പാലോട്: പഞ്ചായത്തിന്റെ ആനുകൂല്യങ്ങള്‍ സ്ഥിരമായി കൈപ്പറ്റി അതു മറിച്ചു വില്‍ക്കുന്നതായി ആക്ഷേപം ഉയരുന്നു. നന്ദിയോട് പഞ്ചായത്തിലെ പനങ്ങോട് വാര്‍ഡില്‍ ചിലര്‍ ഇത്തരത്തില്‍ പല തവണ ആനുകൂല്യങ്ങള്‍ കൈപ്പറ്റി മറിച്ചുവിറ്റതായി പരാതിയുണ്ട് ഒരു വ്യക്തി രണ്ടുതവണ വീടുവാങ്ങി പണി പൂര്‍ത്തിയാക്കി വിറ്റു. അടുത്ത പദ്ധതിയിലും വീടിനായി അപേക്ഷിക്കാനുള്ള തയാറെടുപ്പിലാണത്രെ. വീടു വിറ്റുകൊടുക്കാന്‍ ദല്ലാള്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്.
പാലൊളി കോളനിയിലും ഇത്തരത്തില്‍ സംഭവമുണ്ടത്രെ. ആനുകൂല്യത്തിന് അര്‍ഹരായ അനവധി പേര് ഉള്ളപ്പോഴാണ് ഇത്തരത്തില്‍ തട്ടിപ്പു നടക്കുന്നത്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നടപടികള്‍ പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.


