പാലോട്. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട ചിറ്റാര്‍ സൌത്ത് വനമേഖലയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്വകാര്യ ഭൂമിയായ ഇലവുപാലം താന്നിമൂട് ഒാടുചുട്ടപടുക്കയില്‍ മെഡിക്കല്‍ മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാനുള്ള അണിയറ നീക്കമെന്നു പരാതി.
ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രദേശത്ത് പരിശോധന നടന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള റബര്‍ എസ്റ്റേറ്റാണു പെരിങ്ങമ്മല പഞ്ചായത്തില്‍പ്പെടുന്ന ഒടുചുട്ടപടുക്ക പ്രദേശം. പ്ളാന്റ് സ്ഥാപിക്കുന്നതു പ്രകൃതിക്കും വന്യ ജീവികള്‍ക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷിടിക്കുമെന്നു വനപാലകര്‍ അടക്കം ചൂണ്ടിക്കാട്ടി. പ്രദേശത്തിന്റെ നാലുപാടും നിബിഡ വനഭൂമിയാണ്.