പെരിങ്ങമ്മല: ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) ക്യാമ്പ് തുടങ്ങി. പി.ടി.എ. പ്രസിഡന്റ് കൊച്ചുകരിക്കകം നൗഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് കരോള്‍, ശാന്തിമന്ദിരത്തിലെ അഗതികളോടൊത്ത് ക്രിസ്മസ് ആഘോഷം, ശുചീകരണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്യാമ്പിനോടനുബന്ധിച്ച് നടന്നു.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം എം.എസ്.രാജു, പ്രിന്‍സിപ്പല്‍ റസീന, സുജ, കൊഞ്ചിറ റഷീദ്, സലീം, തേക്കട വേണു, പ്രോഗ്രാം ഓഫീസര്‍ എസ്.എം.ഷംനാദ് എന്നിവര്‍ പ്രസംഗിച്ചു


