വിതുര. ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ തൊളിക്കോട് വിനോബാനികേതന്‍ ആലുംകുഴി ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രത്തില്‍ അശ്വതി പൊങ്കാല ഉല്‍സവം ഇന്നലെ സമാപിച്ചു. ഉല്‍സത്തോടനുബന്ധിച്ചു ഇന്നലെ രാവിലെ പൊങ്കാല നടന്നു. നൂറ് കണക്കിനു ഭക്ത ജനങ്ങള്‍ പങ്കെടുത്തു. വൈകിട്ടു നടന്ന ഘോഷയാത്രയിലും അനവധി ഭക്തര്‍ സാന്നിധ്യമറിയിച്ചു.

