. 11.30നു 'കളിക്കൂട്ടം ബുദ്ധിവികസന മല്‍സരങ്ങള്‍, കൌതുക മല്‍സരങ്ങള്‍, നിരീക്ഷണപാടവ മല്‍സരങ്ങള്‍. 1.30നു വാവ സുരേഷിന്റെ പാമ്പുവിശേഷങ്ങളും പ്രദര്‍ശനവും.

മൂന്നിന്  ഞാനും മരവും മല്‍സരത്തില്‍ വിജയിച്ച സ്കൂളുകള്‍ക്കുള്ള അവാര്‍ഡ് ദാനം,  സമ്മാന വിതരണം, എസ്എസ്എല്‍സി ജേതാക്കളായ സഖ്യാംഗങ്ങളെ ആദരിക്കല്‍ എന്നീ ചടങ്ങുകള്‍ നടക്കും.  ചടങ്ങില്‍ ചലച്ചിത്രതാരം മണിയന്‍പിള്ള രാജു മുഖ്യാതിഥിയായിരിക്കും.

സഖ്യം ശങ്കരച്ചേട്ടന്റെ പ്രതിനിധി ആര്‍. ചന്ദ്രമോഹന്‍, മനോരമ സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ സി.എ. തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, ജനപ്രതിനിധികളായ സോഫി തോമസ്, ഉഷാ വിജയന്‍, മഞ്ചു മധുസൂദനന്‍ എന്നിവര്‍ സംബന്ധിക്കും. ക്യാംപ് അംഗങ്ങള്‍ ഒന്‍പതു മണിക്കു മുന്‍പായി തന്നെ റജിസ്ട്രേഷന്‍ കൌണ്ടറില്‍ എത്തണം.

Tuesday, April 10, 2012

മദ്യത്തിനെതിരെ ബോധവല്‍ക്കരണം


നന്ദിയോട്. ചെറ്റച്ചല്‍ ഇഎംഎസ് സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ മദ്യത്തിനും ലഹരിമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ളാസ് നടത്തി. ജെ.ബൈജു ക്ളാസെടുത്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ആര്‍.വേണു, കെ.ജെ.പ്രകാശ്, എസ്.കെ.അരുണ്‍, സി.വിജയന്‍, പി.ടി.സതീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Sunday, April 8, 2012

കെട്ടിട നിര്‍മാണോദ്ഘാടനം ഇന്ന്

പാലോട്. കുറുപുഴ സംസ്കാരവര്‍ധിനി ഗ്രന്ഥശാലയ്ക്ക് എ. സമ്പത്ത് എംപിയുടെ ഫണ്ടില്‍ നിര്‍മിക്കുന്ന  കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്നു  നടക്കും. വൈകുന്നേരം അഞ്ചിനു കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ എ. സമ്പത്ത് എംപി ഉദ്ഘാടനം ചെയ്യും.

Tuesday, April 3, 2012

സഹൃദയ ഗ്രന്ഥശാലയില്‍ മാതൃകാ യൂത്ത് ക്ളബ് ഉദ്ഘാടനം ചെയ്തു



പാലോട്. പാലുവള്ളി നെഹ്റു യുവകേന്ദ്ര അനുവദിച്ച മാതൃകാ യൂത്ത് ക്ളബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആനാട് ജയന്‍ ഉദ്ഘാടനം ചെയ്തു. സഹൃദയാ  പ്രസിഡന്റ് പാലുവള്ളി ശശിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവനും നേത്രദാന സമ്മതപത്രം സ്വീകരിക്കലിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാലും ക്ഷേമ പദ്ധതികളുടെ അപേക്ഷാ വിതരണോദ്ഘാടനം ബ്ളോക്ക് സ്ഥിരം സമിതി അധ്യക്ഷ ഉഷാ വിജയനും  നിര്‍വഹിച്ചു മഞ്ചു മധുസൂദനന്‍, പഞ്ചായത്ത് അംഗം പി.ആര്‍. സുമ, സഹൃദയാ സെക്രട്ടറി ചൂടല്‍ജോണി, ഡി. രാജേഷ്, ക്ളീറ്റസ് തോമസ്, റൂബി ഹെലന്‍രാജ് എന്നിവര്‍ പ്രസംഗിച്ചു. പെന്‍ഷന്‍ ഏകീകരണവും പ്രായവര്‍ധനയും ശരിയോ തെറ്റോ എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചു.

Saturday, March 31, 2012

പാലുവള്ളിയില്‍ മാതൃകാ യൂത്ത് ക്ളബ്ബിന്റെ ഉദ്ഘാടനം ഇന്ന്


പാലോട്. പാലുവള്ളി സഹൃദയ ഗ്രന്ഥശാലയ്ക്കു നെഹ്റു യുവകേന്ദ്ര അനുവദിച്ച മാതൃകാ യൂത്ത് ക്ളബ്ബിന്റെ ഉദ്ഘാടനം ഇന്നു നടക്കും. നാലിനു സഹൃദയാ  പ്രസിഡന്റ് പാലുവള്ളി ശശിയുടെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആനാട് ജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവനും നേത്രദാന സമ്മതപത്രം സ്വീകരിക്കലിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാലും, ക്ഷേമപദ്ധതികളുടെ അപേക്ഷാ വിതരണോദ്ഘാടനം ബ്ളോക്ക് അംഗം എം.എസ്. ഷാജിയും നിര്‍വഹിക്കും. വൈകുന്നേരം ആറിനു 'പെന്‍ഷന്‍ ഏകീകരണവും പെന്‍ഷന്‍പ്രായ വര്‍ധനയും: ശരിയോ തെറ്റോ എന്ന വിഷയത്തില്‍ സംവാദം നടക്കും.

Friday, March 16, 2012

പെരിങ്ങമ്മല JVC 41-മത് വോളീബോള്‍ ടൂര്‍ണമെനര്‍ സമാപിച്ചു



ജേതാക്കളായ ബാര്‍ട്ടന്‍ ബ്രദേഴ്സ് കപ്പുമായി

Photos News by : Sudheer Peringammala

Saturday, March 10, 2012

വിതുരയില്‍ പരിസ്ഥിതി സെമിനാറും പഠനയാത്രയും നടത്തി


കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ഡവലപ്മെന്റിന്റെയും വിതുര നവജ്യോതി സിഎഫ്സിഡിയുടെയും ബാലജനസഖ്യം വിതുര യൂണിയന്റെയും നേതൃത്വത്തില്‍ വിതുര നാരകത്തിന്‍കാലയില്‍ വച്ചു ദ്വിദിന പരിസ്ഥിതി ബോധവല്‍ക്കരണ സെമിനാറും പഠനയാത്രയും നടത്തി.  വെള്ളനാട് ബ്ളോക്ക് പഞ്ചായത്തംഗം ഒ. ശകുന്തള ഉദ്ഘാടനം ചെയ്തു. വിനായക ഗ്രാമോദ്ധാരണ സമിതി പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ഫീല്‍ഡ്മാനേജരും ബാലജനസഖ്യം സഹകാരിയുമായ എന്‍.ബി.പ്രഭ, ദീപാസീനീസ് എന്നിവര്‍ പ്രസംഗിച്ചു. ഒൌഷധസസസ്യങ്ങളും ഫലവൃക്ഷത്തൈകളും വിതരണം നടത്തി. നെയ്യാര്‍ വന്യജീവികേന്ദ്രത്തിലേക്കു പഠനയാത്രയും നടത്തി.

Thursday, March 8, 2012

ജില്ലാതല വോളീബോള്‍ ട്ടൂര്‍ണാമെന്റ്.

പെരിങ്ങമ്മല സംസ്കാരയുടെ ജില്ലാതല വോളീബോള്‍ ട്ടൂര്‍ണാമെനര്‍ ചന്ത മൈതാനത്ത് ആരംഭിച്ചു..





Saturday, March 3, 2012

മീഡിയയില്‍ പാലോട് യൂണിയനു പുതിയ സാരഥികള്‍

പാലോട്. അഖില കേരള ബാലജനസഖ്യം പാലോട് യൂണിയന്റെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പാലോട് ചാറ്റര്‍ജി സഖ്യത്തിലെ അസിന്‍ മുഹമ്മദ് പ്രസിഡന്റും കൊല്ലായില്‍ എസ്എന്‍ സഖ്യത്തിലെ ചിന്മയാ സുഗതന്‍ സെക്രട്ടറിയും ജവാഹര്‍ കോളനി തണല്‍ സഖ്യത്തിലെ നീതു ആര്‍. സുരേഷ് മേഖലാ  പ്രതിനിധിയുമാണ്. എസ്.നിത്യ (വൈസ് പ്രസിഡന്റ്, ഗ്രാമശ്രീ വലിയതാന്നിമൂട്), ശിശിരരാജ് (ജോയിന്റ് സെക്രട്ടറി, സമസ്യ ), ടി.പി. അരുണിമ (ട്രഷറര്‍), ദൃശ്യാ മുരളി (ബാലികാ വിഭാഗം കണ്‍വീനര്‍, എസ്എന്‍ ), ആര്‍. അഭിജിത് (സേവനവിഭാഗം ഓഫിസര്‍, കൃഷ്ണകൃപ നന്ദിയോട്), അക്ഷര( കലാവിഭാഗം കണ്‍വീനര്‍, സമസ്യ ) എന്നിവരാണു മറ്റു  ഭാരവാഹികള്‍:  നന്ദിയോട് മേപ്പിള്‍ ട്യൂഷന്‍ സെന്ററിലാണു  തിരഞ്ഞെടുപ്പു നടന്നത്. ഭാരവാഹികളുടെ അധികാരമേല്‍ക്കലും നയപ്രഖ്യാപന സമ്മേളനവും ഏപ്രില്‍ ഏഴിനു നടക്കും.

Wednesday, February 29, 2012

ആഘോഷത്തിനൊപ്പം ചികിത്സാ സഹായവും


വിതുര: ഒന്നാംവാര്‍ഷിക ആഘോഷത്തിനൊപ്പം കലുങ്ക് ജങ്ഷന്‍ ബ്രദേഴ്‌സ് ചികിത്സാസഹായം വിതരണം ചെയ്തു. വിതുര സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഗംഗാധരന്‍ നായര്‍ ഇവ വിതരണം ചെയ്തു. സംഘടനാ ഭാരവാഹികളായ എസ്. സതീശചന്ദ്രന്‍ നായര്‍, മുരുകേശന്‍, കെ.സുലോചനന്‍ നായര്‍, പ്രസിഡന്റ് നജുമുദ്ദീന്‍, സെക്രട്ടറി രശാന്ത് രാജ്, ഖജാന്‍ജി ബിനു കൈതക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു. മഹാദേവര്‍ ക്ഷേത്രോത്സവ ഘോഷയാത്രക്ക് സ്വീകരണം, കലാസന്ധ്യ, നാടന്‍പാട്ട്, ചൈനീസ് പൂത്തിരിമേള തുടങ്ങിയവയും സംഘടിപ്പിച്ചു.

Sunday, February 26, 2012

വടംവലി മല്‍സരത്തില്‍ പോത്തന്‍കോട് അണ്ടൂര്‍ക്കോണം സിഎംസി ഒന്നാംസ്ഥാനെത്തെത്തി

വിതുര. കല്ലാര്‍ സമസ്യ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖില കേരള വടംവലി മല്‍സരത്തില്‍ പോത്തന്‍കോട് അണ്ടൂര്‍ക്കോണം സിഎംസി ഒന്നാംസ്ഥാനെത്തെത്തി കാളക്കുട്ടിയും 5001 രൂപയും നേടിയെടുത്തു.  കൊല്ലായില്‍ സെവന്‍സ്റ്റാര്‍ രണ്ടും, കൊല്ലായില്‍ സ്റ്റാര്‍ബ്രദേഴ്സ് മൂന്നും സ്ഥാനം നേടി.  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുപതു ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തു.

മല്‍സരം ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്് വി.കെ.മധു ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് പഞ്ചായത്തംഗം മീനാങ്കല്‍കുമാര്‍, കല്ലാര്‍വാര്‍ഡംഗം ആര്‍.ലീലാകുമാരി, പൊന്‍മുടി വാര്‍ഡംഗം സുകുമാരി മനോഹരന്‍, സഞ്ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.വിജയികള്‍ക്കു സംഘം പ്രസിഡന്‍റ് കല്ലാര്‍ അനില്‍കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Saturday, February 18, 2012

വിതുരയില്‍ ശിവരാത്രിമേള


വിതുര: ശിവന്‍കോവില്‍ ബ്രദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 18 മുതല്‍ 24 വരെ ശിവരാത്രിമേള സംഘടിപ്പിക്കും. വിതുര മഹാദേവര്‍ക്ഷേത്രോത്സവ നഗരിയിലാണ് മേള. കുട്ടികളുടെ പാര്‍ക്ക്, നഴ്‌സറി, കരകൗശലമേള, പൂപ്പന്തല്‍, ദീപാലങ്കാരം തുടങ്ങിയവ ശിവരാത്രിമേളയുടെ ഭാഗമായുണ്ടാകും.

Sunday, February 5, 2012

ഫേസ് ബുക്ക്‌ കൂട്ടായ്മ.....

ജൈഹിന്ദ് ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ലോക കാഴ്ചകളുടെ അന്‍പതാം എപ്പിസോഡ് വിജയാഘോഷം ഷാര്‍ജയില്‍ വെച്ച് നടന്നു.ചടങ്ങില്‍ മഹാരാജ ബി രാജനെ ആദരിച്ചു .ചടങ്ങ് ഒരു ഫേസ് ബുക്ക്‌ കൂട്ടായ്മക്ക് കൂടി വേദി ആയി .പാലോട് ,നെടുമങ്ങാട്,വിതുര ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം സുഹൃത്തുകള്‍ പങ്കു ചേര്‍ന്ന്.ചടങ്ങില്‍ ഹിദായത്ത് പാലോട് സംസാരിക്കുന്നു .ഫോട്ടോ പകര്‍ത്തിയത് മഹേഷ്‌

Monday, January 30, 2012

ജനനി കലാകായിക ക്ലബ്ബ്


വിതുര: കളീക്കല്‍ ജനനി കലാകായിക ക്ലബ്ബിന്റെ 32-ാം ഭരണസമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: വി.എസ്. സുമേഷ് (പ്രസിഡന്റ്), എല്‍. വിജീഷ് (വൈസ് പ്രസിഡന്റ്), ജെ. ജിജു (സെക്രട്ടറി), യു. പ്രതാപ് (ജോയിന്റ് സെക്രട്ടറി), എസ്.കെ. ഷിബു (ഖജാന്‍ജി), ജി. പ്രഭാകരന്‍ നായര്‍ (രക്ഷാധികാരി).

Tuesday, January 24, 2012

ഫാര്‍മേഴ്‌സ് ക്ലബ്ബ് രൂപവത്കരണം


പാലോട്: നന്ദിയോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ നബാര്‍ഡിന്റെ പദ്ധതികള്‍ നടത്തുന്നതിനായി ഫാര്‍മേഴ്‌സ് ക്ലബ്ബ് രൂപവത്കരിക്കുന്നു. 24ന് രാവിലെ 11ന് ബാങ്ക് ഹാളില്‍ നടക്കുന്ന ക്ലബ് രൂപവത്കരണത്തില്‍ കര്‍ഷകര്‍ക്ക് പങ്കെടുക്കാം.

Saturday, January 21, 2012

കണ്ണ്, ശരീര ദാനത്തിന് സന്നദ്ധരായവരെ ആദരിച്ചു


വിതുര: ചെറ്റച്ചല്‍ മരുതുംമൂട് പുലരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ മരണാനന്തരം കണ്ണുകളും ശരീരവും ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയവരെ ആദരിച്ചു. രണ്ടാഴ്ച മുന്‍പു മരിച്ച യുക്തിവാദിസംഘം വിതുര യൂണിറ്റ് പ്രസിഡന്റും സിപിഐ നേതാവുമായ മന്ത്രി ജി. ഗോപാലന്‍ കണ്ണുകളും ശരീരവും ദാനം ചെയ്തിരുന്നു. കണ്ണാശുപത്രി അധികൃതര്‍ വിതുരയിലെത്തി ഗോപാലന്റെ കണ്ണുകള്‍ ഏറ്റുവാങ്ങി. മൃതശരീരം ബന്ധുക്കള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചു.

ഗോപാലന്‍െറ ഭാര്യ ഗൌരിയും കണ്ണുകള്‍ ദാനം ചെയ്തിരുന്നു. ഗോപാലന്‍െറ മകളും, വിതുര പഞ്ചായത്ത് അംഗവുമായ ജി. പുഷ്പലത, മരുമകന്‍ സിപിഎം കെപിഎസ്എം ബ്രാഞ്ച്കമ്മിറ്റി അംഗം കൃഷ്ണന്‍കുട്ടി എന്നിവരും കണ്ണും ശരീരവും ദാനം ചെയ്ത് സമ്മതപത്രം നല്‍കി.  ഇരുപതോളം യുക്തിവാദിസംഘാംഗങ്ങളും മരണാനന്തരം കണ്ണും ശരീരവും ദാനം ചെയ്തു.  തുടര്‍ന്ന് അനവധി പേര്‍ മരണാനന്തരം കണ്ണും ശരീരവും ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ടു വരികയും സമ്മതപത്രം ഒപ്പിട്ടു നല്‍കുകയും ചെയ്തു.

സിപിഎം വിതുര ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ. വിനീഷ്കുമാര്‍ കണ്ണും ശരീരവും ദാനം ചെയ്തു. യോഗത്തില്‍ മന്ത്രി ഗോപാലന്‍രെ കുടുംബാംഗങ്ങളെയും വിനീഷ്കുമാറിനെയും ആദരിച്ചു. അനുമോദന യോഗത്തില്‍ പ്രഫ. ചായംധര്‍മരാജന്‍, എസ്. സഞ്ജയന്‍, എന്‍. ഗോപാലകൃഷ്ണന്‍, വി. അംബികകുമാരി,പുലരി ആര്‍ട്സ്ക്ളബ് പ്രസിഡന്റ് മനേഷ്, സെക്രട്ടറി അന്‍സാദ്, സുരേഷ്കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം മുഹമ്മദ്ഖാന്‍ നയിച്ച ദിവ്യാദ്ഭുത അനാവരണ പരിപാടിയും ഉണ്ടായിരുന്നു.

Friday, January 20, 2012

കൊല്ലയില്‍ വോളീഫെസ്റ്റ്- ഫെബ്രുവരി നാലുമുതല്‍

കൊല്ലായില്‍: വിന്നേഴ്സ് വോളീ ക്ലാബ്ബിന്റെ ആഭിമുഖ്യത്തില്‍ വോളീബോള്‍ ടൂര്‍ണ്ണമെനര്‍ പെബ്രുവരിമാസം 4നു ആരംഭിക്കും. ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 6 ടീമുകള്‍ പങ്കെടുക്കും. ജാസ് പള്ളിക്കല്‍, ടൌണ്‍ ക്ലബ്ബ് കുളത്തുപ്പുഴ, എ.ആര്‍ വോളീ ക്ലബ്ബ് കാവനാട് എന്നീ ടീമുക്കള്‍ എ പൂളിലും. വിന്നേഴ്സ് കൊല്ലായില്‍, എസ്.എന്‍. കോളേജ് ചേര്‍ത്തല, തറവാട്ടില്‍ ജുവല്ലറി പാലോട് എന്നീ ടീമുകള്‍ ഏറ്റ്മുട്ടും.

 ഫെബ്റ്റുവരി നാലാം തീയതി വൈകുന്നേരം ഏഴ് മണിക്ക് ശ്രീ പീതാംബരക്കുറുപ്പ് എം.പി. ടൂര്‍ണ്ണമെനര്‍ ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് വനിതാടീമുകളുടെ വോളീബോള്‍ പ്രദര്‍ശനമത്സരമുണ്ടായിരിക്കും. എട്ടാം തിയതിയാണു ഫൈനല്‍

Wednesday, January 11, 2012

കൊല്ലായില്‍ സ്റ്റാര്‍ ബ്രദേഴ്‌സിന് വടംവലി കിരീടം


വിതുര: ഞായറാഴ്ച രാത്രി ഒമ്പത് മുതല്‍ തിങ്കള്‍ രാവിലെ ഏഴുവരെ നീണ്ട വടംവലി മത്സരത്തില്‍ കൊല്ലായില്‍ സ്റ്റാര്‍ ബ്രദേഴ്‌സ് ട്രോഫിയില്‍ മുത്തമിട്ടു. ജില്ലാ വടംവലി അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ വിതുര മലയടി തച്ചന്‍കോട്ട് നടന്ന വടംവലിയാണ് കാണികള്‍ക്ക് ആവേശമായത്. സമ്മാനത്തുകയായ 10,001 രൂപയും ഒരു പോത്തും വിനോബാജി ട്രോഫിയും സ്റ്റാര്‍ ബ്രദേഴ്‌സിന് ലഭിച്ചു. ഇതേ ടീമിലെ രാജേഷ് മികച്ച വടംവലിക്കാരനായി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി 38 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. തെക്കന്‍ കേരളത്തിലെ തനത് രീതിയായ തരംഗശൈലിയില്‍ നടന്ന മത്സരം ശക്തിക്കൊപ്പം തന്ത്രങ്ങളുടെയും നേര്‍ക്കാഴ്ചയായി. ഫൈനലിനേക്കാള്‍ ആവേശമുയര്‍ത്തിയത് ചൂടല്‍ എന്‍.എം.എ.സി.യും സ്റ്റാര്‍ ബ്രദേഴ്‌സും തമ്മില്‍ നടന്ന സെമിഫൈനലായിരുന്നു. 

രണ്ടാംസ്ഥാനം നേടിയ വെള്ളറട ചലഞ്ചേഴ്‌സിന് 5001 രൂപയും ട്രോഫിയും ലഭിച്ചു. ജില്ലാ വടംവലി അസോസിയേഷന്‍ പ്രസിഡന്റ് സജീര്‍ കലയപുരമാണ് മത്സരം നിയന്ത്രിച്ചത്.

Wednesday, January 4, 2012

ദേവീചൈതന്യ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

വിതുര: മണലി ദേവീചൈതന്യ കലാകായിക ക്ലബ്ബ് ജില്ലാ പഞ്ചായത്തംഗം അഡ്വ. എല്‍.ബീന ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ സെക്രട്ടറി ഗോപന്‍ മണലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഒ. ശകുന്തള, എസ്.എല്‍. കൃഷ്ണകുമാരി, ഗ്രാമപ്പഞ്ചായത്തംഗം ജി.ഡി.ഷിബുരാജ്, ജി. അപ്പുക്കുട്ടന്‍ കാണി, എസ്.എന്‍. ക്ലമന്റ് തുടങ്ങിയവര്‍ സംസാരിച്ചു.