വിതുര: പോലീസ് കസ്റ്റഡിയില്‍നിന്നിറങ്ങിയശേഷം യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ മര്‍ദിച്ചെന്ന് ആരോപണമുയര്‍ന്ന രണ്ട് പോലീസുകാരെ സാക്ഷി തിരിച്ചറിഞ്ഞു. വിതുര ബസ്‌സ്റ്റേഷന് സമീപം സിമി ഭവനില്‍ സിനു മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്ന നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ.എസ്.ശ്രീകുമാറിന് മുമ്പിലാണ് പോലീസുകാരെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ 25 ന് രാത്രിയാണ് വിതുര എസ്.ഐ. രാജേഷ് സിനുവിനെയും അയല്‍വാസി വിജീഷിനെയും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിയയുടനെ എസ്.ഐ. ചെകിട്ടത്ത് തല്ലിയശേഷം ജീപ്പില്‍ പുറത്ത് പോയെന്നാണ് വിജീഷിന്റെ മൊഴി. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരും മഫ്ടി വേഷത്തിലുള്ള ഒരുദ്യോഗസ്ഥനും ചേര്‍ന്നായിരുന്നു ക്രൂരമര്‍ദനമെന്ന് 26 ന് വിജീഷ് നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ് ഷാഫി മുമ്പാകെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.യെയും മഫ്ടി വേഷത്തിലുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ. ജയകുമാറിനെയും അന്നുതന്നെ സസ്‌പെന്റ്‌ചെയ്തത്.
സംഭവദിവസം വിതുര സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പോലീസുകാരെയും സാക്ഷി വിജീഷിനെയും ശനിയാഴ്ച റൂറല്‍ എസ്.പി.ഓഫീസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അഞ്ചുപേരില്‍ രണ്ട് പേരെ വിജീഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിനുവിനെയും വിജീഷിനെയും ജാമ്യത്തില്‍ ഇറക്കിയ ജിതിന്‍, ബാബു എന്നിവരും ശനിയാഴ്ച റൂറല്‍ എസ്.പി. ഓഫീസില്‍ എത്തി.
സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി. ശ്രീകുമാര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും കിട്ടിയിട്ടുണ്ട്.