വിതുര: കഴിഞ്ഞ ദിവസം വൈകിട്ട് തിമിര്‍ത്തുപെയ്ത വേനല്‍മഴയെ തുടര്‍ന്നു വിതുര കലുങ്ക് ജംക്ഷനിലെ അഞ്ചു കടകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഒരു മണിക്കൂറോളം ശക്തമായി മഴപെയ്തു. കല്യാണി സ്റ്റോഴ്സ്, ഭഗവതി ഏജന്‍സീസ്, അഞ്ജു മെഡിക്കല്‍സ്, സ്റ്റാര്‍ ഫ്രൂട്ട്സ്, ജീവാ സ്റ്റുഡിയോ, എകെ സ്റ്റോഴ്സ് എന്നീ സ്ഥാപനങ്ങളിലാണു വെള്ളം കയറി നാശനഷ്ടമുണ്ടായത്.
മഴയായാല്‍ ഇവിടെ കടകളിലേക്ക് വെള്ളം ഇരച്ചുകയറുക പതിവാണ്. ഒാട നിര്‍മാണത്തിലെ അപാകതമൂലമാണു ജംക്ഷന്‍ വെള്ളത്തില്‍ മുങ്ങുവാന്‍ കാരണമെന്നു കച്ചവടക്കാര്‍ പരാതിപ്പെട്ടു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വ്യാപാരികള്‍ പഞ്ചായത്തില്‍ നിവേദനം നല്‍കി.