പെരിങ്ങമ്മല: അങ്കണവാടിക്ക് വേണ്ടി കെട്ടിടം പണിതുനല്കിയിട്ട് പത്തുവര്‍ഷം കഴിഞ്ഞിട്ടും അങ്കണവാടി പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് വസ്തുവിട്ടുകൊടുത്തവര് താമസം തുടങ്ങി. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ 218-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിനാണ് ഈ ദുര്യോഗം. പുതിയ കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റി പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്തു വര്‍ഷമായി നാട്ടുകാര്‍ അധികൃതരെ സമീപിച്ചിട്ടും പ്രശ്നപരിഹാരത്തിന് നടപടികളായില്ല. ഇതോടെയാണ് സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കിപണിതീര്ത്ത അങ്കണവാടി കെട്ടിടത്തില്‍ ചിലര്‍ താമസം തുടങ്ങിയത്.
കുറുപ്പന്‍കാല അങ്കണവാടിക്ക് മുതിയാക്കുഴി സ്വദേശി മണിയന് ആണ് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയത്. 2002 അവസാനത്തോടെ കെട്ടിടംപണി പൂര്‍ത്തീകരിച്ചു. എന്നാല്‍ വാടകക്കെട്ടിടത്തില്‍ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് അങ്കണവാടി മാറ്റിയില്ല. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇതേ അങ്കണവാടിക്ക് മറ്റൊരു കെട്ടിടവും കൂടി സര്‍ക്കാര്‍ പണിതു നല്കി. പഴയ കെട്ടിടം ഉപയോഗശൂന്യമായി. പഞ്ചായത്ത് വക മന്ദിരത്തില്‍ ആള്‍താമസം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഭരണസമിതിക്കും കാര്യമായ ഇടപെടല്‍ ഇല്ല.