പാലോട്. റീസര്‍വേ പ്രവര്‍ത്തനങ്ങളിലെ പാളിച്ചമൂലം കുറുപുഴ വില്ലേജ് പരിധിയിലെ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ഇപ്പോള്‍ സ്വന്തമായി വസ്തു ഇല്ലാത്ത അവസ്ഥയാണ്. മാത്രമല്ല, ഇതിലെ നൂലാമാലകള്‍മൂലം വില്ലേജ് ഓഫിസില്‍ നിന്നു സേവനം ലഭിക്കാതെ നാട്ടുകാര്‍ ദുരിതക്കയത്തിലായി. റീസര്‍വേ കഴിഞ്ഞപ്പോള്‍ കൈമാറ്റം ചെയ്ത രേഖകളൊന്നുമില്ലാതെ പലരുടെയും വസ്തു പഴയ തണ്ടപ്പേരിലേക്കു പോയതായും ഇതി പരിഹരിച്ചുകിട്ടാന്‍ മാസങ്ങളായി വില്ലേജ് ഓഫിസില്‍ കയറിയിറങ്ങുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
അനവധി പേര്‍ താലൂക്കില്‍ പരാതി നല്‍കി നടത്തുന്ന അദാലത്തിലെത്തുന്നവര്‍ക്കും പരിഹരിക്കാനാവാത്ത വിധമാണു കാര്യങ്ങളെന്നും നാട്ടുകാര്‍ പറയുന്നു. അഞ്ചും ആറും ഓഹരികള്‍ വച്ച വസ്തുക്കള്‍ പോലും റീസര്‍വേ രേഖകളില്‍ പഴയ ആളിന്റെ പേരില്‍ തന്നെയാണ്. ക്രയവിക്രയം അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി കരംതീര്‍ത്ത രസീത് പോലും ലഭിക്കുന്നില്ലത്രെ. കഴിഞ്ഞ വര്‍ഷം കരം തീര്‍ത്ത വസ്തുക്കള്‍ പോലും പുതിയ റീസര്‍വേ പട്ടികയില്‍ കാണാനില്ലത്രെ. 77ലാണു റീസര്‍വേ നടന്നത്.
എന്നാല്‍ താലൂക്ക് സര്‍വേ അധികൃതര്‍ പേരിനു വേണ്ടി ചില സ്ഥലങ്ങളില്‍ പോയതല്ലാതെ 90% വസ്തുക്കളുടെയും സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഓഫിസിലിരുന്നു 'മുട്ടില്‍ വച്ചു തയാറാക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. ജനങ്ങളെ ദുരിതക്കയത്തിലാക്കി സര്‍വേ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ താലൂക്ക് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.