വിതുര. അശാസ്ത്രീയ സംവിധാനങ്ങള്‍ കാരണം ആനപ്പെട്ടി- ഇരപ്പില്‍ റോഡ് തകര്‍ന്ന് അപകടക്കെണിയായി. വെള്ളമൊഴുകിപ്പോകാന്‍ ഓട നിര്‍മിച്ചിട്ടില്ലാത്തതിനാലും ഉണ്ടായിരുന്നു ഓട ചില സ്വകാര്യ വ്യക്തികള്‍ നികത്തിയതിനാലും കയറ്റിറക്കങ്ങളുള്ള റോഡിന്റെ ഭാഗങ്ങളില്‍ വെള്ളം റോഡിലൂടെ ഒഴുകുന്നതിനാല്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ആനപ്പെട്ടിയില്‍ നിന്ന് ഇരപ്പിലിലേക്കു വരുന്ന വഴിയില്‍ ഇരപ്പില്‍ എത്തുന്നതിനു മുന്‍പുള്ള കൊടുംവളവ് കഴിഞ്ഞു ചെന്നുകയറുന്നതു വലിയ കുഴിയിലും മെറ്റലിളകിക്കിടക്കുന്ന ഭാഗത്തേക്കുമാണ്. ഇത് ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അപകടക്കെണിയായി മാറുകയാണ്. മുന്‍പു പല തവണ ഇവിടെ അപകടങ്ങള്‍ നടന്നിട്ടുണ്ട്. മഴക്കാലമായാല്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്നവരുടെ പരിചയക്കുറവ് അപകടം വിളിച്ചുവരുത്തുന്നു. പിഡബ്്ള്യുഡിയുടെ ഉടമസ്ഥതയിലാണു റോഡ്.
ഒരു വര്‍ഷത്തിലധികമായി ദുരിതയാത്രയാണു റോഡ് യാത്രക്കാര്‍ക്കു നല്‍കുന്നത്. റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആനപ്പെട്ടി വാര്‍ഡ് പഞ്ചായത്ത് അംഗം ശ്രീകലാ മോഹന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. ആനപ്പെട്ടി ജനജാഗ്രതാ സമിതിയും റോഡിന്റെ അപകടാവസ്ഥയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.