വിതുര: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചേന്നന്‍പാറ വികസന വിദ്യാകേന്ദ്രത്തില്‍ തിരുവനന്തപുരം ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്റെ സഹായത്തോടെ തയ്യല്‍പരിശീലനം തുടങ്ങി. വനിതകള്‍ക്കുള്ള മൂന്നു മാസത്തെ പരിശീലനക്ലാസ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ശോഭനാജോര്‍ജ് ഉദ്ഘാടനംചെയ്തു. വിതുര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ അധ്യക്ഷനായിരുന്നു.
ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എസ്.എല്‍.കൃഷ്ണകുമാരി, അംഗം ഒ.ശകുന്തള, വിതുര തുളസി, കെ.ആര്‍.വിജയന്‍, എ.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ വി.എല്‍.സരോജം തുടങ്ങിയവര്‍ സംസാരിച്ചു. ചേന്നന്‍പാറ വാര്‍ഡംഗം മാന്‍കുന്നില്‍ പ്രകാശ് സ്വാഗതവും നോഡല്‍ പ്രേരക് ഡി.നളിനി നന്ദിയും പറഞ്ഞു.