WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label പൊലീസ്. Show all posts
Showing posts with label പൊലീസ്. Show all posts

Saturday, June 9, 2012

പാലോട് പൊലീസ് സ്റ്റേഷനില്‍ അവാര്‍ഡ് ദാനം സംഘടിപ്പിച്ചു

പാലോട്. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൊലീസുകാരുടെ മക്കള്‍ക്കായി പാലോട് പൊലീസ് സ്റ്റേഷനില്‍ അവാര്‍ഡ് ദാനം സംഘടിപ്പിച്ചു. ഗ്രേഡ് എസ്ഐ ഷാഹുല്‍ ഹമീദിന്റെ മകള്‍ കേരള സര്‍വകലാശാല തലത്തില്‍ ബിഎസ്സി പരീക്ഷയില്‍ നാലാം റാങ്ക് നേടിയ റൂബിയ എസ്സിപിഒ: അയൂബ്ഖാന്റെ മകള്‍ എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിനും എപ്ളസ് ലഭിച്ച അഷിദാ ഖാന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ദാനം നടത്തിയത്. സിഐ: പ്രദീപ്കുമാര്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. എസ്ഐ: വി. ബൈജു, അബ്ദുല്ല എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

Friday, May 18, 2012

ചാരായം വാറ്റ്: മൂന്നു പേര്‍ അറസ്റ്റില്‍


വിതുര: നാടന്‍ ചാരായം വാറ്റ്, വില്പന എന്നിവയുമായി ബന്ധപ്പെട്ട് ആനപ്പാറ സ്വദേശികളായ മൂന്നുപേരെ വിതുര പോലീസ് അറസ്റ്റുചെയ്തു. മണികണ്ഠന്‍, പ്രദീപ്കുമാര്‍, ഇന്ദുലാല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കുടങ്ങളില്‍ സൂക്ഷിച്ചിരുന്ന 600 ലിറ്ററോളം കോട, രണ്ടുലിറ്റര്‍ ചാരായം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Tuesday, May 15, 2012

ബോംബ് നിര്‍മാണ കേസിലെ പ്രതി പൊലീസിനെ വെട്ടിച്ചു മുങ്ങി


വിതുര.  ബോംബ് നിര്‍മാണക്കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് ഒാടി രക്ഷപ്പെട്ടു.  തിരുവനന്തപുരം കഴക്കൂട്ടംഎഫ്സിഐ ഗോഡൌണിനു പിന്നിലുള്ള ആളൊഴിഞ്ഞ സ്ഥലത്തു ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍  പൊട്ടിത്തെറിച്ചു രണ്ടുപേര്‍ക്കു പരുക്കേറ്റിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തിനാണു സംഭവം. ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി കേട്ടു നാട്ടുകാര്‍ ഒാടിയെത്തുകയും പരുക്കേറ്റു രക്തത്തില്‍ കുളിച്ചുകിടന്നവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.  തുമ്പവിളയില്‍കുളം സ്വദേശി നിസാം (17), ശാന്തി നഗര്‍ സ്വദേശി അനീഷ് (23) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ തുമ്പ പൊലീസ് പിടികൂടി. അനീഷിനെ റിമാന്‍ഡ് ചെയ്തു. നിസാം ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഒപ്പമുണ്ടായിരുന്ന സുല്‍ഫി എന്ന യുവാവ് ഒാടി രക്ഷപ്പെട്ടതായി അനീഷും നിസാമും പൊലീസിനോടു പറഞ്ഞിരുന്നു.  തുടര്‍ന്നു തുമ്പ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല.  ഞായറാഴ്ച സുല്‍ഫി തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു തുമ്പ പൊലീസും വിതുര പൊലീസും ചേര്‍ന്നു തോട്ടുമുക്ക് വീട്ടിലെത്തി.

പരിശോധന നടത്തുന്നതിനിടയില്‍ പൊലീസ്വലയം ഭേദിച്ചു സുല്‍ഫി ഒാടി രക്ഷപ്പെട്ടു.  പൊലീസ് സംഘം
പിന്നാലെ പാഞ്ഞെങ്കിലും ആനപ്പെട്ടിയിലുള്ള ഒരു എസ്റ്റേറ്റിനുള്ളിലേക്കു പ്രതി ഒാടിക്കയറി.  അപ്പോഴേക്കും രാത്രിയായി.  തുടര്‍ന്നു മണിക്കൂറുകളോളം പൊലീസ് സംഘം എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും സുല്‍ഫിയെ കണ്ടെത്താനായില്ല.

ബോംബ് പൊട്ടിത്തെറിച്ച സ്ഥലത്തു നിന്നു പൊട്ടാസ്യം ക്ളോറേറ്റിന്റെ അംശം പൊലീസും ഫോറന്‍സിക് വിദഗ്ധരും കണ്ടെത്തിയിരുന്നു.  ഉഗ്രശേഷിയുള്ള ബോംബാണു നിര്‍മിച്ചതെന്നു പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. ആര്‍ക്കുവേണ്ടിയാണു ബോംബ് നിര്‍മിച്ചതെന്നും എന്തിനു വേണ്ടിയാണെന്നും വ്യക്തമായിട്ടില്ല.  സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

Saturday, May 12, 2012

ജനമൈത്രി പോലീസ് മീറ്റിങ്


വിതുര: പോലീസ് സ്റ്റേഷന്‍ പരിധിയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന ജനമൈത്രി പോലീസ് മീറ്റിങ് 12ന് നടക്കും. ശാസ്താംകാവ് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈകീട്ട് നാലിന് ഖാദി ബോര്‍ഡ് മൈതാനത്താണ് യോഗം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ എകൈ്‌സസ്, ഗതാഗത, വൈദ്യുതി ബോര്‍ഡ്, ജല അതോറിട്ടി അധികൃതരും പങ്കെടുക്കുമെന്ന് ഫ്രാറ്റ് മേഖലാ പ്രസിഡന്റ് കെ.സുലോചനന്‍നായര്‍, സെക്രട്ടറി ബി.രാമഭദ്രന്‍ എന്നിവര്‍ അറിയിച്ചു

Friday, May 4, 2012

റബര്‍ഷീറ്റ് മോഷ്ടാവ് അറസ്റ്റില്‍


വിതുര. കുണ്ടാളംകുഴി രണ്ടാംപാലം സിയോണ്‍ എസ്റ്റേറ്റിലെ പുകപ്പുരയില്‍നിന്നും റബര്‍ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച കേസിലെ ഒരു പ്രതിയെകൂടി വിതുര പൊലീസ് അറസ്റ്റുചെയ്തു. പെരിങ്ങമ്മല തെന്നൂര്‍ അരയക്കുന്ന് ഷെമീര്‍മന്‍സിലില്‍ ഡി. ഷെമീര്‍(23) ആണ് അറസ്റ്റിലായത്. നേരത്തേ തെന്നൂര്‍ സ്വദേശി സുരേഷിനെ അറസ്റ്റു ചെയ്തിരുന്നു. ഷെമീര്‍ അഞ്ചാംപ്രതിയാണ്. 371 റബര്‍ഷീറ്റും 30 കിലോ ഒട്ടുകറയുമാണു മോഷ്ടിച്ചത്. ഇനി മൂന്നുപേരെകൂടി പിടികിട്ടാനുണ്ട്.

ഷെമീര്‍ മുംബൈയില്‍ ഇന്‍സ്റ്റാള്‍മെന്റ് ജോലി നോക്കുകയാണ്. മോഷണത്തിനുശേഷം മുംബൈയിലേക്കു കടന്ന പ്രതി നാട്ടിലെത്തിയതായി പാലോട് സിഐക്കു രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണു വിതുര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ: ശ്രീകുമാര്‍, സതീശന്‍, ഷജീം എന്നിവര്‍ ചേര്‍ന്നു പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഷമീറിന്റെ പേരില്‍ പാലോട് സ്റ്റേഷനിലും റബര്‍ഷീറ്റ് മോഷണകേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു  പൊലീസ് അറിയിച്ചു.

Thursday, May 3, 2012

റബ്ബര്‍ മോഷണം: പ്രതിയെ റിമാന്‍ഡ് ചെയ്തു


വിതുര: കുണ്ടാളംകുഴി സിയോണ്‍ എസ്റ്റേറ്റില്‍ നിന്നും 2011 ഫിബ്രവരിയില്‍ റബ്ബര്‍ഷീറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ വിതുര പോലീസ് അറസ്റ്റ്‌ചെയ്തു. തെന്നൂര്‍ അരയക്കുന്ന് ഷെമീര്‍ മന്‍സിലില്‍ ഡി. ഷെമീറാ (23) ണ് അറസ്റ്റിലായത്. വിതുര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ശ്രീകുമാര്‍, പോലീസുകാരായ സതീശന്‍, ഷജീം എന്നിവര്‍ ചേര്‍ന്ന് ചെറ്റച്ചല്‍ കവലയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലോട് സ്റ്റേഷനിലും ഇയാളുടെ പേരില്‍ കേസുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.

Friday, April 27, 2012

പാലോട് സര്‍ക്കിള്‍ ഓഫീസിന് മുകളില്‍ കൂടി മരം പിഴുതുവീണു


പാലോട്: പാലോട് സര്‍ക്കിള്‍ സ്റ്റേഷന് സമീപത്തുനിന്ന വലിയ പൂമരം ഓഫീസിന് മുകളിലൂടെ കടപുഴകിവീണു. കെട്ടിടത്തിന്റെ മേല്‍ക്കൂര, ഓടുകള്‍ എന്നിവയ്ക്ക് നാശനഷ്ടം ഉണ്ട്. കുറേ ഫയലുകളും മഴയില്‍പ്പെട്ട് നശിച്ചു. തൊണ്ടി മുതലായി സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന ഒരു കാറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിലാണ് ഈ മരം അപകടത്തില്‍പ്പെട്ട് നിന്നത്.

Thursday, April 12, 2012

ബസില്‍ കാണാതായ യുവാവിനെ കണ്ടെത്തി

വിതുര. ബസില്‍ അമ്മയ്ക്കൊപ്പം യാത്രചെയ്യവെ കാണാതായ യുവാവിനെ പൊലീസ് കണ്ടെത്തി. വിതുര ചെറ്റച്ചല്‍ സൂര്യകാന്തി എട്ടേക്കറില്‍ ഗോപാലകൃഷ്ണന്‍നായര്‍-ശകുന്തള ദമ്പതികളുടെ മകന്‍ സന്തോഷിനെയാണു(17) കഴിഞ്ഞ ദിവസം ബസില്‍ വച്ച് കാണാതായത്.

അമ്മയും മകനും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോയി  മടങ്ങിവരികയായിരുന്നു. വിതുരയിലെത്തിയപ്പോള്‍ സന്തോഷിനെ കാണാതായി. പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് രാത്രി തന്നെ കല്ലാര്‍ ജംക്ഷനില്‍ നിന്ന് സന്തോഷിനെ കണ്ടെത്തി.