WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label health. Show all posts
Showing posts with label health. Show all posts

Monday, March 26, 2012

ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍

പാലോട്: പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തില്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കുന്നതിന് വിവിധ വാര്‍ഡുകളിലുള്ളവര്‍ എത്തേണ്ട സ്ഥലവും തീയതിയും: വേങ്കൊല്ല, മടത്തറ വാര്‍ഡുകള്‍ 29ന് മടത്തറ ഹൈസ്‌കൂള്‍. കൊല്ലായില്‍, ഇലവുപാലം.30ന് കൊല്ലായില്‍ എല്‍.പി.എസ്. തെന്നൂര്‍, കൊച്ചുകരിക്കകം, 29ന് കൊച്ചുകരിക്കകം കായിദേമില്ലത്ത് എല്‍.പി.എസ്. ഇക്ബാല്‍ കോളേജ്, ഞാറനീലി, ദൈവപ്പുര, 30ന് ഇക്ബാല്‍ കോളേജില്‍. ചിപ്പന്‍ചിറ, കരിമന്‍കോട് 27ന് പെരിങ്ങമ്മല സാംസ്‌കാരിക നിലയം. പാലോട്, കൊല്ലരുകോണം 28ന് പെരിങ്ങമ്മല സാംസ്‌കാരിക നിലയം. പെരിങ്ങമ്മല, കൊച്ചുവിള 27ന് പെരിങ്ങമ്മല യു.പി.എസ്. ചിറ്റൂര്‍, ഇടവം, ഇടിഞ്ഞാര്‍ 28ന് പെരിങ്ങമ്മല യു.പി.എസ്. പൊന്‍മുടി 30ന് പൊന്‍മുടി വായനശാല.

Monday, March 19, 2012

ആയുര്‍വേദ ക്യാംപും ബോധവല്‍ക്കരണ ക്ളാസും നാളെ

വിതുര. ഭാരതീയ ചികില്‍സാ വകുപ്പിന്റെയും മരുതുംമൂട് സ്വദേശാഭിമാനി റബര്‍ സ്വാശ്രയ സംഘത്തിന്റെയും നേതൃത്വത്തില്‍ വിതുര മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയില്‍ നാളെ രാവിലെ ഒന്‍പതു മുതല്‍ സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപും ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ളാസും നടത്തും. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി. വിപിന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ ക്യാംപിനു ഡോ. വി.ജെ. സെബി, ഡോ. അനിതകുമാരി, ഡോ. ജി.എസ്. പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Saturday, March 10, 2012

വയോജനങ്ങള്‍ക്ക് ആശ്വാസമായി പുനര്‍ജനി പദ്ധതി


പാലോട്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടു വാമനപുരം ബ്ളോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'പുനര്‍ജനി വയോജന പദ്ധതിയുടെ ഭാഗമായുള്ള ആയുര്‍വേദ മരുന്നിന്റെ വിതരണോദ്ഘാടനം പാലോട് രവി എംഎല്‍എ നിര്‍വഹിച്ചു. ആയുര്‍വേദ ആശുപത്രികള്‍ മുഖേനയാണു പദ്ധതി നടപ്പിലാക്കുന്നത്. 60 വയസ്സ് കഴിഞ്ഞവര്‍ക്കായി അതത് പഞ്ചായത്തുകളില്‍ നിന്നു ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കുന്നവര്‍ക്ക്  ആശുപത്രികളില്‍ പരിശോധനയും ഡോക്ടറുടെ നിര്‍ദേശാനുസരണം 1000 രൂപയുടെ മരുന്നും  സൌജന്യമായി ലഭിക്കുന്നതാണു പദ്ധതി. രോഗമില്ലാത്തവര്‍ക്കും ആരോഗ്യ സംരക്ഷണത്തിനായി മരുന്ന് ലഭിക്കും.

Thursday, March 8, 2012

വയോജനങ്ങള്‍ക്ക് ആശ്വാസമായി പുനര്‍ജനി പദ്ധതി

പാലോട്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടു വാമനപുരം ബ്ളോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'പുനര്‍ജനി വയോജന പദ്ധതിയുടെ ഭാഗമായുള്ള ആയുര്‍വേദ മരുന്നിന്റെ വിതരണോദ്ഘാടനം പാലോട് രവി എംഎല്‍എ നിര്‍വഹിച്ചു. ആയുര്‍വേദ ആശുപത്രികള്‍ മുഖേനയാണു പദ്ധതി നടപ്പിലാക്കുന്നത്.

60 വയസ്സ് കഴിഞ്ഞവര്‍ക്കായി അതത് പഞ്ചായത്തുകളില്‍ നിന്നു ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുക്കുന്നവര്‍ക്ക്  ആശുപത്രികളില്‍ പരിശോധനയും ഡോക്ടറുടെ നിര്‍ദേശാനുസരണം 1000 രൂപയുടെ മരുന്നും  സൌജന്യമായി ലഭിക്കുന്നതാണു പദ്ധതി. രോഗമില്ലാത്തവര്‍ക്കും ആരോഗ്യ സംരക്ഷണത്തിനായി മരുന്ന് ലഭിക്കും.

ആയുര്‍വേദ ആസ്‌പത്രി മന്ദിരം ഉദ്ഘാടനം ചെയ്തു


പാലോട്: പാലോട് ഗവണ്‍മെന്റ് ആയുര്‍വേദ ആസ്​പത്രി മന്ദിരോദ്ഘാടനം ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു. ചടങ്ങില്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പുനര്‍ജനി വയോജന പദ്ധതി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഔഷധ വിതരണോദ്ഘാടനം പാലോട് രവി എം.എല്‍. എ. നിര്‍വഹിച്ചു. കെ. എച്ച്. ആര്‍. ഡബ്ല്യു. എസ്. എം.ഡി. ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനിതാ ജേക്കബ്ബ്, ഡോ. സുന്ദരേശന്‍, സോഫി തോമസ്, ഡി. രഘുനാഥന്‍നായര്‍, ജുമൈല സത്താര്‍, സുല്‍ഫാബീവി, മഞ്ജു മധുസൂദനന്‍, അന്‍സാരി, പ്രസാദ്, ജെ. അജിത്ത്, സരസ്വതി എന്നിവര്‍ സംസാരിച്ചു. പി. വത്സല സ്വാഗതവും ഡി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Wednesday, February 29, 2012

പാലോട് ആയുര്‍വേദ ആശുപത്രി ജനങ്ങള്‍ തുറക്കേണ്ടിവരുമോ?


പാലോട് ആയുര്‍വേദ ആശുപത്രിക്കായി നിര്‍മ്മിμ പുതിയ കെട്ടിടം 

പാലോട്: പണിതിട്ട് മാസങ്ങളായിട്ടും ഉദ്ഘാടനം നടക്കാത്തതിനാല്‍ പാലോടുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി
ക്കെട്ടിടം കൊണ്ട് നാട്ടുകാര്‍ക്ക് പ്രയോജനമില്ലാത്ത സ്ഥിതി. വളരെ സൌകര്യവും ഭംഗിയുമുള്ള കെട്ടിടം പാഴാവുകയാണിവിടെ. ആരോഗ്യമന്ത്രിയുടെ സൌകര്യംകിട്ടാത്തതാണ് കെട്ടിടോദ്ഘാടനം നീണ്ടുപോകാന്‍ കാരണമായത്. പെരിങ്ങമ്മല പഞ്ചായത്താണ്  ശുപത്രിക്ക്
ഇപ്പോള്‍ ചികിത്സ ഇവിടെ
പുതിയ കെട്ടിടം പണിതത്. ഡോക്ടറും 11 ജീവനക്കാരുമുള്ള, മെμപ്പെട്ട ചികിത്സ ലഭിക്കുന്ന ആശുപത്രിയാണിത്. ഇപ്പോള്‍ മന്ദിരത്തിന് പിന്‍വശത്ത് ഒരു ടാര്‍പോളിന്‍ മറμുകെട്ടി അവിടെയാണ് ചികിത്സ. ഇടുങ്ങിയ ഒരു ഇടനാഴിയില്‍ കസേരയും മേശയുമിട്ടാണ് പരിശോധനയും മറ്റും നടക്കുന്നത്. നേരത്തേയുണ്ടായിരുന്ന വാടകക്കെട്ടിടം ഒഴിഞ്ഞതിനുശേഷ
ം മൂന്നുമാസമായി ഇതാണ് സ്ഥിതി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇപ്പോള്‍ കിടത്തിμി
കിത്സയ്ക്ക് ഇടുങ്ങിയ സ്ഥലമാണ്. പന്ത്രണ്ട് ബെഡുള്ള രണ്ടുവാര്‍ഡുകള്‍ പഴയ കെട്ടിട
ത്തിലാണ് ഉള്ളത്. പഴയ വാര്‍ഡുകെട്ടിടത്തിന്റെ വരാന്തയിലാണ് പാചകപ്പുര പ്രവര്‍ത്തിക്കു
ന്നത്. ജീവനക്കാര്‍ക്കും രോഗികള്‍ക്കുമില്ലെങ്കിലും മരുന്നുകള്‍ക്കും ഫര്‍ണിμറിനുമെല്ലാം പുതിയ കെട്ടിടത്തില്‍ ഇടംകിട്ടിയിട്ടുണ്ട്. നെടുമങ്ങാട് ആനാടുള്ള ആശുപത്രി കഴിഞ്ഞാല്‍ പിന്നെ ജനങ്ങള്‍ക്ക് ആശ്രയം പാലോടുള്ള ആശുപത്രിയാണ്. കൂടുതല്‍ ആളുകള്‍ ഇവിടെ ചികിത്സയ്ക്ക് എത്തുന്നുമുണ്ട്. ഉദ്ഘാടനം എത്രയും വേഗം നടത്തുക, അല്ലെങ്കില്‍ രോഗികള്‍ക്ക് പ്രവേശനം അനുവദിക്കുക എന്നതാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Sunday, February 26, 2012

മന്ത്രിയെ കാത്ത് പാലോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി മന്ദിരം


പാലോട്. ആരോഗ്യ മന്ത്രി എത്രയും വേഗമെത്തിയാല്‍ പാലോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ രോഗികള്‍ക്ക് ആശ്വാസമായേനെ. കാരണം, സൌകര്യമുള്ള  കെട്ടിടം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനത്തിനായി മന്ത്രിയെ കാത്തിരിക്കുന്നതു മൂലം നിലവില്‍ ചികില്‍സ  നടക്കുന്നതു പിന്നാമ്പുറത്താണ്.  പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് ആയുര്‍വേദ ആശുപത്രിയാണു പണി പൂര്‍ത്തിയായി ഉദ്ഘാടനത്തിനായി മന്ത്രിയുടെ തീയതി കാത്തു കിടക്കുന്നത്.

ഉദ്ഘാടനം വൈകുന്നതു  രോഗികള്‍ക്കു ബുദ്ധിമുട്ടായി. ചില ദിവസങ്ങളില്‍ പൊരിവെയിലത്തും രോഗികളുടെ നീണ്ടനിര  ദൃശ്യമാണ്.  അടുത്തിടെയാണു കെട്ടിടംപണി  പൂര്‍ത്തിയായതെന്നും, മന്ത്രിയെ കിട്ടിയില്ലെങ്കിലും താമസിയാതെ തന്നെ  കെട്ടിടം രോഗികള്‍ക്കായി തുറന്നു കൊടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല പറഞ്ഞു.

Sunday, February 19, 2012

പെന്റാവാലെന്റിനെതിരെ ഹൈക്കോടതിയില്‍ കേസ്


വിതുര. പെന്റാവാലെന്റ് വാക്സിനേഷനെതിരെ ഹൈക്കോടതിയില്‍ കേസ് എത്തിയതു പുതിയ വഴിത്തിരിവായി.  വാക്സിന്‍ എടുത്തതിന്റെ പിറ്റേദിവസം മരണപ്പെട്ട രണ്ടു മാസം പ്രായമുള്ള വിതുര അന്‍സിയുടെ മാതാവ് വിതുര ചെറ്റച്ചല്‍ മരുതുംമൂട് ഷാരിയര്‍ മന്‍സിലില്‍ ഷാജിലാ ബീവിയാണു പെന്റാവാലെന്റ് വാക്സിന്‍ ഉടന്‍ നിര്‍ത്തണമെന്നും മകള്‍ മരിച്ചതിനു നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.കേസിനെ തുടര്‍ന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

തൊണ്ടമുള്ള്, വില്ലന്‍ചുമ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി എന്നിവയ്ക്കെതിരെയുള്ള പെന്റാവാലെന്റ് വാക്സിനേഷന്റെ സംസ്ഥാനതല ഉദ്ഘാടനദിവസമായ 2011 ഡിസംബര്‍ 14നാണ് അന്‍സിക്കു വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ചു വാക്സിന്‍ നല്‍കിയത്.  പിറ്റേദിവസം രാവിലെ മരിച്ചു.  ഉറക്കത്തില്‍ ശ്വാസകോശത്തില്‍ മുലപ്പാല്‍ കയറി ശ്വാസംമുട്ടി മരിച്ചെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അന്നു വ്യക്തമാക്കിയത്.  മാത്രമല്ല, അന്‍സിക്കൊപ്പം വിതുര ആശുപത്രിയില്‍ വച്ചു പെന്റാവാലെന്റ് വാക്സിന്‍ നല്‍കിയ മറ്റ് ഏഴു കുട്ടികള്‍ക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല.  മാത്രമല്ല, സംസ്ഥാനത്തു ലക്ഷത്തോളം കുട്ടികള്‍ക്കു പെന്റാവാലെന്റ് വാക്സിന്‍ നല്‍കിയിരുന്നു.

സംഭവത്തെ തുടര്‍ന്നു ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വിതുരയില്‍
എത്തി റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നു.  എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയപ്പോള്‍ കഥ മാറി.  ശ്വാസനാളത്തില്‍ മുലപ്പാല്‍ കയറിയല്ല കുട്ടി മരിച്ചതെന്നും ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി റിയാക്ഷന്‍ ആണു മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.  ഏതെങ്കിലും മരുന്നിനോടോ മറ്റോ ശരീരം അമിതമായി പ്രതികരിക്കുന്നതാണു ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി റിയാക്ഷന്‍.  ലക്ഷത്തില്‍ ഒരാള്‍ക്ക് ഇങ്ങനെ സംഭവിക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ മരണകാരണം മുലപ്പാല്‍ ശ്വാസനാളത്തില്‍ കയറിതുമൂലമല്ലെന്നു വ്യക്തമായതോടെയാണു മാതാവ് ഷാജില ഹൈക്കോടതിയില്‍ കേസ് നല്‍കിയത്.  പെന്റാവാലെന്റ ്വാക്സിനെ കുറിച്ചു വിദഗ്ധമായ പഠനം നടത്തണമെന്നും അന്വേഷണസമിതിയെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പെന്റാവാലെന്റ് വാക്സിന്‍ ഇപ്പോഴും നല്‍കുന്നുണ്ടെന്നും മരുന്നിനെ കുറിച്ചു പ്രത്യേക ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

Friday, February 10, 2012

മെഡിക്കല്‍ ക്യാമ്പ്

നന്ദിയോട്: പച്ച മഹാത്മ സ്വയംസഹായസംഘം തിരുവനന്തപുരം ക്യാപ്പിറ്റല്‍ ലയണ്‍സ് ക്ലബ്ബിന്റെയും നിംസ് മെഡിസിറ്റിയുടെയും നേതൃത്വത്തില്‍ ഫിബ്രവരി 11ന് രാവിലെ 9 മുതല്‍ പാലുവള്ളി യു.പി.എസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും.

Saturday, February 4, 2012

വിതുര ആസ്‌പത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കും


തിരുവനന്തപുരം: അരുവിക്കര നിയോജകമണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്ഥലം എം.എല്‍.എ. കൂടിയായ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിതുര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഒരു വനിതാ ഗൈനക്കോളജിസ്റ്റിനെ നിയമിക്കാനാവശ്യമായ നടപടി സ്വീകരിക്കും. ശിശുരോഗ വിദഗ്ദ്ധനെ നിയമിക്കും. വിതുര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും അവധിയില്‍ പോയ ഡോക്ടര്‍മാരെ അവധി അവസാനിപ്പിച്ച് ഉടനെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിക്കാനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കും. പാരാമെഡിക്കല്‍ സ്റ്റാഫിന്റെ കുറവ് പരിഹരിക്കാനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്താനും തീരുമാനിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thursday, February 2, 2012

അഷ്‌റഫ് ചോദിക്കുന്നു: ''എന്റെ പേരക്കുട്ടിയെ ആരാണ് കൊന്നത്?''

വിതുര: അഷ്‌റഫിന്റെ വീടിന്റെ ചുമരില്‍ ഒരു നബിവചനം പതിച്ചിട്ടുണ്ട്: ''കുട്ടികളെ സ്‌നേഹിക്കുക, അവരോട് കരുണ കാണിക്കുക''. പേരക്കുട്ടി അന്‍സിയെ അഗാധമായി സ്‌നേഹിച്ചിരുന്ന അഷ്‌റഫിന് കഴിഞ്ഞ ഡിസംബര്‍ 15ന് അവളെ നഷ്ടപ്പെട്ടു. വിതുര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ മുതല്‍ ലോകാരോഗ്യ സംഘടനയിലെ പ്രതിനിധികള്‍ വരെ പറഞ്ഞത് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് അന്‍സി മരിച്ചതെന്നായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം കിട്ടിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു സാധ്യതയേ പരാമര്‍ശിക്കുന്നില്ല. സംശയത്തിന്റെ മുന നീളുന്നത് മരണത്തിന്റെ തലേദിവസം കുഞ്ഞിന് നല്‍കിയ 'പെന്റാവലന്റ്' കുത്തിവെയ്പിലേക്കും. ആരോഗ്യ വകുപ്പ് അധികൃതരോട് അഷ്‌റഫ് ചോദിക്കുന്നതും അതുതന്നെ: ''എന്റെ പേരക്കുട്ടിയെ സര്‍ക്കാര്‍ കുത്തിവെച്ച് കൊല്ലുകയായിരുന്നോ?''

വിതുര ചെറ്റച്ചല്‍ മരുതുംമൂട് ഷാരിയര്‍ മന്‍സിലില്‍ എ.അഷ്‌റഫിന്റെ മകള്‍ ഷാജിലയുടെ പുത്രി അന്‍സി മരിക്കുമ്പോള്‍ 59 ദിവസം മാത്രമായിരുന്നു പ്രായം. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ 'പെന്റാവലന്റ്' കുത്തിവെയ്പിന്റെ ഉദ്ഘാടനദിവസമായ ഡിസംബര്‍ 14നാണ് വിതുര ആസ്​പത്രിയില്‍ കുഞ്ഞിന് കുത്തിവെയെ്പടുത്തത്. പിറ്റേന്ന് പുലര്‍ച്ചെ അന്‍സി മരിച്ചു. വിതുര ആസ്​പത്രിയിലെത്തി അഷ്‌റഫ് ബഹളംവെച്ചതിനെത്തുടര്‍ന്ന് വിതുര പോലീസ് കേസെടുക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും ചെയ്തു.

പെന്റാവലന്റ് വാക്‌സിന്റെ ഇന്ത്യയിലെതന്നെ പ്രഥമ പരീക്ഷണമായിരുന്നതിനാല്‍ ലോകാരോഗ്യസംഘടനാ പ്രതിനിധികള്‍ വരെ മരണത്തെപ്പറ്റി പഠിക്കാനെത്തി. മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറിയെന്ന നിഗമനത്തില്‍ ഏവരും എത്തിയപ്പോള്‍ അഷ്‌റഫ് ഒഴികെ വീട്ടില്‍ എല്ലാവര്‍ക്കും അത് വിശ്വസിക്കേണ്ടിവന്നു. ഒടുവില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ അഷ്‌റഫിന്റെ സംശയം അസ്ഥാനത്തായിരുന്നില്ലെന്ന് എല്ലാവരും ശരിവെയ്ക്കുന്നു. ബാഹ്യവസ്തുവിനോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് മരണകാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

കുഞ്ഞിന്റെ മരണത്തെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിലപാട്.

Wednesday, February 1, 2012

പകര്‍ച്ചവ്യാധികളില്‍ കുരുങ്ങി കല്ലറയും പാങ്ങോടും


കല്ലറ : കല്ലറ, പാങ്ങോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധി പടരുന്നു. കല്ലറയില്‍ മുതുവിള, പരപ്പില്‍, കല്ലുവരമ്പ് പ്രദേശങ്ങളില്‍ ഛര്‍ദ്ദിയും വയറിളക്കവുമാണെങ്കില്‍ പാങ്ങോട് ഉളിയന്‍കോട് കോളനിയില്‍ ചിക്കന്‍പോക്സാണ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. 150 ലധികം പേര്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ അസുഖംബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തി. അസുഖം പിടിപെട്ടവരില്‍ ആശാ വോളന്റിയര്‍മാരുമുണ്ട്. ഛര്‍ദ്ദിലിലാണ് തുടക്കം. തുടര്‍ന്ന് വയറിളക്കവും പിന്നെ പനിയും ബാധിക്കുന്നു.

പാങ്ങോട് പഞ്ചായത്തിലെ ഉളിയന്‍കോട് കോളനിയിലാണ് ചിക്കന്‍പോക്സ് പടരുന്നത്. രോഗലക്ഷണം കണ്ട ഉടന്‍തന്നെ കോളനിവാസികള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ആശാ വോളന്റിയര്‍മാര്‍ എത്തി കിണറുകളിലിടാന്‍ ബ്ളീച്ചിംഗ് പൌഡര്‍ നല്‍കിയതല്ലാതെ മറ്റാരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

വാമനപുരത്ത് ഇന്നലെ ചിക്കന്‍പോക്സ് ബാധിച്ച ഒരു വീട്ടമ്മ മരിച്ചിരുന്നു.ആശാ വോളന്റിയര്‍മാര്‍ ബഹുഭൂരിപക്ഷവും പകര്‍ച്ചവ്യാധികള്‍ പടരുന്ന പ്രദേശങ്ങളില്‍ അറിയിച്ചാല്‍ പോലും സമയത്ത് പലരും എത്താറില്ല. അസുഖം രൂക്ഷമാകും മുന്‍പുതന്നെ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നും നാട്ടുകാര്‍ പറയുന്നു.

Monday, January 30, 2012

മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു


ഭരതന്നൂര്‍: പാങ്ങോട് പഞ്ചായത്തിലെ കല്ലുമല പ്രദേശത്തു മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. ഒരാഴ്ചയായി മേഖലയിലെ കുട്ടികള്‍ ഉള്‍പ്പെടെ അനവധി പേര്‍ക്കു രോഗം പിടിപെട്ടു. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. രോഗം ഗുരുതരമായി പടര്‍ന്നിട്ടും പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.

Tuesday, January 24, 2012

പനി പടരുന്നു; രോഗികളുടെ ദുരിതവും


വിതുര: ഗ്രാമീണ മേഖലയില്‍ വൈറല്‍ പനി പടരുന്നത് നിയന്ത്രണ വിധേയമാകുന്നില്ല. നൂറുകണക്കിന് രോഗികളാണ് പനിബാധിച്ച് ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്. പനിയ്ക്കൊപ്പം മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നുണ്ട്.പരിസര ശുചീകരണത്തിലെ അനാസ്ഥയാണ് കാരണം.തലവേദനയോടൊപ്പമുള്ളപനിബാധിതരുടെ രക്തത്തിലെ പ്ളേറ്റ്ലെറ്റിന്റെ അളവ് കുറയുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണ സാധ്യത കൂടുന്നതായും ഇവര്‍ പറയുന്നു.

കാലാവസ്ഥ വ്യതിയാനത്തോടൊപ്പം ജലം മലിനമാകുന്നത് മഞ്ഞപ്പിത്തം പടരുന്നതിനിടയാക്കുന്നുണ്ട്. ഉഴമലയ്ക്കല്‍, തൊളിക്കോട് , വിതുര പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും പനി കൂടി വരികയാണ്. ഒരു വീട്ടില്‍ ഒരാള്‍ക്ക് വരുന്ന പനി മുഴുവന്‍ അംഗങ്ങളെയും ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആശുപത്രികളില്‍ ഡോക്ടര്‍ ക്ഷാമം ഇപ്പോഴും തുടരുന്നതുമൂലം നിര്‍ദ്ധനരായ രോഗികള്‍ ദുരിതത്തിലായി.വെള്ളറടയില്‍കടുത്ത മഞ്ഞും തണുപ്പും കാരണം മലയോരമേഖലയില്‍ വൈറല്‍പ്പനിയും ചുമയും ശ്വാസംമുട്ടലും പടര്‍ന്നുപിടിക്കുന്നു. പനിബാധിതരുടെ എണ്ണവും വര്‍ദ്ധിച്ചു. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ദിവസവും മുന്നൂറിലേറെ രോഗികള്‍ പനി ബാധിച്ച് ചികിത്സ തേടി എത്തുന്നുണ്ട്. അമ്പൂരിയിലും പൂഴനാടും പെരുങ്കടവിളയിലും കുന്നത്തുകാലിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചവരുടെ നീണ്ട ക്യൂവാണ്. വൈറസ് പരത്തുന്ന പനിയാണ് വ്യാപകം. ശ്വാസകോശ രോഗികളെയാണ് പനി വല്ലാതെ വലയ്ക്കുന്നത്.
പുലര്‍ച്ചെ മഴത്തുള്ളി കണക്കാണ് മഞ്ഞ് പൊഴിയുന്നത്. ഇതുകാരണം പനി ബാധിച്ച ടാപ്പിംഗ് തൊഴിലാളികള്‍ വല്ലാത്ത ദുരിതത്തിലായി.
ശക്തമായ തണുപ്പിലും മഞ്ഞിലും പുറത്തിറങ്ങാതിരുന്നാലേ പനി മാറുകയുള്ളൂവെന്നിരിക്കെ ഇവരുടെ കുടുംബവും പട്ടിണിയിലായി. തണുപ്പ് ഏല്‍ക്കാതെ സൂക്ഷിക്കുകയാണ് പ്രധാനമെന്ന് വെള്ളറട മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രതാപ്കുമാര്‍ പറയുന്നു

ശുദ്ധജല വിതരണം മലിനമാക്കാന്‍ ഒരു മാലിന്യ പ്ലാന്റ്


നെടുമങ്ങാട്: കുടിവെള്ള സ്രോതസ്സില്‍ മാലിന്യം കലര്‍ത്തുന്നത് പഞ്ചായത്ത്രാജ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ്. കിള്ളിയാറ്റില്‍ മാലിന്യമെറിഞ്ഞ മൂന്നു പേരെ ഈ നിയമപ്രകാരമാണ് നെടുമങ്ങാട് പൊലീസ് അടുത്തിടെ അകത്താക്കിയത്. ജില്ലയിലെ ഏറ്റവും വലിയ ജലസ്രോതസ്സായ വാമനപുരം നദിയില്‍ മാലിന്യ നിക്ഷേപത്തിന് കോപ്പു കൂട്ടുന്നതും ഇതേ അധികാരികളാണെന്നതാണ് വിരോധാഭാസം. വാമനപുരം നദിയുടെ പ്രധാന കൈവഴിയായ ചിറ്റാറിന്റെ ഉത്ഭവസ്ഥാനമായ ഇടിഞ്ഞാര്‍ മങ്കയത്ത് തലസ്ഥാന നഗരത്തിലെ മാലിന്യം തള്ളാന്‍ നടക്കുന്ന ഒരുക്കങ്ങളാണ് അധികാരികളെ പ്രതിക്കൂട്ടിലാക്കുന്നത്.

ചിറയിന്‍കീഴ് അഞ്ചുതെങ്ങ് കായലില്‍ പതിക്കുന്നതിനിടയില്‍ 75 ലേറെ ശുദ്ധജല വിതരണ സ്റ്റേഷനുകളാണ് വാമനപുരമാറിന്റെ കരകളില്‍ പ്രവര്‍ത്തിച്ചു പോരുന്നത്. തലയ്ക്കല്‍ തള്ളുന്ന മാലിന്യക്കൂനകള്‍ അഴുകിയൊലിച്ച് ഈ ശുദ്ധജല വിതരണ സംവിധാനങ്ങളാകെ നോക്കുകുത്തികളാകാന്‍ അധികനാള്‍ വേണ്ടി വരില്ല. പൈപ്പു വെള്ളത്തെ ആശ്രയിച്ചു പോരുന്ന പെരിങ്ങമ്മല, നന്ദിയോട് , പാങ്ങോട് , കല്ലറ, വാമനപുരം , പുളിമാത്ത്, നഗരൂര്‍, ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും ആറ്റിങ്ങല്‍ നഗരസഭയിലെയും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ രോഗ ദുരിതത്തിലാകുമെന്നും ഉറപ്പ്.
മാലിന്യപ്ളാന്റ് മങ്കയത്ത് സ്ഥാപിക്കാനുള്ള ആലോചനയുമായി സ്ഥലം സന്ദര്‍ശിച്ച ഡെപ്യൂട്ടി കളക്ടറേയും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെയും റവന്യൂ ഉദ്യോഗസ്ഥരെയും വരാന്‍ പോകുന്ന ദുരന്തത്തിന്റ ആഴം പരാമവധി ബോദ്ധ്യപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ലെന്നാണ് ദ്രുതഗതിയിലുള്ള നടപടികള്‍ നല്‍കുന്ന സൂചന. ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമെന്ന പരിഗണനപോലും മുഖവിലയ്ക്കെടുക്കാതെയാണ് അധികൃതരുടെ നടപടി. മാലിന്യ സംസ്കരണത്തിന്റെ പേരില്‍ മുന്‍ പിന്‍ നോക്കാതെയുള്ള ഈ നീക്കം വാമനപുരമാറിനെ മറ്റൊരു കാളിന്ദിയാക്കുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.

Saturday, January 21, 2012

വിതുര പഞ്ചായത്ത് പടിക്കല്‍ ബിജെപി ധര്‍ണ നടത്തി


വിതുര: ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും കുറവുള്ള ഡോക്ടര്‍മാരെയും സ്റ്റാഫിനെയും നിയമിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒപിയും അത്യാഹിത വിഭാഗവും ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി വിതുര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ വിതുര പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തി. പ്രസിഡന്റ് തള്ളച്ചിറ ഗിരിയുടെ അധ്യക്ഷതയില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് ശിവജിപുരം ഭുവനേന്ദ്രന്‍, കളിക്കല്‍ വിജയകുമാര്‍, മാന്‍കുന്നില്‍ പ്രകാശ്, ചെറ്റച്ചല്‍ അശോകന്‍, പട്ടന്‍കുളിച്ചപാറ മണിക്കുട്ടന്‍, മീനാങ്കല്‍ ഭുവനേന്ദ്രന്‍, മണികണ്ഠന്‍, ശിവലാല്‍ എന്നിവര്‍ പ്രസംഗിച്ചു.  ചിറകില്‍ കണ്ണന്‍ ചിത്രശലഭം വിതുര: ചിറകില്‍ കണ്ണുകളോടുകൂടി വിരുന്നെത്തിയ അപൂര്‍വയിനം ചിത്രശലഭം കൌതുക കാഴ്ചയായി. തൊളിക്കോട് പഞ്ചായത്തില്‍ തൊളിക്കോട് ജംക്ഷനില്‍ പ്രവര്‍ത്തിക്കുന്ന വിനി സ്റ്റുഡിയോക്കു സമീപമാണു ചിറകില്‍ രണ്ടു വലിയ കണ്ണുകളോടുകൂടിയ പൂമ്പാറ്റ ഇന്നലെ രാവിലെ പറന്നെത്തിയത്.

സാധാരണ ചിത്രശലഭങ്ങള്‍ക്കുള്ള കണ്ണിനു പുറമേ മനുഷ്യന്റെ കണ്ണുകളോടു രൂപസാദൃശ്യമുള്ള രണ്ടു കണ്ണുകളാണു ചിറകുകളുടെ ഇരുവശത്തായി ഉള്ളത്. ഒറ്റ നോട്ടത്തില്‍ ഇൌ കണ്ണുകള്‍ തുറിച്ചു നോക്കുന്നതായി തോന്നും. നേരത്തേ വിതുര പഞ്ചായത്തിലെ കല്ലാറിലും ചിറകില്‍ കണ്ണന്‍ പൂമ്പാറ്റ വിരുന്നെത്തിയിരുന്നു.

Friday, January 20, 2012

മാലിന്യം തള്ളല്‍: ഇടിഞ്ഞാറില്‍ പ്രതിഷേധം


പാലോട്: നഗരത്തിലെ മാലിന്യം പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാര്‍  കുരിശടി വനമേഖലയില്‍ തള്ളാന്‍ തീരുമാനിച്ചതായി അറിയുന്നു. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്നലെ ഒരു സംഘം വനമേഖല സന്ദര്‍ശിച്ചു. കാട് വെട്ടിത്തെളിക്കുന്ന ജോലി ഉടന്‍ ആരംഭിക്കുമെന്നാണു സൂചന. എന്നാല്‍ ജില്ലയുടെ പല ഭാഗങ്ങളിലായി മാലിന്യം തള്ളുന്നതിന്റെ ഭാഗമായിട്ടാണു കുരിശടിയിലെ വനമേഖലയിലും ഭാഗികമായിട്ടു തള്ളുന്നതെന്ന് അറിയുന്നു.

ഇക്കഴിഞ്ഞ 13നു ഡപ്യൂട്ടി കലക്ടര്‍ ഇവിടെ സന്ദര്‍ശനം നടത്തിയതും  ഇടിഞ്ഞാര്‍ കുരിശടിയില്‍ മാലിന്യം തള്ളാന്‍ നീക്കമുണ്ടെന്നും 'മനോരമ വാര്‍ത്ത നല്‍കിയിരുന്നു. അന്ന് ഇതു സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. എന്നാല്‍ മാലിന്യം തള്ളാന്‍ നീക്കമില്ലന്നാണു വനം വകുപ്പ് ഇപ്പോഴും പറയുന്നത്. അതേസമയം മാലിന്യം തള്ളുന്നതിനെതിരെ ഇടിഞ്ഞാറില്‍ പ്രതിഷേധം ഉയര്‍ന്നുതുടങ്ങി. കുരിശടിയില്‍ മാലിന്യം തള്ളുന്നതു സമീപത്തെ മങ്കയം ഇക്കോ ടൂറിസത്തെയും കോളനി നിവാസികളെയും സാരമായി ബാധിക്കുമെന്നും മാലിന്യം തള്ളാനുള്ള പ്രവര്‍ത്തനങ്ങളെ തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Tuesday, January 17, 2012

ഡ്യൂട്ടിക്കിടെ നെഞ്ചുവേദന; നഴ്‌സ് മരിച്ചു

വിതുര: ഡ്യൂട്ടിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് നഴ്‌സ് മെഡിക്കല്‍കോളേജ്ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. വിതുര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പി.എച്ച്. നഴ്‌സ് കൊല്ലം കിഴക്കേകല്ലട ഉപ്പൂട് പാടാപ്പുഴ എസ്.എം. കോട്ടേജില്‍ സാലമ്മ ജോണ്‍ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ വിതുര ആസ്​പത്രിയില്‍വെച്ചാണ് സാലമ്മ ജോണിന് നെഞ്ചുവേദനയുണ്ടായത്. പ്രാഥമിക ചികിത്സയ്ക്കുശേഷം 108 ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെങ്കിലും നെടുമങ്ങാടെത്തിയപ്പോഴേക്കും മരിച്ചു. മറ്റൊരു ആംബുലന്‍സില്‍ മൃതദേഹം വിതുര ആസ്​പത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. രാത്രി എട്ടരയോടെ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

വിതുര ആസ്‌പത്രിയില്‍ ഡോക്ടറെ നിയമിക്കണം: ബി.ജെ.പി.


വിതുര: വിതുര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ബി.ജെ.പി. പഞ്ചായത്ത് സമിതിയോഗം ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാല്‍ ആസ്​പത്രിയില്‍ ഡോക്ടര്‍ ഇല്ലാത്ത അവസ്ഥയാണ്. പ്രസിഡന്റ് തള്ളച്ചിറ ഗിരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.ആര്‍.മനു ഉദ്ഘാടനം ചെയ്തു. പട്ടന്‍കുളിച്ചപാറ മണിക്കുട്ടന്‍, കെ.പി.അശോകന്‍, ബാലചന്ദ്രന്‍, മണികണ്ഠന്‍, ശിവലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Saturday, January 7, 2012

വിതുര, തൊളിക്കോട് ആശുപത്രികള്‍ വെന്റിലേറ്ററില്‍


വിതുര:  തൊളിക്കാട്, വിതുര ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികളെടുക്കാത്തതിനെതിരെ ജനരോഷം ഉയരുന്നു.  ഡോക്ടര്‍മാരുടെ അപര്യാപ്തതമൂലം ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലായിട്ടു മാസങ്ങളായി.  ആശുപത്രികളുടെ രോഗം മാറ്റാന്‍ ആരുമില്ല.  വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എട്ടു ഡോക്ടര്‍മാര്‍ വേണം. നിലവിലുള്ളതു നാലുപേര്‍.  ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റിനെയും ചില്‍ഡ്രന്‍സ് സ്പെഷലിസ്റ്റിനെയും സ്ഥലം മാറ്റിയതോടെയാണ് ആശുപത്രിയുടെ ശനിദശ ആരംഭിച്ചത്.  പ്രസവ വാര്‍ഡ് നിശ്ചലാവസ്ഥയിലായി.

ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നപ്പോള്‍ മാസത്തില്‍ മുപ്പതു പ്രസവം വരെ നടന്നിരുന്നു. ഇരുവരെയും സ്ഥലംമാറ്റിയിട്ടു രണ്ടു വര്‍ഷമാകുന്നു. പകരം രണ്ടുപേരെ പോസ്റ്റ് ചെയ്യാന്‍ എല്‍ഡിഎഫിലെയും യുഡിഎഫിലെയും ആരോഗ്യമന്ത്രിമാര്‍ക്കു കഴിഞ്ഞില്ല.  നാട്ടുകാര്‍ നിവേദനം നല്‍കി മടുത്തു.  സമരപരമ്പര തന്നെ അരങ്ങേറി. ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ സര്‍ക്കാര്‍ ആശുപത്രി ഉപേക്ഷിച്ചുതുടങ്ങി.  തൊളിക്കോട് പിഎച്ച് സെന്ററില്‍ മൂന്നുപേര്‍ വേണം. നിലവിലുള്ളത് ഒരാള്‍ മാത്രം.

ഇവിടെ പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ഐപി വിഭാഗം ആരംഭിച്ചെങ്കിലും താമസിയാതെ അടച്ചുപൂട്ടി.  പട്ടിണിപ്പാവങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന
തൊളിക്കാട്, വിതുര പഞ്ചായത്തുകളിലെ ആതുരാലയങ്ങളില്‍ ഡോക്ടര്‍ ഇല്ലാത്തതു വല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.  ആശുപത്രികളില്‍ ഉദ്ഘാടനച്ചടങ്ങുകളിലും മറ്റും പങ്കെടുക്കാനെത്തുന്ന മന്ത്രിമാര്‍ വന്‍ വികസനപദ്ധതികള്‍ നടപ്പിലാക്കുമെന്നു പറഞ്ഞു ഘോരഘോരം പ്രസംഗിക്കാറുണ്ടെങ്കിലും വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുകയാണു പതിവ്.

വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ഫസ്റ്റ് റഫറലാക്കുമെന്ന മുന്‍ ആരോഗ്യ മന്ത്രി വി.സി. കബീറിന്റെ പ്രഖ്യാപനത്തിനു 15 വര്‍ഷത്തെ പഴക്കമുണ്ട്.  തൊളിക്കോട് ആശുപത്രിയിലെ ഐപി വിഭാഗം പുനരാരംഭിക്കണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി പടിക്കല്‍ ധര്‍ണ നടത്തുമെന്നു ബിജെപി തൊളിക്കോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനോബാ ജയന്‍ അറിയിച്ചു.