പാലോട്: ജൈവപരിപാലന രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ച പെരിങ്ങമല ഗ്രാമപഞ്ചായത്തിന് സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിന്റെ കാരണം കാണിക്കൽ നോട്ടീസ്. യു.എൻ സമിതി അംഗങ്ങൾ പഞ്ചായത്ത് സന്ദർശിച്ച് ജനകീയ ജൈവവൈവിദ്ധ്യ രജിസ്റ്റർ മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടതിനെതിരേ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. ബോർഡ് മെമ്പർ സെക്രട്ടറി ഡോ. കെ.പി ലാലദാസ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ ജൈവ വൈവിദ്ധ്യ രജിസ്റ്ററിലെ വിവരങ്ങൾ ബോർഡിന്റയോ, ദേശീയ ജൈവവൈവിദ്ധ്യ അതോറിട്ടിയുടെയോ മുൻകൂർ അനുമതിയില്ലാതെ വിദേശികൾക്ക് പരിശോധിക്കാൻ നൽകിയത് നിയമ ലംഘനമാണെന്ന് പറയുന്നു. പഞ്ചായത്തിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായും അടിയന്തര വിശദീകരണം സമർപ്പിക്കണമെന്നുമാണ് മെമ്പർ സെക്രട്ടറിയുടെ ആവശ്യം.
എന്നാൽ, ജൈവവൈവിദ്ധ്യ പരിപാലന രംഗത്ത് പഞ്ചായത്തിന് ആഗോള അംഗീകാരം ലഭിക്കാനുളള നീക്കങ്ങൾ തടയുകയാണ് നോട്ടീസിനു പിന്നിലെന്നാണ് ഗ്രാമപഞ്ചായത്തിന്റെ ആരോപണം. ആഗോളതലത്തിൽ മത്സരത്തിനപേക്ഷിച്ച 1500 സമിതികളിൽ നിന്ന് 5 സമിതികളാണ് അന്തിമ ഘട്ടങ്ങളിൽ എത്തിയത്. ഇവയിൽ ഇന്ത്യയിൽ നിന്ന് പെരിങ്ങമല ഉൾപ്പെടെ രണ്ട് പഞ്ചായത്തുകൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിന്റെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ പരിശോധിച്ച യു.എൻ സമിതിയിലെ ജൂറി അംഗങ്ങളായ ഡോ.സാവർക്കർ, ഡോ.മറീനാഗുഡ്മാൻ (സ്വിറ്റ്സർലന്റ്), ഡോക്യൂമെന്റേഷൻ ടീമംഗങ്ങളായ സഞ്ജയ്, ശിൽപ്പി എന്നിവരാണ് ലോകത്തിന് മാതൃകയായി പഞ്ചായത്തിനെ വിശേഷിപ്പിച്ചത്. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് പ്രതിനിധികളായ മേരി ആൻ, രാധാമണി തുടങ്ങിയവരും സന്നിഹിതരായിയുന്നു. ഇക്ബാൽ കോളേജ് ബോട്ടണി വിഭാഗം അദ്ധ്യാപകൻ ഡോ. കമറുദ്ദീന്റെയും പ്രമുഖ നാച്വറൽ ഫോട്ടോ ഗ്രാഫർ സാലി പാലോടിന്റെയും നേതൃത്വത്തിൽ മൂന്ന് വർഷത്തെ പ്രയത്നം കൊണ്ട് തയ്യാറാക്കിയതാണ് ജൈവവൈവിദ്ധ്യ രജിസ്റ്റർ. ഹൈദ്രാബാദിൽ നടന്ന ലോക ഭൗമ ഉച്ചക്കോടിയിലെ അംഗീകാരം പ്രതീക്ഷിച്ചിരിക്കവേയാണ് സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിന്റെ നോട്ടീസ് പഞ്ചായത്തിന് ലഭിച്ചത്. സംഭവം വിവാദത്തിന് വഴിമരുന്നിട്ടിട്ടുണ്ട്.