വിതുര. ജീവിതവഴിയില്‍ വിധി ഒറ്റപ്പെടുത്തിയ കുടുംബത്തിനു സഹായഹസ്തവുമായി ആനപ്പെട്ടി ബ്രദേഴ്സ്. ആനപ്പെട്ടി കുമളിക്കുന്നിലെ പ്രഭാകുമാരിയുടെ കുടുംബത്തിനാണു മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ആശ്വാസവാക്കായി ആനപ്പെട്ടി ബ്രദേഴ്സ് രംഗത്തെത്തിയിരിക്കുന്നത്.
വിധവയായ പ്രഭാകുമാരിയുടെ കുടുംബത്തിലുള്ളത് അര്‍ബുദ രോഗിയായ അമ്മയും ജന്മനാ വൈകല്യം ബാധിച്ച മകനുമാണ്. ഈ ദുരിതാവസ്ഥയറിഞ്ഞ് ആനപ്പെട്ടി ബ്രദേഴ്സ് അംഗങ്ങള്‍ ആനപ്പെട്ടി സന്തോഷ്, സഫീര്‍ ആനപ്പെട്ടി, പ്രദീപ് എന്നിവരുടെ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി 10,555 രൂപ കുടുംബത്തിനു കൈമാറി.