WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label TBGRI. Show all posts
Showing posts with label TBGRI. Show all posts

Sunday, December 11, 2011

ഒപ്പണ്‍ ഹൗസില്‍ ശ്രദ്ധേയേമായത്‌ ഇട്ടി അച്ച്യൂതന്‍ സ്‌മാരകം


പാലോട്‌: പതിനായിരങ്ങള്‍ക്ക്‌ ദൃശ്യവിരുന്നൊരുക്കിയ പാലോട്‌ ബൊട്ടാണിക്‌ ഗാര്‍ഡന്റെ ഓപ്പണ്‍ ഹൗസില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായത്‌ വൈദ്യശാസ്‌ത്രകുലപതി ഇട്ടിഅച്ചുതന്‍ ഗാര്‍ഡന്‍. പഠിപ്പുരയും സോപാനവും പിന്നിട്ട്‌ അരുവിയുടെ തീരത്തെ പഴയകാല തറവാടിന്റെ ഉമ്മറക്കോണില്‍ കിഴക്കോട്ട്‌ തിരിച്ചിട്ട കസേരയില്‍ ഇരിക്കുന്ന വിധത്തിലാണ്‌ അദ്ദേഹത്തിന്റെ പ്രതിമ.

മുന്നിലെത്തുന്ന രോഗിയുടെ നാഡിമിടിപ്പ്‌ പരിശോധിക്കാനാണ്‌ ഇട്ടി അച്ചുതന്‍ ഇരിക്കുന്നത്‌്. സന്ദര്‍ശകര്‍ അദ്ദേഹത്തിന്റെ കൈക്കുള്ളിലേക്ക്‌് തങ്ങളുടെ കരങ്ങള്‍ ചേര്‍ത്തു വയ്‌്ക്കുന്നു. അഭൂതപൂര്‍വ്വമായ തിക്കും തിരക്കുമായിരുന്നു ഇട്ടിഅച്ചുതന്‍ ഗാര്‍ഡനില്‍ കണ്ടത്‌.

വീടിനോടു ചേര്‍ന്ന്‌ കൃത്രിമമായാണ്‌ അരുവി ഒരുക്കിയിട്ടുള്ളതെങ്കിലും കാഴ്‌്ചയിലത്‌ യഥാര്‍ത്ഥ അരുവിയെ വെല്ലും. പിച്ചിപ്പൂവോളം മാത്രം വലിപ്പമുള്ള നെയ്യാമ്പല്‍ക്കൂട്ടവും വയമ്പും താഴമ്പൂവും ഉതിര്‍ക്കുന്ന സുഗന്ധമേറ്റ്‌ ആനന്ദനിര്‍വൃതിയടയുകയാണ്‌ സന്ദര്‍ശകര്‍. വീടിനും ചുറ്റും പരിപാലിക്കുന്ന നന്ദ്യാര്‍വട്ടവും തെച്ചി മന്ദാരവും തുളസിയും സമ്മാനിക്കുന്നത്‌ ഗൃഹാതുര സ്‌മരണകളാണ്‌.

പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചേര്‍ത്തലക്കാരനായ പാരമ്പര്യ വൈദ്യന്‍ ഇട്ടിഅച്ചുതന്റെ സ്‌മരണ നിലനിറുത്തുകയാണ്‌ ഈ ഉദ്യാനം. മലയാളലിപി ആദ്യമായി അച്ചടിച്ച ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ എന്ന സസ്യശാസ്‌ത്രത്തിന്റെ രചനയ്‌ക്ക്‌ ഡച്ചുഗവര്‍ണര്‍ വാന്‍ഡീഡിനെ സഹായം നല്‍കിയ വ്യക്‌തിയാണ്‌ ഇദ്ദേഹം. കേരളത്തിലെ മരങ്ങളും സവിശേഷങ്ങളായ ചെടികളും ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും ലോകത്തിനു പരിചയപ്പെടുത്തിയ ഈ മഹാഗ്രന്ഥത്തിന്‌ സഹായംനല്‍കിയനാലുവൈദ്യശ്രേഷ്‌ഠന്മാരുണ്ടെങ്കിലും അവരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. ചിത്രകാരന്‍ കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ സഹായമാണത്രെ പുസ്‌തകത്തില്‍ വരച്ചു ചേര്‍ക്കപ്പെട്ട വിവിധയിനം ഇലകളുടെ രൂപങ്ങള്‍. അഞ്ചു ദിവസത്തെ ഓപ്പണ്‍ഹൗസില്‍ അരലക്ഷത്തോളം പേരാണ്‌ ഇവിടം സന്ദര്‍ശിച്ചതെന്ന്‌ ഗാര്‍ഡന്‍ ഡയറക്‌ടര്‍ ഡോ. പി.ജി. ലത പറഞ്ഞു. ഗവേഷണ കേന്ദ്രങ്ങളില്‍ നടന്നു വരുന്ന പഠനങ്ങളെക്കുറിച്ച്‌് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഓപ്പണ്‍ ഹൗസ്‌ സംഘടിപ്പിക്കുമെന്നും അവര്‍ വിശദമാക്കി.ഓപ്പണ്‍ ഹൗസിന്‌ സമാപനം കുറിച്ചു നടന്ന സെമിനാറില്‍ അഡ്വ. എ. സമ്പത്ത്‌ എം.പി പങ്കെടുത്തു.

സസ്യാഭ നുകരാം കാനനശോഭ കാണാം...


പാലോട്: ചെടികള്‍ പ്രാണികളെ പിടികൂടുമോ ? പിടികൂടുക മാത്രമല്ല എത്ര വലിയ ആരോഗ്യശ്രീമാനെയും അടിതെറ്റിക്കാനും ചില സസ്യങ്ങള്‍ക്ക് കഴിയും. ഒരാളെ പ്രമേഹ രോഗിയാക്കണോ. പനി പിടിപ്പിച്ച് കിടത്തണോ. ഏതിനും നിമിഷനേരം മതി.
നെറ്റി ചുളിക്കുന്നവര്‍ ഉടനേ പാലോട്ടേയ്ക്ക് വന്നോളൂ. ഏഷ്യയിലെ ഏറ്റവും വലിയ സസ്യോദ്യാനമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ അഞ്ചു ദിവസമായി നടന്നു വരുന്ന 'ഓപ്പണ്‍ ഹൌസി'ല്‍ പങ്കെടുക്കുന്നത് പതിനായിരങ്ങളാണ്. കേട്ടറിവു മാത്രമുള്ള വൃക്ഷങ്ങള്‍, അത്യപൂര്‍വ്വമായ ഓര്‍ക്കിഡുകള്‍, ടിഷ്യൂ കള്‍ച്ചര്‍ ചെടികള്‍, ആയൂര്‍വേദമരുന്നുകള്‍ക്കായി ഉപയോഗിക്കുന്ന ചെടികള്‍, ഹോമിയോ മരുന്നുകളില്‍ ചേര്‍ക്കുന്ന വിവിധയിനം ഔഷധങ്ങള്‍ എന്നിവയെല്ലാം നേരില്‍ കാണാം. മാംസഭോജികളായ നിരവധി ചെടികളുമുണ്ട്. പ്രകൃതിദത്ത കുളവും കാവുമൊക്കെ അനുബന്ധമായി ഉണ്ട്.  നൂറ്റാണ്ടു മുമ്പ് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായ 'പാവട്ടത്താളി' എന്ന അത്യപൂര്‍വ്വസസ്യം ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഭൂമുഖത്ത് മറ്റെവിടെയും ഈ ചെടി കാണാനാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
നാലായിരത്തിലേറെ ഇനങ്ങളിലായി അമ്പതിനായിരത്തോളം ചെടികളും വൃക്ഷങ്ങളുമാണ്  ഗാര്‍ഡനില്‍ പരിപാലിക്കപ്പെടുന്നത്. 68 ഇനം അത്യപൂര്‍വ്വ മുളശേഖരവും ഗാര്‍ഡന്റെ പ്രത്യേകതയാണ്.
 ജവഹര്‍ലാല്‍ നെഹ്റു  ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്ന് നാമകരണം ചെയ്യപ്പെട്ട  റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലാദ്യമായാണ്  ഇത്രയേറെ  പൊതുജനപങ്കാളിത്തത്തോടെ ഓപ്പണ്‍ഹൌസ് ഒരുക്കുന്നത്.
സസ്യശാസ്ത്ര ഗവഷേണങ്ങളുടെ വിവിധവശങ്ങള്‍ വിവരിക്കുന്ന പതിനഞ്ചോളം സ്റ്റാളുകളും ഫോട്ടോ എക്സിബിഷനും ഇതിന്റെ ഭാഗമായി  ഗാര്‍ഡനില്‍ സജ്ജീകരിച്ചിട്ടുണ്ട്.ഔഷധ സസ്യങ്ങളും ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകളും വാങ്ങാന്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദര്‍ശകരിലേറെയും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമാണ്.രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ ഇടമുറിയാത്ത സന്ദര്‍ശക പ്രവാഹമാണ്.

ഓപ്പണ്‍ഹൌസ് സമാപിച്ചു


പാലോട്: പാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവന്ന ഓപ്പണ്‍ഹൌസ് സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ അഡ്വ. എ.സമ്പത്ത് എംപി പങ്കെടുത്തു. സസ്യവൈവിധ്യഷ്ഠിത ഗവേഷണ പ്രവര്‍ത്തനങ്ങളുടെ സ്റാളുകള്‍ എംപി സന്ദര്‍ശിച്ചു.

ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ ഡയറക്ടര്‍ ഡോ.പി.ജി.ലത സീനിയര്‍ ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നു. അരലക്ഷത്തോളം പേര്‍ കഴിഞ്ഞ അഞ്ചുദിവസമായി ഓപ്പണ്‍ഹൌസ് സന്ദര്‍ശിച്ചെന്നാണ് കണക്കാക്കുന്നത്. സന്ദര്‍ശകരുടെ അഭിപ്രായം മാനിച്ച് എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള ഓപ്പണ്‍ഹൌസ് നടത്താന്‍സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.




Saturday, December 10, 2011

പാലോട് ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്റെ ഓപ്പണ്‍ ഹൌസ് ഇന്നു സമാപിക്കും



പാലോട്: സസ്യവിസ്മയത്തിന്റെ വിജ്ഞാനലോകം തുറന്ന പാലോട് ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്റെ ഓപ്പണ്‍ ഹൌസ് ഇന്നു സമാപിക്കും. ഇന്നലെയും ഗാര്‍ഡന്‍  ജനസാഗരമായി. പൊതുജനങ്ങള്‍ക്കു വൈവിധ്യ സസ്യങ്ങളുടെ കാഴ്ചകള്‍ കൌതുകമായപ്പോള്‍ വിദ്യാര്‍ഥിസമൂഹത്തിനു പഠനപ്രവര്‍ത്തനങ്ങള്‍ക്ക് അറിവിന്റെ ലോകം തുറന്നു. 4000 ജാതി സസ്യങ്ങളാണ് ഇവിടെ സംരക്ഷിക്കുന്നത്. ഇതില്‍ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ ശേഖരം ശ്രദ്ധേയമാണ്.

ആന്‍ഡമാന്‍ - നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ഇന്ത്യന്‍ ഉപദ്വീപുകളിലും മാത്രമായി കണ്ടുവരുന്ന നാന്നൂറോളം സസ്യങ്ങളാണു ഗാര്‍ഡന്‍ സംരക്ഷിക്കുന്നത്. നൂറ്റാണ്ടിനു മുന്‍പേ അപ്രത്യക്ഷമായെന്നു കരുതിയിരുന്ന 'പാവട്ടത്താളി സസ്യത്തെ ശ്രീലങ്കയില്‍ നിന്നു വീണ്ടും കണ്ടെത്തി ഇവിടെ സംരക്ഷിക്കുന്നു. ഇവയുടെ രണ്ടു ചെടികള്‍ മാത്രമാണ് ഇന്നു  ലോകത്തുള്ളതെന്നു  ശാസ്ത്രജ്ഞര്‍ പറയുന്നു.  ആര്യങ്കാവ് വനത്തില്‍ മാത്രം കണ്ടുവരുന്ന ബിംഗോണിയ 147 വര്‍ഷത്തിനു ശേഷം കണ്ടെത്തി സംരക്ഷിക്കുന്നു.

കൂടാതെ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന  നീലക്കുറിഞ്ഞിയും പതിനേഴു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന മറ്റൊരിനം നീലക്കുറിഞ്ഞിയും ശേഖരത്തിലുണ്ട്. കേരളത്തിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രം കണ്ടുവരുന്ന  അപൂര്‍വ സസ്യങ്ങള്‍,  ആന്‍ഡമാന്‍ പഡോക്ക്, ചൂരല്‍, ഓര്‍ക്കിഡുകള്‍ എന്നിവയും ശേഖരത്തിന്റെ സവിശേഷതകളാണ്.  ഇതിനു പുറമെ 842 ജാതി ഒൌഷധസസ്യങ്ങള്‍, അറുപത്തഞ്ചോളം ബാംബൂസ് നൂറ്റിയിരുപതോളം
പഴവര്‍ഗസസ്യങ്ങള്‍, അലങ്കാരസസ്യങ്ങള്‍, ഇരപിടിയന്‍ സസ്യങ്ങള്‍, കള്ളിച്ചെടികള്‍, വാട്ടര്‍ ചെടികള്‍ അടക്കം തനത് ആവാസവ്യവസ്ഥയില്‍ വളരുന്നതും  മറ്റ് ആവാസവ്യവസ്ഥയില്‍ വളരുന്നതുമായ സസ്യങ്ങളെ  ഗാര്‍ഡന്‍ സംരക്ഷിക്കുന്നു.

സസ്യങ്ങളെ ഉണക്കി സൂക്ഷിക്കുന്ന ഹെര്‍ബേറിയം, ഇട്ടി അച്യുതന്‍ വൈദ്യന്‍ ഗാര്‍ഡന്‍ എന്നിവയൊക്കെ ആകര്‍ഷകമാണ്. 300 ഏക്കറില്‍ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന ബൊട്ടാണിക് ഗാര്‍ഡന്‍ ലോകപ്രശസ്തവും ഏഷ്യയിലെ ഏറ്റവും വലിയ സസ്യസംരക്ഷണ സ്ഥാപനവുമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം ഗാര്‍ഡന്‍ സന്ദര്‍ശിച്ചു.

Friday, December 9, 2011

ദേശീയോദ്യാനത്തില്‍ ഇന്ന് 09-12-2011

Photo By Deepu Palode



Photo by Muhammed Shafi 
Photo By Thanzeer KOchuvila


Shan ReDs 
Anzar Chittoor





ശാസ്ത്രഗവേഷണങ്ങള്‍ മനുഷ്യനന്മയ്ക്കും പുരോഗതിക്കും ഉതകുന്നതാകണം-സ്‌പീക്കര്‍

പാലോട്: ഗവേഷണത്തിലുള്ള കണ്ടെത്തലുകള്‍ രഹസ്യമാക്കി വെയ്ക്കാനുള്ളതല്ലെന്നും സാധാരണക്കാരില്‍ എത്തിച്ച് രാജ്യത്തിന്റെ വികസനത്തിനായി അവ പ്രയോജനപ്പെടുത്തണമെന്നും സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ദേശീയ സസ്യോദ്യാനത്തിലെ ഓപ്പണ്‍ഹൗസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ബി.ജി.ആര്‍.ഐ.യുടെ പേര് ജവഹര്‍ലാല്‍ നെഹ്‌റു ടോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്ന് ചടങ്ങില്‍ പുനര്‍നാമകരണം ചെയ്തു.

സമ്മേളനത്തില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ്​പ്രസിഡന്റ് ഡോ. വി.എന്‍. രാജശേഖരന്‍പിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.സി. ശശിധര്‍ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, ടി.ബി.ജി.ആര്‍.ഐ. ഡയറക്ടര്‍ പി.ജി. ലത, ഡോ. രാജശേഖരന്‍, ബ്ലോക്ക് അംഗം ബി. പവിത്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാപനത്തിലെ 40,000ലധികം സസ്യങ്ങളെ പരിചയപ്പെടാനും ഗവേഷണ നേട്ടങ്ങള്‍ സാധാരണക്കാരന് അടുത്തറിയുന്നതിനുമായി ആരംഭിച്ച ഓപ്പണ്‍ഹൗസ് 10ന് സമാപിക്കും. എല്ലാദിവസവും 9 മുതല്‍ 3 വരെ പ്രവേശനം സൗജന്യമാണ്.

Thursday, December 8, 2011

ദേശീയോദ്യാനത്തില്‍ ഇന്ന്

സയന്‍സ് ഇനിഷ്യേറ്റീവ് പ്രവര്‍ത്തകര്‍ പാലോട്ട്


പാലോട് (തിരുവനന്തപുരം)-ഹരിപ്പാട് സബ് ജില്ലയിലെ അപ്പര്‍ പ്രൈമറി ശാസ്ത്രാദ്ധ്യാപകരുടെ കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവിന്റെഇരുപതോളം പ്രവര്‍ത്തകരടങ്ങുന്ന അദ്ധ്യാപക സംഘം പാലോട്ട് ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് സന്ദര്‍ശിച്ചു. ഓര്‍ക്കിഡുകളും മുളകളും ഔഷധ സസ്യങ്ങളും നിറഞ്ഞ വൈവിദ്ധ്യമാര്‍ന്ന സസ്യ സമ്പത്തിനെനേരിട്ടറിയാന്‍ സന്ദര്‍ശനം ഏറെ സഹായിച്ചതായി സംഘാംഗങ്ങള്‍ സയന്‍ഷ്യയോട് പറഞ്ഞു.സംഘം വൈകിട്ട് 6 മണിയോടുകൂടി ഹരിപ്പാട്ട് തിരിച്ചെത്തി.



നമ്മുടെ സ്നേഹിതര്‍ പകര്‍ത്തിയ ഓപ്പണ്‍ഹൌസ് ദൃശ്യങ്ങള്‍
Photo by Ajesh on 08-12-2011

Photo By Nahas on 08-12-2011
Photo By Shuhaib suhair on 08-12-2011

Photo By Ajmal on 08-12-2011


ഓപ്പണ്‍ഹൗസ് സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.

സസ്യലോകത്തിന്റെ അത്ഭുതങ്ങളിലേക്ക് വെളിച്ചം പകരുന്ന ഓപ്പണ്‍ഹൗസ്- 2011 ബുധനാഴ്ച ഉച്ചക്ക് മൂന്നുമണിക്ക്  ബഹു. നിയമസഭാ  സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ഉദ്യാനാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ശ്രീ കെ.സി. ശശിധര്‍  (ജനറല്‍ മനേജര്‍ നബാര്‍ഡ്), ശ്രീമതി പി. വത്സല (പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ. ബി പവിത്രകുമാര്‍ (ബ്ലോക്ക് പഞ്ചായത്ത് അംഗം) എന്നിവര്‍ പെങ്കെടുത്തു. പ്രൊഫ. ഡോ. രജശേ ഖരന്‍ പിള്ള (എക്സി. വൈസ് പ്രസിഡന്റ്  - കെ.എസ്.സി എസ്. ടി. ഇ.) അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ടി.ബി.ജി.ആര്‍.ഐ ഡയറക്ടര്‍ ഡോ. പി.ജി. ലത സ്വാഗതം ആശംസിച്ചു.

വിവിധതരം കായ്കളുടെയും വിത്തുകളുടെയും പ്രദര്‍ശനം, മൂവായിരത്തിലധികം ചെടികളുടെ വര്‍ണപ്പകിട്ടാര്‍ന്ന ലോകം എന്നിവയും കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. മൗറീഷ്യന്‍ ഓറഞ്ച്, റോസറ്റ, ഹവായ് ഓറഞ്ച്, അഗ്‌നിഹോത്രി തുടങ്ങിയവയും വിവിധയിനം വാഴകളും ഔഷധസസ്യങ്ങളും വില്പനയ്ക്കുണ്ട്.
നാള്‍ക്കുനാള്‍ തിരക്കേറി വരുന്ന ഓപ്പണ്‍ ഹൌസ് വന്‍ വിഅയമകും എന്ന പ്രതീക്ഷ്യിലാണു അധികൃതരും നാട്ടുകാരും. 

Wednesday, December 7, 2011

ഓപ്പണ്‍ഹൗസ് തുടങ്ങി: ദേശീയ സസ്യഉദ്യാനത്തിലേക്ക് വന്‍തിരക്ക്

പാലോട്: സസ്യശാസ്ത്രരംഗത്ത് ടി.ബി.ജി.ആര്‍.ഐ. നടത്തിയ സസ്യസംരക്ഷണ കര്‍മ പരിപാടികളും ഗവേഷണ പ്രവര്‍ത്തനങ്ങളും സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനായി തുടങ്ങിയ ഓപ്പണ്‍ ഹൗസ്- 2011ല്‍ സന്ദര്‍ശകരുടെ വന്‍തിരക്ക്. ആദ്യദിവസമായ ചൊവ്വാഴ്ച തന്നെ രണ്ടായിരത്തിലധികം പേര്‍ ദേശീയ സസ്യ ഉദ്യാനത്തിലെത്തി.

നശിച്ചുകൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെപ്പറ്റിയുള്ള 'സസ്യസംസ്‌കൃതി', ഇലകളില്‍ ഭീമനായ ആനത്താമര, ആരോഗ്യപച്ച, പുരാണകാലത്തിന്റെ പിന്‍മുറക്കാരനായ ശിംശിപാ വൃക്ഷം, സസ്യലോകത്തെ കേമനായ ഇരപിടിയന്‍ മരം എന്നിവയെല്ലാമാണ് ഓപ്പണ്‍ ഹൗസിന്റെ പ്രത്യേകതകള്‍. ശാസ്ത്രരംഗത്തേക്ക് വെളിച്ചം വീശുന്ന നിരവധി സ്റ്റാളുകള്‍, കൂടാതെ ഫോട്ടോ എക്‌സിബിഷന്‍, നാട്ടറിവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളുടെ പ്രകാശനം എന്നിവയും ശ്രദ്ധേയമാണ്.

വിവിധതരം കായ്കളുടെയും വിത്തുകളുടെയും പ്രദര്‍ശനം, മൂവായിരത്തിലധികം ചെടികളുടെ വര്‍ണപ്പകിട്ടാര്‍ന്ന ലോകം എന്നിവയും കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. മൗറീഷ്യന്‍ ഓറഞ്ച്, റോസറ്റ, ഹവായ് ഓറഞ്ച്, അഗ്‌നിഹോത്രി തുടങ്ങിയവയും വിവിധയിനം വാഴകളും ഔഷധസസ്യങ്ങളും വില്പനയ്ക്കുണ്ട്.

'കാഴ്ചകള്‍ കണ്ട് മടങ്ങുമ്പോള്‍ ഞാന്‍ കണ്ട ബൊട്ടാണിക് ഗാര്‍ഡന്‍' എന്ന വിഷയത്തില്‍ ചായക്കൂട്ടുകള്‍ കൊണ്ട് അവരുടെ ഭാവനകള്‍ വരയ്ക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

സസ്യലോകത്തിന്റെ അത്ഭുതങ്ങളിലേക്ക് വെളിച്ചം പകരുന്ന ഓപ്പണ്‍ഹൗസ്- 2011 ബുധനാഴ്ച മൂന്നുമണിക്ക് ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എ.സമ്പത്ത് എം.പി., കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.