വിതുര: പാണ്ടിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് വിതുര കല്ലാര്‍ അംബേദ്കര്‍ കോളനിയില്‍ ജെ. ജാനമ്മ (80) യുടെ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. ഷീറ്റ് മേല്‍ക്കൂര പറന്ന് അടുത്തുള്ള വീടിന്റെ മുകളില്‍ പോയിരുന്നു. മേല്‍ക്കൂര നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ജാനമ്മ ടാര്‍പ്പോളിന്‍കൊണ്ട് വീട് മൂടിയിരിക്കുകയാണ്. ജാനമ്മ ഒറ്റയ്ക്കാണ് താമസം. വിതുര വില്ലേജ് ഓഫീസില്‍ പരാതി നല്‍കി.