പാലോട് .ഇത് പച്ച നീന്തല്‍കുളം .ഇവിടെ നീന്തി പ്രശസ്തിയുടെ കൊടുമുടി ഏറിയവര്‍ നിരവധി .സംസ്ഥാന തല മത്സരങ്ങള്‍ ഉള്‍പ്പടെ നടക്കുനുണ്ട് എങ്കിലും ബാലാരിഷ്ടത വിട്ടോഴിയുനില്ല എന്നതാണ് ഈ കുളത്തിന്റെ ദുര്യോഗം .നന്നിയോടെ നിന്നും ഒരു കിലോ മീറ്റര്‍ മാറി ചരിത്ര പ്രാധാന്യം ഏറിയ പച്ച ശ്രീ ധര്‍മ ശാസ്ത്ര ക്ഷേത്രത്തിനു അടുത്താണ് ഈ നീന്തല്‍ കുളം .പോലിസ് കൊന്‍സ്ടബില്‍ നീന്തല്‍ മത്സരങ്ങള്‍ ഉള്‍പടെ ഇവിടെയാണ് നടകുന്നത്
ദേശീയ നീന്തല്‍ പരിശീലകന് പ്രദീപ്കുമാര്‍ ഉള്‍പടെ എണ്ണമറ്റ പ്രതിഭകള്‍ നീന്തലിന്റെ ബാലപാഠം സ്വയതമാക്കിയത് ഇവിടെ നിന്നായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര് ഇവിടെ പരിശീലനത്തിന് എതുനുണ്ട് .ഇത് കണകിലെടുത്തു സ്പോര്‍ട്സ് കൌണ്‍സില്‍ അന്ഗീകൃത നീന്തല്‍ കുളമായി പ്രഖ്യപികുകയായിരുന്നു
നീന്തല്‍ കുളത്തിന്റെ പ്രാധാന്യം ഏറിയിട്ടും അടിസ്ഥാന സൌകര്യങ്ങളുടെ കുറവാണ് കുളത്തിന്റെ വികസനത്തെ പിന്നോട്ടടികുന്നത് .പെണ്‍കുട്ടികള്‍ക്ക് വസ്ത്രം മാറുന്നതിനുള്ള സൌകര്യമോ ,ഗ്യാലറി ,ആവശ്യത്തിനു ലൈറ്റുപോലും ഇവിടെയില്ല .അറ്റകുറ്റ പണി നടത്താതെ പൊട്ടിപൊളിഞ്ഞു കിടകുകയാണ് മിക്ക ടൈലുകളും.ഓവര്‍ ഫ്ലോ വെള്ളം ഒഴുകി കളയാനുള്ള ഗ്രില്‍ തുരുമ്പെടുത്തു നശിച്ചു .ഇങ്ങനെ പരാതീനതകള്‍ ഏറെ
ഫില്ടാറിംഗ് പ്ലാന്റ് ഇതുവരെ സര്‍വീസ് ചെയ്തിട്ടില്ല .ആകെയുള്ളത് അഞ്ചു എച് .പി യുടെ രണ്ടു പാമ്പുകള്‍ ആണ് .അതിലൊന്ന് കേടായിട്ടു നാളുകള്‍ ഏറെ ആയി ഇപ്പോള്‍ ഒന്ന് ഉപയോഗിച്ചാണ് ഓടി കൊണ്ടിരികുന്നത് ഇതും കൂടി നിലച്ചാല്‍ പൂള് നിച്ചലമാകും .വറ്റിച്ചു തൊട്ടടുത്തുള്ള പ്ലാന്റ്റില് നിന്നും ശേഖരിക്കാന്‍ യാതെഷ്ട്ടം വെള്ളം ഇവിടെ ഉണ്ട് മുറ വിളികല്കൊടുവില് ആറര ലക്ഷത്തിന്റെ എസ്ടിമേറ്റ് എടുത്തെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെ നടന്നില്ല
സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി അബ്ദുല്‍ റസാക് കഴിഞ്ഞ ദിവസം നേരിട്ടെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു .ഓഫ് സീസണ് ആയതിനാല്‍ ഇപ്പോഴാണ് അറ്റകുറ്റ പണികള്‍ക്ക് പറ്റിയ സമയം .നവീകരണം പൂര്‍ത്തിയാകുന്നതോടെ .ദേശീയ നിലവാരമുള്ള നീന്തല്‍ കുളമായി ഇവിടം മാറും .അതിനു സ്പോര്‍ട്സ് കൌണ്‍സില്‍ കനിയണം എന്നാണ് നാട്ടുകാരുടെയും കായിക പ്രേമികളുടെയു ആഗ്രഹം


