പാലോട്. കഴക്കൂട്ടം സ്റ്റേഷന്‍കടവ് മീനാക്ഷി ക്ഷേത്രത്തിലെ വിറകു പുരയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പാലോട് ഫോറസ്റ്റ് റേഞ്ചിലെ താല്‍കാലിക വാച്ചര്‍ സനല്‍രാജ് പിടികൂടി. പാലോട് ഫോറസ്റ്റ് റേഞ്ചിലെത്തിച്ച പാമ്പിനെ വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വനത്തില്‍ വിട്ടയച്ചു. സെക്ഷന്‍ ഫോറസ്റ്റര്‍ വിശ്വംഭരന്റെ നേതൃത്വത്തിലാണ് പാമ്പിനെ സനല്‍രാജ് പിടികൂടിയത്.

