WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Showing posts with label കാലാവസ്ഥ. Show all posts
Showing posts with label കാലാവസ്ഥ. Show all posts

Sunday, April 13, 2014

കാറ്റ്: വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിച്ചു; കൃഷിയും വീടും നഷ്ടമായവര്‍ നിരവധി

വിതുര: വെള്ളിയാഴ്ച വൈകീട്ട് വീശിയ കാറ്റില്‍ മരങ്ങള്‍വീണ് തകര്‍ന്ന വൈദ്യുതി ബന്ധം തൊളിക്കോട്, വിതുര പഞ്ചായത്തുകളില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച രാത്രി മുഴുവന്‍ വൈദ്യുതിയില്ലാതിരുന്ന വിതുര ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് വൈദ്യുതി നല്‍കാന്‍ കഴിഞ്ഞത്. മൂന്ന് പോസ്റ്റുകളാണ് ഇവിടെമാത്രം തകര്‍ന്നതെന്ന് കെ.എസ്.ഇ.ബി. എ.ഇ. അറിയിച്ചു. ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനമൊരുക്കാത്തത് പ്രതിഷേധത്തിനും വഴിവെച്ചു.
തൊളിക്കോട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ കരിപ്പാലം, തേവിയാരുകുന്ന്, ഒന്നാംപാലം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കീഴിലാണ് ഏറെ നാശനഷ്ടമുണ്ടായത്.
നൂറുകണക്കിന് വാഴകളും റബ്ബര്‍ മരങ്ങളും പ്ലാവ്, മാവ് തുടങ്ങിയവയും നിലംപതിച്ചിട്ടുണ്ട്. കൃഷി സജീവമായ വിതുര ചായം ഏലായില്‍ രവീന്ദ്രന്‍നായര്‍, ആശ, ശശിധരന്‍ നായര്‍ തുടങ്ങിയവരുടെ നൂറുകണക്കിന് കുലച്ച ഏത്തവാഴകളാണ് കാറ്റില്‍വീണത്. കഴിഞ്ഞ കൊല്ലത്തെ പ്രകൃതിക്ഷോഭത്തിന്റെ നഷ്ടപരിഹാരംപോലും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ചായത്തെ കര്‍ഷകര്‍ പറയുന്നു.
തൊളിക്കോട് പഞ്ചായത്തിലെ പുളിമൂട് വാര്‍ഡില്‍ നാല് വീടുകള്‍ തകര്‍ന്നതായി വാര്‍ഡംഗം തോട്ടുമുക്ക് അന്‍സര്‍ അറിയിച്ചു. പൊന്‍പാറ മോഹനന്‍, രാജേന്ദ്രന്‍, ത്യാഗരാജന്‍, വെട്ടയില്‍ മീന എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഓഫീസുകള്‍ അവധിയായതിനാല്‍ റവന്യൂ ഉദ്യോഗസ്ഥരെ േഫാണ്‍ ചെയ്താണ് പലരും പരാതി അറിയിച്ചത്. 

Monday, June 11, 2012

ഇടവപ്പാതി കനിയുന്നില്ല:കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു


വിതുര. ഇടവ മാസം അവസാനിക്കാറായിട്ടും ശക്തമായി മഴ പെയ്യാത്തതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. അതികഠിനമായ ചൂടുമൂലം നീരുറവകളും നീര്‍ച്ചാലുകളും മറ്റും മാസങ്ങളായി വറ്റിവരണ്ടു കിടക്കുകയാണ്. ഭൂരിഭാഗം കിണറുകളില്‍നിന്നും ജലം അപ്രത്യക്ഷമായി കഴിഞ്ഞു. നദികളിലും ജലനിരപ്പു ഗണ്യമായി കുറഞ്ഞു. ഇടയ്ക്കു വേനല്‍മഴ പെയ്തെങ്കിലും ജലക്ഷാമത്തിനു പരിഹാരമായില്ല. തുലാമാസത്തിലാണു ശക്തമായ മഴ പെയ്തത്. തുലാവര്‍ഷം കഴിഞ്ഞിട്ട് ആറുമാസം പിന്നിട്ടെങ്കിലും മഴ കനിയാത്തതു കര്‍ഷകര്‍ക്കും മറ്റും കനത്ത ആഘാതമായിരിക്കുകയാണ്.

വേനല്‍ച്ചൂടിന്‍െറ തീഷ്ണത മൂലം കൃഷികളും മറ്റും വ്യാപകമായി ഉണങ്ങി നശിച്ചു. കടുത്ത വേനല്‍ കര്‍ഷകര്‍ക്കു കനത്ത നാശനഷ്ടമാണു വിതച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇക്കുറി ചൂടിന്‍െറ തീവ്രത വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു. വെള്ളം ലഭ്യമല്ലാത്തതുമൂലം മിക്കവര്‍ക്കും കൃഷിയിറക്കാനും സാധിച്ചിട്ടില്ല. എങ്ങും ചൂടിന്‍െറ തീവ്രതയും ജലക്ഷാമവുമാണു ചര്‍ച്ചാവിഷയം. ചൂടു ക്രമാതീതമായി ഉയര്‍ന്നതോടെ വൈദ്യുതി ഉപഭോഗവും ഗണ്യമായി വര്‍ധിച്ചു. ഫാന്‍, എസി വില്‍പനയും കുത്തനെ കൂടി. ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി.

സൂര്യാഘാതമേറ്റു പൊള്ളലേറ്റ സംഭവവും, പശുക്കള്‍ കുഴഞ്ഞുവീണ സംഭവവും ഉണ്ടായി. കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നു ചില പഞ്ചായത്തുകളില്‍ ടാങ്കര്‍ലോറികളില്‍ ശുദ്ധജല വിതരണം നടത്തിയെങ്കിലും ഒരാഴ്ച പിന്നിട്ടപ്പോള്‍ നിര്‍ത്തി. നദിയില്‍
ജലനിരപ്പു താഴ്ന്നതു കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മിക്ക പ്രദേശത്തും ഡാമുകളില്‍നിന്നും മറ്റും ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം ശേഖരിച്ചാണ് ഉപയോഗിക്കുന്നത്. വിതുര പഞ്ചായത്തിലെ പോറ്റിക്കുന്ന്, ആറ്റിന്‍പുറം, ലക്ഷംവീട്, തൊളിക്കോട് പഞ്ചായത്തിലെ ഉണ്ടപ്പാറ, തേക്കുംമൂട്, പച്ചമല പ്രദേശത്തുകാര്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്.

പ്രദേശത്തെ എല്ലാ ജലസ്രോതസുകളും വറ്റിവരണ്ടിട്ടിട്ടു മാസങ്ങളായി. പൈപ്പുജല വിതരണം കൂടി അടിക്കടി തടസ്സപ്പെട്ടതു ഗ്രാമവാസികള്‍ക്ക് ആഘാതമായി. കിലോമീറ്ററുകളോളം നടന്നു നദിയില്‍നിന്നു ജലം ശേഖരിച്ചുകൊണ്ടുവന്ന് ഉപയോഗിക്കേണ്ട സ്ഥിതിയാണു നിലവില്‍. അനിയന്ത്രിതമായ മണലൂറ്റുമൂലം വാമനപുരം നദി വറ്റിവരണ്ടു. നദിയുടെ മിക്കഭാഗത്തും മണല്‍കുഴികളില്‍ മലിനജലം കെട്ടിക്കിടക്കുകയാണ്. നീരൊഴുക്കു ഗണ്യമായി കുറഞ്ഞതോടെ നദിയുടെ ചില ഭാഗങ്ങള്‍ നിശ്ചലമായി കിടക്കുന്നു. ജലക്ഷാമം അതിരൂക്ഷമായതോടെ നദിയിലെ മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയാണെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു.

കല്ലാറിലേക്കു വനത്തില്‍നിന്ന് ഒഴുകിയെത്തിയിരുന്ന വെള്ളച്ചാട്ടങ്ങളും മെലിഞ്ഞുണങ്ങി. ചില വെള്ളച്ചാട്ടങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. ആദിവാസിമേഖലയിലെ സ്ഥിതിയും വിഭിന്നമല്ല. പേപ്പാറ ഡാമിലും ജലനിരപ്പു കുറഞ്ഞു. വനാന്തരങ്ങളിലും ചൂടു വ്യാപിച്ചതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ശല്യം തുടങ്ങി. വനത്തിലും കഠിനമായ ജലക്ഷാമം നേരിടുന്നതായി ആദിവാസികള്‍ പറഞ്ഞു. പേപ്പാറ ഡാമില്‍ വെള്ളം കുടിക്കാന്‍ എത്തുന്ന ആനകളുടെ എണ്ണവും വര്‍ധിച്ചു. ജൂണ്‍ മാസം പകുതിയാകുമ്പോഴെങ്കിലും മഴ തിമര്‍ത്തുപെയ്യുമെന്ന പ്രതീക്ഷയില്‍ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണു കര്‍ഷകരും മറ്റും.

Saturday, May 12, 2012

ഇടിമിന്നലും കാറ്റും വിതുരയില്‍ കനത്ത നാശംവിതച്ചു

വിതുര.തീഷ്ണമായ മേടച്ചൂടിനു ശമനമേകി ഇന്നലെ ഉച്ചയ്ക്കുശേഷം തിമര്‍ത്തുപെയ്ത മഴയ്ക്കൊപ്പമുണ്ടായ കനത്ത കാറ്റും ശക്തമായ ഇടിമിന്നലും വിതുര- തൊളിക്കോട് പഞ്ചായത്തുകളില്‍ കനത്ത നാശം വിതച്ചു. വീശിയടിച്ച കാറ്റിനെ തുടര്‍ന്ന് എസ്റ്റേറ്റുകളിലും വിളകളിലുമായി അനവധി റബര്‍മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു. വാഴക്കൃഷിയും നശിച്ചു. കര്‍ഷകര്‍ക്കും മറ്റും  പതിനായിരക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

മരങ്ങള്‍ ഒടിഞ്ഞുവീണ് മൂന്നു വീടുകള്‍ക്കു കേടുപാടുണ്ടായി. മിന്നലേറ്റ് അനവധി ടിവി സെറ്റുകളും ടെലിഫോണുകളും  ഇലക്ട്രിക് ഉപകരണങ്ങളും കേടായി. ഇടിമിന്നല്‍ മണിക്കൂറുകളോളം തുടര്‍ന്നു. മിന്നലിന്റെ അതിപ്രസരത്തില്‍ കേബിള്‍ ശൃംഖലകള്‍ക്കു നാശനഷ്ടമുണ്ടായി. മരച്ചില്ലകള്‍ വീണ് വൈദ്യുതിലൈനുകളും തകര്‍ന്നു. മഴയെ തുടര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

Wednesday, April 25, 2012

ഒരിക്കല്‍ നിറഞ്ഞും ഒരിക്കല്‍ മെലിഞ്ഞും

വേനല്‍ മീഴയില്‍ വീണ്ടും ജീവന്‍ വച്ച വാമനപുരം നദി. ചെല്ലഞ്ചി കടവില്‍ നിന്നും ബിബിന്‍ കെ.എസ് പകര്‍ത്തിയ ചിത്രം

Add caption

Sunday, April 22, 2012

ശക്തമായ കാറ്റില്‍ മരംവീണ് വീടുകള്‍ തകര്‍ന്നു

പാങ്ങോട്: ശക്തമായ കാറ്റില്‍ കല്ലറ, പാങ്ങോട്, ഭരതന്നൂര്‍ മേഖലകളില്‍ മരംവീണ് വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശവുമുണ്ടായി.  ആഞ്ഞിലി മരം വീണു മിതൃമ്മല കോട്ടയില്‍ക്കാവില്‍ ബിജുവിന്റെ വീട് തകര്‍ന്നു.

മുതുവിള മുളയില്‍ക്കോണം സതീഷ്ഭവനില്‍ ബാബു, ആതിര ഭവനില്‍ മോഹനന്‍, ചൂട്ടയില്‍ക്കാവില്‍ മാധവന്‍, രചനാ വിലാസത്തില്‍ മായ, കല്ലറ തണ്ണിയം ശ്രീകുമാര്‍ എന്നിവരുടെ വീടുകളും മരംവീണു തകര്‍ന്നു. ഭരതന്നൂര്‍ ആദര്‍ശ് ഭവനില്‍ ടി.ജി. ജയകുമാറിന്റെ വീട്ടില്‍ കൂറ്റന്‍മാവ് വീണു കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു. ഭരതന്നൂര്‍, കൊച്ചാലുംമൂട്, കാഞ്ചിനട, ഉളിയന്‍കോട്, പാലുവള്ളി, പാല്‍ക്കുളം, വാഴത്തോപ്പുപച്ച, കെ.ടി. കുന്ന്, വട്ടക്കരിക്കകം, വെള്ളംകുടി എന്നിവിടങ്ങളില്‍ വ്യാപകമായി കൃഷി നശിച്ചു.

Monday, April 9, 2012

തെക്കന്‍ കേരളത്തിലെ കശ്മീര്‍ എന്ന് അറിയപെടുന്ന "പൊന്മുടി" കുളിര്‍ക്കുന്നു

പാലോട് : മലയോര പ്രദേശത്ത് കലിയടങ്ങാതെ രണ്ടു ദിവസം പെയിത വേനല്‍ മഴ മൂലം പൊന്മുടി മല കുളിര്‍ക്കുന്നു.സഹിയമലയുടെ താഴുവരം പോലും മഞ്ഞു മൂടിയിരിക്കുന്ന കാഴ്ചയാണ് . 
പൊന്‍‌മുടിയില്‍ എത്തുന്ന വിനോദ സന്ജരികള്‍ക്ക് പരസ്പരം കാണാത്തവിതം മഞ്ഞു പെയിതിറങ്ങുന്നു . പ്രകിര്‍തിയുടെ വരതനമായ വസ്ന്ധം അടുത്തറിയാന്‍ വിദേശികളും സോധേഷികളും അടക്കം നിരവതിപേര്‍ ഇവിടെ ഒഴുകിയെത്തുന്നു ....................................

സൂര്യാഘാതം: പശുക്കള്‍ കുഴഞ്ഞു വീഴുന്നു


വിതുര. സൂര്യാഘാതമേറ്റു മൂന്നു പശുക്കള്‍ കുഴഞ്ഞുവീണു. കല്ലാര്‍ വനത്തില്‍ മേയാന്‍ വിട്ട പശുക്കളാണു കത്തുന്ന ചൂടേറ്റു തളര്‍ന്നുവീണത്. സാധാരണ മേയാന്‍വിട്ടാല്‍ വൈകിട്ടോടെ മടങ്ങിയെത്തുകയാണു പതിവ്. കഴിഞ്ഞ ദിവസം വൈകിട്ടായിട്ടും പശുക്കള്‍ എത്താതെ വന്നതോടെ ഉടമ വനത്തില്‍ പരിശോധന നടത്തിയപ്പോഴാണു പശുക്കള്‍ വീണുകിടക്കുന്നതു കണ്ടത്. നേരത്തേ ഒരു ആദിവാസി വനത്തില്‍ ജോലി ചെയ്തുകൊണ്ടു നിന്നപ്പോള്‍ സൂര്യാഘാതത്തെതുടര്‍ന്നു കുഴഞ്ഞുവീഴുകയും പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

വിതുര, തൊളിക്കോട് മേഖലയില്‍ ആദ്യമായാണ് ഇത്രയധികം ചൂട് അനുഭവപ്പെടുന്നതെന്നു നാട്ടുകാര്‍ പറയുന്നു. കൃഷിവിളകള്‍ കരിഞ്ഞുണങ്ങി തുടങ്ങി. വാഴ കൃഷിയാണു വ്യാപകമായി ചൂടേറ്റു നശിച്ചത്. ചൂടിന്‍െറ ആധിക്യം മൂലം അസുഖങ്ങളും വ്യാപിച്ചു തുടങ്ങി. കുട്ടികള്‍ക്കിടയിലാണു രോഗങ്ങള്‍ പടരുന്നത്. പനിയും ഛര്‍ദിയും വയറിളക്കവും ശ്വാസംമുട്ടലുമാണു വ്യാപിച്ചിട്ടുള്ളത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അനവധി പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ചൂട് 40 ഡിഗ്രി കടന്നതോടെ ജലസ്രോതസുകള്‍ അപ്രത്യക്ഷമായി തുടങ്ങി. ഭൂരിഭാഗം കിണറുകളും വറ്റിവരണ്ടു. ജനം കുടിവെള്ളത്തിനായി പരക്കം പായുകയാണ്. വാമനപുരം നദിയിലെ ജലനിരപ്പ് അനുദിനം താഴുന്നു. കല്ലാര്‍ നദിയുടെ മിക്ക ഭാഗവും നിശ്ചലാവസ്ഥയിലാണ്. വൈദ്യുതി ഉല്‍പാദന കേന്ദ്രമായ പേപ്പാറ ഡാമിലെ സ്ഥിതിയും വിഭിന്നമല്ല. ഇൌ സ്ഥിതി
തുടര്‍ന്നാല്‍ കുടിവെള്ള വിതരണവും വൈദ്യുതി ഉല്‍പാദനവും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

ചൂടിന്‍െറ തീവ്രത മൂലം വൈദ്യുതി ഉപഭോഗവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. നേരം പുലരുവോളം ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. എസിയുടെ വില്‍പനയും വര്‍ധിച്ചു. കടുത്ത ചൂടേറ്റു വലയുന്നതിനിടയില്‍ കടന്നെത്തിയ ലോഡ്ഷെഡിങ് ജനത്തിന് ഇരുട്ടടിയായി മാറി. അരമണിക്കൂര്‍ പവര്‍കട്ട് സമയത്തു ജനം വല്ലാതെ ബുദ്ധിമുട്ടുന്നു.

Saturday, April 7, 2012

വീണ്ടും ചില മഴക്കാഴ്ചകള്‍


മിതൃമ്മലയില്‍ നിന്നുമുള്ള മഴക്കാഴ്ചകള്‍ 

ചിത്രങ്ങള്‍: നിയാസ് പാങ്ങോട്


Sunday, April 1, 2012

വേനല്‍ മഴ ശക്തമാകുന്നു.



പെരിങ്ങമ്മല ഇക്ബാല്‍ നഗറില്‍ നിന്നും അനസ് അബ്ബാസ് പകര്‍ത്തിയ മഴ കാഴ്ച

Saturday, March 31, 2012

കാറ്റില്‍ വീടും വാഴത്തോട്ടവും തകര്‍ന്നു


പാലോട്. കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റില്‍ പെരിങ്ങമ്മല കട്ടയ്ക്കാല്‍ അനീഷ് ഭവനില്‍ ജയകുമാരിയുടെ വക പെരിങ്ങമ്മല കറുപ്പസ്വാമി ക്ഷേത്രത്തിനു സമീപമുള്ള വാഴത്തോട്ടത്തില്‍ കുലച്ച നൂറോളം  വാഴകള്‍ ഒടിഞ്ഞു നശിച്ചു. പാപ്പനംകോട് വെങ്കിടഗിരിയിലുള്ള ശ്യാമളയുടെ വീടിനു മീതെ മരം ഒടിഞ്ഞു വീണ് ഭാഗികമായി തകര്‍ന്നു. കനത്ത വേനല്‍ മഴയില്‍ പാലോട് മേഖലയില്‍  കൃഷി മേഖലയ്ക്കു കനത്ത നഷ്ടമുണ്ടായി.

ഇടിമിന്നല്‍:വിതുരയില്‍ ടെലിഫോണുകള്‍ നിശ്ചലലമായി


വിതുര. ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ കീഴിലുള്ള ഭൂരിഭാഗം ഫോണുകളും പ്രവര്‍ത്തനരഹിതമായി. രണ്ടു ദിവസമായി അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലേറ്റ് രണ്ടായിരത്തോളം ലാന്‍ഡ്ഫോണുകളാണു നിശ്ചലമായത്. വിതുര എക്സ്ചേഞ്ചില്‍ പരാതിപ്രളയമാണ്. കേടായ ഫോണുകള്‍ യഥാസമയം നന്നാക്കുന്നില്ലെന്നു വ്യാപകമായി പരാതിയുണ്ട്. ലാന്‍ഡ്ഫോണുകള്‍ മാത്രമുള്ളവര്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ വലയുന്നു.

എക്സ്ചേഞ്ചില്‍ ജീവനക്കാരുടെ കുറവും മെറ്റീരിയല്‍സിന്‍െറ അഭാവവുമുണ്ട്. കേടാകുന്ന ലാന്‍ഡ്ഫോണുകള്‍ക്കു പകരം ഫോണ്‍ നല്‍കാനില്ല. ഇവിടെ മാസങ്ങളായി ലാന്‍ഡ്ഫോണ്‍ ലഭിക്കുന്നില്ല. എക്സ്ചേഞ്ചിന്റെ തകരാര്‍ അടിയന്തരമായി പരിഹരിച്ച് ഫോണ്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന്  ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.

ആലിപ്പഴവര്‍ഷത്തോടെ പെയ്ത വേനല്‍മഴ അനുഗ്രഹമായി


വിതുര. കത്തുന്ന മീനച്ചൂടിനു ശമനമേകി ആലിപ്പഴവര്‍ഷത്തോടെ തിമര്‍ത്തുപെയ്ത വേനല്‍മഴ അനുഗ്രഹമായി.  രണ്ടു മണിക്കൂറോളം കനത്ത മഴ പെയ്തതോടെ വറ്റിവരണ്ടുകിടന്ന നീര്‍ച്ചാലുകള്‍ക്കു ജീവന്‍വച്ചു.  വേനല്‍ച്ചൂടേറ്റ് അപ്രത്യക്ഷമായ നീരുറവകളും മറ്റു ജലസ്രോതസുകളും പൂര്‍വസ്ഥിതിയിലായി.  രണ്ടു ദിവസമായി ഉച്ചകഴിഞ്ഞു പൊന്‍മുടി,ബോണക്കാട് മലയടിവാരത്തു വേനല്‍മഴ പെയ്യുന്നുണ്ട്.കനത്ത മഴയെ തുടര്‍ന്നു ചലനമറ്റുകിടന്ന വാമനപുരം നദിയും ഒഴുകി ത്തുടങ്ങി. വയലേലകളിലും വെള്ളം നിറഞ്ഞു.

ശക്തമായ ആലിപ്പഴവര്‍ഷവുമുണ്ടായി.കുട്ടികളും മറ്റും മഴയത്തിറങ്ങി കുപ്പിയില്‍ ഐസ്കഷണങ്ങള്‍ ശേഖരിച്ചു.കല്ലാര്‍ നദിയില്‍ ടണ്‍കണക്കിനു മണല്‍ വന്നടിഞ്ഞു.റോഡുകളിലും ചാലുകളിലും വന്‍തോതില്‍ മണല്‍ ഒഴുകിവന്നു.മണല്‍ കൊണ്ടു റോഡിലെ ഗട്ടറുകളും മറ്റും നിറഞ്ഞു.റോഡില്‍ വന്നടിഞ്ഞ മണല്‍ രാത്രിയില്‍ തന്നെ കോരിമാറ്റി.മണലിനു തീവിലയായതിനാല്‍ കോരിയവര്‍ക്കു മികച്ച വിലയും ലഭിക്കും. അതേസമയം മഴയ്ക്കൊപ്പം അനുഭവപ്പെട്ട ശക്തമായ കാറ്റും ഇടിമിന്നലും പരക്കെ നാശനഷ്ടം വിതച്ചു.

മിന്നലേറ്റ് അനവധി ടിവിസെറ്റുകളും ടെലിഫോണും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും നിശ്ചലമായി. റബര്‍മരങ്ങളും മറ്റും ഒടിഞ്ഞും കടപുഴകിയും വീണു. കാര്‍ഷികവിളകള്‍ക്കും നാശനഷ്ടമുണ്ട്. മിന്നലേറ്റു തൊളിക്കോട്,വിതുര പഞ്ചായത്തുകളിലായി രണ്ടു വീടുകള്‍ക്കു കേടുപാടുണ്ടായി. മണിക്കൂറുകളോളം വൈദ്യുതിവിതരണവും തടസ്സപ്പെട്ടു.