WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label റസിഡന്റ്‌സ് അസോസിയേഷന്‍. Show all posts
Showing posts with label റസിഡന്റ്‌സ് അസോസിയേഷന്‍. Show all posts

Friday, March 2, 2012

വിതുര റസി. അസോസിയേഷന്‍ വാര്‍ഷികം


വിതുര: വിതുര റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം ഫ്രാറ്റ് വൈസ് പ്രസിഡന്റ് ഇന്ദിരാലയം ഹരിമാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തി ജി.നായര്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് ബി.രാമഭദ്രന്‍ അധ്യക്ഷനായി. സെക്രട്ടറി ജി.മോഹനന്‍, വാര്‍ഡംഗം കെ.ഷീല, ഫ്രാറ്റ് ഖജാന്‍ജി എസ്.സതീശചന്ദ്രന്‍നായര്‍, എന്‍.ഗംഗാധരന്‍നായര്‍, ജി.രമേശ്ചന്ദ്രബാബു, കെ.വിശ്വംഭരന്‍നായര്‍, എന്‍.വിക്രമന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ബി.രാമഭദ്രന്‍ (പ്രസിഡന്റ്), കെ.വിശ്വംഭരന്‍നായര്‍ (സെക്രട്ടറി), കെ.ബൈജുകുമാര്‍ (ഖജാന്‍ജി), എം.കെ.വിജയരാജന്‍ (വൈസ് പ്രസിഡന്റ്), കെ.വിജയകുമാരന്‍നായര്‍ (ജോയിന്റ് സെക്രട്ടറി).

Wednesday, February 29, 2012

റെയ്ഞ്ച് ആപ്പീസ് കവല വ്രിത്തിയാക്കുന്നു.

ഗ്രീന്‍വാലി റെസിഡന്റ്സ് അസോസിയേഷന്‍ പാലോട് റെയ്ഞ്ച് ആപ്പീസ് കവല വ്രിത്തിയാക്കുന്നു.

Monday, February 20, 2012

ഗ്രീന്‍വാലിയുടെ ശുചീകരണം മാതൃകയായി


പാലോട്. ശുചീകരണ പ്രവര്‍ത്തനത്തിനു മാതൃകയായി പാണ്ടിയാന്‍പാറ ഗ്രീന്‍വാലി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാലോട് - പാണ്ടിയാന്‍പാറ റോഡും വനമേഖലയും ശുചീകരണം നടത്തി.  റോഡ്വശത്തും വനത്തിലും  കുമിഞ്ഞുകൂടിയ മാലിന്യം നീക്കി  കത്തിച്ചു. മാലിന്യം തള്ളുന്നതിനെതിരെ ബോര്‍ഡുകളും സ്ഥാപിച്ചു. തുടര്‍ന്നും  പരിസ്ഥിതി മലനീകരണത്തിനെതിരെ  അസോസിയേഷന്‍ ജാഗ്രത പുലര്‍ത്തുമെന്നും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

പാലോട് ഫോറസ്റ്റ് ഗാര്‍ഡ് സ്റ്റേഷനു സമീപം കുമിഞ്ഞുകൂടിയ മാലിന്യം പൊതുജനത്തിന്  ഏറെ ബുദ്ധിമുട്ടും പരിസ്ഥിതിക്കു ദോഷവും  സൃഷ്ടിച്ചിരുന്നു.  അസോസിയേഷന്റെ പ്രവര്‍ത്തനം പൊതുജനത്തിന് ആനുഗ്രഹമായപ്പോള്‍ മികച്ച പരിസ്ഥിതിസ്നേഹ പ്രവര്‍ത്തനം കൂടിയായി.  ഭാരവാഹിkകളായ ബി. അയ്യപ്പന്‍നായര്‍, ഡി. കുട്ടപ്പന്‍നായര്‍, എം.നാഷിദ്, ആര്‍.ഡി. ജയചന്ദ്രന്‍, ആര്‍.എസ്. അരുണ്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളടക്കം അനവധി പേര്‍ പങ്കെടുത്തു.

Sunday, February 19, 2012

ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേഷന്‍


പാലോട്: പാലോട് പാണ്ഡ്യന്‍പാറ കേന്ദ്രമാക്കി ഗ്രീന്‍വാലി എന്ന പേരില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രൂപവത്കരിച്ചു. 60 കുടുംബങ്ങള്‍ അംഗങ്ങളാണ്. ഞായറാഴ്ച രാവിലെ പാലോട് റേഞ്ച് ഓഫീസ് ജങ്ഷനിലെ മാലിന്യ സംസ്‌കരണ പരിപാടി യോടെ ഉദ്ഘാടനം നടത്തും.

ഭാരവാഹികള്‍: ബി.അയ്യപ്പന്‍ (പ്രസിഡന്റ്), ജി. കുട്ടപ്പന്‍ (വൈസ് പ്രസിഡന്റ്), എം. നാഷിദ് (ജനറല്‍ സെക്രട്ടറി), ജയചന്ദ്രന്‍ (ജോ. സെക്രട്ടറി), അരുണ്‍രാജ് (ഖജാന്‍ജി).