WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label ഉദ്ഘാടനം. Show all posts
Showing posts with label ഉദ്ഘാടനം. Show all posts

Wednesday, May 23, 2012

പറങ്കിമാംവിള വിജ്ഞാന്‍വാടി തുറന്നു

പാലോട്. വിവാദങ്ങള്‍ക്കു വിരാമമിട്ടു  പറങ്കിമാംവിള വിജ്ഞാന്‍വാടി തുറന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി പെരിങ്ങമ്മല പഞ്ചായത്തിലെ പറങ്കിമാംവിളയില്‍ അനുവദിച്ച  വാമനപുരം നിയോജകമണ്ഡലത്തിലെ വിജ്ഞാന്‍വാടി ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും തുറക്കാത്തതു സംബന്ധിച്ച് ഏറെ വിവാദവും അടുത്തിടെ സംഘര്‍ഷത്തിലേക്കും കലാശിച്ചിച്ചിരുന്നു. തുടര്‍ന്നാണു ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍  ഇടപെട്ടു തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സലയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ളോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ ബി. പവിത്രകുമാര്‍, അംഗം ജുമൈലാ സത്താര്‍, പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് ജോസഫ്, ഷാഹിതാ ബീഗം, ബ്ളോക്ക് പട്ടികജാതി വികസന ഓഫിസര്‍ സുരേന്ദ്രന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു. വിജ്ഞാന്‍വാടിയുടെ പ്രവര്‍ത്തനത്തിനു 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: ശാന്ത (ചെയര്‍.), വിനോദ്( കണ്‍.)

Thursday, May 10, 2012

യന്ത്രവത്കൃത ഈറ്റ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

വിതുര: ഈറ്റത്തൊഴിലാളികള്‍ക്ക് യന്ത്രസഹായത്തോടെ തൊഴില്‍ സാധ്യമാക്കുന്ന സംരംഭം വിതുരയില്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പിനുകീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രമാണ് ഗ്രാമപ്പഞ്ചായത്തിലെ മണിതൂക്കി ആദിവാസി കോളനിയില്‍ പദ്ധതി തുടങ്ങിയത്. സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രി പി.കെ.ജയലക്ഷ്മി എന്നിവരുടെ അസാന്നിധ്യത്തില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ അധ്യക്ഷനായി. പദ്ധതി നിര്‍വഹണ സമിതി ചെയര്‍മാന്‍ ജി.ഡി.ഷിബുരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എന്‍.സതീശന്‍, മാനേജര്‍ ഇ.സലാഹുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഒ.ശകുന്തള, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ എസ്.സുദര്‍ശനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, May 9, 2012

നന്ദിയോട് സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും - പദ്മിനി സെല്‍വന്‍

പാലോട്: നന്ദിയോട് പച്ച നീന്തല്‍കുളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോസ്റ്റലിന്റെ പണി ഉടന്‍ ആരംഭിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ് പറഞ്ഞു. പച്ച നീന്തല്‍ക്കുളത്തില്‍ നടന്ന അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനായി നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവനു സമീപം പത്തു സെന്റ് നല്‍കിയിട്ടുണ്ട്. ഇവിടെ ഒന്നരക്കോടി ചെലവഴിച്ച് മൂന്നു നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് ഹോസ്റ്റല്‍ നിര്‍മാണം നടക്കുക. കൂടാതെ കൗണ്‍സിലിന്റെ കീഴിലുള്ള പച്ച നീന്തല്‍ക്കുളം നവീകരണത്തിനും പണം വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ പണികളും ഉടന്‍ ആരംഭിക്കും. നിലവില്‍ കഴിഞ്ഞ ആറുവര്‍ഷമായി വാടകക്കെട്ടിടത്തിലാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.

ഹോസ്റ്റല്‍ നിര്‍മാണത്തിന് ഒന്നരക്കോടി രൂപയുടെയും കുളത്തിന്റെ നവീകരണത്തിന് പതിനൊന്ന് ലക്ഷം രൂപയുടെയും എസ്റ്റിമേറ്റുകളെടുത്ത് കഴിഞ്ഞദിവസംതന്നെ കൗണ്‍സിലിന് നല്‍കിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജു മധുസൂദനന്‍ പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുരളീധരന്‍, മഞ്ജു മധുസൂദനന്‍, പുലിയൂര്‍ ജി. പ്രകാശ്, നെയ്യപ്പള്ളി അപ്പുക്കുട്ടന്‍നായര്‍, കേശവന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, May 1, 2012

കലയുടെ കൂട്ടായി 'തരണി' തുടക്കമായി

പാലോട്: കലയുടേയും സംഗീതത്തിന്‍േറയും അവധിക്കാല കൂട്ടായ്മയായ 'തരണി'യുടെ പ്രവര്‍ത്തനോദ്ഘാടനം പാലോട്ട് നടന്നു. കേരളാ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി തരണിക്ക് ഭദ്രദീപം തെളിച്ചു. ഡി. രഘുനാഥന്‍നായര്‍, ബി. പവിത്രകുമാര്‍, പി.എസ്. ദിവാകരന്‍നായര്‍, സുഭാഷ് അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗീത നാടക സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ലീലാ റിഗാറ്റയെ ചടങ്ങില്‍ ആദരിച്ചു.

Wednesday, April 25, 2012

പാലുവള്ളിയില്‍ നന്മ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

Photo K.S. Bibin


പാലോട്. നന്ദിയോട് ജോയിന്റ് ഫാമിങ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍  പേരയം പാലുവള്ളി കേന്ദ്രീകരിച്ച് ആരംഭിച്ച നന്മ സ്റ്റോറിന്റെയും റബര്‍, വളം സബ് ഡിപ്പോകളുടെയും ഉദ്ഘാടനം സംഘം പ്രസിഡന്റ് ബി.എല്‍. കൃഷ്ണപ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ കരകുളം കൃഷ്ണപിള്ള നിര്‍വഹിച്ചു.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ, പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, അസി. റജിസ്ട്രാര്‍ എന്‍. സുദര്‍ശനന്‍, ബ്ളോക്ക് വൈസ് പ്രസിഡന്റ് ബി. പുരുഷോത്തമന്‍നായര്‍, ഫാദര്‍ ടി. ബെന്‍സന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, ബ്ളോക്ക് അംഗങ്ങളായ ഉഷാവിജയന്‍, എം.എസ്. ഷാജി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ. വേണുഗോപാല്‍, സംഘം വൈസ് പ്രസിഡന്റ് കെ.ആര്‍. മോഹനന്‍പിള്ള, ബി. ലതാകുമാരി, പിആര്‍. സുമ, ചൂടല്‍ജോണി, അംബിലോക്കസ്, ചെല്ലഞ്ചി പ്രസാദ്, പേരയം സിഗ്നി, ആര്‍.ആര്‍. ജയ എന്നിവര്‍ പ്രസംഗിച്ചു.