WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label ശബരിമല. Show all posts
Showing posts with label ശബരിമല. Show all posts

Friday, December 2, 2011

ശബരിമലയിലേക്ക് കാല്‍നടയായി 61 പേര്‍


വിതുര: വിതുരയില്‍ നിന്ന് 61 പേര്‍ കാല്‍നടയായി ശബരിമലയിലേക്ക് വ്യാഴാഴ്ച പുറപ്പെട്ടു. എരുമേലി വഴി മലയിലെത്താനുള്ള 250 ഓളം കിലോമീറ്ററും ഇവര്‍ നടന്നുതന്നെ താണ്ടും. ഒമ്പതുവയസായ രണ്ട് ബാലന്മാര്‍ മുതല്‍ 75 വയസ്സായ അയ്യപ്പന്‍ വരെ 61 പേരാണ് യാത്രസംഘത്തില്‍. എട്ടുവര്‍ഷം മുമ്പ് ഒരാള്‍ തുടങ്ങിയ യാത്ര പിറ്റേവര്‍ഷം നാലും അതിനുശേഷം ഏഴും പേരായി ഒടുവില്‍ 61ല്‍ എത്തിനില്‍ക്കുന്നു.

വിതുര മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നാണ് എല്ലാവര്‍ഷവും കാല്‍നടയാത്രാസംഘം യാത്ര തിരിക്കുന്നത്. ദിവസവും ശരാശരി 30 കിലോമീറ്ററിനുമേല്‍ നടക്കും. ഏഴുദിവസമെടുക്കും ശബരിമലയിലെത്താന്‍. ഇടത്താവളങ്ങളിലാണ് വിശ്രമം.

വിതുര ശിവന്‍കോവില്‍ ജങ്ഷനിലെ രതീഷ് ആണ് ആദ്യവര്‍ഷം ഒറ്റയ്ക്ക് ശബരിമലയ്ക്ക് നടന്നുപോയത്. വെയിലും മഴയും കാട്ടുമൃഗങ്ങളും കാലുവേദനയും ഒക്കെയുണ്ടെങ്കിലും ഓരോ വര്‍ഷവും അയ്യപ്പന്മാരുടെ എണ്ണം കൂടിവരികയാണ്.

Thursday, November 24, 2011

പാലോട് - പമ്പ ബസ് സര്‍വീസ് വേണമെന്ന് ഡ്രൈവേഴ്സ് യൂണിയന്‍


പാലോട്: ശബരിമല തീര്‍ഥാടകരുടെ സൌകര്യാര്‍ഥം കെഎസ്ആര്‍ടിസി പാലോട് ഡിപ്പോയില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട്  ഡ്രൈവേഴ്സ് യൂണിയന്‍ പാലോട് യൂണിറ്റ് മന്ത്രി വി.എസ്. ശിവകുമാറിനു നിവേദനം നല്‍കി. ആവശ്യം ഉടന്‍ പരിഗണിക്കാമെന്നു മന്ത്രി ഉറപ്പു നല്‍കിയതായി ഭരവാഹികള്‍ അറിയിച്ചു.

Saturday, November 19, 2011

ഇനി ശരണ മന്ത്രത്തിന്റെ നാളുകള്‍


വിതുര: ക്ഷേത്രങ്ങളെ ശരണ മന്ത്രങ്ങളാല്‍ മുഖരിതമാക്കി മണ്ഡലമകര വിളക്ക് ഉല്‍സവം ആരംഭിച്ചു. മകരവിളക്കു ദിനത്തില്‍ സമാപിക്കും. വൃശ്ചികമാസം പിറന്നതോടെ ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്കും വര്‍ധിച്ചു. ശബരിമല തീര്‍ഥാടനം, വിശേഷാല്‍പൂജകള്‍, അന്നദാനം, ഭക്തിഗാനസുധ, കെട്ടുനിറക്കല്‍ കഞ്ഞിസദ്യ, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

വിതുര മഹാദേവര്‍ക്ഷേത്രം, ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചായം ഭദ്രകാളി ക്ഷേത്രം, വിതുര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പരപ്പാറ കുളമാന്‍കോട്ദേവീ ക്ഷേത്രം, മരുതുംമൂട് പഞ്ചമി ദേവീ ക്ഷേത്രം, വാളേങ്കി ധര്‍മശാസ്താ ക്ഷേത്രം, ചെറ്റച്ചല്‍ മേലാംകോട് ദേവീക്ഷേത്രം, പുലിക്കുഴി ആയിരവില്ലി ശിവഭദ്രകാളി ക്ഷേത്രം, തൊളിക്കോട് ആടാംമൂഴി മേക്കുംകര ബാലഭദ്ര ദേവീക്ഷേത്രം, പനക്കോട് പുള്ളിക്കോണം ആയിരവില്ലി ക്ഷേത്രം, മക്കി ധര്‍മശാസ്താ ക്ഷേത്രം, മരുതാമല ഗണപതി ക്ഷേത്രം, ബോണക്കാട് അയ്യപ്പസ്വാമി ക്ഷേത്രം, കല്ലാര്‍ മാരിയമ്മന്‍ ക്ഷേത്രം, മലയടി ധര്‍മശാസ്താ ക്ഷേത്രം, വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ മണ്ഡലചിറപ്പ് ഉല്‍സവം ആരംഭിച്ചു.


മണ്ഡല - മകരവിളക്ക് ഉല്‍സവം ആരംഭിച്ചു

വിതുര: ക്ഷേത്രങ്ങളെ ശരണമന്ത്രങ്ങളാല്‍ മുഖരിതമാക്കി മണ്ഡല - മകരവിളക്ക് ഉല്‍സവം ആരംഭിച്ചു. മകരവിളക്ക് ദിനത്തില്‍ സമാപിക്കും. ശബരിമല തീര്‍ഥാടനം, വിശേഷാല്‍ പൂജകള്‍, അന്നദാനം, ഭക്തിഗാനസുധ, കെട്ടുനിറയ്ക്കല്‍, കഞ്ഞിസദ്യ, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വിതുര മഹാദേവര്‍ ക്ഷേത്രം, ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചായം ഭദ്രകാളിക്ഷേത്രം, വിതുര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പരപ്പാറ കുളമാന്‍കോട് ദേവീക്ഷേത്രം, ചെറ്റച്ചല്‍ മേലാംകോട് ദേവീക്ഷേത്രം, പുലിക്കുഴി ആയിരവില്ലി ശിവഭദ്രകാളി ക്ഷേത്രം, തൊളിക്കോട് ആടാംമൂഴി മേക്കുംകര ബാലഭദ്രാദേവിക്ഷേത്രം, പനക്കോട് പുള്ളിക്കോണം ആയിരവില്ലി ക്ഷേത്രം, മക്കി ധര്‍മശാസ്താക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രത്യേക പൂജകള്‍ നടക്കും.

വിതുര-പമ്പ സര്‍വീസ് ആരംഭിക്കണം


വിതുര: തൊളിക്കോട്, വിതുര മേഖലയിലെ അയ്യപ്പഭക്തരുടെ യാത്രാസൌകര്യം മുന്‍നിര്‍ത്തി വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു ശബരിമലയിലേക്കു ബസ് സര്‍വീസ് ആരംഭിക്കണമെന്നു ബിജെപി വിതുര പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.  പമ്പയിലേക്ക് എല്ലാദിവസവും സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് അയ്യപ്പസേവാ സമിതി മന്ത്രിക്കു നിവേദനം നല്‍കി.


Friday, November 18, 2011

ക്ഷേത്രങ്ങളില്‍ തിരക്ക്: മണ്ഡലകാലത്തിനു തുടക്കം


പാലോട്: ഗ്രാമങ്ങളെ ശരണംവിളികളാലും അയ്യപ്പസ്തുതികളാലും  മുഖരിതമാക്കി മണ്ഡലകാലത്തിനു തുടക്കമായി. ക്ഷേത്രങ്ങളില്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്.  ഭക്തര്‍ നേര്‍ച്ചയായി നടത്തുന്ന 41 ദിന വിളക്കുല്‍സവത്തിനും മകരവിളക്ക് ഉല്‍സവത്തിനും ക്ഷേത്രങ്ങളില്‍ തുടക്കം കുറിച്ചു. പുരാതനവും പ്രസിദ്ധ ശാസ്താ ക്ഷേത്രങ്ങളിലൊന്നുമായ നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മശാസാതാ ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനത്തിനും മാലയിടലിനും പുലര്‍ച്ചെ തന്നെ വന്‍ തിരക്ക് അനുഭവപ്പെട്ടു.

ഇരുമുടിക്കെട്ട് നിറയ്ക്കലിനും  ഭക്തര്‍ എത്തുന്നു. മേഖലയിലെ മറ്റു ക്ഷേത്രങ്ങളായ ആലമ്പാറ ദേവീക്ഷേത്രം, കള്ളിപ്പാറ ആയിരവില്ലി ക്ഷേത്രം, നന്ദിയോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പച്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാലോട് ഉമാമഹേശ്വര ക്ഷേത്രം, ഇടിഞ്ഞാര്‍ ശിവക്ഷേത്രം, ഇടിഞ്ഞാര്‍ നാഗ രാജ ക്ഷേത്രം, വെമ്പില്‍ മണലയം ശിവക്ഷേത്രം, മൈലമൂട് കോട്ടയപ്പന്‍കാവ് ക്ഷേത്രം, മീന്‍മൂട് ഉമാമഹേശ്വര ക്ഷേത്രം, വലിയതാന്നിമൂട് മഹാദേവര്‍ ക്ഷേത്രം അടക്കമുള്ള മിക്ക ക്ഷേത്രങ്ങളിലും മണ്ഡലച്ചിറപ്പ് ഉല്‍സവത്തിനു തുടക്കം കുറിച്ചു.

Wednesday, November 16, 2011

മണ്ഡല മകരവിളക്ക് ഉല്‍സവം നാളെ ആരംഭിക്കും


വിതുര: മണ്ഡല മകരവിളക്ക് ഉല്‍സവത്തിനു നാളെ കൊടി ഉയരും. ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മണ്ഡലചിറപ്പ് ഉല്‍സവത്തിന്‍െറ ഭാഗമായി ഭാഗവതപാരായണം, വിശേഷാല്‍പൂജകള്‍, ഭക്തിഗാനസുധ, കഞ്ഞിസദ്യ എന്നിവ ഉണ്ടാകും. മേല്‍ശാന്തി രഞ്ജിത് പോറ്റി നേതൃത്വം നല്‍കും. ചായം ഭദ്രകാളിക്ഷേത്രം, വിതുര മഹാദേവര്‍ക്ഷേത്രം, കുളമാന്‍കോട് ദേവീക്ഷേത്രം, ചെറ്റച്ചല്‍ മേലാംകോട് ദേവീക്ഷേത്രം, ചായം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, തൊളിക്കോട് ആടാംമൂഴി ബാലഭദ്രദേവീക്ഷേത്രം, പുലിക്കുഴി ആയിരവില്ലി ശിവഭദ്രകാളിക്ഷേത്രം, കല്ലാര്‍ മാരിയമ്മന്‍ക്ഷേത്രം, മരുതാമല ഗണപതിക്ഷേത്രം, മക്കി ധര്‍മശാസ്താക്ഷേത്രം, ബോണക്കാട് അയ്യപ്പക്ഷേത്രം, മേമല കരുങ്കാളിഅമ്മദേവിക്ഷേത്രം, വിതുര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തേവിയാരുകുന്ന് ക്ഷേത്രം, ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളിലും മണ്ഡലവിളക്ക് ഉല്‍സവം ഉണ്ടാകും. ക്ഷേത്രങ്ങളില്‍നിന്ന് ശബരിമല തീര്‍ഥാടനവും സംഘടിപ്പിച്ചിട്ടുണ്ട്.