പാങ്ങോട്: മതിര ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 30 മുതല്‍ ഫിബ്രവരി ആറ് വരെ നടക്കും. 30ന് രാവിലെ 5.30ന് മഹാഗണപതി ഹോമം 11ന് നവകാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം, 12.30 ഉച്ചപ്പാട്ട്, വൈകുന്നേരം ഉത്സവ വിളംബര വാഹന ഘോഷയാത്ര, രാത്രി 8ന് മാജിക്ഷോ, 10ന് വിളക്ക്, 31ന് രാവിലെ 7ന് പുരാണപാരായണം, ഉച്ചയ്ക്ക് 12.30 ന് ഉച്ചപ്പാട്ട് രാത്രി 7ന് തൃക്കൊടിത്താനം സച്ചിദാനന്ദന് അവതരിപ്പിക്കുന്ന സംഗീതസദസ്സ്. 10ന് നാടകം- കണ്ണകി.
ഫിബ്രവരി ഒന്നിന് രാവിലെ 7ന് പുരാണപാരായണം, 12.30ന് ഉച്ചപ്പാട്ട്, രാത്രി 7ന് നാടകം- ഒരു നിറകണ്‍ ചിരി, 9.30ന് മിമിക്രി- താരവിശേഷം.
2ന് രാവിലെ 7ന് പുരാണപാരായണം, ഉച്ചയ്ക്ക് 12.30ന് ഉച്ചപ്പാട്ട്, രാത്രി 7ന് പിന്നണിഗായിക അനിത നയിക്കുന്ന ഗാനമേള, 9.30ന് നാടകം- അമരാവതിയിയല് ആളിറങ്ങാനുണ്ട്.
3ന് രാവിലെ 7ന് പുരാണപാരായണം ഉചയ്ക്ക് 12.30ന് ഉച്ചപ്പാട്ട്, രാത്രി 7ന് കഥകളി- ഉത്തരാസ്വയംവരം, ബാലിവധം.
4ന് രാവിലെ 7ന് പുരാണപാരായണം ഉച്ചയ്ക്ക് 12.30ന് ഉച്ചപ്പാട്ട് രാത്രി 7ന് നാദസ്വരക്കച്ചേരി, 8ന് മൃദുല വാര്യര്‍ നയിക്കുന്ന ഗാനമേള. 10.30ന് സിനിവിഷന്‍ മ്യൂസിക്കല്‍ ഡ്രാമ- നീലക്കടമ്പ്, വെളുപ്പിന് രണ്ടിന് ഉരുളും വിളക്കും.
5ന് രാവിലെ 7ന് പുരാണപാരായണം, ഉച്ചയ്ക്ക് 12.30ന് ഉച്ചപ്പാട്ട്, വൈകുന്നേരം 3.30ന് കുതിരയെടുപ്പ്, മതിര ശിവക്ഷേത്രത്തില്‍ നിന്ന് മുന്ന് മുഴുക്കുതിരകള്, കലാപാരിപാടികളുടെ അകമ്പടിയോടെ പുറപ്പെടും. തൂകിക്കല് പാലാംകോണം നിവാസികളുടെ വക എടുപ്പു കുതിര ഉണ്ടായിരിക്കും. രാത്രി 7ന് നാദസ്വരക്കച്ചേരി, 9.30ന് എഴുന്നള്ളത്ത്, കുത്തിയോട്ടം, താലപ്പൊലി, എന്നിവയ്ക്കൊപ്പം കെട്ടുകാഴ്ചകളുണ്ടായിരിക്കും. താരകാസുര നിഗ്രഹം, നളകുബര മണിഗ്രീവ ശാപമോക്ഷം, രക്താസുര നിഗ്രഹവും രൗദ്ര താണ്ഡവവും, ഭദ്രകാളി, വീണാസരസ്വതി, ചോറ്റാനിക്കര അമ്മ, വണ്ടിക്കുതിര, വൃന്ദാവനം, വള്ളംകളി എന്നിവയാണ് കെട്ടുകാഴ്ചകള്‍, ആകാശദീപക്കാഴ്ചകളും അരങ്ങേറും. രാത്രി 9.45ന് നാടന്‍ പാട്ടുകള്‍, വെളുപ്പിന് 4.30ന് വിളക്ക്.
6ന് രാവിലെ 7ന് പുരാണപാരായണം, ഉച്ചയ്ക്ക് 12.30ന് ഉച്ചപ്പാട്ട് രാത്രി 7ന് ഗാനമേള, 9.30ന് നാടകം- കോതാമൂരി. 1ന് കുരുതി .
എല്ലാ ദിവസവും രാവിലെ സോപാന സംഗീതം, വൈകുന്നേരം 6.30ന് ദീപാരാധന, ചെണ്ടമേളം എന്നിവ ഉണ്ടായിരിക്കും.


