പാലോട്: പാലോട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പുതുതായി തുറക്കുന്ന ട്രെയിനിങ് ഹോസ്റ്റലിന് മന്ത്രി കെ.പി. മോഹനന് 21ന് മൂന്നുമണിക്ക് തറക്കല്ലിടും. എഴുപത്തിയഞ്ച് ലക്ഷത്തില്‍പ്പരം രൂപ ചെലവിട്ടാണ് ഹോസ്റ്റല്‍ കെട്ടിടം പണിയുന്നത്. സ്ഥാപനത്തില്‍ വിവിധ രംഗങ്ങളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് താമസമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. രാവിലെ 10ന് സെമിനാര്‍ നടക്കും.

