ബോണക്കാട്: ബോണക്കാട് മഹാവീര്‍ പ്ലാന്‍േറഷന്‍ പ്രവേശന കവാടത്തില്‍ കാട്ടാനകളെ ആകര്‍ഷിക്കാന്‍ ആനക്കയങ്ങള്‍ നിര്‍മിച്ച് അതില്‍ ഉപ്പും ശര്‍ക്കരയും നിക്ഷപിക്കാനുള്ള തീരുമാനം തൊഴിലാളികളെ ഭീതിയിലാഴ്ത്തി. നിലവില്‍ കാട്ടാനക്കൂട്ടത്തിന്റെ ഭീഷണി നേരിടുകയാണ് ഇവിടത്തെ തൊഴിലാളികള്‍. എസ്റ്റേറ്റിന്റെ ആരംഭത്തിലുള്ള അരുവിയോട് ചേര്‍ന്ന് ലക്ഷങ്ങള്‍ ചെലവിട്ടാണ് ആനക്കുളങ്ങള് നിര്‍മിക്കുന്നത്. വനത്തിനുള്ളിലെ ആനകളെ കൂട്ടംകൂട്ടമായി ഒരു പ്രത്യേക ആവാസകേന്ദ്രത്തില്‍ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തോട്ടം തൊഴിലാളികള്‍ക്ക് ഭീഷണിയുയര്‍ത്തി ആനക്കുളം നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്ലാന്‍േറഷന്‍ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ആര്. ജയകുമാരന്‍ നായര്‍ വനം മന്ത്രിക്ക് നിവേദനം നല്കി.
WELCOME
Showing posts with label wild Animals. Show all posts
Showing posts with label wild Animals. Show all posts
Thursday, May 24, 2012
Wednesday, May 23, 2012
ഇടിഞ്ഞാറില്‍ മ്ലാവിനെ ചത്തനിലയില്‍ കണ്ടെത്തി
പാലോട്: ഇടിഞ്ഞാര്‍ ഹൈസ്കൂളിന് സമീപം വന അതിര്‍ത്തിയോട് ചേര്‍ന്ന് 150 കിലോയിലധികം ഭാരമുള്ള മ്ലാവിനെ ചത്തനിലയില്‍ കണ്ടെത്തി. വലത് വശത്തെ ചെവിക്ക് താഴെ വെടിയേറ്റ നിലയിലാണ് മ്ലാവിനെ കണ്ടത്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് നാട്ടുകാര്‍ മ്ലാവിന്റെ മൃതദേഹം കണ്ടത്. പ്രാണരക്ഷാര്‍ത്ഥം ഓടിയ വഴിയില്‍ യൂക്കാലി മരത്തില്‍ തല ഇടിച്ചാണ് മ്ലാവ് വീണ് കിടന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഈ പ്രദേശത്ത് തമിഴ്നാട്ടില്‍ നിന്ന് എത്തിയ ഈറ്റ തൊഴിലാളികള്‍ മ്ലാവിനെ വേട്ടയാടുന്നതായി വ്യാപകമായ പരാതിയുണ്ട്.
Tuesday, April 3, 2012
ഒറ്റയാന് കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
പാലോട്. അരിപ്പ കൊച്ചു കലുങ്കില്‍ കഴിഞ്ഞ രാത്രി ഇറങ്ങിയ ഒറ്റയാന് കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊച്ചുകലുങ്ക് ശിവാലയത്തില്‍ ആഷിക്കിന്റെ വീട്ടിലാണു കാട്ടാന ്തിക്രമിച്ചു കയറിയത്. വീട്ടില്‍ കടന്ന് വളര്‍ത്തു നായയുടെ കൂട് തകര്‍ത്തു നായയെ കുത്തുകയായിരുന്നു.. ഡോവര്‍മാന്‍ വര്‍ഗത്തിലുള്ള നായയാണു. നായയുടെ വയറ്റില്‍ കൊമ്പ് തുളച്ചു കയറി ഗുരുതരമായി പരുക്കേറ്റു. നാട്ടുകാര്‍ തടിച്ചു കൂടി ബഹളം വച്ചപ്പോള്‍ പിന്‍വാങ്ങിയ ആന പരിസരത്തെ കൃഷിയിടത്തില്‍ ഏറെ നാശം വിതച്ചു.
വൈദ്യുതി പോസ്റ്റ് മറിക്കാനുള്ള ശ്രമവും നടത്തി. രാത്രി 12 മണിയോടെയാണ് ആന ഇറങ്ങിയത്. മുന്‍പും പ്രദേശത്ത് ആന ഇറങ്ങി വാഴയും തെങ്ങുമൊക്കെ നശിപ്പിച്ചിട്ടുണ്ട്. വനമേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെയാണു പ്രദേശം. കാട്ടാന നാശം വിതച്ച പ്രദേശത്തു ജന പ്രതിനിധികളായ സോഫി തോമസ്, ബി, പവിത്രകുമാര്‍, വി. പ്രസാദ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കാട്ടാനയുടെ ആക്രമണം തടയാന്‍ വൈദ്യുതി വേലി വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വൈദ്യുതി പോസ്റ്റ് മറിക്കാനുള്ള ശ്രമവും നടത്തി. രാത്രി 12 മണിയോടെയാണ് ആന ഇറങ്ങിയത്. മുന്‍പും പ്രദേശത്ത് ആന ഇറങ്ങി വാഴയും തെങ്ങുമൊക്കെ നശിപ്പിച്ചിട്ടുണ്ട്. വനമേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെയാണു പ്രദേശം. കാട്ടാന നാശം വിതച്ച പ്രദേശത്തു ജന പ്രതിനിധികളായ സോഫി തോമസ്, ബി, പവിത്രകുമാര്‍, വി. പ്രസാദ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കാട്ടാനയുടെ ആക്രമണം തടയാന്‍ വൈദ്യുതി വേലി വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Wednesday, February 29, 2012
കിണറ്റില്‍ വീണ കാട്ടുപന്നിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
വിതുര: കിണറ്റില്‍വീണ കാട്ടുപന്നിയെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി. കല്ലാര്‍ ഗവണ്മെന്റ് എല്‍.പി. സ്കൂളിനു സമീപം തിങ്കളാഴ്ചയായിരുന്നു സംഭവം. പുതുതായി കുഴിച്ച കൈവരിയില്ലാത്ത കിണറ്റിലാണ് പന്നി വീണത്.
നെടുമങ്ങാട്ടു നിന്നുള്ള അഗ്നിശമന സേനാസംഘം എത്തി വല കിണറ്റിലിറക്കിയാണ് പന്നിയെ രക്ഷപ്പെടുത്തിയത്. വലയില്‍ കയറിയ പന്നിയെ മുകളിലെത്തിച്ച് കെട്ടഴിച്ചയുടനെ സമീപത്തെ കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. നേരേ വെള്ളത്തില്‍ വീണതിനാലാണ് പന്നി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ പറഞ്ഞു.
Wednesday, February 22, 2012
വാനരക്കൂട്ടം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു
പാലോട്. പേരക്കുഴിയിലും പരിസരപ്രദേശങ്ങളിലും വാനരക്കൂട്ടത്തിന്റെ ശല്യംമൂലം ജനത്തിന് ഉറക്കം നഷ്ടമാകുന്നു. പാലോട് സ്കൌട്ട്സ് ആന്‍ഡ് ഗൈഡ്സ് സെന്ററിന്റെ പരിധിയിലെ വനഭൂമിയില്‍ തമ്പടിച്ചിരിക്കുന്ന നാല്‍പ്പതോളം കുരങ്ങന്മാരാണു കൂട്ടമായെത്തി ശല്യക്കാരായി മാറുന്നതായി പരാതി വ്യാപകമായത്. വീടുകള്‍ക്കുള്ളില്‍ വരെ ശല്യമുണ്ടാകുന്നതായും നാളികേരം അടക്കമുള്ള കൃഷി വിളകള്‍ നശിപ്പിക്കുന്നതായും വനപാലകര്‍ ശ്രദ്ധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Friday, February 10, 2012
'കാട്ടുപന്നി നിയമം നടപ്പിലാക്കാന്‍ വനപാലകര്‍ മുന്നോട്ടുവരണം'
പാലോട്. കര്‍ഷകന്റെ വിളവു നശിപ്പിക്കുന്ന കാട്ടുപന്നിയെ കൊല്ലാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമം നടപ്പിലാക്കാന്‍ വനപാലകര്‍ മുന്നോട്ടുവരണമെന്നു കര്‍ഷക കോണ്‍ഗ്രസ് പെരിങ്ങമ്മല മണ്ഡലം സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു. നിയമം കര്‍ഷകനെ സംബന്ധിച്ച് ഏറെ അനുഗ്രഹമാണെങ്കിലും അതു നടപ്പിലാക്കുന്ന കാര്യത്തില്‍ വനം വകുപ്പ് തികഞ്ഞ അനാസ്ഥ കാട്ടുന്നതായി കൂട്ടായ്മ ആരോപിച്ചു. പെരിങ്ങമ്മലയിലെ കൃഷിഭവന് കര്‍ഷകരുടെ സൌകര്യത്തിനായി പുതിയ മന്ദിരത്തിലേക്കു മാറ്റണമെന്നും കര്‍ഷക സമിതികളില്‍ അനര്‍ഹരെ തിരുകിക്കയറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി. വേണുഗോപാലന്‍നായര്‍ അധ്യക്ഷനായിരുന്നു.
Sunday, February 5, 2012
കാനനവും മാലിന്യമയം
വിതുര: ജൈവ വൈവിദ്ധ്യ മേഖലയായ അഗസ്ത്യഗിരിനിരകളിലും പശ്ചിമഘട്ട സാനുക്കളിലും പ്ളാസ്റ്റിക് മാലിന്യം നിറയുന്നു. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കും.
പ്ളാസ്റ്റിക് വരുന്നവഴി....
അഗസ്ത്യാര്‍കൂട തീര്‍ത്ഥാടകര്‍ അലക്ഷ്യമായി നിക്ഷേപിക്കുന്ന ആഹാരപ്പൊതികളിലെ പ്ളാസ്റ്റിക് പേപ്പറുകളാണ്
വനയാത്രികര്‍ക്ക് ബോണക്കാട് വയര്‍ലസ് സ്റ്റേഷനിലെ കാന്റീനില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം പൊതിയുന്നതും പ്ളാസ്റ്റിക്കില്‍ തന്നെ. ഓരോ പൊതിയിലും ഓരോ പ്ളാസ്റ്റിക് പേപ്പറുകളാണ് ഉള്ളത്. പലഹാരങ്ങളും ഇതുപോലെ പൊതിഞ്ഞാണ് നല്‍കുന്നത്. ദിവസേന നൂറിലധികം പേരാണ് പ്ളാസ്റ്റിക് പൊതികളുമായി അഗസ്ത്യദര്‍ശനത്തിനായി വനത്തിനുള്ളിലെത്തുന്നത്.
ചോരുന്ന കാനനശുദ്ധി
അപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ കലവറയാണ് ഇങ്ങനെ മാലിന്യപൂരിതമാകുന്നത്. വനംവകുപ്പും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയും ചേര്‍ന്നു നടത്തിവരുന്ന ഇക്കോ ടൂറിസമാണ് അധികൃതരുടെ അനാസ്ഥമൂലം മാലിന്യമയമാകുന്നത്.
മൃഗങ്ങള്‍ക്കും ഭീഷണി
പ്ളാസ്റ്റിക് വന്യമൃഗങ്ങള്‍ ഭക്ഷിക്കുകയാണ് പതിവ്. കാട്ടുപോത്തും മ്ളാവുമടക്കം നിരവധി മൃഗങ്ങള്‍ ആമാശയ രോഗങ്ങള്‍ പിടിപെട്ട് ചാവുന്നത് പതിവായിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് ബോണക്കാട് മേഖലയില്‍ ഒരു കാട്ടുപോത്തിനെ പ്ളാസ്റ്റിക് ഉള്ളില്‍ചെന്ന് ചത്തനിലയില്‍ കണ്ടെത്തിയത്.
Monday, January 30, 2012
ദുര്‍ഗന്ധം പരത്തി കാട്ടുപോത്തിന്റെ ജഡം
വിതുര: ബോണക്കാട് മഹാവീര്‍ പ്ലാന്േറഷനില് കാട്ടുപോത്തിന്റെ ജഡം അഴുകി ദുര്‍ഗന്ധം പരത്തുന്നതായി പ്ലാന്‍േറഷന്‍ വികസന സൊസൈറ്റി പ്രസിഡന്റ് ജയകുമാരന്‍ നായര്‍ അധികൃതര്‍ക്ക് പരാതി നല്കി. ഒഴാഴ്ച മുമ്പ് റബര്‍ തോട്ടത്തിന് സമീപം ചത്ത കാട്ടുപോത്തിന്റെ ജഡം വനപാലകര്‍ വേണ്ടവിധം മറവുചെയ്യാത്തതാണ് ദുര്‍ഗന്ധത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.
Sunday, January 29, 2012
കെണിയൊരുക്കി വേട്ടക്കാര്‍; ഭീതിയോടെ കര്‍ഷകര്‍
പാങ്ങോട്: കാട്ടുപന്നിയെ പിടികൂടാന്‍ വേട്ടക്കാരൊരുക്കുന്ന കെണി ഭയന്ന് കഴിയുകയാണ് പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് നിവാസികള്‍. കൃഷിയിടങ്ങളില്‍ രാത്രികാലങ്ങളില്‍ അതിക്രമിച്ചുകയറി കമ്പി വലിച്ചുകെട്ടി അതില്‍ വൈദ്യുതി കടത്തിവിട്ടാണ് വേട്ടക്കാര്‍ പന്നിക്ക് കെണിയൊരുക്കുന്നത്. ഇതാണ് നാട്ടുകാര്‍ക്ക് ഭീഷണിയായിട്ടുള്ളത്.
വിളവ് നശിപ്പിക്കാനെത്തുന്ന പന്നികളെ തുരത്താന്‍ കര്‍ഷകര്‍ കമ്പിവേലി നിര്‍മ്മിക്കാറുണ്ട്. ഈ അവസരമാണ് വേട്ടക്കാര്‍ മുതലെടുക്കുന്നത്. പന്നിശല്യം രൂക്ഷമാകുന്ന അവസരങ്ങളില്‍ പ്രദേശത്തെത്തുന്ന വേട്ടക്കാര്‍ കമ്പിവേലിയില്‍ വയര്‍ ഘടിപ്പിച്ചശേഷം മറുതല ഇലക്ട്രിക് ലൈനില്‍ നേരിട്ട് ഘടിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറയപ്പെടുന്നു. ഇതിലൂടെ ശക്തമായ വൈദ്യുത പ്രവാഹമുണ്ടാവുകയും പന്നികള്‍ കെണിയിലാവുകയും ചെയ്യും. കെണിയിലകപ്പെടുന്ന പന്നികളെ വാഹനങ്ങളില്‍ കയറി ദൂരേയ്ക്ക് കൊണ്ടുപോവുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. വേട്ട തടയാന്‍ ശ്രമിച്ച നാട്ടുകാരെ വേട്ടക്കാര്‍ ഭീഷണിപ്പെടുത്തുന്നതായി സൂചനയുണ്ട്.
വേട്ടക്കാര്‍ സ്ഥാപിക്കുന്ന കെണിയില്‍ തട്ടി ആര്‍ക്കെങ്കിലും അപകടമുണ്ടായാല്‍ വസ്തു ഉടമ കേസിലകപ്പെടും. പന്നിയെ കുടുക്കാന്‍ കെണിയൊരുക്കിയത്് വനം വകുപ്പറിഞ്ഞാലും ഭൂവുടമയ്ക്കെതിരെ നടപടിയുണ്ടാകും. പന്നിയെ അകറ്റാന്‍ ഭൂവുടമ സ്ഥാപിച്ച കമ്പിവേലിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് ഭൂവുടമയെ പോലീസ് അറസ്റ്റ് ചെയ്തത് അടുത്തകാലത്താണ്. വേലിയില്‍ വൈദ്യുതി കടത്തിവിട്ടതിനു പിന്നില്‍ ഭൂവുടമയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഉടമയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. ചിലയിടങ്ങളില്‍ കര്‍ഷകര്‍ രാത്രികാലങ്ങളില്‍ വേലികളില്‍ വൈദ്യുതി കടത്തിവിടുന്നത് പതിവാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നൂ.
പന്നികള്‍ വിളവ് നശിപ്പിക്കുന്നത് വന്നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതോടൊപ്പം വേട്ടക്കാരുടെ ഭീഷണിയും കൂടിയായതോടെ പലരും കാര്‍ഷിക രംഗത്തുനിന്നും പിന്‍വാങ്ങുകയാണ്. ചെറുകിടകൃഷി ചെയ്തിരുന്നവരെല്ലാം റബ്ബര്‍ കൃഷിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വേട്ടക്കാരെ കണ്ടെത്തി നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Thursday, January 26, 2012
കുഞ്ഞിക്കൊമ്പന് കാപ്പുകാട്ടിലെ കണ്ണിലുണ്ണി
വിതുര: പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ചിലെ മണിതൂക്കി വനത്തിലെ പാറക്കെട്ടില്‍ ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നു രക്ഷപ്പെടുത്തി കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലെത്തിച്ച കുട്ടിക്കൊമ്പന് ആരോഗ്യവാനായി കഴിയുന്നതായി വനപാലകര്‍ അറിയിച്ചു. മരുന്നും ഭക്ഷണവുമൊക്കെ കഴിച്ച് എല്ലാവരോടും ഇണങ്ങിക്കഴിഞ്ഞു കുട്ടിക്കൊമ്പന്. കുട്ടിക്കൊമ്പന് രണ്ടാഴ്ച പ്രായമേ ആയിട്ടുള്ളുവെന്നതിനാല്‍ പൊക്കിള്‍ക്കൊടി ഉണങ്ങിയിട്ടില്ല.
ഇതിനായി പ്രത്യേക ചികില്‍സ നല്‍കുന്നുണ്ട്. കരിക്കിന്‍വെള്ളം, ലാക്ടോജന്‍, ഒആര്‍എസ് ലായനി എന്നിവയും നല്കി. കുട്ടിക്കൊമ്പനെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കില്ല. അതേസമയം, മണിതൂക്കി ഒറ്റക്കുടിയില് ഇന്നലെ രാത്രിയും ആനക്കൂട്ടമെത്തി. മണിക്കൂറുകളോളം ആനക്കൂട്ടം ചിന്നംവിളിച്ച് ഇവിടെയുണ്ടായിരുന്നെന്ന് ആദിവാസികള്‍ പറഞ്ഞു. ആനത്താര ആയതിനാലാണ് ഇവിടെ ആനകള്‍ കൂട്ടത്തോടെ പതിവായി എത്തുന്നത്.
പാറക്കൂട്ടത്തിനിടയില്‍ കുട്ടിക്കൊമ്പന് വീണു; ഒപ്പം കൂട്ടാതെ ആനക്കൂട്ടം മടങ്ങി
വിതുര: തുമ്പിക്കരങ്ങള് മണിക്കൂറുകളോളം നീട്ടിക്കൊടുത്തെങ്കിലും പാറക്കൂട്ടങ്ങള്ക്കിടയിലകപ്പെട്ട് കരകയറാന്‍ കഴിയാത്ത കുട്ടിക്കൊമ്പനെവിട്ട് വേദനയോടെ പിടിയാനയും കൂട്ടരും മടങ്ങി. രണ്ടാഴ്ച മാത്രം പ്രായമുള്ള കുട്ടിക്കൊമ്പനെ ഒപ്പം കൂട്ടി കാടുകുലുക്കി വിഹരിച്ചു നടക്കവേയാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ മണിതൂക്കിന് സമീപം ഒറ്റക്കുടിയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുട്ടിയാന അകപ്പെട്ടത്. പിടിയാനയും കൂട്ടരും കുട്ടിക്കൊമ്പന് പിടിച്ചുകയറാന്‍ തുമ്പിക്കൈകള്‍ പാറക്കൂട്ടങ്ങള്ക്കിടയിലേക്കിട്ടുകൊടുത്തു. കാടു നടുങ്ങുംവണ്ണം ചിന്നംവിളികളും കേള്‍ക്കാമായിരുന്നു. ആനക്കൂട്ടങ്ങളുടെ ചിന്നംവിളി കേട്ട് പ്രദേശവാസികളും പേടിച്ചു. പിന്നീട് ഇവര്‍ ഒച്ചകേട്ട ഭാഗത്തെത്തി തിരച്ചില്‍ നടത്തി. ദൂരെ ആനക്കൂട്ടങ്ങള്‍ കരിംപാറകണക്കെ നിലയുറപ്പിച്ചിരിക്കുന്നതും കണ്ടു. ആരും അടുത്തേക്ക് പോകാന്‍ ധൈര്യം കാട്ടിയില്ല. മനുഷ്യഗന്ധം മൂക്കിലേറ്റ മഹാബലര്‍ ഒടുവില്‍ കുട്ടിക്കൊമ്പനെ രക്ഷപ്പെടുത്താന്‍ കഴിയാത്ത നിസഹായതയില്‍ വേദനയോടെ ഉള്‍ക്കാട്ടിലേക്ക് മടങ്ങി. ആനക്കൂട്ടങ്ങള്‍ മടങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം നാട്ടുകാര്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തി. കെണിയില്‍ വീണ രണ്ടാഴ്ച മാത്രം പ്രായംതോന്നിക്കുന്ന കുട്ടിക്കൊമ്പനെ കണ്ട നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചു. വനപാലകരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുശേഷം പാറയിടുക്കില്നിന്നും കുട്ടിക്കൊമ്പനെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ആനക്കൂട്ടങ്ങള്‍ പിന്നീട് സ്ഥലത്തെത്തി കുട്ടിയാനയെ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയില്‍ ഒരുദിവസം കാത്തെങ്കിലും അതുണ്ടായില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഡിഎഫ്ഒ പുകഴേന്തി, പരുത്തിപ്പള്ളി വനം റേഞ്ച് ഓഫീസര്‍ ഗിരീഷ് ബാബു തുടങ്ങിയവര്‍ സ്ഥലത്തെത്തി. വെറ്റിനറി സര്ജന്മാരായ ഡോ. ജോ ജേക്കബും ഭാഗ്യലക്ഷ്മിയുമെത്തി കുട്ടിക്കൊമ്പന് പ്രാഥമിക ചികിത്സ നല്കി. കരിക്കിന്‍വെള്ളവും കൊടുത്തു. ക്ഷീണമകന്ന കുട്ടിക്കൊമ്പനെ നടത്തി വാഹനസൗകര്യമെത്തുന്ന സ്ഥലത്തെത്തിച്ച ശേഷം വനംവകുപ്പിന്റെ ജീപ്പില്‍ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലെ കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലെത്തിച്ചു.
Tuesday, January 24, 2012
വനത്തിലെ പാറയിടുക്കില്‍ അകപ്പെട്ട കുട്ടിയാനയെ വനപാലകര്‍ രക്ഷപ്പെടുത്തി
വിതുര: വനത്തിലെ പാറയിടുക്കില്‍ അകപ്പെട്ട കുട്ടിയാനയെ വനപാലകര്‍ എത്തി രക്ഷപ്പെടുത്തി. വിതുര ഫോറസ്റ്റ് സെക്ഷന്റെ പരിധിയിലുള്ള മണിതൂക്കി ഒറ്റക്കുടി വനത്തിലാണ് ഇന്നലെ ഉച്ചയോടെ ഒരു മാസം പ്രായമുള്ള കുട്ടിയാന പാറയിടുക്കില്‍ വീണത്. കുട്ടിയാനയുടെ നിലവിളി കേട്ട ആദിവാസികള്‍ വനത്തില്‍ പരിശോധ നടത്തിയപ്പോഴാണ് ആനക്കുട്ടി പാറയിടുക്കില്‍ വീണുകിടക്കുന്നതു കണ്ടത്. ഉടന്‍ വനപാലകരെ വിവരം അറിയിച്ചു.
പിടിയാന കുട്ടിയാനയ്ക്കു സമീപം ഉണ്ടായിരുന്നെങ്കിലും വനപാലകര്‍ എത്തിയതോടെ മാറിനിന്നു. വനപാലകര്‍ ഒരുമണിക്കൂറോളം പരിശ്രമിച്ചു കുട്ടിയാനയെ പാറയിടുക്കില്‍ നിന്നു മുകളില്‍ എത്തിച്ചു. കുട്ടിയാനയെ പാറയിടുക്കില്‍നിന്നു രക്ഷപ്പെടുത്തിപ്പോള് പിടിയാന പാറക്കെട്ടിനടുത്തെത്തുകയും കുട്ടിയാനയെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഒരു മാസം മുന്‍പ് ഒറ്റക്കുടിയിലാണ് ഇൌ ആന പ്രസവിച്ചത്. കുട്ടിയാനയും പിടിയാനയും ഒരാഴ്ചയായി മണിതൂക്കി, ഒറ്റക്കുടി ആദിവാസി മേഖലയില്‍ ചുറ്റിത്തിരിയുകയാണ്.
പേപ്പാറ മേഖലയില്‍ മൂന്നു കാട്ടാനകള്‍ ഭീതിപരത്തി വിഹരിക്കുന്നു
വിതുര: പേപ്പാറ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന മൂന്നു കാട്ടാനകള്‍ നാട്ടുകാര്‍ക്കും ആദിവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഭീഷണിയായി. ഒരു മോഴയും പിടിയാനയും കുട്ടിക്കൊമ്പനുമാണ് ഒരു മാസത്തിലേറെയായി പേപ്പാറ, പൊടിയക്കാല, അഞ്ചുമരുതുംമൂട്, സുന്ദരിമുക്ക് മേഖലകളില്‍ തമ്പടിച്ചു ഭീതിയും നാശവും വിതച്ചു വിഹരിക്കുന്നത്. പേപ്പാറ ഫോറസ്റ്റ് റേഞ്ച് ഒാഫിസിന്റെ മതില് കഴിഞ്ഞ ദിവസം ആനകള്‍ തകര്‍ക്കുകയും കെഎസ്ഇബി, ജല അതോറിറ്റി ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അനവധി തവണ ഇൌ മൂന്ന് ആനകള്‍ ഒാടിച്ചിട്ടുണ്ടെന്നും കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്നും പറയുന്നു. രാവിലെ വിതുര ഡിപ്പോയില്‍നിന്നു പേപ്പാറയിലേക്കു പുറപ്പെടുന്ന ബസിനു മുന്നില്‍ നടുറോഡില്‍വച്ച് ആനകള്‍ തടസ്സം സൃഷ്ടിക്കാറുണ്ട്. ഫോറസ്റ്റ് ഒാഫിസ് പരിസരത്തുനിന്ന പ്ളാവിലെ ചക്കകള്‍ മുഴുവന്‍ കാട്ടാന തിന്നു. മറ്റു കൃഷികളും നശിപ്പിച്ചു. ആദിവാസി മേഖലയിലും ഇൌ ആനകള്‍ വ്യാപകമായി കൃഷിനാശം വിതച്ചിട്ടുണ്ട്. സന്ധ്യമയങ്ങിയാല്‍ കാട്ടാനകളുടെ ശല്യംമൂലം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പേപ്പാറ അയ്യപ്പ ക്ഷേത്രം, അഞ്ചുമരുതുംമൂട് എന്നിവിടങ്ങളിലാണ് ആനകള്‍ അധിക സമയവും നില്ക്കുന്നതെന്നു പറയുന്നു.
മഞ്ഞുവീഴ്ചയും തണുപ്പുമുള്ളതിനാല്‍ ആനകള്‍ ഉള്‍ക്കാട്ടിലേക്കു മടങ്ങാതെ പകല്‍ പോലും ജനവാസ മേഖലകളില്‍ ഇറങ്ങുകയാണ്. പൊടിയക്കാല നിന്നു സ്കൂളിലേക്കു പുറപ്പെട്ട നാലു വിദ്യാര്‍ഥികളെ അഞ്ചുമരുതുംമൂടിനു സമീപം ഒാടിച്ചതും
പൊടിയക്കാല സ്വദേശി അപ്പുക്കുട്ടന് കാണിയെ കൊന്നതും ഇൌ മൂന്ന് ആനകളാണെന്ന് ആദിവാസികള്‍ പറയുന്നു. ഉപജീവനത്തിനായി വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവരെയും വിനോദസഞ്ചാരാര്ഥം പേപ്പാറ ഡാം സന്ദര്ശിക്കാനെത്തിയവരെയും ഇൌ മൂന്നംഗസംഘം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ആനകള്‍ ഉള്‍ക്കാട്ടിലേക്കു മടങ്ങാതെവന്നതോടെ ആദിവാസികളും ബുദ്ധിമുട്ടിലായി. അഞ്ചു വര്‍ഷം മുന്‍പു പേപ്പാറ, കോട്ടൂര്‍ ഫോറസ്റ്റ് റേഞ്ചുകളില്‍ ഭീതിയും നാശവും മരണവും വിതച്ചു വിഹരിച്ച കൊലകൊല്ലി എന്ന ഒറ്റയാന് ആനയെ പിടികൂടിയതു പോലെ ജനത്തിന്റെ ജീവനു ഭീഷണിയായി മാറിയ ഇൌ മൂന്ന് ആനകളെയും പിടികൂടണമെന്നാണ് ആദിവാസികളുടെയും മറ്റും ആവശ്യം.ം.
Wednesday, January 18, 2012
പൊടിയക്കാലയ്ക്ക് ജീപ്പ് സര്‍വീസ് ഇന്നുമുതല്‍
വിതുര: കാട്ടാനഭീഷണിയും വനംവകുപ്പിന്റെ അവഗണനയുംകൊണ്ട് ദുരിതത്തിലായ വിതുര പേപ്പാറ പൊടിയക്കാല നിവാസികളുടെ ആവശ്യങ്ങളില്‍ ഒന്നിന് സാക്ഷാത്കാരം. ആനകളുടെ സഞ്ചാരപാതയില്ക്കൂടി ഇവരുടെ മക്കളെ സ്കൂളിലെത്തിക്കാന്‍ സുരക്ഷിത സംവിധാനമൊരുക്കാന്‍ പട്ടികവര്‍ഗ വകുപ്പാണ് മുന്നോട്ടുവന്നിരിക്കുന്നത്. ബുധനാഴ്ച മുതല്‍ രാവിലെയും വൈകീട്ടും രണ്ട് ജീപ്പുകള്‍ വീതം പൊടിയക്കാലയില്നിന്ന് മീനാങ്കല്‍ സ്കൂള്‍ വരെ സര്‍വീസ് നടത്തും. സാങ്കേതിക തടസ്സമുണ്ടെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് കൈവിട്ട സാഹചര്യത്തിലാണ് പട്ടികവര്‍ഗ വകുപ്പ് രക്ഷയ്ക്കെത്തിയത്.
തിരുവനന്തപുരം ജില്ലയില്‍ ഇത്തരത്തിലുള്ള ആദ്യസംരംഭമാണ് പൊടിയക്കാലയില്‍ നടപ്പാവുന്നതെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജി.രാധാകൃഷ്ണന് അറിയിച്ചു. ദര്‍ഘാസ് വിളിച്ചാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ രണ്ട് ജീപ്പുകാരെ കരാര്‍ അടിസ്ഥാനത്തില്‍ കണ്ടെത്തിയത്. കുട്ടികളെ അനുഗമിക്കാന്‍ പൊടിയക്കാല സ്വദേശിയായ ഒരാളെയും നിയമിച്ചിട്ടുണ്ട്. ഇയാളുടെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പതിനെട്ടോളം വിദ്യാര്‍ഥികളാണ് ഓരോദിവസവും കാട്ടാനകളെ പേടിച്ച് സ്കൂളിലെത്തുന്നത്.
തിരുവനന്തപുരം നഗരവാസികള്‍ക്ക് കുടിവെള്ളം നല്‍കാനായി പേപ്പാറ ഡാം പണിതപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളാണ് പൊടിയക്കാലയില്‍ താമസിക്കുന്നത്. റോഡും വൈദ്യുതിയും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് ഇവരെ ഇവിടെ താമസിപ്പിച്ചതെങ്കിലും കാല്‍നൂറ്റാണ്ടിനിപ്പുറവും വാഗ്ദാനങ്ങള്‍ കടലാസിലാണ്.
'കൊലകൊല്ലി'യെന്ന് വിശേഷണമുള്ള കാട്ടാനയെ പിടികൂടാന്‍ ലക്ഷങ്ങള്‍ ചെലവിട്ട വനംവകുപ്പ് അതിനുശേഷം പൊടിയക്കാലയെ അവഗണിക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. രണ്ടു മാസം മുമ്പ് പൊടിയക്കാല സ്വദേശിയായ ജി.അപ്പുക്കുട്ടന് കാണിയെ കാട്ടാന ചവിട്ടിക്കൊന്നപ്പോള്‍ ഇവിടെയെത്തിയ ഡി.എഫ്.ഒ. കുട്ടികള്‍ക്ക് ജീപ്പ് സര്‍വീസ് വാഗ്ദാനം ചെയെ്തങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. കുട്ടികള്‍ക്ക് വാഹനം ഏര്‍പ്പാടായ കാര്യം നിറഞ്ഞ ആഹ്ലാദത്തോടെയാണ് ഊരുക്കൂട്ടം വരവേറ്റത്. കാട്ടുപാത സഞ്ചാരയോഗ്യമാക്കാന്‍ ആദിവാസി മഹാസഭയും കുറച്ചുദിവസങ്ങളായി ശ്രമിക്കുകയായിരുന്നു.
Sunday, January 15, 2012
പ്രഭാതഭക്ഷണത്തിന് മയിലുകളും
വിതുര: ബോണക്കാട് തോട്ടത്തിലെ ജീവനക്കാരിയായ പ്രസന്നാ മോഹനന്റെ ക്വാര്‍ട്ടേഴ്സില്‍ പ്രഭാതഭക്ഷണത്തിന് രണ്ടു മയിലുണ്ടാകും. തോട്ടത്തിനപ്പുറത്തെ വനത്തില്‍ നിന്നാണ് ഇവ ദിവസവും രാവിലെ ക്വാര്‍ട്ടേഴ്സില്‍ എത്തുന്നത്. വീട്ടുകാര്‍ അകത്തിരുന്ന് പ്രാതല്‍ കഴിക്കുമ്പോള്‍ മയിലുകള്‍ക്ക് ആഹാരം ചിരട്ടയിലാക്കി പുറത്തുവെയ്ക്കുകയാണ് പതിവ്. കഴിച്ചശേഷം മടങ്ങുന്ന ഇവ ചിലപ്പോള്‍ വൈകുന്നേരങ്ങളിലും എത്തും. രാവിലെ വീട്ടില്‍ ആളില്ലാതിരുന്നാല് പിന്നെ ഒന്നുരണ്ട് ദിവസത്തേക്ക് മയിലുകള്‍ വരാതിരിക്കുമെന്ന് ഗൃഹനാഥന് ജി. മോഹനന് പറയുന്നു. സംഘത്തില്‍ ഒരു മയില്കൂടിയുണ്ടെങ്കിലും അത് വീട്ടുകാരുമായി ഇണങ്ങിയിട്ടില്ല.
Thursday, January 12, 2012
പേപ്പാറയില്‍ ഭീതി വിതച്ച് മൂന്ന് ആനകള്‍
വിതുര: ഒരാഴ്ചയായി കാട്ടിലേക്ക് മടങ്ങാത്ത മൂന്ന് ആനകള്‍ പേപ്പാറ മേഖലയില്‍ ഭീതി പരത്തുന്നു. വനം റെയ്ഞ്ചോഫീസിന്റെ മതില് തകര്‍ത്ത ആനകള്‍ കെ.എസ്.ഇ.ബി., ജല അതോറിട്ടി ജീവനക്കാരെ നിരവധി തവണ ആക്രമിക്കാനോടിച്ചു.
റെയ്ഞ്ചോഫീസിന്റെയും അയ്യപ്പക്ഷേത്രത്തിന്റെയും പരിസരങ്ങളില്‍ രാത്രിയിലെത്തുന്ന ആനകള്‍ രാവിലെയായാലും മടങ്ങുന്നില്ലെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴുമണിയോടെ ബസ്സില്‍ പേപ്പാറയില്‍ നിന്ന് മടങ്ങാനിറങ്ങുന്നവരുടെ മുമ്പില്‍ പല ദിവസങ്ങളിലും കാട്ടാനകള്‍ അക്രമം കാട്ടി. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും താല്‍ക്കാലിക തൊഴിലാളികളും പേടിയോടെയാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്.
വനംവകുപ്പിന്റെ പള്പ്പ്വുഡ് പ്ലാന്േറഷനില് മരംമുറി നടക്കുന്നതും വനത്തില്‍ ഫയര്‍ലൈന്‍ തെളിക്കുന്ന ജോലി നടക്കുന്നതും കാരണമാണ് ആനകള്‍ വനത്തിലേക്ക് മടങ്ങാത്തതെന്ന് പറയുന്നു.
Sunday, January 8, 2012
വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ കാട്ടാനക്കൂട്ടം: മൂന്ന് കുട്ടികള്‍ ഒാടി രക്ഷപ്പെട്ടു
വിതുര: പൊടിയക്കാല ആദിവാസി കോളനിയില്‍ നിന്നു മീനാങ്കല്‍ ട്രൈബല്‍ സ്കൂളിലേക്കു പുറപ്പെട്ട മൂന്നു വിദ്യാര്‍ഥികള്‍ ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടു. ഒാടി മാറുന്നതിനിടെ മറിഞ്ഞുവീണു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. പൊടിയക്കാല സ്വദേശികളായ ശരണ്യ, ശരത്, ശ്രീജിത് എന്നിവരാണു രക്ഷപ്പെട്ടത്. മുന്‍പും ഇവരെ കാട്ടാനകള്‍ ഒാടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 8.30ന് അഞ്ചുമരുതുംമൂടിനു സമീപം മുങ്കാലഅല്ലിയിലാണു സംഭവം.
അഞ്ചുമരുതുംമൂട്, മുങ്കാലഅല്ലി ഭാഗത്ത് ഇൌറ്റയില തിന്നാന്‍ എത്തുന്ന ആനക്കൂട്ടം തമ്പടിക്കാറുണ്ട്. ഈ ആനത്താര താണ്ടിയാണു വിദ്യാര്‍ഥികള്‍ എന്നും സ്കൂളിലെത്തുന്നത്. ഒരു മാസം മുന്‍പു പൊടിയക്കാല സ്വദേശിയായ അപ്പുക്കുട്ടന് കാണിയെ കാട്ടാനക്കൂട്ടം ആക്രമിച്ചു കൊന്ന സ്ഥലംകൂടിയാണിവിടം. തൊട്ടുപുറകെ പൊടിയക്കാലയില്‍ നിന്നു വിതുരയ്ക്കു പോകാനെത്തിയ മനോഹരന് കാണിയെയും സുദര്ശനന് കാണിയെയും ആനകള്‍ ഒാടിച്ചു.
ആനശല്യം വര്‍ധിച്ചതുമൂലം പൊടിയക്കാലയിലെ വിദ്യാര്‍ഥികള്‍ക്കു സ്കൂള്‍ അന്യമാകുന്നു. പൊടിയക്കാലയില്‍ നിന്നു 17 വിദ്യാര്‍ഥികളാണു വിതുര, മീനാങ്കല്‍ സ്കൂളുകളില്‍ പഠിക്കാന്‍ പോകുന്നത്. ഇപ്പോള്‍ പകുതിപേരും ആനയെ ഭയന്നു സ്കൂളില്‍ പോകാറില്ലെന്നു രക്ഷാകര്ത്താക്കള് പരാതിപ്പെട്ടു പൊടിയക്കാലയിലെ കുട്ടികള്‍ക്കു സ്കൂളില്‍ പോകുന്നതിനായി ജീപ്പ് സര്‍വീസ് തുടങ്ങുമെന്നു ഡിഎഫ്ഒ പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷേ പാലിച്ചില്ല. പൊടിയക്കാലയിലേക്കു ബസ് സര്‍വീസ് ആരംഭിക്കുമെന്നു മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും ബസ് ഇതുവരെ വന്നില്ല.
Saturday, January 7, 2012
പിടിച്ച പാമ്പിനെ വാവ തുറന്നുവിട്ടു
വിതുര: പാമ്പുപിടിത്ത വീരന് വാവ സുരേഷ് പിടിച്ച രാജവെമ്പാലകളെ മടത്തറ ശംഖിലി വനത്തില്‍ തുറന്നുവിട്ടു. ഇൌയാഴ്ച രണ്ടു രാജവെമ്പാലകളെയാണു വാവ പിടികൂടിയത്. മടത്തറയില്‍ ഒരു വീടിന്റെ മച്ചില്‍ കയറിയിരുന്ന പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടി ശംഖിലി വനത്തില്‍ കൊണ്ടുവിട്ടിരുന്നു. തൊട്ടടുത്ത ദിവസം വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിനിന്റെ വീട്ടില്‍ കയറിയ പാമ്പിനെയും വാവ ചാക്കിലാക്കി ശംഖിലി വനത്തില്‍ കൊണ്ടുപോയി വിട്ടു. നേരത്തേ ഇൌ മേഖലയില്‍ നിന്നു മറ്റു രണ്ടു രാജവെമ്പാലകളെ വാവ പിടികൂടിയിരുന്നു. ഇൌ പാമ്പുകളെ പൊന്മുടി വനത്തിലാണു തുറന്നുവിട്ടത്.
Friday, January 6, 2012
പ. പ്രസിഡന്റിന്റെ വീട്ടില്‍ രാജാവ് വിരുന്നു വന്നു
![]() |
| ചിത്രം: സനു ചായം |
കഴിഞ്ഞ ദിവസമാണ് മടത്തറയില്‍ വീടിന്റെ മച്ചില്‍ കയറി പരിഭ്രാന്തി പരത്തിയ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി ശംഖിലി വനത്തില്‍ കൊണ്ടുവിട്ടത്. വിതുര തലത്തൂതക്കാവിലെ വിപിന്റെ വസതിയില്‍ ബുധനാഴ്ച രാത്രിയാണ് പാമ്പ് കയറിയത്. അലമാരയില്‍ കയറിയിരുന്ന പാമ്പ് കരിമൂര്‍ഖനാണെന്ന് കരുതി നാട്ടുകാര്‍ ഭീതിയോടെ മാറി നിന്നതുകൊണ്ടാണ് പ്രസിഡന്റിന് വാവയെ വിളിക്കേണ്ടിവന്നത്. സുരേഷ് എത്തി പാമ്പിനെ പിടികൂടിക്കഴിഞ്ഞപ്പോഴാണ് മൂര്‍ഖനേക്കാള്‍ മുന്തിയ ഇനമാണെന്ന് ബോധ്യമായത്. 14 കിലോയോളം ഭാരമുണ്ടായിരുന്നു.
രാജവെമ്പാലയെന്ന് കേട്ടുമാത്രം പരിചയമുള്ളവരെക്കൊണ്ട് പാമ്പിനെ എടുപ്പിച്ച് വാവ നാട്ടുകാരുടെ പേടി മാറ്റി. പാമ്പിന് എന്തോ അസുഖമുണ്ടെന്ന് സംശയിക്കുന്നതായി സുരേഷ് പറഞ്ഞു. രാത്രിതന്നെ രാജവെമ്പാലയെ പാലോട് വനം റെയ്ഞ്ച് ഓഫീസില്‍ എത്തിച്ചു. ബുധനാഴ്ച ഓഫീസില്‍ തങ്ങിയ സുരേഷ് വ്യാഴാഴ്ച രാവിലെ വനപാലകര്‍ക്കൊപ്പം ശംഖിലിവനത്തില്‍ പാമ്പിനെ കൊണ്ടുവിട്ടശേഷമാണ് മടങ്ങിയത്.
Tuesday, January 3, 2012
വീടിന്റെ മേല്‍ക്കൂരയില്‍ ഇരുന്ന രാജവെമ്പാലയെ പിടികൂടി
മടത്തറ: മടത്തറ ശിവന്‍മുക്കില്‍ വീടിന്റെ മേല്‍ക്കൂരയില്‍ ഇരുന്ന രാജവെമ്പാലയെ പിടികൂടി. മടത്തറ ശിവന്മുക്ക് സെറ്റില്‍മെന്റ് കോളനിയില്‍ അബ്ദുല്‍മനാഫിന്റെ വീട്ടിന് മുകളിലായിരുന്നു അപകടഭീതി ഉണര്‍ത്തി രാജവെമ്പാല ഇരുന്നത്.
സെറ്റില്‍മെന്റ് പ്രദേശത്തെ വീടുകള്‍ക്ക് സമീപം ഭീതിവിടര്‍ത്തി ഇഴഞ്ഞുനടന്ന രാജവെമ്പാല ഒരു നായുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് വീടിന്റെ മേല്‍ക്കൂരയിലേക്ക് കയറിയത്.
നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ പാമ്പുകളെ പിടികൂടുന്നതില്‍ വിദഗ്ദ്ധനായ വാവ സുരേഷിന്റെ സഹായം തേടുകയായിരുന്നു.
വെളിച്ചം കടന്നെത്താത്ത മുറിയില്‍ രണ്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്.
പതിനാല് അടി നീളമുള്ള പെണ്‍പാമ്പാണ് പിടിയിലായതെന്ന് വാവ സുരേഷ് പറഞ്ഞു. പാമ്പിനെ പിന്നീട് ശംഖിലി വനമേഖലയില്‍ തുറന്നുവിട്ടു.
Subscribe to:
Posts (Atom)






















