WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label manorama. Show all posts
Showing posts with label manorama. Show all posts

Sunday, June 17, 2012

പച്ചപ്പിന്റെ പറുദീസയായി വെങ്കിട്ടമൂട് ആദിവാസി ഗ്രാമം


വെങ്കിട്ടമൂട് ആദിവാസി ഗ്രാമത്തിലെ ഏറുമാടം
പാലോട്. കാട്ടാനകളടക്കമുള്ള വന്യജീവികളുടെ വിഹാരകേന്ദ്രമായിട്ടും അതൊക്കെ അതിജീവിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെയും കൃഷി മാഹാത്മ്യത്തിന്റെയും പച്ചപ്പിന്റെ കാഴ്ചയാണു പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി ഉള്‍ഗ്രാമമായ വെങ്കിട്ടമൂട്. അന്തരിച്ച ആദിച്ചന്‍ കാണിയുടെ മക്കളുടെ  അഞ്ചു കുടുംബങ്ങളാണ് ഈ കൊച്ചുഗ്രാമത്തില്‍ കഴിയുന്നത്.

ഗ്രാമത്തെ പച്ചപ്പണിയിച്ചുകൊണ്ട് ഇല്ലാത്ത വിളകള്‍ ചുരുക്കം. നാട്ടിന്‍പുറങ്ങളില്‍ നിന്നൊക്കെ അന്യമായ കാച്ചിലിന്റെ വള്ളികള്‍ പടര്‍ന്നുപന്തലിച്ചും  ചേമ്പും ചേനയും  കൂവക്കിഴങ്ങും മരച്ചീനിയും കവുങ്ങും മാവും വെറ്റിലയും  ഒക്കെ തഴച്ചുവളരുന്നു. ഇപ്പോഴിതാ  കൃഷി വകുപ്പിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍  ഒരു ഹെക്ടര്‍ ഭൂമിയില്‍ കരനെല്ലു കൃഷിയും ആരംഭിച്ചു. ഇവര്‍ ഭംഗിയായി കൃഷി നോക്കിനടത്തും എന്ന ബോധ്യം തന്നെയാണ് ഈ കുഗ്രാമത്തെ കരനെല്ലിനു തിരഞ്ഞെടുത്തതും.

കൃഷിവിളകള്‍ക്കു പുറമെ ചെടികളാലും സമൃദ്ധമാണിവിടം.  ഈറക്കുടിലുകളുടെ ചുറ്റും ചെടികളുടെ സാന്നിധ്യം കാഴ്ചയാവുന്നതാണ്. ഗ്രാമത്തെ പച്ചപ്പണിയിക്കാന്‍ ഇവരുടെ ത്യാഗം ചില്ലറയല്ല. വന്യമൃഗങ്ങളെ തുരത്താന്‍ ഏറുമാടങ്ങള്‍ കെട്ടിയാണു കാവലിരുപ്പ്. ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും. മൂന്നു കിലോമീറ്റര്‍ കൊടുംവനം താണ്ടി മങ്കയത്തെത്തി ഏറ്റവും അടുത്ത വിപണിയായ പെരിങ്ങമ്മലയിലെത്തണം.

ഇതൊക്കെയാണെങ്കിലും
ഇവിടെ ഒരു കുടുംബത്തിനും കക്കൂസോ കിണറോ ഇല്ല. കാട്ടരുവിയിലെ വെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കരനെല്ല് കൃഷിയുടെ ഉദ്ഘാടനവേളയില്‍ ഇവരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന പ്രഖ്യാപനം ഇവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.

Sunday, June 3, 2012

മദ്രസ വെക്കേഷന്‍ ക്ളാസ് സമാപിച്ചു

ചുള്ളിമാനൂര്‍. നീറ്റാണി അല്‍ റാശിദ് ട്യൂഷന്‍ മദ്രസയില്‍ നടന്നുവന്ന വെക്കേഷന്‍ സ്പെഷല്‍ ക്ളാസ് സമാപിച്ചു. ഒരു ഉത്തമ സമൂഹം നിലവില്‍ വരാന്‍ വിദ്യാര്‍ഥികള്‍ കുഞ്ഞുന്നാളിലേ ജാഗ്രത പുലര്‍ത്തണമെന്നും രാഷ്ട്രത്തോടും സമൂഹത്തോടും പ്രപഞ്ചനാഥനോടുമുള്ള കടമ പൂര്‍ത്തീകരിക്കുന്നതില്‍ ചെറുപ്പത്തില്‍ തന്നെ ശ്രദ്ധിക്കണമെന്നും വെള്ളാഞ്ചിറ ഹൂദൈബിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ മുതയില്‍ താജുദീന്‍ മൌലവി പ്രഭാഷണത്തില്‍ പറഞ്ഞു.

മദ്രസാ പ്രധാനാധ്യാപകന്‍ ചുള്ളിമാനൂര്‍ അഹ്മദ് റശാദി അധ്യക്ഷത വഹിച്ചു. വെക്കേഷന്‍ കോഴ്സില്‍ വിജയികളായവര്‍ക്കു താജുദീന്‍ ബാഖവി, മുന്‍ മെംബര്‍ ചുള്ളിമാനൂര്‍ അക്ബര്‍ ഷാ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെംബര്‍ സാദിയ ബീവി, മദ്രസാ ടീച്ചര്‍ സാജിദാ ബീവി, വള്ളക്കടവ് ഹാഷിം, എ.എസ്. അസിം എന്നിവര്‍ പ്രസംഗിച്ചു.

Saturday, June 2, 2012

ആളില്ലാതിരുന്ന വീടുകള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്താന്‍ ശ്രമം

പാലോട്. കാറിലെത്തിയ സംഘം ആളില്ലാതിരുന്ന വീടുകള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്താനുള്ള ശ്രമം നാട്ടുകാര്‍ അറിഞ്ഞതു മനസ്സിലാക്കി കടന്നു. മടത്തറ കൊച്ചുകലുങ്കിലാണു സംഭവം. ആമ്പാടി ഭവനില്‍ ഷിബു, സൈനാലുബ്ദ്ദീന്‍, കുഴിവിള വീട്ടില്‍ നാസര്‍ എന്നിവരുടെ വീടുകളാണുകുത്തിത്തുറന്നു മോഷണം നടത്താന്‍ ശ്രമിച്ചത്. ശബ്ദം കേട്ടു നാട്ടുകാര്‍ പുറത്തിറങ്ങിയതു മണത്തറിഞ്ഞ സംഘം വന്ന കാറില്‍ കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ രാത്രി 12 മണിയോടെയാണു സംഘം കാറിലെത്തിയത്. റോഡ്വശത്തു പാര്‍ക്ക് ചെയ്ത കാറിന്റെ ബോണറ്റ് തുറന്നുവച്ച് അറ്റകുറ്റപ്പണി നടത്തുന്നതായി നാട്ടുകാരെ ബോധ്യപ്പെടുത്തി. ഈ സമയം മറ്റൊരുകൂട്ടരാണു വീടുകള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയത്. ആദ്യം സംശയം തോന്നാതിരുന്ന പരിസരവാസികള്‍ക്കു വീടുകളില്‍ ശബ്ദം കേട്ടതോടെയാണു സംശയമുണ്ടായി ഇറങ്ങിനോക്കിയത്. അപകടം മണത്ത സംഘം ചാടിയോടി കാറില്‍ കയറി കടന്നതായി നാട്ടുകാര്‍ പറഞ്ഞു.

വീടുകളിലെ പൂട്ടുകള്‍ കുത്തിപ്പൊളിച്ച സംഘം  അലമാരകളും കുത്തിത്തുറന്നു സാധനങ്ങള്‍ വലിച്ചുവാരിയിട്ടു പരിശോധന നടത്തി. മൂന്നു വീട്ടിലും ആളുണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്നു പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. നാട്ടുകാര്‍ മുഖ്യമന്ത്രിക്കു സന്ദേശം അയച്ചതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Friday, June 1, 2012

പുകയില വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു


പാലോട്. ലോക പുകയില വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കള്ളിപ്പാറ കാരുണ്യ വെല്‍ഫയര്‍ അസോസിയേഷനും പാലോട് സര്‍ക്കാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും ചേര്‍ന്നു പുകയില വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.  കുട്ടികളുടെ റാലി, ബോധവല്‍ക്കരണ  ക്ളാസ് എന്നിവ നടന്നു. റാലിക്കു ശേഷം നടന്ന സമ്മേളനം പാലോട് സിഎച്ച്സിയിലെ ഡോ. എം.എസ്. മനു ഉദ്ഘാടനം ചെയ്തു. ബാബുരാജിന്റെ അധ്യക്ഷതയില്‍  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍.കെ. ബാബു, ആരോഗ്യ പ്രവര്‍ത്തകരായ വിജയകുമാരി, സുനജ്, അനിത, വിജയമ്മ, ആതിര,  കാരുണ്യ വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍കുമാര്‍,  സെക്രട്ടറി ജയചന്ദ്രന്‍നായര്‍, ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കു ബുക്ക് വിതരണവും നടന്നു.

ചായം രാജീവ്ജി ഭവന്‍ ഉദ്ഘാടനം നാളെ


വിതുര.  ചായം രാജീവ് ഗാന്ധി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ചായംം ജംക്ഷനില്‍ നിര്‍മിച്ച രാജീവ്ജി ഭവന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിക്കും.  ചായം സഹകരണബാങ്ക് പ്രസിഡന്റ് എന്‍.ശശിധരന്‍നായര്‍ അധ്യക്ഷതവഹിക്കും. മുന്‍എം.എല്‍.എ കെ.മോഹന്‍കുമാര്‍, സി.പി. നായര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യും.

ജില്ലാപഞ്ചായത്തംഗം സോഫിതോമസ് ചികില്‍സാസഹായവും, വിതുരപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ പഠനോകരണങ്ങളും വിതരണം നടത്തും. ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ ആനാട് ജയന്‍, സി.പി.നായര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്ത് പ്രസംഗിക്കും.

കോഴിkകളെ കൊന്ന മൂര്‍ഖനെ വാവ സുരേഷ് പിടികൂടി

പാലോട്. വീട്ടില്‍ കയറി കോഴിയെ കൊല്ലുന്നതു സ്ഥിരമാക്കിയ  മൂര്‍ഖനെ വാവ സുരേഷ് പിടികൂടി. നന്ദിയോട് പൌവത്തൂര്‍ തോട്ടരികത്തു വീട്ടില്‍ ശശിയുടെ വീട്ടിലാണു കഴിഞ്ഞ രണ്ടു ദിവസമായി നാലു കോഴികളെ മൂര്‍ഖന്‍ കൊന്നത്. ഇന്നലെ രാവിലെയും കോഴികള്‍ ചത്ത നിലയില്‍ കാണപ്പെട്ടു. സമീപം  മൂര്‍ഖനെ കണ്ടതോടെ വാവ സുരേഷിനെ അറിയിക്കുകയായിരുന്നു. അഞ്ചരയടി നീളമുള്ള പെണ്‍പാമ്പാണെന്നു സുരേഷ് പറഞ്ഞു. മൂര്‍ഖനെ വനപാലകര്‍ക്കു കൈമാറി.

Wednesday, May 23, 2012

പറങ്കിമാംവിള വിജ്ഞാന്‍വാടി തുറന്നു

പാലോട്. വിവാദങ്ങള്‍ക്കു വിരാമമിട്ടു  പറങ്കിമാംവിള വിജ്ഞാന്‍വാടി തുറന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി പെരിങ്ങമ്മല പഞ്ചായത്തിലെ പറങ്കിമാംവിളയില്‍ അനുവദിച്ച  വാമനപുരം നിയോജകമണ്ഡലത്തിലെ വിജ്ഞാന്‍വാടി ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും തുറക്കാത്തതു സംബന്ധിച്ച് ഏറെ വിവാദവും അടുത്തിടെ സംഘര്‍ഷത്തിലേക്കും കലാശിച്ചിച്ചിരുന്നു. തുടര്‍ന്നാണു ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍  ഇടപെട്ടു തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സലയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബ്ളോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ ബി. പവിത്രകുമാര്‍, അംഗം ജുമൈലാ സത്താര്‍, പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് ജോസഫ്, ഷാഹിതാ ബീഗം, ബ്ളോക്ക് പട്ടികജാതി വികസന ഓഫിസര്‍ സുരേന്ദ്രന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു. വിജ്ഞാന്‍വാടിയുടെ പ്രവര്‍ത്തനത്തിനു 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: ശാന്ത (ചെയര്‍.), വിനോദ്( കണ്‍.)

ആദിവാസിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വിതുര. പത്താംക്ളാസ് വിദ്യാര്‍ഥിയായ പതിനഞ്ചുകാരിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി  പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തൊളിക്കോട് ആനപ്പെട്ടി പച്ചക്കാട് സുജിതവിലാസം വീട്ടില്‍ ഒാട്ടോ ഡ്രൈവറായ എം. ശരത്(20) ആണ് അറസ്റ്റിലായത്.

ഇയാള്‍ ഇക്കഴിഞ്ഞ 20നു രാത്രി 11ന് ആദിവാസിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി ഒാട്ടോയില്‍ കയറ്റി തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണു കേസ്. നെടുമങ്ങാട് ഡിവൈഎസ്പി മുഹമ്മദ്ഷാഫി, വിതുര എസ്ഐ: സിജു കെ.എല്‍. നായര്‍ എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Tuesday, May 22, 2012

വിഎസിന്റെ ഫ്ളെക്സ് നശിപ്പിച്ചു, വീണ്ടും ഉയര്‍ത്തി

പാലോട്. പെരിങ്ങമ്മല ഗാര്‍ഡര്‍ സ്റ്റേഷനില്‍ വി.എസ്. അച്യുതാനന്ദന് അഭിവാദ്യം അര്‍പ്പിച്ച് ഉയര്‍ത്തിയ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചു. എങ്കിലും നശിപ്പിച്ചതിനെക്കാള്‍ വലിയ ബോര്‍ഡ് വിപ്ളവവീര്യത്തോടെ വീണ്ടും ഉയര്‍ത്തി. നേരത്തെ ഉയര്‍ത്തിയതില്‍ അച്യുതാനന്ദന്റെ ഒറ്റ ചിത്രമായിരുന്നെങ്കില്‍ പുതിയതില്‍ മൂന്നു ചിത്രങ്ങളാണ്.. 'വിപ്ളവജ്വാല ഈ മഹാരഥന്‍.... നെഞ്ചിലെ അവസാന തുള്ളി ചോരയും കലര്‍പ്പില്ലാത്ത കമ്യൂണിസത്തിനായി ഒഴുക്കുന്ന ധീര സഖാവേ...... ഇവിടെ ഈ വിപ്ളവ ഭൂമിയില്‍ നിന്റെ പിന്നില്‍ അണിചേരാന്‍ ജനകോടികളോടൊപ്പം ഞങ്ങളും... എന്ന വാചകങ്ങളോടെ ഉയര്‍ത്തിയ  ഫ്ളെക്സാണു നശിപ്പിച്ചത്.

കൌമാരപ്രായക്കാര്‍ക്കു കൌണ്‍സലിങ് ക്ളാസ്

വിതുര. എസ്എന്‍ഡിപി വിതുര ശാഖയുടെ നേതൃത്വത്തില്‍ നാളെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു വരെ എസ്എന്‍ഡിപി ഹാളില്‍ വച്ചു കൌമാരപ്രായക്കാര്‍ക്കായി കൌണ്‍സലിങ് ക്ളാസ് നടത്തും. ശാഖാപ്രസിഡന്റ് എസ്.സജികുമാറിന്റെ അധ്യക്ഷതയില്‍ വിതുര എസ്ഐ സിജു കെ.എല്‍. നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ.ശാന്താ യേശുദാസ്, ക്രിസ്റ്റഫര്‍ ജോണ്‍ എന്നിവര്‍ ക്ളാസെടുക്കും.

Sunday, May 20, 2012

പച്ച എല്‍പി സ്കൂളിലെ കിണറ്റില്‍ തിരയിളക്കം

ചിത്രം:നന്ദിയോട് പച്ച ഗവ. എല്‍പിഎസില്‍ തിരയിളക്കംമുണ്ടായ കിണര്‍,തിരയിളക്കം കാണാന്‍ താടിചുകൂടിയ ജനം

പാലോട്. നന്ദിയോട് പച്ച ഗവ. എല്‍പിഎസിലെ കിണറ്റില്‍ ഇന്നലെയുണ്ടായ തിരയിളക്കത്തില്‍ വെള്ളം ഉയര്‍ന്നു കിണര്‍ നിറയുന്ന ഘട്ടം വരെയെത്തി. 13 തൊടിയുള്ള കിണറ്റില്‍ രണ്ടു തൊടിയോളം വെള്ളം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും  തിരയിളക്കത്തെ തുടര്‍ന്നു പത്തു തൊടിയോളം ഉയര്‍ന്നു. രണ്ടു തൊടി മാത്രമാണ് അവശേഷിച്ചത്. വാട്ടര്‍ ടാങ്കില്‍ നിന്നു വെള്ളം ഓവര്‍ഫ്ളോ ആയതിനെ തുടര്‍ന്നാണു  നിറഞ്ഞു കവിയാതിരുന്നത്.

തിരയിളക്കം കാണാന്‍ വന്‍ ജനം എത്തിയിരുന്നു. 11 മണിയോടെയാണു സംഭവമെങ്കിലും വൈകുന്നേരമായിട്ടും വെള്ളം നേരിയതോതില്‍ മാത്രമേ കുറഞ്ഞിട്ടുള്ളു. അതേസമയം പ്രതിഭാസം വെള്ളിയാഴ്ചയും ചെറിയതോതില്‍ അനുഭവപ്പെട്ടതായും  ടാങ്കില്‍ നിന്നു വെള്ളം ഓവര്‍ഫ്ളോ ആയതായും എന്നാല്‍ കാര്യമായി വെള്ളം ഉയര്‍ന്നിരുന്നില്ലെന്നും ഹെഡ്മാസ്റ്റര്‍ വിജയകുമാരന്‍ നായര്‍ പറഞ്ഞു. ഇന്നലത്തെ തിരയിളക്കത്തെ തുടര്‍ന്നു സമീപ വീട്ടിലെ ഒരു കിണറ്റില്‍ വെള്ളം അല്‍പം ഉയര്‍ന്നതായും മറ്റൊരു വീട്ടിലെ കിണറ്റില്‍ വെള്ളം താഴ്ന്നതായും പറയുന്നു.

സംഭവമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി കാണാനെത്തിയവരെ നിയന്ത്രിക്കുകയും  ഭൌമ പഠനകേന്ദ്രത്തെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ വെള്ളം  പതഞ്ഞുപൊന്താതെ ഉയര്‍ന്നുവരുന്നത് അപകടകരമല്ലെന്നും രണ്ടു ദിവസം ഈ പ്രതിഭാസം ഉണ്ടായശേഷം  കുറയുമെന്നും അവര്‍ അറിയിച്ചു. എങ്കിലും സംഘം കിണര്‍ സന്ദര്‍ശിച്ചേക്കും.

പൈപ്പ് പൊട്ടിയൊഴുകുന്നത് വീടിനു ഭീഷണി


പാലോട്. പേരക്കുഴിയില്‍ പൈപ്പ് പൊട്ടി ജലം ഒഴുകുന്നതു സമീപത്തെ വീടിനു ഭീഷണിയാകുന്നു. പേരക്കുഴി എല്‍പിഎസിനു സമീപത്താണ് ഒരു മാസത്തോളമായി പൈപ്പ് പൊട്ടി സമീപത്തെ മണ്‍കട്ടയില്‍ തീര്‍ത്ത വീടിന്റെ സമീപത്തുകൂടി ജലം തോട്ടിലേക്ക് ഒഴുകുന്നത്. മാത്രമല്ല  ഇവിടത്തെ നടപ്പാതയിലെ സ്ളാബില്‍ കൂടി ജലം  ഒഴുകുന്നതുമൂലം പലരും തെന്നിവീഴുന്നതിനും കാരണമായിട്ടുണ്ട്.

മരുതുംമൂട്ടില്‍ ഇന്നു നാടക ശില്‍പശാല

വിതുര.ചെറ്റച്ചല്‍ മരുതുംമൂട് സ്വദേശാഭിമാനി ബാലവേദിയുടെ നേതൃത്വത്തില്‍ 'നാടകപഠനവും ആവിഷ്കാരവും എന്ന വിഷയത്തെ ആസ്പദമാക്കി ഇന്നു രാവിലെ പത്തിന് ഗ്രന്ഥശാലാ ഹാളില്‍ ശില്‍പശാല നടക്കും. നാടകകൃത്തും സംവിധായകനുമായ അരുണേഷ് ശങ്കര്‍, ഡോ. കെ.ഷിബു, എസ്.കെ. സുനീഷ്കുമാര്‍ എന്നിവര്‍ ക്ളാസെടുക്കും. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി കാഞ്ഞിരംപാറ മോഹന്‍ ഉദ്ഘാടനം ചെയ്യും.


Saturday, May 19, 2012

കാറുകള്‍ വരുമാനക്കാരാകുന്നു


 ഉണ്ണി കെ. വാരിയര്‍
തൃശൂര്‍ . കാറിന്റെ അരിക്കാശ് കാറുതന്നെ കണ്ടെത്തുന്ന കാലം വരുന്നു. പെട്രോളടിക്കാനുള്ള പണം കാറുകള്‍തന്നെ സമ്പാദിക്കുമെന്നു കേട്ട് ഞെട്ടരുത്, അതിനുള്ള വഴി തുറന്നു കഴിഞ്ഞു. ഒറ്റ നിറത്തിലുള്ള കാറിനു പകരം പരസ്യങ്ങള്‍ നിറഞ്ഞൊരു കാര്‍ ഒാടിച്ചു പോകാന്‍ നിങ്ങള്‍ക്കു മടിയില്ലെങ്കില്‍ കാറുകള്‍ പണം സമ്പാദിച്ചു തുടങ്ങും എന്നര്‍ഥം.

ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തില്‍ തുടങ്ങിയ രണ്ടു കടകളുടെ പരസ്യത്തിലാണു കാറുകളുടെ ഈ സാധ്യത തെളിഞ്ഞത്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഗ്രേസ് എന്ന കടയും ചെരുപ്പുകളും ബാഗുകളും വില്‍ക്കുന്ന ഹവയുമാണു പരസ്യത്തില്‍ ശ്രദ്ധേയമായ ഈ പരീക്ഷണം നടത്തിയത്. രണ്ടു കടകളുടെയും ഉടമകള്‍ അടുത്ത സുഹൃത്തുക്കളാണ്. പുതിയ കടകള്‍ തുടങ്ങിയപ്പോള്‍ ഇരുവരും നാനോ കാറുകള്‍ വാങ്ങി. ഈ കാറുകളെ സ്വന്തം കടകളുടെ പരസ്യംകൊണ്ടു സുന്ദരിയാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണു ഗ്രേസിന്റേയും ഹവയുടേയും ചിത്രങ്ങളുമായി കാറുകള്‍ നിരത്തിലിറങ്ങിയത്. രണ്ടും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഹിറ്റായതോടെ ഇരു കൂട്ടരും രണ്ടു പുതിയ നാനോ കാറുകള്‍ കൂടി വാങ്ങി പരസ്യമെഴുതി.

ഹോഡിങ്ങുകള്‍ വയ്ക്കുന്നതിലും കൂടുതല്‍ ശ്രദ്ധ നേടാന്‍ പരസ്യകാറുകള്‍ക്കു കഴിയുമെന്നാണു ഗ്രേസ് ഉടമ മജോ ജോണിന്റെയും ഹവ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റഫീഖ് മൂസയുടെയും മാനേജിങ് ഡയറക്ടര്‍ ടി.യു. നൌഫലിന്റെയും അനുഭവം. ഇവരുടെ വരാനിരിക്കുന്ന ഷോറൂമുകള്‍ക്കുവേണ്ടിയും പരസ്യനാനോ ഇറക്കുന്ന കാര്യം പരിഗണിക്കുന്നു. തല്‍ക്കാലം സ്വന്തം കാറില്‍ പരസ്യം ചെയ്യാനെ ഇവര്‍ ആലോചിക്കുന്നുള്ളു.

ചരുരശ്ര അടിക്കു 10 പൈസയാണു പരസ്യം ഒട്ടിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനു നല്‍കേണ്ടത്. ഇതിനു പ്രത്യേക അനുമതിയും വേണം. പ്രതിമാസം 3000 രൂപ വായ്പ അടയ്ക്കേണ്ട കാറിന് ഇതേ തുകയ്ക്കുതന്നെ പരസ്യം നല്‍കിയാല്‍പ്പോലും മുതലാകുമത്രെ. പ്രത്യേകിച്ചും സ്ഥിരമായി പൊതുസ്ഥലത്തു പാര്‍ക്കു ചെയ്യുന്ന കാറുകളിലെ പരസ്യത്തിന്. ഒരു പ്രമുഖ കാര്‍ വിതരണ കമ്പനിതന്നെ പരസ്യം ഒട്ടിച്ച കാര്‍ വില്‍ക്കുന്ന രീതി പരീക്ഷിക്കുന്ന കാര്യം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ രീതി വിജയിച്ചാല്‍ പലരുടേയും കാറില്‍ വര്‍ണശബളമായ പരസ്യങ്ങള്‍ വിരിയും. പ്രത്യേകിച്ചും കൂടുതല്‍ ഒാടുന്ന കാറുകളുടെ മേല്‍. അതോടെ കാറിന്റെ ജീവിത മാര്‍ഗം കാറിനുതന്നെ കണ്ടെത്താന്‍ സാധിക്കും.

Friday, May 18, 2012

പെരിങ്ങമ്മലയില്‍ ശുചിത്വ ദിനം ആചരിച്ചു


പാലോട്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിങ്ങമ്മല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ ദിനം ആചരിച്ചു. പ്രസിഡന്റ് പി. വല്‍സല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കൊച്ചുവിള അന്‍സാരി, പഞ്ചായത്ത് അംഗങ്ങളായ ഡി. പുഷ്കരാനന്ദന്‍ നായര്‍, സുകുമാരി മനോഹരന്‍, പെരിങ്ങമ്മല പിഎച്ച്സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

ജി. കാര്‍ത്തികേയന് അഭിനന്ദനം


വിതുര.കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് പത്തനംതിട്ടയിലേക്കു ബസ് സര്‍വീസ് അനുവദിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയനു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അഭിനന്ദനം രേഖപ്പെടുത്തി. ജില്ലാപ്രസിഡന്റ് പള്ളിവിള സലീം, സെക്രട്ടറിമാരായ ഇ.എം. നസീര്‍, ആനപ്പാറ റഷീദ്, എസ്. ജയേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്കോണ്‍ഗ്രസ് വിതുര, തൊളിക്കോട് മണ്ഡലം കമ്മിറ്റിയും അഭിനന്ദിച്ചു.

ആദിവാസി സമ്മേളനം 21ന് വിതുരയില്‍

വിതുര. ആദിവാസി കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാപ്രതിനിധി സമ്മേളനം 21നു വിതുര നാസ് ഒാഡിറ്റോറിയത്തില്‍ നടക്കും. കെപിസിസിപ്രസിഡന്റ് രമേശ്ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പട്ടികവര്‍ഗവകുപ്പു മന്ത്രി പി.കെ. ജയലക്ഷ്മി പ്രസംഗിക്കും.

കൊലപാതക രാഷ്ട്രീയം: കോണ്‍ഗ്രസ് ധര്‍ണ നടത്തി

പാലോട്. സിപിഎമ്മിന്റെ കൊലപാതക  രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് പെരിങ്ങമ്മല,  നന്ദിയോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍  ധര്‍ണ നടത്തി. പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി പാലോട് ജംക്്ഷനില്‍ സംഘടിപ്പിച്ച ധര്‍ണ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ബി. പവിത്രകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി എക്സിക്യൂട്ടീവ് അംഗം എ.എം. മുസ്തഫ, പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല, ഒഴുകുപാറ അസീസ്, എം.പി. വേണുകുമാര്‍, ജുമൈലാ സത്താര്‍, വി. പ്രസാദ്, ആര്‍.പി. കുമാര്‍, സുല്‍ഫാബീഗം, ഗീതാപ്രിജി, ഷീലാ പ്രസാദ്, ജി. സുഭാഷ്, സുകുമാരി, സരസ്വതി,  സന്തോഷ്, കൊച്ചുകരിക്കകം നൌഷാദ്, ഇടവം ഷാനവാസ്, അരുണ്‍കുമാര്‍, ടി. വേണുഗോപാലന്‍ നായര്‍, ഇ. ആല്‍ബര്‍ട്ട്, വില്‍സന്‍, സുരേഷ്, സുനില്‍ജി, എ. മധുകുമാര്‍, ഉല്ലാസ്, കൃഷ്ണമണി എന്നിവര്‍ പ്രസംഗിച്ചു.

. നന്ദിയോട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ കെപിസിസി അംഗം ബി.എല്‍. കൃഷ്ണപ്രസാദ് ഉദ്ഘാടനം  ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍നായര്‍, പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, അഡ്വ. അനില്‍കുമാര്‍, താന്നിമൂട് സുധീന്ദ്രന്‍, പി. രാജീവന്‍, ബി. സുശീലന്‍, കെ.എസ്. ജീവകുമാര്‍, അരുണ്‍ രാജന്‍, പത്മാലയം മിനിലാല്‍, ചന്ദ്രശേഖരപിള്ള,  രാജ്കുമാര്‍, ആലുംകുഴി ചന്ദ്രമോഹന്‍, എന്‍. മോഹനന്‍, ബി.എസ്. രമേശന്‍, ഉഷാ വിജയന്‍, മഞ്ജു മധുസൂദനന്‍, രതികുമാരി, രഘുകാണി, കാനാവില്‍ ഷിബു, എം.എസ്. ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Thursday, May 17, 2012

നന്ദിയോട്ട് മഴക്കാല പൂര്‍വ ശുചീകരണ പരിപാടിക്കു രൂപംനല്‍കി പാലോട്. നന്ദിയോട് പഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ തീവ്രയജ്ഞ പരിപാടിക്കു പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍ പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന യോഗം രൂപം നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ബിജു മോസസ് ഭാസ്കരം, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പു പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ്, കാരുണ്യ പ്രവര്‍ത്തകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


പാലോട്. നന്ദിയോട് പഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ തീവ്രയജ്ഞ പരിപാടിക്കു  പ്രസിഡന്റ് ശൈലജാ രാജീവന്റെ അധ്യക്ഷതയില്‍  പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന യോഗം രൂപം നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ബിജു മോസസ് ഭാസ്കരം, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പു പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ്, കാരുണ്യ പ്രവര്‍ത്തകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തെന്നൂരില്‍ കോഴിപ്പുര ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം


പാലോട്. തെന്നൂരില്‍ ജനവാസ മേഖലയിലും ക്ഷേത്രത്തിനു സമീപത്തും വ്യാവസായികാടിസ്ഥാനത്തില്‍ കോഴിപ്പുര ആരംഭിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തിനെതിരെ പരിസരവാസികളുടെ പ്രതിഷേധം ശക്തമായി. ഇതു സംബന്ധിച്ചു നാട്ടുകാര്‍ ഒപ്പിട്ട പരാതി പഞ്ചായത്തില്‍ നല്‍കി.

കോഴിപ്പുര ആരംഭിക്കുന്നതു മുപ്പത്തിയഞ്ചോളം കുടുംബങ്ങള്‍ക്കും തെന്നൂര്‍ ജംക്്ഷനിലെ അനവധി കച്ചവട സ്ഥാപനങ്ങള്‍ക്കും, നിത്യേന തെന്നൂര്‍ മാടന്‍നട  ദേവീക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അലര്‍ജി അസുഖങ്ങള്‍ക്കു കാരണമാകുമെന്നും പരാതിയില്‍ പറയുന്നു. അതുകൊണ്ട് ജനവാസ മേഖലയില്‍ കോഴിപ്പുര ആരംഭിക്കാന്‍ അനുമതി നല്‍കരുതെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.