വിതുര. ആറ്റുകാല്‍ പൊങ്കാല ഉല്‍സവം പ്രമാണിച്ചു വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു പൊങ്കാലദിവസമായ ഏഴിനു പുലര്‍ച്ചെ രണ്ടിനു കല്ലാര്‍, ആനപ്പാറ, ജഴ്സി ഫാം, ചെറ്റച്ചല്‍, മേമല, ശാസ്താംകാവ്, വിനോബാനികേതന്‍, ആനപ്പെട്ടി, കുണ്ടാളംകുഴി എന്നിവിടങ്ങളില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു സ്പെഷല്‍ സര്‍വീസ് ഉണ്ടായിരിക്കും. മറ്റേതെങ്കിലും സ്ഥലത്തു നിന്നു ബസ് സര്‍വീസ് വേണമെങ്കില്‍ ഡിപ്പോയില്‍ ബന്ധപ്പെടണം. ഫോണ്‍: 2858686.
WELCOME
Showing posts with label Community. Show all posts
Showing posts with label Community. Show all posts
Sunday, March 4, 2012
ആറ്റുകാല്‍ പൊങ്കാല: വിതുരയില്‍ നിന്ന് സ്പെഷല്‍ സര്‍വീസ്
വിതുര. ആറ്റുകാല്‍ പൊങ്കാല ഉല്‍സവം പ്രമാണിച്ചു വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു പൊങ്കാലദിവസമായ ഏഴിനു പുലര്‍ച്ചെ രണ്ടിനു കല്ലാര്‍, ആനപ്പാറ, ജഴ്സി ഫാം, ചെറ്റച്ചല്‍, മേമല, ശാസ്താംകാവ്, വിനോബാനികേതന്‍, ആനപ്പെട്ടി, കുണ്ടാളംകുഴി എന്നിവിടങ്ങളില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു സ്പെഷല്‍ സര്‍വീസ് ഉണ്ടായിരിക്കും. മറ്റേതെങ്കിലും സ്ഥലത്തു നിന്നു ബസ് സര്‍വീസ് വേണമെങ്കില്‍ ഡിപ്പോയില്‍ ബന്ധപ്പെടണം. ഫോണ്‍: 2858686.
Saturday, January 21, 2012
ആനപ്പാറ കരയോഗം പൊതുയോഗം
വിതുര: ആനപ്പാറ എന്‍.എസ്.എസ്. കരയോഗം പൊതുയോഗം രവീന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് നെടുമങ്ങാട് ആര്. ഗോപാലന്നായര് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുകുമാരന്‍നായര്‍, മേഖലാ കണ്‍വീനര്‍ വിശ്വംഭരന്‍നായര്‍, അഡ്വ. വി.എ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. മന്നം ജയന്തി നിയന്ത്രിത അവധിയാക്കിയ സര്‍ക്കാരിനും അവകാശം നേടിയെടുത്ത എന്‍.എസ്.എസ്. നേതൃത്വത്തിനും യോഗം അഭിവാദ്യമര്‍പ്പിച്ചു. ഭാരവാഹികള്‍: ഡി. ഗോപാലകൃഷ്ണന്‍നായര്‍ (പ്രസിഡന്റ്), പി.ഗോപാലകൃഷ്ണന് നായര്‍(വൈസ് പ്രസിഡന്റ്),ജി. രവീന്ദ്രന്‍നായര്‍ (സെക്രട്ടറി), നന്ദകുമാര്‍ (ജോയിന്റ് സെക്രട്ടറി), ജി. രമേശന്‍നായര്‍ (ഖജാന്‍ജി), സജി രമേശന് (മഹിളാസമാജം പ്രസിഡന്റ്), നിമി കെ. നായര്‍ (സെക്രട്ടറി).
Subscribe to:
Posts (Atom)



