പാലോട്: ചെങ്കോട്ട റോഡില്‍ അടുത്തിടെ ചുള്ളിമാനൂര്‍ മുതല്‍ ഇലവുപാലം വരെ 20 കോടി മുടക്കി നവീകരിച്ച റോഡ് സംരക്ഷണമില്ലാതെ നശിക്കുന്നു. അപകടം കുറയ്ക്കാന്‍ റോഡിന്റെ വശങ്ങളില് സ്ഥാപിച്ച റിഫ്ളക്ടര് കുറ്റികളും സൂചനാ ബോര്‍ഡുകളും തീര്‍ത്തും കാടു മൂടി. ഓടകള്‍ അടഞ്ഞതു മൂലം ചെറു മഴയത്തു പോലും റോഡില്‍ പലയിടത്തും വെള്ളപ്പൊക്കമാണ്. മണ്ണൊലിപ്പുണ്ടായി റോഡില്‍ തിട്ടകള്‍ രൂപപ്പെട്ട് അപകടക്കെണിയായി. പച്ച പോസ്റ്റ് ഒാഫിസിനു സമീപം ഓടയില്ലാത്തതു മൂലം ചെറു മഴയത്തു പോലും യാത്ര മുടക്കുന്ന വെള്ളപ്പൊക്കമാണ്. പലയിടത്തും ഓടകള്‍ മണ്ണിടിഞ്ഞു വീണ് മൂടിയിട്ട് മണ്ണു പോലും മാറ്റിയിട്ടില്ല. ലോക ബാങ്കിന്റെ സഹായത്തോടെ ഒരു കിലോമീറ്റര്‍ റോഡ് നവീകരണത്തിന് ഒരു കോടി രൂപയാണ് അനുവദിച്ചത്.
WELCOME
Tuesday, December 13, 2011
ചെങ്കോട്ട റോഡില്‍ കോടികള്‍ മുടക്കിയസുരക്ഷാ സംവിധാനങ്ങള്‍ പാഴായി