WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label ബാലജനസഖ്യം. Show all posts
Showing posts with label ബാലജനസഖ്യം. Show all posts

Saturday, June 23, 2012

നന്ദിയോട് ഹരിശ്രീ സ്കൂളില്‍ ബാലജനസഖ്യം യൂണിറ്റ് തുടങ്ങി


പാലോട്.നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളില്‍ ബാലജന സഖ്യം യൂണിറ്റ് തുടങ്ങി. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍ ദീപം തെളിച്ചു നിര്‍വഹിച്ചു. കുട്ടികളുടെ സര്‍ഗ വാസനകള്‍ വളര്‍ത്തി കുട്ടികളെ  ഉത്തമ പൌരന്മാരാക്കി മാറ്റുന്ന ബാലജനസഖ്യത്തില്‍ അംഗമാകേണ്ടതു കുട്ടികളുടെ കടമയും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും ബാജിലാല്‍ അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡന്റ് എം. ജയകുമാറിന്റെ അധ്യക്ഷതയില്‍ ഹരിശീ സ്കൂള്‍ പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. 

പിടിഎ വൈസ് പ്രസിഡന്റ് എന്‍. രാജീവ്, അംഗങ്ങളായ രാജന്‍ബാബു, തുളസീധരന്‍പിള്ള, യൂണിറ്റ് പ്രസിഡന്റ് നന്ദന, സെക്രട്ടറി സുവര്‍ണ, ശ്രീജിത് ശശി, ബാലജനസഖ്യം പാലോട് യൂണിയന്‍ രക്ഷാധികാരി വി.എല്‍. രാജീവ്, അധ്യാപകര്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കു സഖ്യത്തിന്റെ സമ്മാനങ്ങളും വിതരണം ചെയ്തു. ഭാരവാഹികള്‍: എ.ആര്‍. നന്ദന(പ്രസി.), അബി(വൈ.പ്രസി), ആര്‍.എസ്. സുവര്‍ണ(സെക്ര.), അമല്‍( യൂണിയന്‍ പ്രതിനിധി), അശ്വതി(ബാലികാ വിഭാഗം കണ്‍വീനര്‍), ശ്യംശങ്കര്‍(കലാ വിഭാഗം കണ്‍വീനര്‍), നീരജ( സേവന വിഭാഗം ഓഫിസര്‍), വര്‍ഷ(ട്രഷ.)

വിതുരയില്‍ പരിസ്ഥിതി പഠനക്യാംപ് നടത്തി


വിതുര. ബാലജനസഖ്യം വിതുര യൂണിയന്റെയും വിതുര സുഹൃത്ത് സഖ്യത്തിന്റെയും ബാലഭവന്റെയും നേതൃത്വത്തില്‍ പരിസ്ഥിതിപഠനക്യാംപും സിനിമാ പ്രദര്‍ശനവും നടത്തി. 70  സഖ്യാംഗങ്ങള്‍ പങ്കെടുത്തു. സഖ്യം സഹകാരി ഫോറം കണ്‍വീനര്‍ ആര്‍.സുധാകരന്റെ അധ്യക്ഷതയില്‍ കുമാരപുരം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.ശ്രീകുമാര്‍ ക്ളാസെടുത്തു. പ്രകൃതിസംരക്ഷണത്തിനായി മരങ്ങള്‍ നട്ടുപിടിപ്പിക്കാനും അവയെ സംരക്ഷിക്കാനും കുട്ടികളെ പഠിപ്പിച്ചു. മലയാള മനോരമയുടെ ഭൂമിക്കാരു കുട പദ്ധതിയുമായി സഹകരിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പഠനക്യാംപില്‍ തീരുമാനമായി.

Saturday, May 12, 2012

പാലോട് യൂണിയനില്‍ 'ഞാനും മരവും' വിജയികള്‍ക്കു ട്രോഫികള്‍ സമ്മാനിച്ചു

പാലോട്. ബാലജനസഖ്യത്തിന്റെ 'ഭൂമിക്കായി ഒരു വര്‍ഷം പരിപാടിയുടെ ഭാഗമായി പാലോട് യൂണിയന്‍ കഴിഞ്ഞ അധ്യയനവര്‍ഷം സ്കൂളുകളില്‍ നടപ്പിലാക്കിയ 'ഞാനും മരവും പദ്ധതിയുടെ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ കൊല്ലായില്‍ എസ്എന്‍ യുപി സ്കൂളിനു മനോരമ സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ സി.എ. തോമസും രണ്ടാം  സ്ഥാനം നേടിയ പെരിങ്ങമ്മല ഗവ. യുപിഎസിനു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവനും പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹരായ നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളിനു ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസും

മടത്തറ കാണി ഗവ. എച്ച്എസിനു ബ്ളോക്ക് പഞ്ചായത്ത് ചെയര്‍പഴ്സന്‍ ഉഷാ വിജയനും പാലുവള്ളി സെന്റ് ജോസഫ്സ് യുപിഎസിനു ബ്ളോക്ക് പഞ്ചായത്ത് അംഗം മഞ്ചു മധുസൂദനനും  ട്രോഫികള്‍ സമ്മാനിച്ചു. കൊല്ലായില്‍ സ്കൂളിനു വേണ്ടി ഹെഡ്മിസ്ട്രസ് വി. ജലജയുടെ നേതൃത്വത്തിലും പെരിങ്ങമ്മല യുപിഎസിനു വേണ്ടി അധ്യാപകന്‍ ക്ളീറ്റസ് തോമസിന്റെ നേതൃത്വത്തിലും ഹരിശ്രീ സ്കൂളിനു വേണ്ടി പ്രിന്‍സിപ്പല്‍ പാലുവള്ളി ശശിയുടെ നേതൃത്വത്തിലും  പാലുവള്ളി യുപിഎസിനു വേണ്ടി അധ്യാപകന്‍ ലോറന്‍സിന്റെ നേതൃത്വത്തിലും  വിദ്യാര്‍ഥികള്‍ ട്രോഫി ഏറ്റുവാങ്ങി. മടത്തറ എച്ച്എസിനു വേണ്ടി വിദ്യാര്‍ഥികളായ ദില്‍ദിനേശും നന്ദു രാമചന്ദ്രനും ചേര്‍ന്ന് ഏറ്റുവാങ്ങി.

സഖ്യം മേഖലാ ബാലികാ വിഭാഗം കണ്‍വീനര്‍ നീതു ആര്‍. സുരേഷ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ രക്ഷാധികാരി വി.എല്‍. രാജീവ് പ്രസംഗിച്ചു. സ്കൂള്‍വളപ്പിന് അനുയോജ്യമായ മരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയില്‍ 18 സ്കൂളുകളാണു പങ്കെടുത്തത്. ഓരോ സ്കൂളിനും അഞ്ചു മരത്തൈകള്‍ വീതം നല്‍കുകയും പത്തു മാസത്തിനു ശേഷം അതിന്റെ വളര്‍ച്ച നിരീക്ഷിക്കുകയും കാര്യക്ഷമതയോടെ മരത്തൈകള്‍ വളര്‍ത്തിയെടുത്ത അഞ്ചു സ്കൂളുകളെ തിരഞ്ഞെടുക്കുകയുമായിരുന്നു. പരിപാടിക്ക് ആവശ്യമായ മരത്തൈകള്‍ നല്‍കിയതു വനം വകുപ്പ് പാലോട് റേഞ്ചാണ്.

വിതുരയില്‍ ആരോഗ്യ സെമിനാര്‍ 27ന്


വിതുര. ബാലജനസഖ്യം വിതുര യൂണിയന്‍, വിതുര ബാലഭവന്‍,സുഹൃത് സഖ്യശാഖ എന്നിവയുടെ നേതൃത്വത്തില്‍ മരുന്നും മനുഷ്യനും എന്ന വിഷയത്തെ ആസ്പദമാക്കി 27നു രാവിലെ പത്തിനു ബാലഭവനില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും.മരുന്നിന്റെ അമിത ഉപയോഗംകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍, മരുന്ന് കഴിക്കേണ്ട രീതി എന്നിവയെക്കുറിച്ചു ഡ്രഗ്സ് കണ്‍ട്രോളജിസ്റ്റ് (തിരുവനന്തപുരം) ശ്രീകുമാര്‍ ക്ളാസെടുക്കും.ആര്‍.സുധാകരന്‍ നേതൃത്വം നല്‍കും.പങ്കെടുക്കുന്ന സഖ്യംഗങ്ങള്‍ ബാലഭവനില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447128586.

Saturday, April 28, 2012

പാലോട് യൂണിയന്റെ 'വേനല്‍ക്കൂട്ടം' ഇന്ന്


പാലോട്. കുട്ടികളില്‍ അറിവിന്റെയും ആസ്വാദനത്തിന്റെയും വേദിയൊരുക്കി,  സമഭാവനയുടെയും സഹാനുഭൂതിയുടെയും സേവനത്തിന്റെയും വിത്ത് പാകി  ബാലജനസഖ്യം പാലോട് യൂണിയന്‍ സംഘടിപ്പിക്കുന്ന  അവധിക്കാല ക്യാംപ് 'വേനല്‍ക്കൂട്ടം ഇന്ന്  നന്ദിയോട് പച്ച ഗവ. എല്‍പിഎസില്‍ നടക്കും.

രാവിലെ 8.30നു റജിസ്ട്രേഷന്‍ ആരംഭിക്കും.  9.25നു ഹെഡ്മാസ്റ്റര്‍ വിജയകുമാരന്‍നായര്‍ പതാക ഉയര്‍ത്തും. 9.30നു 'കുട്ടികളിലെ  ആരോഗ്യശീലങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. മഞ്ചു ഇക്ബാല്‍ ക്ളാസ് നയിക്കും. 10.30നു 'കരവിരുത് വിവിധ ഉല്‍പന്നങ്ങളില്‍ നിര്‍മാണ പരിശീലനം. ചിതറ ഗവ. എച്ച്എസ്എസിലെ വര്‍ക്ക് എക്സ്പീരിയന്‍സ് ടീച്ചര്‍ എ. നൂര്‍ജഹാന്‍  നയിക്കും. 11.30നു 'കളിക്കൂട്ടം ബുദ്ധിവികസന മല്‍സരങ്ങള്‍, കൌതുക മല്‍സരങ്ങള്‍, നിരീക്ഷണപാടവ മല്‍സരങ്ങള്‍. 1.30നു വാവ സുരേഷിന്റെ പാമ്പുവിശേഷങ്ങളും പ്രദര്‍ശനവും.

മൂന്നിന്  ഞാനും മരവും മല്‍സരത്തില്‍ വിജയിച്ച സ്കൂളുകള്‍ക്കുള്ള അവാര്‍ഡ് ദാനം,  സമ്മാന വിതരണം, എസ്എസ്എല്‍സി ജേതാക്കളായ സഖ്യാംഗങ്ങളെ ആദരിക്കല്‍ എന്നീ ചടങ്ങുകള്‍ നടക്കും.  ചടങ്ങില്‍ ചലച്ചിത്രതാരം മണിയന്‍പിള്ള രാജു മുഖ്യാതിഥിയായിരിക്കും.

സഖ്യം ശങ്കരച്ചേട്ടന്റെ പ്രതിനിധി ആര്‍. ചന്ദ്രമോഹന്‍, മനോരമ സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ സി.എ. തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, ജനപ്രതിനിധികളായ സോഫി തോമസ്, ഉഷാ വിജയന്‍, മഞ്ചു മധുസൂദനന്‍ എന്നിവര്‍ സംബന്ധിക്കും. ക്യാംപ് അംഗങ്ങള്‍ ഒന്‍പതു മണിക്കു മുന്‍പായി തന്നെ റജിസ്ട്രേഷന്‍ കൌണ്ടറില്‍ എത്തണം.

Friday, April 6, 2012

വിതുരയില്‍ അവധിക്കാലപഠനശിബിരം ആരംഭിച്ചു

വിതുര . അവധിക്കാലത്ത് വിനോദ-വിജ്ഞാന പരിപാടികള്‍ക്കു തുടക്കം കുറിച്ച് വിതുര യൂണിയന്റെ നേതൃത്വത്തില്‍ അവധിക്കാല പഠന ശിബിരത്തിനു തുടക്കമായി. എല്ലാശാഖകളിലും പരിപാടികള്‍ ഉണ്ടാകും. യൂണിയന്‍ തല ഉദ്ഘാടനം തൊളിക്കോട് നാഷനല്‍ സഖ്യശാഖയില്‍ നടന്നു. ശാഖാസഹകാരി എസ്. നസീറിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം യൂണിയന്‍ രക്ഷാധികാരി കെ. മണിലാല്‍ ഉദ്ഘാടനം ചെയ്തു. സഹകാരിമാരായ അജിത്കുമാര്‍, നാസര്‍, അനൂപ്, നസീം, ശാഖാഭാരവാഹികളായ നുജൂം, നസീമ, നാസിയ, ബിന്‍സി എന്നിവര്‍ പ്രസംഗിച്ചു.

നാഷനല്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരിപാടികളാണു സംഘടിപ്പിക്കുന്നത്. വിതുര സുഹൃത് സഖ്യത്തില്‍ കലാപരിശീലന പരിപാടികള്‍ നടത്തും. നാടകം, അഭിനയ പരിശീലനങ്ങള്‍ക്കാണു മുന്‍ഗണന. കല്ലാര്‍ അനശ്വര സഖ്യത്തില്‍ പ്രകൃതിപഠനക്യാംപ്, പ്രകൃതിപഠനയാത്ര എന്നിവ ഉണ്ടാകും. തോട്ടുമുക്ക് ബാപ്പുജി സഖ്യത്തില്‍ തൊഴിലധിഷ്ഠിത ക്ളാസുകള്‍ ഉണ്ടാകുമെന്നു ശാഖാ സഹകാരി വിതുര ഷഫീക്ക് അറിയിച്ചു.

Saturday, March 31, 2012

ഞാനും മരവും: കൊല്ലായില്‍ എസ്എന്‍ യുപിഎസിന് ഒന്നാം സ്ഥാനം


പാലോട്. അഖില കേരള ബാലജനസഖ്യത്തിന്റെ 'ഭൂമിക്കായി ഒരു വര്‍ഷം പദ്ധതിയുടെ ഭാഗമായി പാലോട് യൂണിയന്‍ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ നടപ്പിലാക്കിയ 'ഞാനും മരവും മല്‍സരത്തില്‍ കൊല്ലായില്‍  എസ്എന്‍ യുപിഎസ് ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. പെരിങ്ങമ്മല ഗവ. യുപിഎസിനാണു രണ്ടാം സ്ഥാനം. പാലുവള്ളി സെന്റ് ജോസഫ് യുപിഎസ്, നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂള്‍, മടത്തറ കാണി ഗവ. ഹൈസ്കൂള്‍ എന്നിവ  പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹമായി.

പദ്ധതി നടപ്പിലാക്കിയ 12 സ്കൂളുകളില്‍ നിന്നാണ് അഞ്ചു സ്കൂളുകളെ തിരഞ്ഞെടുത്തത്. വനം വകുപ്പിന്റെ സഹായത്തോടെ സ്കൂള്‍ വളപ്പിന് അനുയോജ്യമായ  അഞ്ചു മരത്തൈകള്‍ നല്‍കുകയും അതിനെ  കാര്യക്ഷമമായി വളര്‍ത്തിയെടുക്കുകയും അനുബന്ധ പരിപാടികള്‍ നടത്തി പ്രകൃതി സംരക്ഷണ സന്ദേശം നല്‍കുക എന്നതുമായിരുന്നു പദ്ധതി. കഴിഞ്ഞ ജൂലൈ മാസത്തിലാണു പദ്ധതി ആരംഭിച്ചത്. ഒന്നാം സ്ഥാനത്തു വന്ന കൊല്ലായില്‍ എസ്എന്‍ യുപിഎസില്‍ അഞ്ചു മരത്തൈകളെയും കാര്യക്ഷമമായി വളര്‍ത്തിയെടുത്തു.

മരത്തൈകള്‍ക്കു ചുറ്റും  കല്ലുകള്‍കൊണ്ടു തടം നിര്‍മിച്ചു ശക്തമായ സംരക്ഷണം തീര്‍ക്കുന്നതിനും പ്രതിമാസ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനും ശ്രദ്ധിച്ചു. പരിസ്ഥിതി സംരക്ഷണ പരിപാടികളും അനുബന്ധമായി നടത്തി. ഇത്തരം അധിക പ്രവര്‍ത്തനങ്ങളാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. പെരിങ്ങമ്മല ഗവ. യുപിഎസിലും അഞ്ചു
മരത്തൈകളും വളര്‍ത്തിയെടുത്തു മല്‍സരത്തോട്   അതീവ താല്‍പര്യമാണു കാട്ടിയത്.

മല്‍സരത്തെ ഗൌരവമായിക്കണ്ടു മരത്തൈകളെ വളര്‍ത്തിയെടുക്കാന്‍ താല്‍പര്യം കാട്ടിയ മടത്തറ എച്ച്എസ്, പാലുവള്ളി യുപിഎസ്,  നന്ദിയോട് ഹരിശ്രീ സ്കൂള്‍ എന്നിവയ്ക്കു പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. ബാലജനസഖ്യത്തിന്റെ അവധിക്കാല ക്യാംപില്‍ സ്കൂളുകള്‍ക്കു ട്രോഫികള്‍ വിതരണം ചെയ്യും.

Saturday, March 10, 2012

വിതുരയില്‍ പരിസ്ഥിതി സെമിനാറും പഠനയാത്രയും നടത്തി


കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ഡവലപ്മെന്റിന്റെയും വിതുര നവജ്യോതി സിഎഫ്സിഡിയുടെയും ബാലജനസഖ്യം വിതുര യൂണിയന്റെയും നേതൃത്വത്തില്‍ വിതുര നാരകത്തിന്‍കാലയില്‍ വച്ചു ദ്വിദിന പരിസ്ഥിതി ബോധവല്‍ക്കരണ സെമിനാറും പഠനയാത്രയും നടത്തി.  വെള്ളനാട് ബ്ളോക്ക് പഞ്ചായത്തംഗം ഒ. ശകുന്തള ഉദ്ഘാടനം ചെയ്തു. വിനായക ഗ്രാമോദ്ധാരണ സമിതി പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ഫീല്‍ഡ്മാനേജരും ബാലജനസഖ്യം സഹകാരിയുമായ എന്‍.ബി.പ്രഭ, ദീപാസീനീസ് എന്നിവര്‍ പ്രസംഗിച്ചു. ഒൌഷധസസസ്യങ്ങളും ഫലവൃക്ഷത്തൈകളും വിതരണം നടത്തി. നെയ്യാര്‍ വന്യജീവികേന്ദ്രത്തിലേക്കു പഠനയാത്രയും നടത്തി.