പാലോട്. നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കഴിഞ്ഞ ഉല്‍സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സാമ്പത്തിക ബാധ്യതകളുടെയും, പൊലീസ് കേസുകളുടെയും, ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റിനും സെക്രട്ടറിക്കും ദേവസ്വം കമ്മിഷണര്‍ സമിതി പിരിച്ചു വിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സമയബന്ധിതമായിട്ടാണ് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ഉല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ക്ക് സമയമായി വരവെ വേഗത്തിലുള്ള നടപടി ദേവസ്വം കമ്മിഷണറുടെ ഭാഗത്തു നിന്ന് ഉണ്ടായേക്കും.

