വിതുര. വിതുര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മള്‍ട്ടി സ്പോര്‍ട്സ് പ്ളേ സ്പേസ് ഫെസിലിറ്റി നടപ്പാക്കുമെന്നും ഇതിനായി 25 ലക്ഷം രൂപ അനുവദിച്ചതായും സ്ഥലം എംഎല്‍എയും സ്പീക്കറുമായ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. വിദ്യാര്‍ഥികളെ വിവിധ കായിക ഇനങ്ങള്‍ പരിശീലിപ്പിക്കുന്നതിനായി കളിസ്ഥലം നിര്‍മിച്ചു നല്‍കുന്നതിനുള്ള കേരള സര്‍ക്കാരിന്‍െറയും സ്പോര്‍ട്സ് ഡയറക്ടറേറ്റിന്‍െറയും നേതൃത്വത്തില്‍ നടപ്പാക്കുന്ന നൂതന സംരഭമാണ് മള്‍ട്ടി പ്ളേ സ്പേസ് പദ്ധതി.
ആദ്യഘട്ടത്തില്‍ ബാസ്കറ്റ്ബോള്‍, വോളിബോള്‍, ടെന്നീസ് എന്നീ മൂന്നു കളികള്‍ക്കും കൂടി ഒരു കളിക്കളം ഉപയോഗിച്ചു പരിശീലനം നല്‍കാന്‍ കഴിയും. മൂന്നു കളികളുടെയും കളിക്കളങ്ങള്‍ വിവിധ നിറങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. സിന്തറ്റിക് സര്‍ഫസില്‍ നിര്‍മിക്കുന്ന ഇത്തരം കളിക്കളങ്ങളുടെ നിര്‍മാണ തുക 25 ലക്ഷം രൂപയാണ്. കളിക്കളത്തിനു ചുറ്റും ഫെന്‍സിങ്, 200 പേര്‍ക്ക് ഇരിക്കാവുന്ന മിനി ഗാലറി എന്നിവയും നിര്‍മിക്കുമെന്നു കാര്‍ത്തികേയന്‍ അറിയിച്ചു