WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label College. Show all posts
Showing posts with label College. Show all posts

Thursday, January 26, 2012

പൂര്‍വവിദ്യാര്‍ഥി സംഗമം 26ന്

പെരിങ്ങമ്മല: പെരിങ്ങമ്മല ഇക്ബാല്‍ ട്രെയിനിങ് കോളേജിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം 26ന് രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.

Friday, January 20, 2012

ഇക്ബാല്‍ കോളേജില്‍ ആര്‍ട്ട്സ് ഫെസ്റ്റ്

ഇന്നു നടന്ന ഇക്ബാല്‍ കോളേജ് ആര്‍ട്ട്സ് ഫെസ്റ്റ് - മുഹമ്മദ് ഷാന്‍ കൊച്ചുവിള പകര്‍ത്തിയ ചിത്രം

Monday, December 26, 2011

എന്‍.എസ്.എസ് സപ്തദിന ക്യാമ്പ്


പെരിങ്ങമ്മല: ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) ക്യാമ്പ്  തുടങ്ങി. പി.ടി.എ. പ്രസിഡന്റ് കൊച്ചുകരിക്കകം നൗഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് കരോള്‍, ശാന്തിമന്ദിരത്തിലെ അഗതികളോടൊത്ത് ക്രിസ്മസ് ആഘോഷം, ശുചീകരണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്യാമ്പിനോടനുബന്ധിച്ച് നടന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം എം.എസ്.രാജു, പ്രിന്‍സിപ്പല്‍ റസീന, സുജ, കൊഞ്ചിറ റഷീദ്, സലീം, തേക്കട വേണു, പ്രോഗ്രാം ഓഫീസര്‍ എസ്.എം.ഷംനാദ് എന്നിവര്‍ പ്രസംഗിച്ചു

Thursday, December 22, 2011

അല്ലാമ ഇക്ബാലില്‍ എംബിഎ കോഴ്സ്



പാലോട്:  പെരിങ്ങമ്മല അല്ലാമ ഇക്ബാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഫുള്‍ടൈം എംബിഎ അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു. 50% മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലാ ബിരുദവും മാറ്റ് സ്കോറും ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും കോളജില്‍ നിന്നു നേരിട്ടും ന്ദന്ദന്ദ.ന്റദ്ധദ്ധണ്ഡ.nനPadma_chandrakkalaന്ധ.ദ്ധn എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. സെപ്റ്റംബര്‍/ഡിസംബറില്‍ മാറ്റ് എഴുതിയവര്‍ക്കുള്ള ജിഡിയും ഇന്റര്‍വ്യൂവും ജനുവരി നാലിനു രാവിലെ 10നു നടക്കും. ഫോണ്‍: 9446749180.

Friday, December 16, 2011

സെമിനാര്‍ സമാപിച്ചു



പാലോട്: ഇലക്ട്രോണിക് വേസ്റ്റ് മാനേജ്മെന്റ് എന്ന വിഷയത്തില്‍ പെരിങ്ങമ്മല ഇക്ബാല്‍ കോളജില്‍ നടന്ന രണ്ടു ദിവസത്തെ സെമിനാര്‍ സമാപിച്ചു. ഇതിലെ പ്രബന്ധങ്ങള്‍ ഇ-വേസ്റ്റിന്റെ ദോഷങ്ങള്‍, സംസ്കരണം, പുനര്‍ ഉപയോഗം, വാണിജ്യ സാധ്യതകള്‍ എന്നിവയിലേക്കു വെളിച്ചം വീശി. മാലിന്യത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണവും നടത്തി. ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് ഉപകരങ്ങള്‍  സമ്പത്തിന്റെ കലവറയാണെന്നും ഇവയില്‍നിന്നു സിലിക്കന്‍, ടിന്‍, കോപ്പര്‍, അലുമിനിയം, കാഡ്മിയം അടക്കമുള്ളവ വേര്‍തിരിച്ചെടുത്ത്  ഉപയോഗപ്പെടുത്താമെന്നും  സെമിനാര്‍ വിലയിരുത്തി. ടെക്നോപാര്‍ക്ക് ജനറല്‍ മാനേജര്‍ കെ.വി. രാജേന്ദ്രന്‍ ടെക്നോപാര്‍ക്കിലെ സംസ്കരണത്തെക്കുറിച്ചും, മലിനീകരണ ബോര്‍ഡിലെ  സന്തോഷ്കുമാര്‍ നിയമ വശങ്ങളെ കുറിച്ചും, കെല്‍ട്രോണിലെ ഐസക് ന്യൂട്ടണ്‍ റോബര്‍ട്ട്  പുനര്‍ ഉപയോഗത്തെക്കുറിച്ചും, മധുര ജെംസിലെ അനന്തനാരായണ ശര്‍മയും ടി.ടി. അരുണും  വാണിജ്യ സാധ്യതകളെ കുറിച്ചും ക്ളാസെടുത്തു.

Thursday, December 15, 2011

'മ്യൂ-2011' ദേശീയ സെമിനാര്‍


ഇ-മാലിന്യസംസ്‌കരണത്തിന് ദേശീയ സെമിനാര്‍
പാലോട്: ഇ-മാലിന്യ സംസ്‌കരണത്തിന്റെ പുത്തന്‍ സാങ്കേതികതകള്‍ വിവരിച്ച് 'മ്യൂ-2011' ദേശീയ സെമിനാര്‍ പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ തുടങ്ങി. യൂണിവേഴ്‌സിറ്റി ഗ്രാന്റസ് കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാര്‍ ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. പി.ജി. ലത ഉദ്ഘാടനം ചെയ്തു. കോളേജിലെ ഫിസിക്‌സ് വിഭാഗമാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.

രണ്ടുദിവസമായി നടക്കുന്ന സെമിനാറില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ആദ്യദിനത്തില്‍ കെ.വി. രാജേന്ദ്രന്‍, സന്തോഷ്‌കുമാര്‍, ഐസക് ന്യൂട്ടണ്‍ റോബര്‍ട്ട്, ഡോ. കുര്യന്‍ ജോസഫ്, ഡോ. ഒ. വില്‍സണ്‍, ജെ.എസ്. ജഹാംഗീര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

വ്യാഴാഴ്ച അനന്തനാരായണശര്‍മ്മ, ടി.ടി. അരുണ്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

ഇക്ബാല്‍ കോളജില്‍ സെമിനാര്‍ തുടങ്ങി



പാലോട്: പെരിങ്ങമ്മല ഇക്ബാല്‍ കോളജ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് വേസ്റ്റിന്റെ അപകടം, നശിപ്പിക്കല്‍, വീണ്ടും ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത എന്നിവയെക്കുറിച്ച് 'ഇലക്ട്രോണിക് വേസ്റ്റ് മാനേജ്മെന്റ്  എന്ന വിഷയത്തിലുള്ള രണ്ടു ദിവസത്തെ  സെമിനാര്‍ ആരംഭിച്ചു. ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. പി.ജി. ലത ഉദ്ഘാടനം ചെയ്തു. കോളജ് ട്രസ്റ്റ് സെക്രട്ടറി ഡോ. എച്ച്.എം. സുബൈറിന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം. അബ്ദുല്‍ സത്താര്‍, ഡോ. എം. കമറുദ്ദീന്‍ കുഞ്ഞ്, ഡോ. എല്‍. അബ്ദുല്‍കലാം എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സെഷനുകളിലായി ടെക്നോപാര്‍ക്ക് ജനറല്‍ മാനേജര്‍ കെ.വി. രാജേന്ദ്രന്‍,  സന്തോഷ്കുമാര്‍ (മലിനീകരണ ബോര്‍ഡ്),  ഐസക് ന്യൂട്ടണ്‍ റോബര്‍ട്ട് (കെല്‍ട്രോണ്‍), ഡോ. കുര്യന്‍ജോസഫ് ( ചെന്നൈ അണ്ണ യൂണിവേഴ്സിറ്റി) എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ഇക്ബാല്‍ കോളജ് കോമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. ഒ. വില്‍സണ്‍, അസി. പ്രഫ. ജെ.എസ്. ജഹാംഗീര്‍ എന്നിവര്‍ പേപ്പര്‍ പ്രസന്റേഷന്‍ നടത്തി.  യുജിസി ധനസഹായത്തോടെ സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്നു സമാപിക്കും. ഇന്നത്തെ സെഷനുകളില്‍ അനന്തന്‍നാരായണ ശര്‍മയും ടി.ടി. അരുണും  (ജെംസ് മധുര ) പ്രഭാഷണം നടത്തും.