വിതുര: പ്രതിസന്ധികളോട് പോരാടി വീട്ടുവളപ്പില്‍ മിനി ഡെയറി ഫാം
മുന്നോട്ടുകൊണ്ടുപോകുന്ന പനയ്‌ക്കോട്ടെ ക്ഷീരകര്‍ഷകന്‍ സജിത്തിന് തൊളിക്കോട്
ഗ്രാമപ്പഞ്ചായത്ത്, വെള്ളനാട് ബ്ലോക്ക്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
എന്നിവയുടെ പിന്തുണ. സജിത്കുമാറിന്റെ 'ഗോകുലം' ഡെയറി ഫാമിനെ ബ്ലോക്കുതല
ഫാംസ്‌കൂളായി പ്രഖ്യാപിക്കവേയാണ് ജനപ്രതിനിധികള്‍
പിന്തുണയറിയിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാറിന്റെ
അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ ജോര്‍ജ് ഉദ്ഘാടനം
ചെയ്തു. ബ്ലോക്കില്‍നിന്ന് തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ജില്ലാ പഞ്ചായത്ത്
സ്ഥിരംസമിതി ചെയര്‍മാന്‍ ആനാട് ജയന്‍ ഐ.എന്‍.എം. കിറ്റുകള്‍ വിതരണം ചെയ്തു.
പനയ്‌ക്കോട് വി.കെ. കാണി ഹൈസ്‌കൂളിന് കെട്ടിട പുനരുദ്ധാരണത്തിനായി 30 ലക്ഷം രൂപ
അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്തംഗം ആര്‍.ജെ.മഞ്ജു, ഡി.എഫ്.ഐ.
ഹരീന്ദ്രനാഥ്, ഡി.ഇ.ഒ. പി.കെ. ശ്രീലേഖ, ക്ഷീരസംഘം സെക്രട്ടറി കെ.ജി. ഉദയകുമാര്‍,
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് പി.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍
സംസാരിച്ചു.

