പാലോട്: അന്തര്‍ സംസ്ഥാന ബസ്സുകള്‍ വഴി പാന്‍മസാല കടത്ത് ശക്തമായതോടെ അധികൃതര്‍ പരിശോധന കര്‍ശനമാക്കി. തമിഴ്‌നാട്ടില്‍ നിന്നും നിയമപരമായി വാണിജ്യനികുതിയടച്ച് മറ്റു സാധനങ്ങള്‍ കൊണ്ടുവരുന്ന ചെറുകിട കച്ചവടക്കാര്‍ ഇതേത്തുടര്‍ന്ന് ദുരിതത്തിലായതായി പരാതി. പ്രധാനമായും തിരുവനന്തപുരം- തെങ്കാശ്ശി ബസ്സിനെ ആശ്രയിച്ചാണ് പാന്‍മസാലക്കടത്ത് നടക്കുന്നത്. പാലോട്, നന്ദിയോട്, വിതുര പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ കപ്പലണ്ടി, പൂവ്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ നികുതിയടച്ച് കൊണ്ടുവരുന്നതും ഇതേ ബസിലാണ്. വര്‍ഷങ്ങളായി ഇത് തുടര്‍ന്നുവരുന്നു.
എന്നാല്‍ കേരളത്തില്‍ പാന്‍മസാല നിരോധിച്ചതുമുതല്‍ തിരുവനന്തപുരം-തെങ്കാശ്ശി ബസ്സ് പാന്‍ മസാല കടത്തുകാരുടെ പ്രധാന 'കാരിയര്‍' വാഹനമായി. പ്രതിദിനം പത്തും ഇരുപതും പെട്ടികളിലായിട്ടാണ് പാന്‍മസാല ഉത്പന്നങ്ങള്‍ അതിര്‍ത്തികടന്നുവരുന്നത്. പാന്‍മസാല കടത്ത് ക്രമാതീതമായതോടെ ജീവനക്കാര്‍ കര്‍ശനമായി പരിശോധനയാരംഭിച്ചു. മാത്രമല്ല ചെറിയപെട്ടികള്‍ പോലും ബസ്സില്‍ കൊണ്ടുവരുന്നതും പരമാവധി തടസപ്പെടുത്തലും ഉണ്ട്.
ഇത് ചെറുകിട കച്ചവടക്കാര്‍ക്ക് ഇരുട്ടടിയായി. എല്ലാ നിയമവ്യവസ്ഥകളും പാലിച്ച് ബേക്കറി, പൂക്കട, പച്ചമരുന്നുകടകള്‍, ഇടത്തരം തുണിക്കടകള്‍ എന്നിവിടങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്നത് തടയുന്ന സമീപനം അവസാനിപ്പിക്കണമെന്ന് വ്യാപാര സംഘടനകള്‍ പറയുന്നു. കാരണം ഇത്തരം കച്ചവടത്തിന് തമിഴ്‌നാടിനെ ആശ്രയിക്കാതെ തരമില്ലെന്നും എന്നാല്‍ പാന്‍മസാല കടത്തുകാരെ ശക്തമായി നിയന്ത്രിക്കണമെന്നും വ്യാപാരികള്‍ പറയുന്നു.