WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, October 16, 2011

വൈദ്യുതി തകരാര്‍ സംബന്ധിച്ച പരാതികള്‍ക്ക് എസ്.എം.എസ്. രജിസ്ട്രേഷന്‍ നിലവില്‍ വന്നു


Thursday, 01 September 2011 18:26

SMS Inauguration

വൈദ്യുതി തകരാര്‍ എസ്.എം.എസ്. മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ടോള്‍-ഫ്രീ ട്രബിള്‍ കോള്‍ മാനേജ്മെന്റ് സെന്ററും നിലവില്‍ വന്നു. സംസ്ഥാന ഗവണ്മെന്റിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി വൈദ്യുതി ഉപഭോക്താക്കള്ക്ക് വൈദ്യുതി തകരാറിനെ കുറിച്ചുള്ള പരാതികള്‍ SMS വഴി രജിസ്റ്റര്‍ ചെയ്യുവാനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം 1-9-2011 ന് തിരുവനന്തപുരം വൈദ്യുതിഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ബഹു. ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് നിർവ ഹിച്ചു. കെ.എസ്.ഇ.ബി. ചെയർമാന്‍ ശ്രീ.വി.പി.ജോയ്, ഐ.എ.എസ്. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബോർഡ് അംഗങ്ങളായ ശ്രീ. എസ്. വേണുഗോപാല്‍, ശ്രീമതി അന്നമ്മ ജോണ്‍, ശ്രീ. സി.കെ.ദയാപ്രദീപ്, അഡ്വ. ബി. ബാബുപ്രസാദ് എന്നിവരും പങ്കെടുത്തു. സംസ്ഥാന ഗവണ്മെന്റിനു വേണ്ടി കേരള സ്റ്റേറ്റ് ഐ.ടി.മിഷന്‍ നടപ്പിലാക്കുന്ന എം.-ഗവേണൻസ് പദ്ധതിയുമായി സഹകരിച്ചുകൊണ്ടാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.

ഈ സംവിധാനത്തില്‍ ഉപഭോക്താവിന് 537252 എന്ന നമ്പരിലേക്ക് കണ്സ്യൂമര്‍ നമ്പരും സെക്ഷന്‍ ഓഫീസ് കോഡും മൊബൈല്‍ ഫോണ്‍ മുഖേന എസ്.എം.എസ്. ചെയ്യാവുന്നതാണ്.

SMS അയക്കേണ്ട രീതി KSEB Section Code Consumer No.
ബോർഡിലെ സെര്‍വർ കമ്പ്യൂട്ടറില്‍ പരാതി ലഭിച്ചാലുടന്‍ ഒരു രജിസ്റ്റര്‍ നമ്പര്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പരിലേക്ക് എസ്.എം.എസ്. ആയി അയയ്ക്കുന്നു. അപ്പോള്‍ തന്നെ ഈ വിവരം അതാത് സെക്ഷന്‍ ഓഫീസില്‍ നിലവിലുള്ള കമ്പ്യൂട്ടറിലും ലഭ്യമാകും. കൂടാതെ ഈ വിവരം അതാത് സെക്ഷന്‍ ഓഫീസിലെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈലിലേക്കും അയയ്ക്കുന്നു. പരാതി പരിഹരിച്ചതിനുശേഷം പ്രസ്തുത കമ്പ്യൂട്ടര്‍ മുഖേന ആ വിവരം ഉപഭോക്താവിന്റെ മൊബൈലിലേക്ക് ഒരു എസ്.എം.എസ്. ആയി അറിയിക്കുന്നു.

ഉപഭോക്താവിന് തൃപ്തികരമായ രീതിയില്‍ പരാതി പരിഹരിച്ചില്ലെങ്കില്‍ ബന്ധപ്പെടുന്നതിനായി 155333 എന്ന ടോള്‍-ഫ്രീ നമ്പരും ഈ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
പബ്ളിക് റിലേഷന്സ് ഓഫീസര്‍
01-09-2011ലെ പത്രക്കുറിപ്പ്