വിതുര : അടിപ്പറമ്പ് ജഴ്സി ഫാമിലെ തൊഴുത്തുകള്‍ക്കുസമീപം കാട്ടാനക്കൂട്ടമിറങ്ങി. കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം ആനകളുള്‍പ്പെട്ട സംഘം ഫാം ഹൌസിന് സമീപത്തെ ക്യഷിതോട്ടത്തിലെത്തി പുല്‍ക്കാടുകള്‍ പിഴുതെറിഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് ആനകളെത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയില്‍ കാട്ടാനകള്‍ നിരന്തരമായി രാത്രികാലങ്ങളില്‍ എത്തി നാശം വിതയ്ക്കാറുണ്ട്. മുന്‍പ് വനാതിര്‍ത്തിയില്‍ മാത്രമായിരുന്നു എത്തിയിരുന്നത്. ചാത്തന്‍കോട്, ചെമ്മന്‍കാല തുടങ്ങിയ മേഖലകളില്‍ ആനക്കുട്ടം പതിവ് സന്ദര്‍ശകരാണ്. എന്നാലിപ്പോള്‍ ഫാം ഷെഡിന് സമീപം വരെ ആനക്കുട്ടമിറങ്ങിയത് ഫാമിലെ തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ആനക്കുട്ടം ഫാമിനുള്ളില്‍ ഇറങ്ങുന്നതു തടയാന്‍ വേണ്ട നടപടിയുണ്ടാകണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.


