പാലോട്: പച്ച നെടുമ്പറമ്പ് ധര്‍മ്മശാസ്താക്ഷേത്രത്തിലെ പച്ച പൈങ്കുനി ഉത്രം ഉത്സവത്തിന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊടിയേറി. രാവിലെ 5.40ന് അഷ്ടദ്രവ്യമഹാഗണപതിഹോമം നടന്നു. തുടര്‍ന്ന് 8.30ന് പെരിയമന ശങ്കരമംഗലത്ത് മഠം പുരുഷോത്തമന് പോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ ധ്വജപൂജകള് നടത്തി.
വിശേഷാല്‍ പൂജകള്‍, പുഷ്പാഭിഷേകം എന്നിവയ്ക്കു പുറമേ രാത്രി 8.30ന് ഗാനമേളയും നടന്നു. പൈങ്കുനി ഉത്രത്തിന്റെ ഭാഗമായി നന്ദിയോട്, പാലോട്, പ്ലാവറ ജങ്ഷന് എന്നിവിടങ്ങളില്‍ പ്രത്യേക ദീപാലങ്കാരങ്ങളും ആഘോഷപരിപാടികളും നടക്കും. ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, അന്നദാനം, പുഷ്പാഭിഷേകം എന്നിവയ്ക്കു പുറമേ രാത്രി 8ന് നാടകം. ഏപ്രില്‍ 5ന് ആറാട്ട് ഘോഷയാത്ര, മത്സര പൂത്തിരിമേളം എന്നിവയോടെ പൈങ്കുനി ഉത്രം സമാപിക്കും.
Photos;Renjith M Nair








