പാലോട്: ഇലക്ട്രോണിക് വേസ്റ്റ് മാനേജ്മെന്റ് എന്ന വിഷയത്തില്‍ പെരിങ്ങമ്മല ഇക്ബാല്‍ കോളജില്‍ നടന്ന രണ്ടു ദിവസത്തെ സെമിനാര്‍ സമാപിച്ചു. ഇതിലെ പ്രബന്ധങ്ങള്‍ ഇ-വേസ്റ്റിന്റെ ദോഷങ്ങള്‍, സംസ്കരണം, പുനര്‍ ഉപയോഗം, വാണിജ്യ സാധ്യതകള്‍ എന്നിവയിലേക്കു വെളിച്ചം വീശി. മാലിന്യത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണവും നടത്തി. ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് ഉപകരങ്ങള്‍ സമ്പത്തിന്റെ കലവറയാണെന്നും ഇവയില്‍നിന്നു സിലിക്കന്‍, ടിന്‍, കോപ്പര്‍, അലുമിനിയം, കാഡ്മിയം അടക്കമുള്ളവ വേര്‍തിരിച്ചെടുത്ത് ഉപയോഗപ്പെടുത്താമെന്നും സെമിനാര്‍ വിലയിരുത്തി. ടെക്നോപാര്‍ക്ക് ജനറല്‍ മാനേജര്‍ കെ.വി. രാജേന്ദ്രന്‍ ടെക്നോപാര്‍ക്കിലെ സംസ്കരണത്തെക്കുറിച്ചും, മലിനീകരണ ബോര്‍ഡിലെ സന്തോഷ്കുമാര്‍ നിയമ വശങ്ങളെ കുറിച്ചും, കെല്‍ട്രോണിലെ ഐസക് ന്യൂട്ടണ്‍ റോബര്‍ട്ട് പുനര്‍ ഉപയോഗത്തെക്കുറിച്ചും, മധുര ജെംസിലെ അനന്തനാരായണ ശര്‍മയും ടി.ടി. അരുണും വാണിജ്യ സാധ്യതകളെ കുറിച്ചും ക്ളാസെടുത്തു.
WELCOME
Friday, December 16, 2011
സെമിനാര്‍ സമാപിച്ചു