വിതുര: വിതുര മഹാദേവര്‍ ക്ഷേത്രത്തിന് സമീപം ചാന്ദ്‌നി ഭവനില്‍ വിനീഷ്ചന്ദിന്റെ ഭാര്യ രാഖി (25) ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. വിനീഷ്ചന്ദിന്റെ വീട്ടില്‍ ചൊവ്വാഴ്ചയെത്തിയ അദ്ദേഹംതെളിവെടുപ്പ് നടത്തി. യുവതി തൂങ്ങിമരിച്ചതുതന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ത്രീധനപീഡനം നടന്നിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നതെന്ന് ഡിവൈ.എസ്.പി. മുഹമ്മദ്ഷാഫി 'മാതൃഭൂമി'യോട് പറഞ്ഞു.
WELCOME
Showing posts with label നീതി. Show all posts
Showing posts with label നീതി. Show all posts
Wednesday, February 22, 2012
പോലീസിനുനേരെ അക്രമം: 3 പേര്‍ അറസ്റ്റില്‍
വിതുര: പോലീസ് സ്റ്റേഷന് മുന്നില്‍ എസ്.ഐ.യെയും മറ്റും ആക്രമിക്കാന്‍ ശ്രമിച്ചകേസില്‍ മൂന്നുപേരെ അറസ്റ്റ്‌ചെയ്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസില്‍ മീനാങ്കല്‍ കരിപ്പാലത്തുനിന്ന് പോലീസ് പിടികൂടിയ മൂന്നുപേരെ ഇറക്കിക്കൊണ്ടുപോകാന്‍ വന്നവര്‍ ഒടുവില്‍ അറസ്റ്റിലാവുകയായിരുന്നു. സംസാരത്തിനിടെ ഇവര്‍ ഷര്‍ട്ടില്‍ കയറിപ്പിടിച്ച് ആക്രമിക്കാന്‍ മുതിര്‍ന്നതായി എസ്.ഐ. സിജു കെ.എല്‍. നായര്‍ അറിയിച്ചു. കരിപ്പാലം തടത്തരികത്ത് അനില്‍ (29), കരിപ്പാലം ജി.എസ്. ഭവനില്‍ രാജേഷ്‌കുമാര്‍ (29), പറണ്ടോട് മണ്ണാറം ലാല്‍ഭവനില്‍ ലാല്‍(25) എന്നിവരാണ് അറസ്റ്റിലായത്. ആദ്യം പിടികൂടിയവരെ വൈദ്യപരിശോധനയ്ക്കുശേഷം ജാമ്യത്തില്‍ വിട്ടു.
Sunday, February 19, 2012
രാഖിയുടെ മരണം: അന്വേഷണം തുടങ്ങി; വീടാക്രമിച്ചതിനു കേസെടുത്തു
വിതുര. മൂന്ന് വര്‍ഷം മുന്‍പു വിവാഹിതയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു. വിതുര ശിവന്‍കോവില്‍ ജംക്ഷനില്‍ ചാന്ദിനി ഹൌസില്‍ വി. വിനീഷ്ചന്ദിന്റെ ഭാര്യയും പൂവച്ചല്‍ ആലമുക്ക് മൈലമൂട് വീട്ടില്‍ കുട്ടപ്പന്‍ നായരുടെയും ശകുന്തളയുടെയും മകള്‍ കെ.എസ്. രാഖി (25) ആണു വ്യാഴാഴ്ച രാത്രി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും രാഖിയുടെ മാതാപിതാക്കളും ബന്ധുക്കളും ആവശ്യപ്പെട്ടു. രാഖിയുടെ മരണവുമായി ബന്ധപ്പെട്ടു വീട് ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പതിനഞ്ചോളം പേരെ പ്രതിയാക്കിയാണു കേസെടുത്തതെന്ന് എസ്ഐ അറിയിച്ചു.
രാഖിയുടെ മൃതദേഹസംസ്കാരം കഴിഞ്ഞ ശേഷം വെള്ളിയാഴ്ച രാത്രി പൂവച്ചലില്‍ നിന്നു രണ്ടു കാറുകളില്‍ വിതുരയിലെത്തിയ സംഘമാണു രാഖിയുടെ ഭര്‍ത്താവിന്റെ വീടിനു നേരെ ആക്രമണം നടത്തിയത്. ജനല്‍ഗാസുകള്‍ എറിഞ്ഞുതകര്‍ത്തു. രാഖിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ വിബിന്‍ചന്ദിനെയും മര്‍ദിച്ചു. നാട്ടുകാര്‍ ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.
Saturday, February 11, 2012
ചായം ക്ഷേത്ര ഭാരവാഹിയെ മര്‍ദിച്ചവരെ അറസ്റ്റു ചെയ്യണം
വിതുര. ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറി ക്ഷേത്രട്രഷററും വിതുര വലിയവേങ്കാട് വിവി ദായിനി യുപി സ്കൂള്‍ ഹെഡ്മാസ്റ്ററുമായ ചായം കൈതക്കുഴി അക്ഷരയില്‍ കെ.ജെ. ജയചന്ദ്രന്‍നായരെ ആക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഉല്‍സവത്തിന്റെ സമാപന ദിനമായ അഞ്ചിനു രാത്രിയിലാണു ജയചന്ദ്രനെ നാലംഗ സംഘം മര്‍ദിച്ചത്. ദീപാലങ്കാര മല്‍സരത്തില്‍ ഒന്നാം സമ്മാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിച്ചതെന്നു ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. നാലുപേരേ പ്രതിയാക്കി വിതുര പൊലീസ് സ്റ്റേഷനില്‍ പരാതി ക്ഷേത്രകമ്മിറ്റിയും ട്രഷററുംനല്‍കിയിരുന്നു. പ്രതികളെ അറസ്റ്റു ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ ക്ഷേത്രകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് കെ. സോമശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ചു.
Thursday, January 19, 2012
ഏതു നിമിഷവും നിലംപൊത്താവുന്ന വീട് കണ്ടിട്ടും അധികൃതര്‍ ആനുകൂല്യം നിഷേധിക്കുന്നതായി പരാതി
പാലോട്: ഏതു നിമിഷവും നിലംപൊത്താവുന്ന വീട് കണ്ടിട്ടും അധികൃതര്‍ ആനുകൂല്യം നിഷേധിക്കുന്നതായി പരാതി. ആനുകൂല്യത്തിനുള്ള പട്ടികയില്‍ ഒന്നാമതായിരുന്ന കുടുംബത്തെ വെട്ടി ഏഴാമതാക്കിയതായി പരാതി. നന്ദിയോട് പാലുവള്ളി ഇന്ദിരാനഗര്‍ തടത്തരികത്തു വീട്ടില്‍റോസ്മേരിയാണ് അവഗണനയുടെ കയത്തിലായത്. ഗ്രാമസഭയില്‍ വായിച്ചപ്പോള്‍ റോസ്മേരിയുടെ പേര് ഒന്നാമതായിരുന്നെന്നു സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പഞ്ചായത്തില്‍ ലിസ്റ്റിട്ടപ്പോള്‍ ഏഴാമതായി.
ഇതിനു പിന്നില്‍ രാഷ്ട്രീയമാണെന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പലര്‍ക്കും ഇതിനെക്കാള്‍ നല്ല വീടുകളാണുള്ളതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്തില്‍ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും റോസ് മേരി പറയുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീടിന്റെ പിന്‍ഭാഗം ഇടിഞ്ഞുവീണു. പ്ളാസ്റ്റിക് കൊണ്ടു മൂടിയാണു ചോര്‍ച്ചയില്‍ നിന്നു രക്ഷനേടുന്നത്. പക്ഷേ, ഏതു നിമിഷവും വീട് നിലംപൊത്തുമെന്ന ആശങ്കമൂലം ഉറക്കമില്ലാത്ത രാത്രികളാണ് ഇവര്‍ക്ക്.
അതേസമയം ലിസ്റ്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഗ്രാമസഭ തിരഞ്ഞെടുത്ത ക്രമത്തില്‍ തന്നെയാണു ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും പഞ്ചായത്തംഗം സിന്ധു പ്രദീപ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍ അപേക്ഷ നല്‍കിയ ഇവര്‍ക്കു ഫണ്ട് വരുന്നമുറയ്ക്കു പണം നല്‍കുമെന്നും അവര്‍ പറഞ്ഞു.
ഇതിനു പിന്നില്‍ രാഷ്ട്രീയമാണെന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പലര്‍ക്കും ഇതിനെക്കാള്‍ നല്ല വീടുകളാണുള്ളതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്തില്‍ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും റോസ് മേരി പറയുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീടിന്റെ പിന്‍ഭാഗം ഇടിഞ്ഞുവീണു. പ്ളാസ്റ്റിക് കൊണ്ടു മൂടിയാണു ചോര്‍ച്ചയില്‍ നിന്നു രക്ഷനേടുന്നത്. പക്ഷേ, ഏതു നിമിഷവും വീട് നിലംപൊത്തുമെന്ന ആശങ്കമൂലം ഉറക്കമില്ലാത്ത രാത്രികളാണ് ഇവര്‍ക്ക്.
അതേസമയം ലിസ്റ്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഗ്രാമസഭ തിരഞ്ഞെടുത്ത ക്രമത്തില്‍ തന്നെയാണു ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും പഞ്ചായത്തംഗം സിന്ധു പ്രദീപ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍ അപേക്ഷ നല്‍കിയ ഇവര്‍ക്കു ഫണ്ട് വരുന്നമുറയ്ക്കു പണം നല്‍കുമെന്നും അവര്‍ പറഞ്ഞു.
Subscribe to:
Posts (Atom)




