പാലോട്: റോഡു പണിക്ക് മുക്കാല്‍കോടി മുടക്കിയിട്ടും ആലംപാറക്കാര്ക്ക് കാല്‍നട തന്നെ ആശ്രയം. പ്രധാന മന്ത്രിയുടെ ഗ്രാമീണ സഡക്ക് യോജനയില്‍പ്പെടുത്തി നിര്‍മ്മിച്ച നന്ദിയോട് ആലംപാറ തോട്ടുമുക്ക് പാലുവള്ളി റോഡിലൂടെ ബസ് സര്‍വ്വീസ് നടത്താത്തതാണ് നാട്ടുകാര്‍ക്ക് വിനയായത്. ഇതു വഴി വാഹന സൌകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ താല്പര്യമെടുക്കുന്നില്ലെന്നാണ് പരാതി. ജനനിബിഡ കേന്ദ്രമായ ഇവിടെ വളരെ ലാഭകരമായി സര്‍വ്വീസ് നടത്താമെന്നിരിക്കെയാണ് അധികാരികളുടെ തികഞ്ഞ അവഗണനയും അനാസ്ഥയും ഈ പ്രദേശത്തോട് കാണിക്കുന്നത്. കാര്‍ഷിക വൃത്തിയില്‍ ജീവിതം നയിക്കുന്ന ബഹുഭൂരിപക്ഷം നാട്ടുകാര്ക്ക്തലച്ചുമടാണാശ്രയം.
റോഡ് ഗതാഗതയോഗ്യമാകുമ്പോള് സര്‍വ്വീസ് നടത്താന്‍ കെ.എസ്.ആര്.ടി.സി പാലോട് ഡിപ്പോ ക്രമീകരിച്ച നാലു ഷെഡ്യൂളുകള്ക്ക്ഇപ്പോഴും മോക്ഷം ലഭിച്ചിട്ടില്ല. നാലു പഞ്ചായത്ത് വാര്‍ഡുകള്‍ അതിര്‍ത്തി പങ്കെടുന്ന ഈ പ്രദേശത്ത് ബസ് യാത്രാ സൌകര്യമൊരുക്കുവാന് ജനപ്രതിനിധികള്‍ താല്പര്യം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മീന്മൂട്ടി, പേരയം, ചെല്ലഞ്ചി, ആനകുളം പ്രദേശങ്ങളില്‍ എളുപ്പമാര്‍ഗ്ഗം എത്തിച്ചേരാനുള്ള റോഡിനെ കെ.എസ്.ആര്.ടി.സിയും ജനനേതാക്കളും അവഗിക്കുന്നതില് പ്രതിഷേധം വ്യാപകമാണ്.